|
(1) |
|
നവംബര്‍ 2024 വെള്ളിയാഴ്ച 1200 ധനു 05 |

|
വാല്യം 1 ലക്കം 172 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Back Issues |
|
20 |
|
Pure love is the basis of eternal relationships. |
|
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെ ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊല്യൂഷൻസ് ഉടമകളുടെ മൊഴിയെടുക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. വായന തുടരുക . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 കണ്ണൂര്‍ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിന്‍സിപ്പല്‍ കണ്ണൂർ സർവകലാശാല ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷാഫലം ഔദ്യോഗികമായി പുറത്തുവിടുന്നതിന് മുൻപ് പുറത്തുവന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാല വിസിക്കെതിരെ കോളേജ് പ്രിൻസിപ്പൽ. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് പരീക്ഷാഫലം പുറത്തുവന്ന സംഭവത്തിൽ പിഴവ് സർവകലാശാലയ്ക്കെന്ന് പൈസക്കരി ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ. എം ജെ മാത്യു ആരോപിച്ചു. പരീക്ഷാഫലം ഉച്ചയ്ക്ക് രണ്ടരക്ക് പ്രിൻസിപ്പൽമാർക്കുള്ള പോർട്ടലിൽ വന്നു. ഇത് ഡൗൺലോഡ് ചെയ്ത് വിദ്യാർത്ഥികൾക്ക് നൽകിയെന്ന് ഡോ. എം ജെ മാത്യു പറഞ്ഞു. ടെസ്റ്റാണെന്നും പുറത്തുവിടരുതെന്നും രജിസ്ട്രാർ വിളിച്ചുപറഞ്ഞത് നാല് മണിക്കാണ്. ഇപ്പോൾ കോളേജിനെ പഴിചാരി പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക കൊച്ചി മെട്രോയുടെ കാക്കനാട് ഭാഗത്തെ നിര്‍മ്മാണത്തിനിടെ നടന്ന അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം കൊച്ചി മെട്രോയുടെ കാക്കനാട് ഭാഗത്തെ നിർമ്മാണത്തിനിടെ നടന്ന അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലുവ സ്വദേശിയായ അഹമ്മദ് നൂർ എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. മണ്ണ് കൊണ്ടുവന്ന ടിപ്പർ ലോറിക്കും മണ്ണുമാന്തി യന്ത്രത്തിനും ഇടയിൽ പെട്ടായിരുന്നു മരണം. വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python പാലക്കാട് സിപിഎമ്മില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിന്‍ സെക്രട്ടറി പാര്‍ട്ടിവിട്ടു പാലക്കാട്: പാലക്കാട് സിപിഎമ്മിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. സിപിഎം പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിൻ സെക്രട്ടറിയുമായ മുസ്തഫ വരമംഗലമാണ് പാര്‍ട്ടി വിട്ടത്. അതേസമയം കഴിഞ്ഞ ദിവസം തേങ്കുറുശ്ശിയിൽ പാര്‍ വായന തുടരക. . . എം എം ലോറൻസിന്‍റെ മ്യതദേഹ സംസ്കാര തർക്കം : ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി എറണാകുളം: എം എം ലോറൻസിന്‍റെ മ്യതദേഹ സംസ്കാരത്തിലെ തർക്കം ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി. വില്യം ഏണസ്റ്റിന്‍റെ വരികളെ ഉദ്ധരിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത് ''ഞാൻ എൻ്റെ വിധിയുടെ യജമാനനും ആത്മാവിന്‍റെ നായകനുമാണ്''എല്ലാവരും അവരവരുടെ വിധിയുടെ യജമാനനാകാൻ ആഗ്രഹിക്കും.എന്നാൽ മരണത്തിന് ശേഷം മറ്റുള്ളവർ വിധി നിശ്ചയിക്കുമെന്നും കോടതി വിധിയില്‍ പറയുന്നു. ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് അനുവദിച്ചുകൊണ്ടുള്ള ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിലാണ് ഇക്കാര്യം ഉള്ളത്, മകള്‍ ആശാ ലോറന്‍സ് നൽകിയ ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി തള്ളിയിരുന്നു തുടര്‍ന്നു വായിക്കുക . . . ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദം? അടിമുടി ദുരൂഹത, അറസ്റ്റിലായ അനിഷയുടെ മൊഴിയിൽ വൈരുധ്യം എറണാകുളം:കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയതിൽ അടിമുടി ദുരൂഹത തുടരുന്നു. കേസിൽ അറസ്റ്റിലായ അനിഷയുടെ മൊഴിയിലുള്ള വൈരുധ്യമാണ് പൊലീസിനെ കുഴയ്ക്കുന്നത്. ആറു വയസുകാരിയുടെ കൊലയ്ക്ക് പിന്നിൽ ദുര്‍മന്ത്രവാദമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ദുര്‍മന്ത്രവാദം പോലുള്ള അഅന്ധവിശ്വാസങ്ങളുടെ സ്വാധീനവും പൊലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായ അനിഷ പലപ്പോഴായി പലതരത്തിലുള്ള മൊഴിയാണ് പൊലീസിന് നൽകുന്നത്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു. വായന തുടരുക . . . Subscribe
|
|
വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ അന്വേഷണത്തിലെ പുതിയ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ അന്വേഷണത്തിലെ പുതിയ സംഭവവികാസങ്ങളില്‍ പ്രതികരണവുമായി മാത്യൂ കുഴല്‍നാടൻ എംഎല്‍എ. സിഎംആര്‍എല്‍ വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്ക് കോടികള്‍ നല്‍കിയത് ഒരു രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണെന്നാണ് എസ്എഫ്ഐഒയക്ക് വേണ്ടി ഹാജരായ കേന്ദ്ര സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ആ രാഷ്ട്രീയ നേതാവ് ആരാണെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.എസ്എഫ്ഐഒയുടെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ ആ രാഷ്ട്രീയ നേതാവ് താനല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോഴുമുണ്ടോയെന്നും കുഴല്‍നാടൻ ചോദിച്ചു.തന്റെ കൈകള്‍ ശുദ്ധമാണെന്ന് പറഞ്ഞതും പിണറായി വിജയനാണെന്നും കേരളത്തില്‍ ഈ പേരുള്ള മറ്റൊരു പൊതു പ്രവര്‍ത്തകനുണ്ടോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : കണ്ണൂരില്‍ പൊട്ടിത്തെറി ശബ്ദം, നാട്ടുകാര്‍ പൊലീസിനെ വിളിച്ചു; വീടിന്റെ ടെറസില്‍ നിന്ന് ഐസ്ക്രീം ബോംബുകള്‍ കണ്ടെടുത്തു കണ്ണൂർ: ഉളിക്കൽ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻറെ ടെറസിൽ നടത്തിയ തെരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത് പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. ഇതേ തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിളിച്ചത്. പൊലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്. പിന്നാലെ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ് ബിജെപി പ്രവർത്തകനായിരുന്ന ഇയാൾ പിന്നീട് സിപിഎമ്മിൽ ചേർന്നിരുന്നു. ഇപ്പോൾ സിപിഎം പ്രവർത്തകനാണ്. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 പാന്‍ 2.0 അല്ലെങ്കില്‍ ബ്ലോക്ക് ആകുമെന്ന് മെസേജ്, ഒറിജിനലിനെ വെല്ലുന്ന വെബ്സൈറ്റ് ; ജാഗ്രത വേണമെന്ന് പോലീസ് തൃശൂര്‍: അപ്‌ഗ്രേഡ് ചെയ്ത പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ സിസ്റ്റമായ പാന്‍ 2.0 എന്ന പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിച്ചില്ലെങ്കില്‍ നിലവിലുള്ള പാന്‍ കാര്‍ഡ് ബ്ലോക്ക് ആകുമെന്നും പാന്‍ 2.0 സജീവമാക്കുന്നതിന് അടിയന്തര നടപടി ആവശ്യമാണെന്നും കാട്ടി ജില്ലയില്‍ പുതിയ തട്ടിപ്പ് രീതി. തട്ടിപ്പുകാര്‍ ഇതുമായി ബന്ധപ്പെട്ട് മെസേജ് അയയ്ക്കുകയാണ് ആദ്യം ചെയ്യുകയെന്ന് തൃശൂര്‍ സിറ്റി പോലീസ് അറിയിച്ചു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊലൂഷന്‍സ് സിഇഒ അധ്യാപകനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി കോഴിക്കോട്: പത്താം ക്ലാസ് ക്രിസ്തുമസ് ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് അധ്യാപകനെ ഭീഷണിപ്പെടുത്തിയതായി പരാതി. എം എസ് സോലൂഷൻസിന്റെ ചോദ്യ പേപ്പർ നോക്കി പഠിക്കരുതെന്ന് വിദ്യാർത്ഥിയോട് പറഞ്ഞ അധ്യാപകനെ മുഹമ്മദ് ഷുഹൈബ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന മുഹമ്മദ് ഷുഹൈബന്റെ ഓഡിയോ പുറത്തുവന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തിന് മുമ്പാണ് ഈ സംഭവം നടന്നത് എന്നാണ് വിവരം. സംഭവത്തില്‍ അധ്യാപകന്‍ കൊടുവള്ളി പൊലീസിൽ പരാതി നൽകി. വായന തുടരുക . . . തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. 9745397722 ഷെയര്‍ ട്രേഡിങ്ങിലൂടെ ലാഭം കൊയ്യാമെന്ന് വാഗ്ദാനം, ആൾമാറാട്ടം നടത്തി പണം തട്ടി; ജാർഖണ്ഡ് സ്വദേശിയെ റിമാന്‍ഡ് ചെയ്തു ആലപ്പുഴ: ഓൺലൈനിലൂടെ 10 ലക്ഷം രൂപ തട്ടിയെടുത്ത ജാര്‍ഖണ്ഡ് സ്വദേശിയെ പ്രൊഡക്ഷന്‍ വാറണ്ടിലൂടെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ധൻബാദ് ജാരിയ സ്വദേശിയായ സമീര്‍ അന്‍സാരിയാണ് റിമാന്റിലായത്. ഷെയര്‍ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് മണ്ണഞ്ചേരി സ്വദേശിയായ യുവാവില്‍ നിന്നും ആള്‍മാറാട്ടം നടത്തി പണം തട്ടിയ കേസിലെ പ്രതിയാണ്. കൂടുതല്‍ വായിക്കുക. . BUY
Computer Accessories |
|
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് പൊതുഭരണ വകുപ്പിലെ 6 ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിർദ്ദേശിച്ചു. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിർദ്ദേശം നല്‍കി. ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. തട്ടിപ്പില്‍ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, സംഭവത്തില്‍ ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാർശയും താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ്. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌തുമസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ചാറ്റ് ജി.പി.ടി സേവനങ്ങള്‍ ഇനി വാട്സ്ആപ്പിലും! ചാറ്റ് ജി.പി.ടി സേവനങ്ങള്‍ ഇനി വാട്സ്ആപ്പിലും ഫോണിലും പ്രയോജനപ്പെടുത്താം. 1-800 ചാറ്റ് ജി.പി.ടി എന്ന് പേരിട്ട പുതിയ സംവിധാനം വഴി ഫോണ്‍ കോളിലൂടെ ചാറ്റ് ജി.പി.റ്റിയുമായി സംസാരിക്കാനും വാട്സ്ആപ്പ് വഴി മെസേജ് ചെയ്യാനും കഴിയും. സംശയങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുന്ന ഒരു കോണ്‍ടാക്ട് പേഴ്സണായി ചാറ്റ് ജി.