|
(1) |
|
ഫെബ്രുവരി 2025 വെള്ളിയാഴ്ച 1200 കുംഭം 9 |
|
വാല്യം 2 ലക്കം 224 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
21 |
|
When the wold becomes like a wild storm, the most beautiful shelter is God. |
|
കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് സ്റ്റേ. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി.കേസിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു. മാവേലിക്കര വസൂരിമാല ഭഗവതി ക്ഷേത്രത്തിലെ ഭരണസമിതി ഭാരവാഹി നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി സ്റ്റേ നൽകിയത്. ത്രിപുരയിൽനിന്ന് നാട്ടാനയായ രാജ് കുമാറിനെ വസൂരിമാല ഭഗവതി ക്ഷേത്രത്തിലെക്ക് കൊണ്ടുവരാൻ നൽകിയ അനുമതിയാണ് കേരള ഹൈക്കോടതി തടഞ്ഞത്.എന്നാൽ കേസിലെ എല്ലാ കക്ഷികളെയും കേൾക്കാതെ എങ്ങനെയാണ് കേരള ഹൈകോടതിക്ക് സ്റ്റേ ഉത്തരവ് പുറപ്പടിവിക്കാൻ കഴിയുക എന്ന് സുപ്രീം കോടതിചോദിച്ചു കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക് അഴീക്കോട് വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുൾപ്പെടെവർക്കാണ് പരിക്കേറ്റത്.മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ റിമാന്‍ഡിലുള്ള എറണാകുളം ആര്‍.ടി.ഒ. ജെര്‍സന്റെ രണ്ട് ലോക്കറുകള്‍ വിജിലന്‍സ് മരവിപ്പിച്ചു കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ റിമാന്‍ഡിലുള്ള എറണാകുളം ആര്‍.ടി.ഒ. ജെര്‍സന്റെ രണ്ട് ലോക്കറുകള്‍ വിജിലന്‍സ് മരവിപ്പിച്ചു. ജെര്‍സന്റെ പേരില്‍ നാല് നാല് ലോക്കറുകളും നാല് ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. കീഴുദ്യോഗസ്ഥര്‍ക്ക് ജെര്‍സന്‍ ടാര്‍ഗറ്റ് നല്‍കിയിരുന്നതായും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്വകാര്യബസിന് റൂട്ട് പെര്‍മിറ്റ് നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് വ്യാഴാഴ്ച വിജിലന്‍സ് സംഘം ജെര്‍സനെ അറസ്റ്റ് ചെയ്തത്.. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python കണ്ണൂരില്‍ നിന്നുള്ള സഞ്ചീവ് സംസ്ഥാന സെക്രട്ടറി, ആലപ്പുഴയിലെ ശിവ പ്രസാദ് പ്രസിഡന്‍റ്; എസ്എഫ്ഐക്ക് പുതിയ നേതൃത്വം തിരുവനന്തപുരം: എസ് എഫ് ഐക്ക് പുതിയ നേതൃത്വം. കണ്ണൂരിൽ നിന്നുള്ള പി എസ് സഞ്ചീവിനെ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴയിൽ നിന്നുള്ള എം ശിവ പ്രസാദിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. പി എം ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി എസ് സഞ്ജീവ്. എം ശിവപ്രസാദ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനം ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വായന തുടരുക .... റോഡ് വികസനത്തിന് 50,000 കോടി, കേരളത്തിന് 3 ലക്ഷം കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്ക്കരി കൊച്ചി : ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമ വേദിയിൽ കേരളത്തിന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ റോഡ് വികസനത്തിന് 50,000 കോടി അനുവദിച്ചു. ആകെ മൂന്നു ലക്ഷം കോടിയുടെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. വായന തുടരുക. . . ജെമെല്ലി ആശുപത്രിയില്‍ പോപ്പിന് ശുഭരാത്രി. പോണ്ടിഫ് പ്രഭാതഭക്ഷണം കഴിക്കാന്‍ എഴുന്നേറ്റു എന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ പുറത്തിറക്കിയ പ്രസ്താവന പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. വത്തിക്കാന്‍ ന്യൂസ് എഴുതിയത് "രാത്രി നന്നായി കടന്നുപോയി, ഇന്ന് രാവിലെ ഫ്രാൻസിസ് മാർപാപ്പ എഴുന്നേറ്റു പ്രഭാതഭക്ഷണം കഴിച്ചു." ഫെബ്രുവരി 21 വെള്ളിയാഴ്ച പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസില്‍ നിന്നുള്ള അപ്‌ഡേറ്റാണിത്. (use translator) വായന തുടരുക . ഉറപ്പാണ് കിഫ്ബി ടോൾ, ഘടകകക്ഷികളുടെ എതിരഭിപ്രായം തള്ളി, കിഫ്ബി സംരക്ഷണത്തിന് സർക്കാർ നടപടി വേണമെന്ന് എല്‍ഡിഎഫ് തിരുവനന്തപുരം :ഘടകക്ഷികളുടെ എതിര്‍പ്പുകൾ മറികടന്ന് കിഫ്ബി ടോൾ ഉറപ്പിച്ച് എൽഡിഎഫ്. വരുമാനമുണ്ടാക്കി കിഫ്ബിയെ സംരക്ഷിക്കുന്നതിന് നടപടി എടുക്കണമെന്ന ഇടതുമുന്നണിയുടെ സർക്കുലർ പുറത്ത്. സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു ഇടത് മുന്നണിയോഗ ശേഷം കൺവീനറുടെ വിശദീകരണം.നയവ്യതിയാനം ചൂണ്ടിക്കാട്ടി ഇടത് മുന്നണി ഘടകക്ഷികൾ എതിര്‍പ്പുന്നയിച്ചിട്ടും എലപ്പുള്ളിയിലെ മദ്യനിർമ്മാണ ശാലക്ക് അനുമതി നൽകാനായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് തീരുമാനം. മദ്യ നിര്‍മ്മാണ ശാല പാടില്ലെന്ന് സിപിഐയും ആര്‍ജെഡിയും കട്ടായം പറഞ്ഞിട്ടും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും ചെവിക്കൊണ്ടില്ല. വായന തുടരുക . . .
|
|
അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടർന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണമായത്. വായന തുടരുക . . . പി.എസ്.സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച സർക്കാർ നടപടി റദ്ദാക്കണമെന്ന് എഐടിയുസി സംസ്ഥാന കൗണ്‍സില്‍ പി.എസ്.സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച സർക്കാർ നടപടി റദ്ദാക്കണമെന്ന് വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. തലശ്ശേരി മണോളിക്കാവില്‍ പൊലീസുകാരെ സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പൊലീസുകാരെ സിപിഎം പ്രവർത്തകർ പൂട്ടിയിട്ടു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ചു. സംഭവത്തിൽ 55 പേർക്കെതിരെ പൊലീസ് കേസെടുത്തു. മണോളിക്കാവിൽ കഴിഞ്ഞ ദിവസം രാത്രി സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ക്ഷേത്ര ഉത്സവത്തിനിടെ എഴുന്നള്ളിപ്പ് നടന്നപ്പോൾ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിച്ചത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് തടയാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണമുണ്ടായി. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പൊലീസ് കാവിൽ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസിനെതിരെ ആക്രമണം നടന്നതെന്ന് എഫ്ഐആറിൽ പറയുന്നു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . വയനാട് ദുരന്ത മേഖലയിലെ നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് ഹൈക്കോടതി വയനാട് ഉരുൾപൊട്ടൽ മേഖലയിലെ നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നടപടികളെന്തായെന്ന് സർക്കാരിനോട് ഹൈക്കോടതി. അസസ്മെന്റ് കഴിഞ്ഞുവെന്നും നദികളിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കുന്ന നടപടികൾ മാർച്ചിൽ തുടങ്ങുമെന്നും ജൂണിന് മുമ്പേ പുഴയുടെ ഫ്ലോ നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മറുപടി നൽകി. ഇതോടെ എല്ലാം പേപ്പറിൽ നടക്കുന്നുണ്ടെന്നും യഥാർത്ഥ വർക്ക് നടത്താനാണ് കഴിയാത്തതെന്നും കോടതി പരിഹസിച്ചു, കൂടുതല്‍ വായിക്കുക. ,, കേരള ഗ്ലോബൽ നിക്ഷേപക സമ്മിറ്റിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ;'ആർക്കും ജോലി ലഭിക്കുന്നില്ല, നിക്ഷേപവും വരില്ല' ദില്ലി: കേരളത്തിൽ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ നിക്ഷേപക സമ്മിറ്റ് പോലുള്ള പരിപാടികൾ രാഷ്ട്രീയ ആഘോഷ പരിപാടികൾ മാത്രമാണെന്ന് മുൻ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ വിമർശനം. ഇത്തരം പരിപാടികളിലൂടെ കേരളത്തിലേക്ക് നിക്ഷേപം വരുകയോ ആർക്കെങ്കിലും ജോലി ലഭിക്കുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടുതല്‍ വായിക്കുക . ... COMPUTER TIPS & TRACKS Subscribe Click Here. ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു ബിനോയ് വിശ്വം,ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.സമരക്കാരുടെ ആവശ്യം ന്യായമാണ്.അവരുടെ വായിച്ചു വളരുക.... ശശി തരൂരുമായി ഇനി ചർച്ചയില്ല, ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ല ദില്ലി : നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ശശി തരൂരുമായി തുടര്‍ ചർച്ചകളില്ലെന്ന സൂചന നല്‍കി കോൺഗ്രസ് നേതൃത്വം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തില്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ തരൂര്‍ മുൻപോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാൻഡ് അംഗീകരിക്കില്ലെന്നാണ് സൂചന. വായന തുടരുക . . . വയനാട് പുനരധിവാസം: സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നു, എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾ ലയങ്ങൾ ഒഴിയണമെന്ന് നിർദേശം വയനാട്: എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ലയങ്ങൾ ഒഴിയണമെന്ന് നിർദ്ദേശം. പുനരധിവാസം നടക്കുന്നതിനാൽ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. 70 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് മാത്രമാണ് നോട്ടീസ് നൽകിയതെന്നാണ് മാനേജ്മെന്‍റ് വിശദീകരണം. തുടര്ന്നു വായിക്കുക.....
|
|
യുപിഐയുടെ ഓട്ടോപേ ഫീച്ചര്‍ ഇടപാടുകളില്‍ വര്‍ധന മാസംതോറുമുള്ള പേയ്മെന്റുകള്‍ കൃത്യമായി അടയ്ക്കാന്‍ സഹായിക്കുന്ന യുപിഐയുടെ ഓട്ടോപേ ഫീച്ചര്‍ ഇടപാടുകളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വളര്‍ച്ച. 2024 ജനുവരിയില്‍ ഓട്ടോപേ സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണം 5.8 കോടിയായിരുന്നു. 2025 ജനുവരിയായപ്പോള്‍ ഇത് 17.5 കോടിയായി ഉയര്‍ന്നു. ആവര്‍ത്തിച്ചുള്ള പേയ്മെന്റുകള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഓട്ടോപേ. മൊബൈല്‍ റീചാര്‍ജ്, ഇഎംഐ, ഒടിടി, യൂട്ടിലിറ്റി ബില്ല് തുടങ്ങി വിവിധ സേവനങ്ങള്‍ക്കും സബ്സ്‌ക്രിപ്ഷനുകള്‍ക്കും ഓട്ടോപേ ഉപയോഗപ്പെടുത്താം. ഓട്ടോപേ ഒറ്റത്തവണ സജ്ജീകരിച്ചു കഴിഞ്ഞാല്‍ നിശ്ചിത തീയതിയില്‍ പേയ്മെന്റുകള്‍ സ്വയമേ നടക്കുന്നു. 2024 ജനുവരിയില്‍ എല്ലാ ആവര്‍ത്തിച്ചുള്ള പേയ്മെന്റുകളില്‍ യുപിഐ ഓട്ടോപേ വിഹിതം 33 ശതമാനം മാത്രമായിരുന്നെങ്കില്‍ ഈ വര്‍ഷം ജനുവരിയില്‍ ഇത് 53 ശതമാനം കവിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആവര്‍ത്തിച്ചുള്ള പേയ്മെന്റുകളില്‍ കാര്‍ഡുകളെ ആശ്രയിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ 42 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 31 ശതമാനമായാണ് കുറഞ്ഞത്. വായന തുടരുക.... പി സി ജോർജ്ജിന് മുൻകൂർ ജാമ്യമില്ല ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് കഴിഞ്ഞ ദിവസം വാദം പൂർത്തിയാക്കിയത്. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിന്‍റെ വാദം.വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. ഫോർട്ട് കൊച്ചിയെ മാർച്ച് 31ന് ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കാവുന്ന വിധത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഫോർട്ട് കൊച്ചിയിലെ മാലിന്യ ശേഖരണം, സംസ്കരിക്കുന്നതിനുള്ള മാർഗങ്ങൾ, സംരക്ഷണ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗം വിലയിരുത്തി. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുംകടകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേന മുഖേന ശേഖരിക്കുന്നതിനുള്ള നടപടികൾ കർശനമാകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാത്തതോ, ഹരിത കർമ്മ സേനയ്ക്ക് കൈമാറാത്തതോ ആയ കടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. വായന തുടരുക . .. പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യും ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്സ് ചാറ്റ് പ്ലാറ്റ്ഫോമുകളാണ്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി. എന്നാല്‍ ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു വായന തുടരുക . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 ഭരണഘടന സ്ഥാപനമായ പിഎസ്‍സിയിൽ നിയമപരമായി ശമ്പളം കൊടുക്കേണ്ടതാണ്'; പിഎസ്‍സി ശമ്പളവർധന ന്യായീകരിച്ച് ധനമന്ത്രി തിരുവനന്തപുരം: പിഎസ്‍സി അംഗങ്ങളുടെ ശമ്പള വർധനയെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഭരണഘടനാ സ്ഥാപനമായ പിഎസ്‍സിയിൽ നിയമപരമായി ശമ്പളം കൊടുക്കേണ്ടതാണ്. പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജിന് തുല്യമായ ശമ്പളമാണ് ചെയർമാന് കൊടുക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യമടക്കം പരിശോധിച്ചാണ് തീരുമാനം. വലിയ രീതിയിൽ മുൻകാല പ്രാബല്യമൊന്നും കൊടുക്കുന്നില്ലെന്നാണ് ധനമന്ത്രിയുടെ ന്യായീകരണം. കുറച്ച് നാളായി ധനകാര്യ വകുപ്പിൽ ഈ ഫയലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വായന തുടരുക . . വാര്‍ത്തകള്‍ | ഫെബ്രുവരി 20 വ്യാഴാഴ്ച Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക പഞ്ചായത്തുകളുടെ അധികാരത്തിന്മേലുള്ള കൈകടത്തല്‍'; ലൈസന്‍സ് ചട്ടങ്ങളിലെ ഇളവിനെതിരെ എലപ്പുള്ളി പഞ്ചായത്ത് പാലക്കാട്: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് വേണ്ടെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ പാലക്കാട് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. മദ്യ കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ ചട്ടങ്ങള്‍ വരെ ഭേദഗതി ചെയ്യുന്നുവെന്ന് രേവതി ബാബു വിമര്‍ശിച്ചു. ചട്ടം കൊണ്ടുവന്നാല്‍ പഞ്ചായത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാനാകില്ല. ഭൂമി നികത്തിയാലും അനധികൃതമായി റോഡ് നിര്‍മ്മിച്ചാലും പഞ്ചായത്തിന് യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് രേവതി ബാബു വിമര്‍ശിച്ചു. വായന തുടരുക . . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |