|
(1) |
|
ജനുവരി 2025 ചൊവ്വാഴ്ച 1200 മകരം 8 |
|
വാല്യം 2 ലക്കം 195 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
21 |
|
God has a broad back. if you have burden let him take it from you. |
|
രാഷ്ട്രീയകാര്യ സമിതിയിലെ വെടിനിര്‍ത്തല്‍ പാളി; സംയുക്ത വാര്‍ത്താ സമ്മേളനം മാറ്റി, ഹൈക്കമാൻഡിന് അതൃപ്തി തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതി യോഗത്തിന് പിന്നാലെ സംസ്ഥാന കോൺഗ്രസ്സിൽ തര്‍ക്കം മുറുകുന്നു. രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം ആദ്യദിനം പൊളിഞ്ഞു. വി ഡി സതീശനും കെ സുധാകരനും രണ്ടു തട്ടിൽ നിൽക്കുന്നതാണ് തർക്കത്തിന് കാരണം. ഇരുവരും തമ്മിലുള്ള തർക്കം കാരണം രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ച സംയുക്ത വാർത്താ സമ്മേളനം മാറ്റിവെയ്ക്കുകയായിരുന്നു. തർക്കങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വായിക്കുക . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക കോൺഗ്രസ്സില്‍ നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തി എഐസിസി നേതൃത്വം എഐസിസി നേതൃത്വം സംസ്ഥാന കോൺഗ്രസ്സില്‍ നേതൃമാറ്റത്തിലും പുനസംഘടനയിലും നേതാക്കളുമായി ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തി. വിവിധ നേതാക്കളില്‍ നിന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി അഭിപ്രായം തേടി.രാഷ്ട്രീയകാര്യ സമിതിക്ക് ശേഷം മുൻ നിശ്ചയിച്ചപ്രകാരമാണ് ദീപ ദാസ് മുൻഷി നേതാക്കളെ വെവെറെ കാണുന്നത്. രമേശ് ചെന്നിത്തല, വിഡി സതീശൻ, ബെന്നി ബെഹ്നനാൻ, സണ്ണി ജോസഫ് അടക്കമുള്ളവരുമായാണ് ചര്‍ച്ച. നാളെയും കൂടിക്കാഴ്ചകളുണ്ട്. പുനസംഘടനയില്‍ കെപിസിസി അധ്യക്ഷന്‍ മാറുമോ എന്നുള്ളതായിരുന്നു പ്രധാന ആകാംക്ഷ. പക്ഷെ രാഷ്ട്രീയകാര്യ സമിതി തീർന്നതോടെ ആദ്യം മാറ്റേണ്ടത് പ്രതിപക്ഷനേതാവിന്‍റെ ശൈലിയാണെന്ന ആവശ്യമാണ് ശക്തമായത്. വായന തുടരുക . .. Todays Special GK ക്ലിയോപാട്ര തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ടെസ്റ്റ് റിസൽട്ട് റിസള്‍ട്ടിനായി ഇനി ലാബില്‍ പോവേണ്ട, മൊബൈലിൽ അറിയാം; 'നിർണയ ലാബ് നെറ്റുവർക്ക്' 3 മാസത്തിനുള്ളില്‍ തിരുവനന്തപുരം: സമഗ്ര ലബോറട്ടറി പരിശോധനകള്‍ താഴെത്തട്ടില്‍ ഉറപ്പ് വരുത്തുന്നതിനായി സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള 'നിര്‍ണയ ലബോറട്ടറി ശൃംഖല' (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ നിലവില്‍ പ്രാഥമിക, ദ്വിതീയ, ത്രിതീയ തലത്തില്‍ നിര്‍ണയ പദ്ധതിയുടെ നെറ്റുവര്‍ക്കിങ് സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ നിര്‍ദിഷ്ട ഹെല്‍ത്ത് ബ്ലോക്കുകളില്‍ പ്രവര്‍ത്തനം നടന്ന് വരികയും ചെയ്യുന്നു. ഇത് സജ്ജമായാല്‍ പരിശോധനാ ഫലത്തിനായി അലയുകയും വേണ്ട. വായന തുടരുക. . . കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞ് കൊലവിളിക്കുന്നതാണോ കേരളത്തില്‍ നടപ്പാക്കുന്ന സ്ത്രീ സുരക്ഷ; പിവി അന്‍വര്‍ മലപ്പുറം: കൂത്താട്ടുകുളം നഗരസഭയിൽ സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് മുന്‍ എം എല്‍ എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വര്‍. ഫേസ്ബുക്കിലൂടെയാണ് പി വി അന്‍വറിന്റെ രൂക്ഷ വിമര്‍നം. സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടി അധികാര ധാർഷ്ട്യത്തിന്റേതാണെന്നും പി വി അന്‍വര്‍. വായന തുടരുക..... ഹണിറോസ് കേസില്‍ ശരവേഗത്തില്‍ നടപടി, കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്'; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ പട്ടാപ്പകല്‍ പൊലീസ് നോക്കി നില്‍ക്കെ സിപിഎം- ഡിവൈെഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്ത്ര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് ചോദിച്ചു. കൂടുതല്‍ വായിക്കുക.... വൈകുന്നേരം 5 മണിക്ക് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സൈറണുകൾ ഒരുമിച്ച് മുഴങ്ങും; 'കവചം' സംവിധാനം ഇന്ന് നിലവിൽ വരും തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' ഇന്ന് നിലവിൽ വരും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്. വായന തുടരുക . . .
ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു സമയമാണ്. നമ്മുടെ ജീവിതത്തല്‍ ഒരുപാട് സമയം വിവിധ ആവശ്യങ്ങള്‍ക്കായി വരി നിന്നും, യാത്രചെയ്തും പാഴായി പോകുന്നു. എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്നു. ബന്ധപ്പെടുക 9745397722 |
|
കൂത്താട്ടുകുളം വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭയിൽ നാടകീയ രംഗങ്ങൾ, പ്രതിപക്ഷം ഇറങ്ങിപ്പോയി തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭ കൗൺസിലറെ തട്ടികൊണ്ടുപോയ വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. പിറവം എംഎല്‍എ അനൂപ് ജേക്കബാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേത്യത്വത്തിന്‍ പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപോയി. വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. ഒരുപാട് കേസുകൾ കണ്ടയാളാണ്, പൊലീസ് ആദ്യം വന്നുകണ്ട് സംസാരിക്കട്ടെ'; എന്‍ എം വിജയന്‍ ജീവനൊടുക്കിയ കേസില്‍ കെ സുധാകരന്‍ വയനാട്: ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, തൻ്റെ പങ്ക് ബോധ്യപ്പെടുത്തിയാൽ മാത്രമേ പൊലീസുമായി സഹകരിക്കുകയുള്ളൂ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇതിൽ രാഷ്ട്രീയം ഉണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് ആദ്യം തന്റെയടുത്ത് വന്ന് കാര്യങ്ങൾ ബോധിപ്പിക്കണമെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു വായന തുടരുക . . തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സഹോദരനെതിരെ ആരോപണവുമായി കെഎം ഷാജി തലശ്ശേരി കലാപകാലത്ത് പിണറായി പാറപ്പുറത്തെ പള്ളി പൊളിച്ചതിലെ പ്രതി മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്‍ കുമാരനാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി പറഞ്ഞു. പയ്യന്നൂരിലെ പൊതുയോഗത്തിലാണ് ഷാജിയുടെ വിവാദ പരാമർശങ്ങൾ. കഴിഞ്ഞ ദിവസം താനിത് പറഞ്ഞിരുന്നുവെന്നും താനെന്തെങ്കിലും പറയുമ്പോൾ കേസ് കൊടുക്കുമെന്നെല്ലാം പറഞ്ഞ് പാർട്ടി സെക്രട്ടറി വരുമല്ലോ എന്താണ് മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു. തലശ്ശേരി കലാപത്തിൽ പാറപ്പുറത്തെ പള്ളി പൊളിച്ചതിൽ പിണറായി വിജയൻ്റെ സഹോദരൻ പ്രതിയാണെന്നും എത്ര വൃത്തികെട്ട രൂപത്തിലാണ് നുണക്കഥകൾ മെനയുന്നതെന്നും എന്നിട്ട് പറയുന്നത് യുകെ കുമാരന്‍ ശഹീദായെന്നാണ്, കലാപവുമായി ബന്ധപ്പെട്ടുള്ള എഫ്ഐആറിൽ എവിടെയെങ്കിലും കുമാരന്റെ പേര് കാണിച്ചു തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്നും ഷാജി ചോദിച്ചു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല'; കാന്തപുരത്തിനെതിരെ എംവി ഗോവിന്ദന്റെ പരോക്ഷ വിമര്‍ശനം കോഴിക്കോട്: അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ വിമർശനത്തിനെതിരെ നിലപാടെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വായന തുടരുക . . . പൊന്നമ്മച്ചേച്ചിക്ക് അടക്കാനാവാത്ത സന്തോഷം, മുന്നിൽ അതാ സാക്ഷാൽ മോഹന്‍ലാല്‍ പൂച്ചെണ്ട് വാങ്ങി ചേര്‍ത്ത് നിര്‍ത്തി സംസ്ഥാന സർക്കാരിന്‍റെ മാലിന്യ മുക്ത കേരളം പദ്ധതിയെക്കുറിച്ച് മോഹന്‍ലാല്‍ തന്‍റെ പ്രസംഗത്തില്‍ പരാമർശിക്കുകയും ചെയ്തു. കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണ് മാലിന്യങ്ങളെന്നും വേദിയിൽ ചൊല്ലിയ ശുചിത്വ പ്രതിജ്ഞ എല്ലാവരും പ്രവർത്തിപഥത്തിൽ എത്തിക്കണമെന്നും ലാൽ പറഞ്ഞു. ഗൃഹനാഥകളെ ശാക്തീകരിക്കുന്നതിലൂടെ കുടുംബം സാമ്പത്തികമായും സാമൂഹികമായും കൂടുതൽ ഉയർന്ന നിലവാരത്തിലേക്ക് മാറുമെന്ന് തെളിയിക്കുകയാണ് കുടുംബശ്രീ. വായന തുടരുക . . . ഹേമ കമ്മിറ്റി: മൊഴികളിൽ പരാതിയില്ലാതെ കേസെടുത്തത് എന്തിനെന്ന് സുപ്രീംകോടതി, 'വ്യക്തികളെ ഇങ്ങനെ അപമാനിക്കരുത്' ദില്ലി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പരാതിയില്ലാതെ കേസെടുത്തത് എന്തിനെന്ന് സുപ്രീംകോടതി. ഇങ്ങനെ വ്യക്തികളെ അപമാനിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹർജി പരിഗണിച്ച കോടതി അന്തിമ ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും. ഹേമകമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. കൂടുതല്‍ വായിക്കുക . ... പാലക്കാട് തെരഞ്ഞെടുപ്പിൽ സിപിഎം ചെലവഴിച്ചത് ഒയാസിസിൻ്റെ പണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; നിയമസഭയിലേക്ക് മാര്‍ച്ച് തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് തെരഞ്ഞെടുപ്പിൽ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാർട്ണർ ആയിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. തുടര്‍ന്നു വായന തുടരുക. ..... കുംഭമേളയില്‍ മുള്ളിനുള്ളില്‍ കിടന്ന് 'കാന്റെ വാലെ ബാബ’; ശരീരത്തിന് ഗുണം ചെയ്യുമെന്ന് അവകാശവാദം വിവിധ ഭക്തരുടെ വൈവിദ്ധ്യമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് പ്രയാഗ്രാജിലെ കുംഭമേള. ആത്മീയ പരിപാടിയില്‍ സന്യാസിമാരിലും നാഗ ബാബമാരിലും മതനേതാക്കന്മാരിലും ചിലര്‍ അസാധാരണ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. മഹാ കുംഭ ആഘോഷത്തില്‍ ജനക്കൂട്ടത്തെ ആകർഷിച്ച ഒരാളാണ് രമേഷ് കുമാര്‍ മാഞ്ചി എന്നറിയപ്പെടുന്ന 'കാന്റെ വാലെ ബാബ’ ആയിരുന്നു. മുള്ളിനുള്ളില്‍ കിടന്നാണ് അദ്ദേഹത്തിന്റെ ശ്രദ്ധ ആകർഷിക്കൽ. എന്റെ ശരീരത്തിന് ഗുണം ചെയ്യുന്നതിനാലാണ്. അതൊരിക്കലും എന്നെ വേദനിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. വായന തുടരുക . . . |
|
പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ല, ഡോക്ടർമാരുടെ എണ്ണം കുറവ്'; രൂക്ഷവിമർശനവുമായി സിഎജി റിപ്പോര്‍ട്ട് സഭയില്‍ തിരുവനന്തപുരം: നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ രൂക്ഷവിമർശനം. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്ത് കുറവെന്നും സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആര്‍ദ്രം മിഷന്‍ ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല എന്നും മെഡിക്കല്‍ കോളേജുകളില്‍ അക്കാദമിക് പ്രവർത്തനം ആരംഭിക്കുന്നതില്‍ അസാധാരണ കാലതാമസമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ പാലക്കാട് തെരഞ്ഞെടുപ്പിൽ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാർട്ണർ ആയിരുന്നുവെന്നും കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തില്‍ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്നും കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് തെരഞ്ഞെടുപ്പില്‍ സിപിഎം പാലക്കാട് ചെലവഴിച്ചത് ഒയാസിസിൻ്റെ പണമാണെന്നും തെരഞ്ഞെടുപ്പിൽ പണം ഇറക്കിയതിന്റെ നന്ദി ആണ് ബ്രൂവറി കരാറെന്നും അദ്ദേഹം പറഞ്ഞു. സകല തട്ടിപ്പുകാരുടെയും കാവലാളാണ് മുഖ്യമന്ത്രി മന്ത്രി എം.ബി രാജേഷ് അതിന്റെ ഏജന്റാണ്, ഏത് കമ്പനിയുമായി വന്നാലും പാലക്കാട് പ്രവർത്തിക്കാന്‍ അനുവദിക്കില്ലെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ പറഞ്ഞു. വായന തുടരുക . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക എന്‍എം വിജയന്റെ ആത്മഹത്യയില്‍ കെ സുധാകരനെ ചോദ്യം ചെയ്യും വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോണ്‍ഗ്രസ് നേതാക്കളായ എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മറ്റൊരു കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവർക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 21, ചൊവ്വാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. സിറോ മലബാര്‍ സഭയിലെ ഭിന്നത: സമവായത്തിന് വഴിയൊരുങ്ങുന്നു; ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചെന്ന് വൈദികര്‍ സിറോ മലബാര്‍ സഭയിലെ ഭിന്നത: സമവായത്തിന് വഴിയൊരുങ്ങുന്നു; ചര്‍ച്ചയിൽ ഉറപ്പ് ലഭിച്ചെന്ന് വൈദികര്‍ ഇന്നലെ നടത്താനിരുന്ന സമവായ ചർച്ച ഇന്നേക്ക് മാറ്റി വെച്ചിരുന്നു. കുർബാന തര്‍ക്കമടക്കമുള്ള വിഷയങ്ങളിലാണ് മേജര്‍ ആർച്ച് ബിഷപ്പിന്റെ വികാരിയായ മാര്‍ ജോസഫ് പാംപ്ലാനി വൈദികരുമായി ചർച്ച നടത്തിയത്. എറണാകുളം ബിഷപ്പ് ഹൗസിലാണ് പ്രതിഷേധം ഉയർത്തിയ 21 വൈദികരുമായി മാര്‍ ജോസഫ് പാംപ്ലാനി ചര്‍ച്ച നടത്തിയത്. വായന തുടരുക . .. അന്‍വറിന്‍റെ തറവാട്ടുസ്വത്തല്ല തൃണമൂല്‍ കോൺഗ്രസ്'; പിവി അൻവറിനെതിരെ പൊട്ടിത്തെറിച്ച് ടിഎംസി സംസ്ഥാന പ്രസിഡന്‍റ് കൊച്ചി:തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായ പിവി അൻവറിനെതിരെ തുറന്നടിച്ച് ടിഎംസി സംസ്ഥാന വിഭാഗം. തൃണമൂല്‍ കോണ്‍ഗ്രസ് അൻവറിന്‍റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡന്‍റ് സി ജി ഉണ്ണി തുറന്നടിച്ചു. പിവി അൻവറിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സംസ്ഥാന വിഭാഗം രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ അൻവര്‍ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങള്‍ വിളിക്കുകയാണെന്നും സി ജി ഉണ്ണി പറഞ്ഞു. വായന തുടരുക .... സര്‍വകലാശാലകളില്‍ വര്‍ഗീയ ആശയങ്ങളുടെ പ്രചാരണത്തിന് നീക്കം'; യുജിസി കരട് മാർഗരേഖക്കെതിരെ നിയമസഭ പ്രമേയം പാസാക്കി തിരുവനന്തപുരം: വിസി നിയമനത്തില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന യുജിസി കരട് മാര്‍ഗരേഖക്കെതിരെ ഐക്യകണ്ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ. കേന്ദ്ര സർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. സർവകലാശാലകളിൽ സ്വകാര്യവത്കരണത്തിന് വർഗ്ഗീയ ആശയങ്ങളുടെ പ്രചാരണത്തിനും വേണ്ടിയാണ് മാർഗരേഖയെന്നാണ് പ്രമേയത്തിലെ വിമർശനം. സര്‍വകലാശാലകളില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നൽകുന്ന ഭരണഘടനാ വ്യവസ്ഥയെ പോലും കാറ്റിൽപ്പറത്തിയാണ് മാർഗ്ഗേരഖയെന്നും കുറ്റപ്പെടുത്തുന്നു. സ്വകാര്യ മേഖലയിലെ വ്യക്തികളെയും വിസിമാരാക്കാൻ സഹായിക്കുന്നതാണ് പുതിയ നിർദ്ദേശമെന്നും പ്രമേയം വിമര്‍ശിക്കുന്നു. പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. വാര്‍ത്ത ഉറവിടം. ..
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |