|
(1) |
|
ഫെബ്രുവരി 2025 ബുധനാഴ്ച 1200 കുംഭം 8 |
|
വാല്യം 2 ലക്കം 223 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
20 |
|
If you give your heart to God, you will not get heart attacks. |
|
ആന എഴുന്നള്ളിപ്പില്‍ ജില്ലയിലെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി ആന എഴുന്നള്ളിപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഫെബ്രുവരി 21 വരെ മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കാൻ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവില്‍ അനുമതി നല്‍കിയ സ്ഥലങ്ങളില്‍ ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, പൊലീസ് തുടങ്ങിയവര്‍ പരിശോധന നടത്തും. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആനകളെ വെച്ചുള്ള ദേശവരവ്, എഴുന്നള്ളിപ്പ് തുടങ്ങിയവ പാടില്ല. തുടര്‍ന്നുള്ള അനുമതി സംബന്ധിച്ച് 21ന് ചേരുന്ന മോണിറ്ററിങ്ങ് കമ്മിറ്റി തീരുമാനമെടുക്കും. എഴുന്നള്ളിപ്പ് നടത്തുന്ന അമ്പല കമ്മിറ്റികള്‍ ഒരു മാസം മുമ്പ് ഉടമസ്ഥാവകാശം, ഇന്‍ഷുറന്‍സ്, ഡാറ്റ ബുക്ക് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം. ആനയെ ബന്ധിച്ചതിന് ശേഷം മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കാവൂ, അമ്പല കമ്മിറ്റികള്‍ ഉത്സവ പരിസരത്തെ പഴകിയ കെട്ടിടങ്ങളില്‍ ആളുകള്‍ കൂടി നില്‍ക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണം. മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ എഴുന്നള്ളിക്കുന്ന ആനകളുടെ ഒരു മാസത്തെ യാത്ര അടക്കമുള്ള വിവരങ്ങള്‍ നേരത്തെ ഹാരാക്കണം. നിലവില്‍ രജിസ്ട്രേഷന്‍ ഫോം പരിഷ്‌കരിച്ച് പുതുക്കിയത് ലഭ്യമാക്കാനും മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചു. ആന എഴുന്നള്ളിപ്പില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഫെബ്രുവരി 21 വരെ മുന്‍കൂര്‍ അനുമതി ലഭിച്ചവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ആനയെ എഴുന്നള്ളിച്ച് ഉത്സവങ്ങള്‍ നടത്താന്‍ അനുമതി നല്‍കാൻ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവില്‍ അനുമതി നല്‍കിയ സ്ഥലങ്ങളില്‍ ഫോറസ്റ്റ്, ഫയര്‍ ഫോഴ്സ്, പൊലീസ് തുടങ്ങിയവര്‍ പരിശോധന നടത്തും. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആനകളെ വെച്ചുള്ള ദേശവരവ്, എഴുന്നള്ളിപ്പ് തുടങ്ങിയവ പാടില്ല. തുടര്‍ന്നുള്ള അനുമതി സംബന്ധിച്ച് 21ന് ചേരുന്ന മോണിറ്ററിങ്ങ് കമ്മിറ്റി തീരുമാനമെടുക്കും. എഴുന്നള്ളിപ്പ് നടത്തുന്ന അമ്പല കമ്മിറ്റികള്‍ ഒരു മാസം മുമ്പ് ഉടമസ്ഥാവകാശം, ഇന്‍ഷുറന്‍സ്, ഡാറ്റ ബുക്ക് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം. ആനയെ ബന്ധിച്ചതിന് ശേഷം മാത്രമേ പടക്കങ്ങള്‍ ഉപയോഗിക്കാവൂ, അമ്പല കമ്മിറ്റികള്‍ ഉത്സവ പരിസരത്തെ പഴകിയ കെട്ടിടങ്ങളില്‍ ആളുകള്‍ കൂടി നില്‍ക്കുന്നില്ല എന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണം. മറ്റു ജില്ലകളില്‍ നിന്നുള്‍പ്പെടെ എഴുന്നള്ളിക്കുന്ന ആനകളുടെ ഒരു മാസത്തെ യാത്ര അടക്കമുള്ള വിവരങ്ങള്‍ നേരത്തെ ഹാരാക്കണം. നിലവില്‍ രജിസ്ട്രേഷന്‍ ഫോം പരിഷ്‌കരിച്ച് പുതുക്കിയത് ലഭ്യമാക്കാനും മോണിറ്ററിംഗ് കമ്മിറ്റിതീരുമാന ിച്ചു. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 എസ്.എഫ്.ഐ.ക്ക് തെറ്റുകൾ സംഭവിക്കാതിരിക്കട്ടെ എന്ന് ഉപദേശിച്ച് മുഖ്യമന്ത്രി എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ എസ്.