പി.ടിയെ ഉപയോഗിക്കാന്‍ കഴിയുമെന്ന് സാരം. ഉപയോക്താക്കള്‍ക്ക് പ്രത്യേക ആപ്പോ അക്കൗണ്ടോ ഇല്ലാതെ ചാറ്റ് ജി.പി.ടി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ മാറ്റം. എന്നാല്‍ ഈ സേവനങ്ങള്‍ പൂര്‍ണമായി ലഭ്യമാകണമെങ്കില്‍ ഇന്ത്യ അടക്കമുള്ള രാജ്യക്കാര്‍ കുറച്ചുകൂടി കാത്തിരിക്കണം. ആദ്യഘട്ടത്തില്‍ പ്രതിമാസം 15 മിനിറ്റാണ് ഫോണ്‍ വിളിക്കാന്‍ കഴിയുക. പഴയകാല ലാന്‍ഡ് ഫോണില്‍ നിന്ന് വരെ ഈ നമ്പരിലേക്ക് വിളിച്ച് ചാറ്റ് ജി.പി.ടി സേവനം ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഇതേ നമ്പരില്‍ വാട്സ്ആപ്പ് മെസേജ് ചെയ്താലും ആശാന്‍ മറുപടി തരും. ഇതിനായി ആദ്യം അവര്‍ തരുന്ന നമ്പര്‍ ഫോണില്‍ കോണ്‍ടാക്ടായി സേവ് ചെയ്യണം. പിന്നെ ലോകത്തെവിടെ നിന്നും ചാറ്റ് ജി.പി.ടിയുമായി ചാറ്റ് ചെയ്യാവുന്നതാണ്. ഇതിനായി പ്രത്യേക അക്കൗണ്ട് നിര്‍മിക്കേണ്ടതില്ല. സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 19, വ്യാഴം Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. അസാധാരണ നടപടിയുമായി സസ്പെന്‍ഷനിലുള്ള എന്‍ പ്രശാന്ത് ഐഎഎസ്, ചീഫ് സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസയച്ചു തിരുവനന്തപുരം: ചീഫ് സെക്രട്ടറിയും അഡീഷണല് സെക്രട്ടറിക്കും അടക്കം വക്കീല് നോട്ടീസ് അയച്ച് അസാധാരണ നടപടിയുമായി എന് പ്രശാന്ത് ഐ എഎസ്. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല് സെക്രട്ടറി എ ജയതിലക്, കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് ,എന്നിവര്‍ക്കും മാതൃഭൂമി ദിനപത്രത്തിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഉന്നതിയിലെ ഫയലുകള് കാണാതായതുമായി ബന്ധപ്പെട്ട് താന്‍ നല്‍ല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം. വായന തുടരുക. ... എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ കോഴിക്കോട്:എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കി. വായന തുടരുക . .. മെക് 7ന് സിപിഐ മുഖപത്രം ജനയുഗത്തിന്റെ പിന്തുണ, എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ല തിരുവനന്തപുരം :മെക് 7ന് സിപിഐ മുഖപത്രത്തിന്‍റെ പിന്തുണ. എല്ലാ കാര്യങ്ങളും മതവുമായി കൂട്ടി കുഴക്കുന്ന പ്രവണത നല്ലതല്ലെന്ന് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. വിവാദമുണ്ടാക്കിയത് ബിജെപിയും സംഘപരിവാർ സംഘടനകളുമാണ്. സിപിഎമ്മിനെയോ പി മോഹനനെയോ പേരെടുത്ത് പരാമർശിക്കാതെ ആണ് മുഖപ്രസംഗം തയ്യാറാക്കിയത്. ബാങ്കിലെ കളക്ഷന്‍ വിഭാഗം ഏരിയ മാനേജറായി ജോലി; എം.ഡി.എം.എയുമായി എക്സൈസ് പൊക്കി, സംഭവം തൃശൂരില്‍ തൃശൂര്‍: കൂര്‍ക്കഞ്ചേരിയില്‍ 40 ഗ്രാം എം.ഡി.എം.എയുമായി ബാങ്ക് ജീവനക്കാരന്‍ എക്സൈസിന്റെ പിടിയില്‍. പടവരാട് സ്വദേശി പ്രവീൺ ആണ് ബാങ്ക് പരിസരത്തു നിന്നും പിടിയിലായത്. കൂർക്കഞ്ചേരി ഐ.ഡി.എഫ്.സി ബാങ്കിലെ കളക്ഷന്‍ വിഭാഗം ഏരിയ മാനേജറാണ് പ്രവീണ്‍. ബാങ്ക് ജോലിയുടെ മറവിലായിരുന്നു ഇയാള്‍ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. വായന തുടരു . . .. BUY
Lap tops under 25000.00 |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |