(1)

ജനുവരി 2025 ഞായറാഴ്ച

1200 മകരം 7

വാല്യം 2 ലക്കം 194

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

20

When one will not, two can not quarrel.

ഷാരോണിൻ്റെ അഗാധ പ്രണയത്തെ ചതിച്ചു'; ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. കോടതിക്ക് മുമ്പില്‍ തൊഴുകയ്യോടെ കുടുംബം നിന്നു. ശിക്ഷാവിധി കേള്‍ക്കാൻ കോടതിയിലെത്തിയ ഷാരോണിന്‍റെ മാതാപിതാക്കളെയും സഹോദരനെയും ജഡ്ജിയാണ് കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്. കൂടുതല്‍ വായിക്കുക . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

നരകിച്ചാണ് ഷാരോൺ മരിച്ചത്, സമൂഹത്തിന് നല്ല സന്ദേശമല്ല ഗ്രീഷ്മയുടെ പ്രവൃത്തി: വിധി മെരിറ്റ് നോക്കിയെന്ന് കോടതി

തിരുവനന്തപുരം: ഷാരോണിൻ്റെ കൊലപാതകം സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നത് എന്ന കാഴ്ചപ്പാടിൽ ഊന്നിയുള്ള വിധിന്യായമാണ് വിചാരണ കോടതി പ്രസ്താവിച്ചിരിക്കുന്നത്. ഗ്രീഷ്മ ഷാരോണിനെ ചതിച്ചുവെന്നും പ്രതി ഒരു തരത്തിലുമുള്ള ദയ അർഹിക്കുന്നില്ലെന്നുമുള്ള കണ്ടെത്തൽ വിധിന്യായത്തിലെ ഓരോ വാക്യത്തിലും കോടതി അടയാളപ്പെടുത്തിയിട്ടുണ്ട്. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

സിഐസി വാദം പൊളിഞ്ഞു; സമസ്തയുടെ പ്രഖ്യാപിത നയം ഇന്‍ഷൂറന്‍സിന് എതിര്, പ്രമേയം റിപ്പോര്‍ട്ടറിന്

കോഴിക്കോട്: സമസ്തയുടെ പ്രഖ്യാപിത നയം ഇന്‍ഷൂറന്‍സിന് എതിരാണെന്ന് വ്യക്തമാകുന്ന പ്രമേയം പുറത്ത്. ഇന്‍ഷൂറന്‍സിനെ അനുകൂലിച്ച മുശാവറ അംഗത്തെ സമസ്ത പുറത്താക്കിയ രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഇന്‍ഷൂറന്‍സിനെ അനുകൂലിച്ച് 2004ല്‍
പുസ്തകമെഴുതിയ എം പി മുസ്തഫല്‍ ഫൈസിയെയാണ് സമസ്ത പുറത്താക്കിയത്. സമസ്ത നയങ്ങളെ തള്ളിയില്ലെന്ന സിഐസി വാദം പൊളിക്കുന്നതാണ് പ്രമേയം.
വായന തുടരുക . ..

Todays Special GK

Nobel Prize

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

വയനാട്ടില്‍ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; കേസിൽ പ്രതി പിടിയില്‍

മാനന്തവാടി:വയനാട് തിരുനെല്ലിയിൽ ആദിവാസി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി കസ്റ്റഡിയിൽ. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്. സംഭവത്തിൽ ആദിവാസി സ്ത്രീയുടെ പരാതിയിൽ തിരുനെല്ലി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര  നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ആണ് കേസ്. പരാതിക്കാരിയുടെ മൊഴി പൊലീസ് എടുത്തിരുന്നു. വായന തുടരുക. . .

ഗ്രീഷ്മ ഉൾപ്പെടെ വധശിക്ഷ കാത്ത് കേരളത്തിലെ ജയിലുകളിലുള്ളത് 39 പേ‍ർ; അവസാനം ശിക്ഷ നടപ്പാക്കിയത് 34 വര്‍ഷം മുമ്പ്

തിരുവനന്തപുരം: ഗ്രീഷ്മയ്ക്ക് കൂടി തൂക്കുകയര്‍ വിധിച്ചതോടെ കേരളത്തില്‍ വധശിക്ഷ കാത്ത് ജയിലിൽ കിടക്കുന്ന പ്രതികളുടെ എണ്ണം 39 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശ്രീനിവാസന്‍ കേസില്‍ മാത്രം 15 പ്രതികള്‍ക്കാണ് തൂക്കു കയര്‍ വിധിച്ചത്. എന്നാൽ 1991ല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്. വായന തുടരുക.....

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചു

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാരന്‍ നായറിന് മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി. അമ്മാവനായ നിർമ്മലകുമാരൻ നായർ തെളിവ് നശിപ്പിച്ചെന്നും കണ്ടെത്തി. ഒന്നാം പ്രതി ഗ്രീഷ്മയക്ക് വധശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നേരത്തെ വധശ്രമമുണ്ടായെന്നും അസൂത്രിത കൊലപാതകമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രകോപനമില്ലാതെയാണ് കൊലപാതകമില്ലെന്നും കോടതി പരാമര്‍ശം. കൂടുതല്‍ വായിക്കുക....

വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നു കാണിക്കുന്നു,സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും ഹറാമെന്ന് കാന്തപുരം

മലപ്പുറം:  മെക് സെവൻ വ്യായാമത്തിന് എതിരെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വീണ്ടും രംഗത്ത്.സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നു.വ്യായാമത്തിലൂടെ സ്ത്രീകൾ ശരീരം തുറന്നു കാണിക്കുന്നു.സ്ത്രീ പുരുഷനെ കാണുന്നതും നോക്കുന്നതും  ഹറാമാണെന്ന മതനിയമം തെറ്റിക്കുന്ന പ്രവണത കണ്ടുവരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മതവിരുദ്ധമായ കാര്യങ്ങൾ ചെയ്യാനുള്ള സാഹചര്യമൊരുക്കി കൊടുക്കുന്നു.മ തവിധി പറയുന്നവരെ വിമർശിക്കുന്നവർ സത്യമെന്തെന്ന് അന്വേഷിക്കാറില്ല. വായന തുടരുക . . .

 

ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു സമയമാണ്. നമ്മുടെ ജീവിതത്തല്‍ ഒരുപാട് സമയം വിവിധ ആവശ്യങ്ങള്‍ക്കായി വരി നിന്നും, യാത്രചെയ്തും പാഴായി പോകുന്നു.

എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്നു.

ബന്ധപ്പെടുക 9745397722

വയനാട്ടില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി സ്ത്രീയെ ബലാത്സംഗത്തിനിരയാക്കി; പരാതി നൽകി അതിജീവിത

കല്‍പറ്റ: വയനാട്ടിൽ ആദിവാസി സ്ത്രീയെ ക്രൂരമായി ബലാൽത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40 കാരിയാണ് പൊലീസിൽ പരാതി നൽകിയത്. അതിജീവിത മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ നാട്ടുകാരനായ ആളാണ് പീഡിപ്പിച്ചതെന്നാണ് പരാതി. വായന തുടരുക . . ..

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

നി‍ര്‍ത്താതെ കരച്ചില്‍, പിഞ്ചുകുഞ്ഞിന്റെ തുടയില്‍ സൂചി തറച്ചിരുന്നത് ആഴ്ച്ചകളോളം; പരിയാരത്ത് ​ഗുരുതര ചികിത്സാപിഴവ്

കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. 25 ദിവസം പ്രായമായ കുഞ്ഞിൻ്റെ തുടയിൽ കുത്തിവെപ്പിന് ഉപയോ​ഗിച്ച സൂചി തിരിച്ചെടുത്തില്ല. വാക്സിൻ എടുത്ത് മണിക്കൂറുകൾ കഴിഞ്ഞ ശേഷവും കുഞ്ഞ് നിർത്താതെ കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതോടെ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കാൽ തുടയിൽ മൂന്ന് സെന്റീമീറ്റർ നീളമുള്ള സൂചി തറച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി. ഇൻജക്ഷന്‍ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങിയിരുന്നു. കണ്ണൂർ പെരിങ്ങോം സ്വദേശിയായ ശ്രീജുവിന്റെയും രേവതിയുടെയും പിഞ്ചു കുഞ്ഞിനാണ് ദുരനുഭവം. അന്വേഷണത്തിന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഉന്നതതല സമിതിയെ നിയോഗിച്ചു.ഡെപ്യൂട്ടി സൂപ്രണ്ടാണ് അന്വേഷണ സമിതി ചെയർമാൻ. മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വായന തുടരുക . .

ആരോ​ഗ്യം വീണ്ടെടുത്ത് ഉമ തോമസ് എംഎൽഎ; ആശുപത്രിയില്‍ ഓഫീസ് സൗകര്യം ഒരുക്കും

കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎ ആരോ​ഗ്യം വീണ്ടെടുത്തു. ആശുപത്രിയിലെ മെഡിക്കൽ ടീമാണ് ആശ്വാസവാർത്ത പങ്കുവെച്ചത്. വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോ​ഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു. നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോ​ഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ട‍ർമാർ പറയുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറയുന്നു. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

കുസാറ്റ് ദുരന്തത്തിൽ അന്വേഷണ സം​ഘം കുറ്റപത്രം സമര്‍പ്പിച്ചു

എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് കേന്ദ്രം അനുമതി നൽകിയെന്ന വാദം തള്ളി ബി ജെ പി

എലപ്പുള്ളിയില്‍ മദ്യനിര്‍മാണ കമ്പനിക്ക് കേന്ദ്രം അനുമതി നൽകിയെന്ന വാദം തള്ളി ബി ജെ പി. ഒയാസിസിനെ കേന്ദ്രം ഷോർട്ട്ലിസ്റ്റ് ചെയ്തത് എഥനോൾ ഉൽപാദിപ്പിക്കാൻ മാത്രമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ പറഞ്ഞു. സംസ്ഥാനം ഇതിന്‍റെ  മറവിൽ വിദേശ മദ്യം ഉൽപാദിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളം പ്രധാന അസംസ്കൃത വസ്തുവായ കമ്പനിക്ക് സംസ്ഥാനം  എവിടുന്ന് വെള്ളം കൊടുക്കുമെന്നും  അദ്ദേഹം ചോദിച്ചു. സാധാരണക്കാർക്ക് കുടിവെള്ളം എത്തിക്കേണ്ട മന്ത്രി തന്നെ വെള്ളം ഊറ്റി വിദേശ മദ്യ കമ്പനിക്ക് കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വായന തുടരുക . . .

ഷാരോണിനെ ഇല്ലാതാക്കാൻ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നു; വിഷം കലർത്താൻ ഗവേഷണം, വിധി പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിൻകര കോടതിയുടെ വിശദമായ വിധി പകര്‍പ്പ് പുറത്ത്. വിഷം നൽകി കൊലപ്പെടുത്താനായി ഗ്രീഷ്മ ഗവേഷണം നടത്തിയെന്നും ഷരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്നും വിധിയിൽ വ്യക്തമാക്കുന്നു. ഇതിനുള്ള ആദ്യ ശ്രമമായിരുന്നു പാരസെറ്റമോൾ ജൂസിൽ കലക്കി നൽകിയത്. അളവിൽ കൂടുതൽ ഗുളിക ജൂസിൽ കലക്കിയാൽ മരണം സംഭവക്കുമെന് മനസിലാക്കാൻ 23 പ്രാവശ്യം മൊബൈലിൽ ഗ്രീഷ്മ സെർച്ച് ചെയ്തുവെന്നും ആദ്യ വധശ്രമം പരാജയപ്പെട്ട പ്പോൾ അതേ രീതി വീണ്ടും പരീക്ഷിച്ചവെന്നും കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നും വിധി പകര്‍പ്പിൽ പറയുന്നു. വായന തുടരുക . . .

ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചു, 3200രൂപ വീതം വെള്ളിയാഴ്‌ച മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി

തിരുവനന്തപുരം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌. കൂടുതല്‍ വായിക്കുക . ...

മഹാകുംഭമേളയിൽ ഉയരം കൊണ്ട് ശ്രദ്ധേയനായി റഷ്യയില്‍ നിന്നുള്ള 'മസ്കുലര്‍ ബാബ'

ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായ മഹാ കുംഭമേള ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടു. മഹാ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സന്യാസിമാരില്‍ പലരും പ്രത്യേകതകള്‍ കൊണ്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.

തുടര്‍ന്നു വായന തുടരുക. .....

ആർ ജി കർ മെഡിക്കല്‍ കോളേജിലെ ബലാത്സം​ഗക്കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

കൊല്‍ക്കത്ത : കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലില്‍ തുടരണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന സിബിഐ വാദം കോടതി നിരാകരിച്ചു. പ്രതിയ്ക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ശിക്ഷാ വിധിയില്‍ ചൂണ്ടിക്കാണിച്ചു. 17 ലക്ഷം രൂപ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പെൺകുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ കോടതി ചൂണ്ടിക്കാണിച്ചു. വാര്‍ത്ത സ്രോതസ്സ്

ബൈക്ക് ഇല്ലാത്തതിനാല്‍ മടിച്ച ഷാരോണിനെ നിര്‍ബന്ധിച്ചെത്തിച്ചു, കഷായപ്രയോഗം അവസാനത്തേത്; അന്വേഷണ ഉദ്യോഗസ്ഥന്‍

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതി വിധി സ്വാഗതം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ജോണ്‍സണ്‍. പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചു. വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിത്. രാത്രിയും പകലെന്ന പോലെ ജോലി ചെയ്താണ് അന്വേഷണം നടത്തിയതെന്ന് ജോണ്‍സണ്‍ പറഞ്ഞു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്താനുള്ള ശ്രമം ഊർജിതം; ഡോ അരുൺ സക്കറിയയും സംഘവും മലയാറ്റൂരിലേയ്ക്ക്

മലയാറ്റൂർ: അതിരപ്പള്ളി വനമേഖലയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ആനയെ കണ്ടെത്താൻ അതിരപ്പള്ളിയിൽ വനംവകുപ്പ് സംഘം നിരീക്ഷണം ആരംഭിച്ചു. ആനയെ കണ്ടെത്തിയാൽ ചികിത്സ ആവശ്യമെങ്കിൽ ലഭ്യമാക്കാൻ പ്രത്യേക ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടർ ഡേവിഡ്, ഡോക്ടർ മിഥുൻ, ഡോക്ടർ ബിനോയ് എന്നിവർ അടങ്ങുന്ന സംഘത്തെയാണ് ചികിത്സയ്ക്ക് നിയോഗിച്ചിരിക്കുന്നത്. വായന തുടരുക . ..

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

നെയ്യാറ്റിന്‍കര ഗോപൻ്റെ പോസ്റ്റുമര്‍ർട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു

നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി. ​ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പോസ്റ്റുമോർട്ടത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 19, ഞായാറാഴ്ച.

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

കൈയ്യില്‍ സ്വന്തം പേരിലല്ലാത്ത ആധാർ കാർഡ്; പരോളിലിറങ്ങി മുങ്ങിയ ആൾ 34 വർഷത്തിന് ശേഷം തുറന്ന ജയിലിൽ തിരിച്ചെത്തി

തിരുവനന്തപുരം: 34 വർഷം മുൻപ് പരോളിൽ ജയിലിൽ നിന്ന് ഇറങ്ങി മുങ്ങിയ പ്രതി തിരിച്ചെത്തി. നെട്ടുകാൽത്തേരി തുറന്ന ജയിലിലാണ് സംഭവം. വധക്കേസ് പ്രതിയായ ഇടുക്കി നെടുങ്കണ്ടം സ്വദേശി ഭാസ്കരനാണ് ഇന്ന് വൈകിട്ടോടെ തുറന്ന ജയിലിലെത്തിയത്. മറ്റൊരു പേരിലുള്ള ആധാർ കാർഡാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഇയാൾ തന്നെയാണ് താൻ 34 വർഷം മുൻപ് പരോളിലിറങ്ങി മുങ്ങിയതാണെന്നും കീഴടങ്ങാൻ വന്നതാണെന്നും ജയിൽ അധികൃതരോട് പറഞ്ഞത്. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ ജയില്‍ ജീവനക്കാര്‍ പരിശോധിക്കുകയാണ്. വായന തുടരുക . ..

ഒരു തുള്ളി വെള്ളമിറക്കാനാകാതെ 11 ദിവസം ആശുപത്രിയിൽ, ഷാരോൺ അനുഭവിച്ചത് വലിയ വേദന', ഗ്രീഷ്‍മ കേസ്സില്‍ കോടതി

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്‍മയ്‍ക്ക് കോടി വധശിക്ഷ വിധിച്ചു. ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചാൽ വിഷം നൽകി കൊലപ്പെടുത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്ന് കോടതി നിരീക്ഷിച്ചു. ഷാരോൺ അനുഭവിച്ചത് വലിയ വേദന ആയിരുന്നു എന്നും കോടി വിധി പ്രഖ്യാപിക്കവേ അഭിപ്രായപ്പെട്ടു. ഒരു തുള്ളി വെള്ളമിറക്കാനാകാതെ 11 ദിവസം ആശുപത്രിയില്‍ കിടന്നു എന്നും വിധി പ്രഖ്യാപിക്കവേ കോടതി ചൂണ്ടിക്കാട്ടി. വായന തുടരുക ....

ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയില്‍

കണ്ണൂർ: ഒന്നരവയസുള്ള കു‍ഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശിയാണ് ശരണ്യ. 2020 ഫെബ്രുവരി 17നായിരുന്നു ക്രൂരകൊലപാതകം. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ആത്മഹത്യ ശ്രമം. ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.   വാര്‍ത്ത ഉറവിടം. ..

കുംഭമേളയില്‍ മുള്ളിനുള്ളില്‍ കിടന്ന് 'കാന്റെ വാലെ ബാബ'; ശരീരത്തിന് ഗുണം ചെയ്യുമെന്ന് അവകാശവാദം

വിവിധ ഭക്തരുടെ വൈവിദ്ധ്യമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് പ്രയാഗ്രാജിലെ കുംഭമേള. ആത്മീയ പരിപാടിയില്‍ സന്യാസിമാരിലും നാഗ ബാബമാരിലും മതനേതാക്കന്മാരിലും ചിലര്‍ അസാധാരണ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. മഹാ കുംഭ ആഘോഷത്തില്‍ ജനക്കൂട്ടത്തെ ആകർഷിച്ച ഒരാളാണ് രമേഷ് കുമാര്‍ മാഞ്ചി എന്നറിയപ്പെടുന്ന 'കാന്റെ വാലെ ബാബ' ആയിരുന്നു. മുള്ളിനുള്ളില്‍ കിടന്നാണ് അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിക്കൽ. എന്റെ ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ്. അതൊരിക്കലും എന്നെ വേദനിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.