എഫ്.ഐ.ക്ക് തെറ്റുകൾ സംഭവിക്കാതിരിക്കട്ടെ എന്ന് ഉപദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ ഇപ്പോൾ തുടർന്നുപോകുന്ന രീതിയിൽ സംശുദ്ധമായ രീതികൾ തുടരുകയെന്നും എതെങ്കിലും തരത്തിലുള്ള തെറ്റുകൾ സംഭവിക്കാതിരിക്കുക തെറ്റിനെതിരേ നല്ല തോതിൽ പടപൊരുതുന്ന നില സ്വീകരിക്കുകയെന്നും അങ്ങനെ എസ്.എഫ്.ഐ.യുടെ പ്രത്യേകത കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കു കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറെ ആക്രമണങ്ങൾ നേരിട്ടിട്ടും എസ്.എഫ്.ഐ എന്ന പ്രസ്ഥാനം ആരുടെയും ജീവനെടുത്തിട്ടില്ല ഇതിൽ സംഘടനയ്ക്ക് അഭിമാനിക്കാം എന്നും കാംപസുകളിൽ മർദനങ്ങൾ ഏറ്റുവാങ്ങിയിട്ടും തിരികെ അക്രമത്തിന്റെ വഴിയിലേക്കിറങ്ങാത്തത് അഭിനന്ദനാര്‍ഹ മാണെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ചട്ടഭേദഗതി ഏതെങ്കിലും കമ്പനിയ്ക്ക് വേണ്ടിയല്ല, സർക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗം'; മന്ത്രി പി രാജീവ് കൊച്ചി: ചട്ടഭേദഗതി ഏതെങ്കിലും കമ്പനിയ്ക്ക് വേണ്ടിയല്ലെന്ന് മന്ത്രി പി രാജീവ്. എലപ്പുള്ളിയിലെ മദ്യ നിർമാണശാലയ്ക്കുവേണ്ടി ചട്ടം ഭേദഗതി ചെയ്തുവെന്ന ആരോപണത്തിനാണ് മറുപടി. വ്യവസായങ്ങൾക്കായി ചട്ടങ്ങൾ ലഘുവാക്കണമെന്ന സര്‍ക്കാരിന്റെ പൊതുനിലപാടിന്റെ ഭാഗമാണിതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. സണ്ണി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. നിക്ഷേപക സംഗമത്തിന് മുന്നോടിയായി ചട്ടത്തിൽ ഇളവ് വരുത്തിയ തദ്ദേശ വകുപ്പിനോട് വ്യവസായ വകുപ്പ് നന്ദി പറയുകയാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നുാണ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കിയത്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാൽ മതി. ലൈസൻസ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python സെക്രട്ടറിയേറ്റില്‍ പെഡസ്റ്റൽല്‍ ഫാന്‍ പൊട്ടിത്തെറിച്ചു; ആര്‍ക്കും പരിക്കില്ല തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പെഡസ്റ്റൽ ഫാൻ പൊട്ടിത്തെറിച്ചു. സെക്രട്ടറിയേറ്റിലെ നികുതി വകുപ്പിലെ ജെ സെക്ഷനിലാണ് ഫാൻ പൊട്ടിത്തെറിച്ചത്. ഫാനിന്റെ ഫൈബർ ലീഫും ചിതറി തെറിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. വായന തുടരുക .... |
|
റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ്സിന്റെ ഗ്ലാസ് തകര്‍ന്ന സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. റോയൽ വ്യൂ ഡബിള്‍ ഡക്കര്‍ ബസ്സിന്റെ ഗ്ലാസ് തകര്‍ന്ന സംഭവത്തില്‍ ബസ്സ് ഓടിച്ച മൂന്നാര്‍ ഡിപ്പോയിലെ രാജേഷ് എന്ന ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. കെഎസ്ആര്‍ടിസി വിജിലന്‍സ് തൊടുപുഴ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി.ഗതാഗത മന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.അറ്റകുറ്റ പണി പൂർത്തിയാക്കി ബസ് സർവ്വീസ് തുടങ്ങി.ഡ്രൈവറുടെ അശ്രദ്ധ കാരണം ആണ് ചില്ല് പൊട്ടിയത് എന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വായന തുടരുക . . . സമരം ശക്തമാക്കി ആശാ വര്‍ക്കര്‍മാര്‍ ഇന്ന് 12-ാം ദിവസത്തിലേക്ക് കടന്ന സമരം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആശാ വർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ മഹാ സംഗമമായി പ്രതിഷേധിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ വർക്കർമാരെ ഉൾപ്പെടുത്തിയ മഹാ സംഗമം ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. മഹാസംഗമത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ എംജി റോഡ് ആശാ വര്‍ക്കര്‍മാരാൽ നിറഞ്ഞു. രണ്ട് ദിവസം മുൻപ് ഇവരുടെ രണ്ട് മാസത്തെ വേതന കുടിശ്ശിക സർക്കാർ അനുവദിച്ചിരുന്നു പക്ഷേ സമരം പിൻവലിക്കാൻ ഇവർ തയ്യാറായില്ല. കുടിശ്ശിക വേതനം നൽകുക എന്നുള്ളത് തങ്ങളുടെ ആവശ്യങ്ങളിൽ ഒന്നുമാത്രമാണന്നും മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിച്ചാൽ മാത്രമെ സമരം പിൻവലിക്കുകയുള്ളുവെന്നുമാണ് ആശാ വർക്കർമാരുടെ നിലപാട്. വേതനം നിലവിലുള്ള 7000 രൂപയിൽ നിന്ന് 21000 രൂപയാക്കുക, പെൻഷൻ അനുവദിക്കുക, വിരമിക്കുമ്പോൾ അഞ്ചു ലക്ഷം രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൂടി അംഗീകരിക്കണമെന്നാണ് സംഘടനയുടെ നിലപാട്. സമരം . വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനകള്‍ക്കായി ജലവിഭവ വകുപ്പിനുള്ള പുതിയ ബോട്ട് തേക്കടിയിലെത്തി മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി ജലവിഭവ വകുപ്പിനുള്ള 10 പേർക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സ്പീഡ് ബോട്ട് തെക്കടിയിലെത്തി. ബോട്ട് വെള്ളിയാഴ്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ലാഗ് ഓഫ് ചെയ്യും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷണത്തിനും പരിശോധനകൾക്കുമായി മുൻപ് ഒരു സ്പീഡ് ബോട്ടുണ്ടായിരുന്നു. തകരാറിലായതിനെ തുടർന്ന് 15 വർഷം മുൻപ് ബോട്ട് കരക്കടുപ്പിച്ചു. പിന്നീട് മറ്റു വകുപ്പുകളുടെ ബോട്ടിലും ജീപ്പിലുമാണ് ഉദ്യോഗസ്‌ഥര്‍ അണക്കെട്ടിലെത്തിയിരുന്നത്. ഇതുമൂലം പലപ്പോഴും പരിശോധന മുടങ്ങിയിരുന്നു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനിലാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യവസായമേഖലയിലെ കാറ്റഗറി 1 സംരംഭങ്ങൾക്ക് പഞ്ചായത്ത് ലൈസൻസ് വേണ്ട; ഇളവ് ബ്രൂവറിക്കായെന്ന് വിമർശനം;തള്ളി മന്ത്രി തിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല എന്നതടക്കം നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇത്തരം സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി പ്ലാന്റ് ആരംഭിക്കുന്നതിന് പുതിയ തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. കൂടുതല്‍ വായിക്കുക . ... COMPUTER TIPS & TRACKS Subscribe Click Here. അപേക്ഷകള്‍ തീര്‍പ്പാന്‍ കൈക്കൂലി, ഒപ്പം മദ്യവും; ആര്‍ടിഒയുടെ അക്കൗണ്ടില്‍ കണ്ടെത്തിയത് 84 ലക്ഷം രൂപ കൊച്ചി: അപേക്ഷകള്‍ തീര്‍പ്പാക്കണമെങ്കില്‍ കൈക്കൂലിക്കൊപ്പം മദ്യവും. കൈക്കൂലിക്കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒ ടി എം ജേഴ്‌സണ്‍ പിന്തുടര്‍ന്നിരുന്ന രീതിയായിരുന്നു ഇത്. ഇന്നും ഇന്നലെയുമായി ജേഴ്‌സണിന്റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് ചെറുതും വലുതുമായ 74 മദ്യക്കുപ്പികളായിരുന്നു. ഇതില്‍ പലതരത്തിലുള്ള ബ്രാന്‍ഡുകളുണ്ടായിരുന്നു. വായിച്ചു വളരുക.... സംസ്ഥാന മുഖ്യമന്ത്രിയായ 18 വനിതകളിൽ ഒരേയൊരു മലയാളി മാത്രം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായി ബിജെപിയുടെ രേഖാ ഗുപ്ത വ്യാഴാഴ്ച സ്ഥാനമേറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം രൂപപ്പെടുത്തുന്നതില്‍ വനിതാ നേതാക്കള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. രേഖാ ഗുപ്ത മുഖ്യമന്ത്രിയായതോടെ ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായിരിക്കുകയാണ്. സ്ത്രീ-പുരുഷാനുപാതത്തില്‍ സ്ത്രീകളുടെ എണ്ണം കൂടുതലുള്ള കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയും ഒരു വനിതാ മുഖ്യമന്ത്രി പോലും ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം. കേരളത്തിലല്ലെങ്കിലും കുറച്ചു കാലത്തേക്ക് എങ്കിലും ഒരു മലയാളി വനിത മുഖ്യമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട് എന്നതാണ് കൗതുകകരം. രേഖാ ഗുപ്തയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയുമാണ് രാജ്യത്തെ നിലവിലുള്ള വനിതാ മുഖ്യമന്ത്രിമാര്‍. രേഖാ ഗുപ്തയ്ക്ക് മുമ്പ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച വനിതാ മുഖ്യമന്ത്രിമാരെ പരിചയപ്പെടാം. വായന തുടരുക . . . ഫോണ്‍ വിളിച്ചത് വ്യാജനാണോ? വെബ്സൈറ്റ് വഴി പരിശോധിക്കാം സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണെന്ന് കേരള പൊലീസ്. തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്. ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Reort & Check Suspect എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക തുടര്ന്നു വായിക്കുക.....
|
|
സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി കെ.സുരേന്ദ്രന്‍ ബ്രൂവറി വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയതോടെ സിപിഐ നട്ടെല്ലില്ലാത്ത പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബ്രൂവറി വിഷയത്തില്‍ സമരം നടത്തുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്നും വിഡി സതീശനും യുഡിഎഫ് നേതാക്കളും പത്രസമ്മേളനങ്ങള്‍ മാത്രം നടത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടിന്റെ പരിസ്ഥിതി തകര്‍ക്കുന്ന ഒരു പദ്ധതിയും ബിജെപി അനുവദിക്കില്ലെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ സ്ഥലമാണ് പാലക്കാട്, കുടിവെള്ളമില്ലാതെ ജനം കഷ്ടപ്പെടുകയാണ് സംസ്ഥാനത്തിന്റെ പിടിപ്പുകേട് മൂലം ജലജീവല്‍ മിഷന്‍ നടപ്പാകുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കുരയ്ക്കുന്ന പട്ടി കടിക്കില്ല എന്ന അവസ്ഥയാണ് സിപിഐക്കുള്ളതെന്നും ,ബിനോയ് വിശ്വത്തിന് പിണറായി വിജയനെ പേടിയാണ് ബ്രൂവറിക്കെതിരാണെന്ന് കള്ളം പറയുന്ന സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണെന്നും കഞ്ചിക്കോട് ബ്രൂവറിക്കെതിരെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ നയിക്കുന്ന സമര പ്രചരണയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. വായന തുടരുക.... കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കോട്ടയം ഗവൺമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികളെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളായ കെ പി രാഹുൽരാജ്, സാമുവൽ ജോൺസൺ, എൻ എസ് ജീവ, റെജിൽജിത്ത്, എൻ വി വിവേക് എന്നിവരെ പ്രത്യേകം പ്രത്യേകം പൊലീസ് ചോദ്യം ചെയ്യും. അഞ്ചുപേരെയും ഹോസ്റ്റൽ മുറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതികളുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ റിക്കവറി ചെയ്തിരുന്നു. ഇതടക്കമുള്ള വിവരങ്ങൾ പൊലീസ് ചോദിച്ചറിയും. വായനതുടരുക ........ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 തിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങാന്‍ പാര്‍ട്ടിപ്രവര്‍ത്തകരെ ആഹ്വാനംചെയ്ത് മുസ്ലിംലീഗ്തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പാർട്ടിപ്രവർത്തകരെ ആഹ്വാനംചെയ്ത് മുസ്‌ലിംലീഗ് ഉന്നതതലയോഗം മലപ്പുറത്തുചേർന്നു. തീരദേശത്തിന് ഭീഷണിയായ മണൽഖനനത്തിന് അനുമതി നൽകിയതിനെതിരേയും കലാലയങ്ങളിലെ ക്രൂരമായ റാഗിങ്ങിനെ അപലപിച്ചും യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. റാഗിങ്ങിൽ പ്രതികളാകുന്നത് എസ്.എഫ്.ഐ. പ്രവർത്തകരാണെന്നും രക്ഷിതാക്കൾ കുട്ടികളെ കലാലയങ്ങളിലേക്ക് അയക്കാൻ ഭയക്കുകയാണെന്നും പ്രമേയത്തില്‍ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിലെ അനീതിക്കെതിരേയായിരുന്നു മറ്റൊരു പ്രമേയം. ഈ വിഷയത്തിൽ നടന്ന ഹിയറിങ് പ്രഹസനമായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. അതോടൊപ്പം കോൺഗ്രസിലെ രാഷ്ട്രീയ വിവാദങ്ങൾ മുസ്‌ലിംലീഗ് നിരീക്ഷിക്കുന്നുണ്ടെന്നും എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അതു പരിഹരിക്കാൻ കോണ്‍ഗ്രസിന് സാധിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വായന തുടരുക . .. നിലപാടില്ലാത്ത പാര്‍ട്ടിയായി സിപിഐ മാറിയെന്ന് വിഡി സതീശന്‍ മുഖ്യമന്ത്രി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നും നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ സി.പി.ഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചുവെന്നും സാധാരണ എകെജി സെന്ററില്‍ വിളിച്ച് വരുത്തിയാണ് അപമാനിക്കാറെന്നും അദ്ദേഹം പറഞ്ഞു. എലപ്പുള്ളിയിൽ മദ്യ നിര്‍മ്മാണ ശാല പാടില്ല മലമ്പുഴയിൽ വെള്ളമില്ല വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല സർക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിന് കീഴടങ്ങിയെന്നും ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. വായന തുടരുക . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു; 1600 രൂപ വീതം അടുത്ത ആഴ്ച മുതൽ ലഭിച്ചു തുടങ്ങുമെന്ന് ധനവകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഗഡു ക്ഷേമപെൻഷൻ കൂടി അനുവദിച്ചു. 812 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി പറഞ്ഞു. അടുത്ത ആഴ്ച മുതൽ 1600 രൂപ വീതം ലഭിക്കും. മൂന്ന് ഗഡു ക്ഷേമപെൻഷനാണ് കൊടുക്കാനുണ്ടായിരുന്നത്. ഈ മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനി മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി ബാക്കിയുള്ളത്. അത് അടുത്ത സാമ്പത്തിക വര്‍ഷം കൊടുക്കുമെന്നാണ് സർക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വായന തുടരുക . . വാര്‍ത്തകള്‍ | ഫെബ്രുവരി 20 വ്യാഴാഴ്ച Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക പഞ്ചായത്തുകളുടെ അധികാരത്തിന്മേലുള്ള കൈകടത്തല്‍'; ലൈസന്‍സ് ചട്ടങ്ങളിലെ ഇളവിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പാലക്കാട്: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് വേണ്ടെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. മദ്യ കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ ചട്ടങ്ങള്‍ വരെ ഭേദഗതി ചെയ്യുന്നുവെന്ന് രേവതി ബാബു വിമര്‍ശിച്ചു. ചട്ടം കൊണ്ടുവന്നാല്‍ പഞ്ചായത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാനാകില്ല. ഭൂമി നികത്തിയാലും അനധികൃതമായി റോഡ് നിര്‍മ്മിച്ചാലും പഞ്ചായത്തിന് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് രേവതി ബാബു വിമര്‍ശിച്ചു. വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |