|
(1) |
|
മാര്‍ച്ച് 2025 വ്യാഴാഴ്ച 1200 മീനം 6 |
|
വാല്യം 2 ലക്കം 244 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
20 |
|
The truth is that the universe has been answering you all of your life, but you cannot receive the answers unless you are awake. |
|
പി വി അന്‍വറിന് വിവരം ചോര്‍ത്തി നല്കിയ ഡിവൈഎസ്‌പിക്ക് സസ്പെന്‍ഷന്‍ പി വി അൻവറിന് വിവരം ചോർത്തി നൽകിയ ഡിവൈഎസ്‌പി എം.ഐ ഷാജിയെ പൊലീസ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതിൻ്റെ അന്വേഷണ വിവരങ്ങള്‍ ഉൾപ്പടെ ചോര്‍ത്തി നല്‍കിയെന്ന ഗുരുതര കണ്ടെത്തലിന് പിന്നാലെ ഇന്റലിജന്‍സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതോടൊപ്പം മദ്യപിച്ച് വണ്ടിയോടിച്ച ഡിവൈഎസ്‌പിക്കും സസ്പെന്‍ഷനുണ്ട്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്‌പി അനിൽകുമാറിനെയാണ് ആലപ്പുഴയില്‍ ഔദ്യോഗിക വാഹനം മദ്യപിച്ച് ഓടിച്ചതിന് സസ്പെന്റ് ചെയ്തത്. വായന തുടരുക . . . ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ ചാമ്പ്യൻസ് ട്രോഫിയില്‍ കിരീടം നേടിയ ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ച് ബിസിസിഐ. ചാമ്പ്യൻസ് ട്രോഫി ജേതാക്കള്‍ക്ക് 20 കോടി രൂപയാണ് ഐസിസി പാരിതോഷികമായി നല്‍കിയത്. ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയെക്കാള്‍ ഏകദേശം മൂന്നിരട്ടിയാണ് ബിസിസിഐ പ്രഖ്യാപിച്ച പാരിതോഷികം. തുടര്‍ച്ചയായി ഐസിസി കിരീടം നേടുന്നത് ഏറെ സ്പെഷ്യലാണെന്നും ഇന്ത്യൻ ടീമിന്‍റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി വ്യക്തമാക്കി. തുടര്‍ന്നു വായിക്കുക . . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 നിലമ്പൂര്‍ മേഖലയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടികൂടി നിലമ്പൂർ മേഖലയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടികൂടി. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ യുണിറ്റുകളില്‍നിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കടയിൽ നടത്തിയ പരിശോധനയിലാണ് എടക്കര ലൈറ്റ് പാലസ് എന്ന സ്ഥാപനത്തില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചത്. വിവിധ തരത്തിലുള്ള അലങ്കാര ഇലക്ട്രിക് ലൈറ്റുകള്‍ വില്‍പന നടത്തുന്ന സ്ഥാപനത്തില്‍ നിന്ന് 31.5 കിലോയോളം തൂക്കമുള്ള രണ്ട് ആനക്കൊമ്പുകളാണ് പിടികൂടിയത്. സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 ഉന്നതര്‍ നല്‍കുന്ന ജാമ്യാപേക്ഷ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗം വിമര്‍ശിച്ച് ഹൈക്കോടതി കൊച്ചി : ആരോഗ്യ കാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ജാമ്യാപേക്ഷയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേസുകളില്‍ പ്രതികളായ ഉന്നതര്‍ നല്‍കുന്ന ജാമ്യാപേക്ഷ മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമെന്ന് സിംഗിള്‍ ബെഞ്ച് വിമര്‍ശിച്ചു. ജയിലിലേക്ക് പോകുന്നതിന് പകരം ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയിലേക്ക് പോകുന്നത് ആസ്വദിക്കുകയാണ് പല പ്രതികളും എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു; ഈ പ്രവണത അവസാനിപ്പിക്കണം': ഹൈക്കോടതി കൊച്ചി: കോടതിയില്‍ ഹാജരാക്കുമ്പോള്‍ കുഴഞ്ഞുവീഴുന്ന പ്രതികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആരോഗ്യത്തോടെ നടന്ന് പോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണ്. ഈ പ്രവണത അവസാനിപ്പിക്കണം. ഇത്തരം നെഞ്ചുവേദനയും കുഴഞ്ഞുവീഴലും തുടരാനാവില്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് വിമര്‍ശനം വായന തുടരുക . . . Protect yourself from Burning Sun.
Don't travel for any kind of IT or രാഹുല്‍ഗാന്ധി അര്‍ബന്‍ നക്സല്‍ തന്നെയാണെന്ന് കെ സുരേന്ദ്രന്‍ കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി അര്‍ന്‍ൻ നകസലാണെന്ന് പരാമര്‍ശിച്ച് കെ സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിയും പ്രവർത്തകരും രാജ്യം നശിച്ച് പോവട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും ലോകം മുഴുവന്‍ നടന്ന് ഇന്ത്യാ വിരുദ്ധ പ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യാ വിരുദ്ധ ശക്തികളുടേയും, അര്‍ബന്‍ നക്സലുകളുടേയും കൈപ്പിടിയില്‍ ഒതുങ്ങി. രാഹുൽ ഗാന്ധി ഏറ്റവും വലിയ അര്‍ബന്‍ നക്സലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.തുടര്‍ന്നു വായിക്കുക . . . കായികനയം മാറണം-വി.ഡി. സതീശന്‍; പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു തിരുവനന്തപുരം: കേരളത്തിലെ കായികമേഖല നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും കായികതാരങ്ങളുടെ ഭാവിയെ സര്‍ക്കാര്‍തകര്‍ക്കാന്‍ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍പറഞ്ഞു. വായന തുടരുക.... Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us 9745397722 ആശ-അങ്കണവാടി സമരം സഭയില്‍, കൊടുംക്രൂരതയെന്ന് പ്രതിപക്ഷം, രാഷ്ട്രീയക്കളിയെന്ന് പി രാജീവ് തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഒരു മാസത്തിലേറെയായി ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരവും അങ്കണവാടി ജീവനക്കാരുടെ സമരവും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ലോക സന്തോഷ ദിനമായ ഇന്ന് ആശ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും സര്‍ക്കാര്‍ ക്രൂശിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ നജീബ് കാന്തപുരം ആരോപിച്ചു. 'സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നു. സ്ത്രീകള്‍ എന്ന പരിഗണന പോലും നല്‍കുന്നില്ല. വെയിലത്തും മഴയത്തും സമരം ചെയ്യുന്നവര്‍ക്ക് നീതിയില്ല. സര്‍ക്കാരിന് ഇപ്പോള്‍ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട, കെവി തോമസിനും പിഎസ് സി അംഗങ്ങള്‍ക്കും കയ്യില്‍ നോട്ട് കെട്ട് വച്ചു കൊടുക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍'-അദ്ദേഹം പറഞ്ഞു. വായന തുടരുക . . .
|
|
ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം ആശ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും സർക്കാർ ക്രൂശിക്കുകയാമെന്ന് അടിയന്ത്രപ്രമേയത്തിന് അനുമതി തേടിയ നജീബ് കാന്തപുരം ആരോപിച്ചു. സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ ആട്ടിപ്പായിക്കുന്നു , സ്ത്രീകള്‍ എന്ന പരിഗണന പോലും നല്‍കുന്നില്ലെന്നും വെയിലത്തും മഴയത്തും സമരം ചെയ്യുന്നവർക്ക് നീതിയില്ലെന്നും സര്‍ക്കാരിന് ഇപ്പോ എല്ലുമുറിയെ പണിയെടുക്കുന്നവരെ വേണ്ട, കെവി തോമസിനും പിഎസ്സി അംഗങ്ങള്‍ക്കും കയ്യില്‍ നോട്ട് കെട്ട് വച്ചു കൊടുക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . . . ആരോഗ്യമന്ത്രി വീണ ജോര്‍ജ് ദില്ലിയിലെത്തിയത് ക്യൂബന്‍ പ്രതിനിധി സംഘത്തെ കാണാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ദില്ലിയിലെത്തിയത് ക്യൂബന്‍ പ്രതിനിധി സംഘത്തെ കാണാനെന്ന് റിപ്പോര്‍ട്ട്. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാനും സമയം ചോദിച്ചിട്ടുണ്ട്. സമയം ലഭിച്ചില്ലെങ്കില്‍ നിവേദനം കൊടുക്കുമെന്നും ആശ പ്രവർത്തകരുടെ ഇൻസെൻ്റീവ് വിഷയമടക്കം ഇതില്‍ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശ കേന്ദ്ര പദ്ധതിയാണെന്നും ഈ പദ്ധതി തുടങ്ങിയ കാലത്ത് ഇറക്കിയ ഗൈഡ് ലൈനില്‍ സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നാണ് ആശമാരെ വിശേഷിപ്പിക്കുന്നത് അതില്‍ മാറ്റം വരുത്തുന്നതടക്കം ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമാണ് ഇന്‍സെന്റീവ് ഉയർത്തേണ്ടതെന്നും എല്ലാ കണക്കുകളും നിയമസഭയിൽ വച്ചിട്ടുണ്ട് അത് പൊതുരേഖയാണെന്നും മന്ത്രി പറഞ്ഞു. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കര്‍ണാടക എംഎല്‍എമാര്‍ക്ക് ശമ്പളം ഇരട്ടിയാക്കികര്ണാടകയില് എം എല്‍ എമാരുടെ അടിസ്ഥാന ശമ്പളം നാല്‍പതിനായിരത്തില്‍ നിന്ന് ഒറ്റയടിക്ക് എണ്‍പതിനായിരമാക്കി. നിലവില്‍ എം എല്‍എ മാര്‍ക്ക് അലവൻസുകൾ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്. എന്നാല്‍ പുതിയ ശമ്പളവർദ്ധനയോടെ ഇത് 5 ലക്ഷമെങ്കിലുമായി കൂടും. മുഖ്യമന്ത്രിയുടെ ശമ്പളം 75,000-ത്തില്‍ നിന്ന് ഒന്നരലക്ഷവും മന്ത്രിയുടെ ശമ്പളം അറുപതിനായിരത്തില്‍ നിന്ന് ഒന്നേകാല്‍ ലക്ഷവുമാക്കി. സ്പീക്കര്‍ക്ക് അടിസ്ഥാനശമ്പളം അരലക്ഷം രൂപ കൂട്ടി 1.25 ലക്ഷം രൂപയാക്കി. തുടര്‍ന്നു വായിക്കുക .... വിഴിഞ്ഞത്ത് വള്ളമടുപ്പിക്കാന്‍ തീരം പുനഃസ്ഥാപിക്കാന്‍ ഭരണാനുമതി വിഴിഞ്ഞം ഹാര്‍ബര്‍, വിഴിഞ്ഞം തെക്ക് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ എന്നിവിടങ്ങളില്‍ വള്ളം കരക്കടുപ്പിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തി തീരം പുനസ്ഥാപിക്കാനായി 77 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. നിലവില്‍ പരമ്പരാഗത യാനങ്ങള്‍ ഇവിടെ കരക്കടുപ്പിക്കാന്‍ പ്രയാസം അനുഭവിക്കുന്നത് കണക്കിലെടുത്താണ് തീരം പുനസ്ഥാപിക്കാന്‍ സർക്കാർ നടപടിയെടുത്തത്. സാന്‍ഡ് പമ്പ് ഉപയോഗപ്പെടുത്തി ഡ്രഡ്‌ജിംഗ് നടത്തി മണ്ണ് നിക്ഷേപിച്ചാണ് തീരം വീണ്ടെടുക്കുക. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . Kerala ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ദില്ലിയില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ദില്ലിയില്‍. ദില്ലി കേരളാ ഹൗസിലെത്തിയ മന്ത്രി പക്ഷെ പ്രതികരിക്കാന്‍ തയ്യാറായില്ല. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദർശനം എന്നാണ് വിവരം. അതോടൊപ്പം ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. ഓണറേറിയാം കൂട്ടാന്‍ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്നും അതിനായി കേന്ദ്രത്തില്‍ പോകേണ്ട കാര്യമില്ല, ഇൻസെന്റിവ് കൂട്ടാന്‍ ആണ് മന്ത്രി പോയത് എങ്കില്‍ നല്ലതെന്നും അവര്‍ പറഞ്ഞു. വായിക്കുക..... സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനാല്‍ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പാലക്കാട് ജില്ലയില്‍ 38ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ 36ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വായന തുടരുക . . . മാലിന്യ ശാല'; തിരുവനന്തപുരം മൃഗശാലയിലെ മലിനജലം ശുദ്ധീകരിക്കാതെ പൊതു അഴുക്ക് ചാലിലേക്ക് ഒഴുക്കുന്നു തിരുവനന്തപുരം: ഭരണസിരാ കേന്ദ്രത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി തിരുവനന്തപുരം മൃഗശാല. മൃഗശാലയിലെ മലിനജലം ശുദ്ധീകരിക്കാതെ പൊതു അഴുക്ക് ചാലിലേക്കാണ് ഒഴുക്കുന്നത്. ഗുരുതര രോഗബാധിതരായ മൃഗങ്ങളുടെ വിസര്‍ജ്ജ്യം ഉൾപ്പടെയാണ് ജനവാസ മേഖലയിലേക്ക് ഒഴുക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് റിപ്പോര്‍ട്ടറിന് ലഭിച്ചു വായന തുടരുക... COMPUTER TIPS & TRACKS Subscribe Click Here. പരപ്പച്ചാലിലെ ജാനകിയും കുടുംബവും ഇനി വരാന്തയിലുറങ്ങണ്ട; കേരള ബാങ്കിലെ കുടിശ്ശിക അടച്ച് പ്രവാസി വ്യവസായി കാസര്‍കോട്: നീലേശ്വരം പരപ്പച്ചാലിൽ ജപ്തി നടപടിയെ തുടര്‍ന്ന് കേരള ബാങ്ക് അധികൃതർ ഇറക്കി വിട്ട കുടുംബത്തിന് ആശ്വാസം. പ്രവാസി ബിസിനസുകാരനായ ആലപ്പുഴ സ്വദേശി ഉണ്ണിക്കൃഷ്ണന്‍ കുടുംബത്തിന്റെ ബാങ്ക് കുടിശ്ശിക മുഴുവന്‍ അടച്ചു. വീട് ഇന്ന് തന്നെ തുറന്നു കൊടുക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായി ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഉണ്ണിക്കൃഷ്ണൻ ഈ കുടുംബത്തിന് സഹായവുമായി എത്തിയത്. കൂടുതല്‍ വായിക്കുക . . . ആശാ വർക്കര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പ്രതിപക്ഷം, സഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎല്‍എമാര്‍ സമരപ്പന്തലില്‍ തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാര്‍ക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ്. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൂടുതല്‍ വായിക്കുക . . . |
|
ഛത്തീസ്‌ഗഡില്‍ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു ഛത്തീസ്‌ഗഡില്‍ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഇന്ന് രാവിലെ മുതല്‍ പ്രദേശത്തെ വനമേഖലയില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് പേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ബിജാപ്പൂര്‍ – ദന്ദേവാഡ ജില്ലാ അതിര്‍ത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബിജാപ്പൂരില്‍ 18 പേരും കാങ്കീറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു. വായന തുടരുക . . . നോക്കുകൂലി സംബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമന്റെ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ് നോക്കുകൂലി സംബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമന്റെ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്. വസ്തുതകൾ ഇല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ വിശ്വാസ്യത തകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണ്. നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകൾ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചു. സങ്കുചിതരാഷ്ട്രീയ പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. മുതിര്‍ന്ന സിപിഐ നേതാവ് കെ ഇ ഇസ്‍മയിലിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ എസ്ക്യൂട്ടിവിന്‍റെ ശുപാര്‍ശ. സിപിഐ എക്സിക്യൂട്ടീവ് തീരുമാനം സംസ്ഥാന കൗണ്‍സിലിനെ അറിയിക്കും. സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയിലാണ് നടപടി. പി രാജുവിന്റെ മരണത്തിന് പിന്നാലെ കെ ഇ ഇസ്മയില്‍ നല്‍കിയ പ്രതികരണത്തിന് പിന്നാലെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. പി രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു കെ ഇ ഇസ്മായിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിലാണ് പി രാജു സംഘടനാ നടപടിക്ക് വിധേയനായത്. എന്നാല്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാര്‍ട്ടി നടപടി പിന്‍വലിച്ചില്ല. ഇക്കാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അന്ന് നല്‍കിയ പ്രതികരണത്തില്‍ കെ ഇ ഇസ്മയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി നടപടിയില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെ ഇ ഇസ്‍മയില്‍ പറഞ്ഞു. വായന തുടരുക .... പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോത് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട് കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഇടുക്കി, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. യുവി ഇൻഡക്സ് 11ന് മുകളിലെത്തിയതിനാല്‍ ഈ ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയില്‍ മൂന്നാറിലുമാണ് യുവി ഇന്‍ഡക്സ് 11 രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. യുവി ഇൻഡക് 8 മുതൽ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലർട്ട് . വായന തുടരുക . . . സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിൽ പ്രതിഷേധം കണ്ണൂര്‍ തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത എസ്ഐമാരെ സ്ഥലം മാറ്റിയതില്‍ പൊലീസില്‍ പ്രതിഷേധം പരസ്യമായി. കഴിഞ്ഞ മാസം മണോളിക്കാവിലെ ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചതിനായിരുന്നു സിപിഎം പ്രവർത്തകര്‍ക്കെതിരെ കേസ്. എന്നാല്‍ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തതിന്‍റെ പേരില്‍ തലശ്ശേരി സ്റ്റേഷനിലെ രണ്ട് എസ്ഐമാരായ ടി.കെ.അഖിലിനും വി. വി. ദീപ്തിക്കും സ്ഥലം മാറ്റം കിട്ടി. ഇതേ തുടർന്ന് ബുധനാഴ്ച ഇരുവര്‍ക്കും നല്‍കിയ യാത്രയയപ്പില്‍ സേനയിലെ അമര്‍ഷം പരസ്യമായി. ഉപഹാരമായി നൽകിയ ഫലകത്തിലെ വരികളില്‍ ചെറുത്തുനില്‍പ്പിന്‍റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയവര്‍ക്ക് സഹപ്രവര്‍ത്തകരുടെ സ്നേഹാഭിവാദ്യമെന്ന് എഴുതിയായിരുന്നു പ്രതിഷേധം. മണോളിക്കാവില്‍ ഫെബ്രുവരി 19, 20 തീയതികളിലുണ്ടായ സംഘര്‍ഷത്തിലാണ് എണ്‍പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നത്. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും കളിച്ചാല്‍ തലശ്ശേരിയിലുണ്ടാകില്ലെന്നും ഭീഷണി പ്പെടുത്തിയെനന്നായിരുന്നു എഫ്ഐആര്‍. സംഭവത്തിന് ഒരു മാസം തികയും മുമ്പേ എസ്ഐ അഖിലിനെ കൊളവല്ലൂരിലേക്കും ദീപ്തിയെ കണ്ണൂര്‍ ടൗണിലേക്കും മാറ്റുകയും ചെയ്തു. വായന തുടരുക . . ..
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 കേരളത്തില്‍ അഞ്ച് വർഷത്തിനിടെ 102 പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു; കണക്ക് അവതരിപ്പിച്ച് കേന്ദ്ര സഹമന്ത്രി തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 102 പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എല്ലാവര്‍ഷവും കേരളത്തില്‍ ഇരുപതിലധികം പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടാനകളുടെ ആക്രമണത്തില്‍ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്താകമാനം 2869 പേര്‍ കൊല്ലപ്പെട്ടു. ജോണ്‍ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗാണ് മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്. വായന തുടരുക . . വാര്‍ത്തകള്‍ | മാര്‍ച്ച് 19, ബുധനാഴ്ച Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക പ്ലസ് ടു മലയാളം ചോദ്യപ്പേപ്പറില്‍ അടിമുടി അക്ഷരപ്പിശാച്! കേരളത്തിലെ പൊതുപരീക്ഷകളുടെ മൂല്യനിർണയത്തിന്റെ നിലവാരത്തെചൊല്ലിയുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ പരീക്ഷകളുടെ ചോദ്യപ്പേപ്പറുകള്‍ തന്നെ അക്ഷരത്തെറ്റുകള്‍ കൊണ്ട് വിദ്യാര്‍ഥികളെ വഴിതെറ്റിക്കുകയാണ്. 2025-ലെ ഹയര്‍സെക്കര്‍ഡറി മലയാളം പാര്‍ട്ട് രണ്ട് പൊതു പരീക്ഷയുടെ ചോദ്യക്കടലാസിനെയാണ് അടിമുടി അക്ഷരപ്പിശാച് വിഴുങ്ങിയിരിക്കുന്നത്. ഒറ്റപ്പേപ്പറിൽ മാത്രം ഒരു ഡസനിലേറെ അക്ഷരത്തെറ്റുകളാണ് വന്നിരിക്കുന്നത്. വായന തുടരുക . . . രാസലഹരിയുടെ ഹോട്ട്‌സ്‌പോട്ടായി താമരശേരി; ഒരു വര്‍ഷത്തിനിടയില്‍ 122 കേസുകള്‍, പെരുകുന്ന കുറ്റകൃത്യങ്ങള്‍ കോഴിക്കോട്: സംസ്ഥാനത്ത് രാസ ലഹരിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഇന്ന് താമരശ്ശേരിയും പരിസരപ്രദേശങ്ങളും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ താമരശേരിയില്‍ പൊലീസ് എക്സൈസ് വിഭാഗങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് 122 ലഹരി കേസുകളാണ്. ബംഗളൂരുവിൽ നിന്നുള്ള ലഹരിക്കടത്തിന്റെ ഇടത്താവളമായി താമരശ്ശേരി ചുരം മാറിയതോടെയാണ് ലഹരി കെണിയിൽ പെടുന്നവരുടെ എണ്ണവും കുറ്റകൃത്യങ്ങളും പെരുകിയത്. വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |