(1)

മാര്‍ച്ച്  2025 വെള്ളിയാഴ്ച

1200 മീനം 7

വാല്യം 2 ലക്കം 245

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

21

My heart is always open and I radiate Love.
 Rhonda Byrne, The Secret

മലപ്പുറത്തെ സ്കൂളിലുണ്ടായ വിദ്യാര്‍ത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലുണ്ടായ വിദ്യാര്‍ത്ഥി സംഘർഷവുമായി  ബന്ധപ്പെട്ട്  രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്ന് രാവിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. പരിക്കേറ്റ വിദ്യാല്‍ത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. വായന തുടരുക . . .

ഹൈക്കോടതി ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി

ഔദ്യോഗിക വസതിയില്‍ കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിക്കെതിരേ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചു. ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരെയാണ് ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീംകോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗം തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

ഇന്ന് മുതല്‍ 3 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. ഇതേ തുടർന്ന്  ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മറ്റന്നാൾ മലപ്പുറം, വയനാട് ജില്ലകളിലും  മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും  കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

മുമ്പ് എയർപോര്‍ട്ടിര്‍ നിന്ന് തിരിച്ചയച്ചെന്ന് പറഞ്ഞത് മറന്നിട്ടില്ല, വീണ വഞ്ചനയുടെ ആള്‍രൂപമെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോര്‍ജ് വഞ്ചനയുടെ ആൾരൂപമാണെന്നെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ.കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ കൂടിക്കാഴ്ച നിഷേധിച്ചുവെന്ന വീണാജോർജിന്റെ ആരോപണം നാടകമാണ്. ക്യൂബ സർക്കാരിന്റെ പ്രതിനിധികളെ കാണാനാണ് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി ദില്ലിയിലെത്തിയത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ച് നടത്തിയ അനാവശ്യയാത്രയായിരുന്നു അത്. അത് മറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രി സന്ദർശനം നിഷേധിച്ചുവെന്ന കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പിൽ പറഞ്ഞു. വായന തുടരുക . ..

Todays Special GK


ISRO

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ലഹരിക്ക് അടിമയായ മകനെ പൊലീസില്‍ ഏല്‍പ്പിച്ചു നല്‍കി അമ്മ; സംഭവം കോഴിക്കോട് എലത്തൂരില്‍, മകന്‍ അറസ്റ്റില്‍

Read Full Article

കോഴിക്കോട്: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏൽപ്പിച്ചു നൽകി അമ്മ. കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിക്ക് അടിമയായ മകൻ, വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടർന്നതോടെയാണ് മകനെതിരെ അമ്മ പൊലീസിൽ പരാതി നൽകിയത്.വായന തുടരുക . . .

 Protect yourself from Burning Sun.
Don't travel for any kind of IT or
online Sevices
All kinds of IT / Online Services are Available I your Mobile
WA your request to 9745397722


കൈതപ്രം കൊലപാതകം: വെടിയുണ്ട രാധാകൃഷ്ണന്‍റെ ഹൃദയത്തിൽ തുളച്ചുകയറി, സന്തോഷ് എത്തിയത് കൊല്ലാനുറച്ച് 

കണ്ണൂര്‍: കൈതപ്രത്തെ ഗുഡ്സ് ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍റെ മരണ കാരണം നെഞ്ചില്‍ വെടിയേറ്റത്. വെടിയുണ്ട ഹൃദയത്തില്‍ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ്  പ്രതി സന്തോഷ് വെടിയുതിര്‍ത്തത്. ഈ തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നല്‍കി. വായന തുടരുക . . .

 

കായികനയം മാറണം-വി.ഡി. സതീശന്‍; പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തിരുവനന്തപുരം: കേരളത്തിലെ കായികമേഖല നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും കായികതാരങ്ങളുടെ ഭാവിയെ സര്‍ക്കാര്‍തകര്‍ക്കാന്‍ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍പറഞ്ഞു. വായന തുടരുക....

Passport Service
PCC Service
Identity Certificate
Surrender certificate
Are  made available via Whats app Touch us
9745397722

ആശ വര്‍ക്കര്‍മാരുടെ സമരം തള്ളി സര്‍ക്കാര്‍; സർക്കാരിന് പുച്ഛമെന്ന് പ്രതിപക്ഷം, സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം : ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കാര്‍മാരുടെ സമരത്തെ വീണ്ടും തള്ളി സര്‍ക്കാര്‍. സമരം തീരാതിരിക്കാൻ കാരണം സമരക്കാരുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശിയാണെന്ന് പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി നിയമസഭയിൽ മറുപടി പറഞ്ഞ മന്ത്രി എംബി രാജേഷ് വിമര്‍ശിച്ചു. കേന്ദ്രത്തെ സഹായിക്കുന്ന സമരമെന്നും മന്ത്രി ആരോപിച്ചു. ഇതോടെ സര്‍ക്കാര്‍ സമീപനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.  വായന തുടരുക . . .

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ശശി തരൂരിനെതിരെ കോൺഗ്രസില്‍ അതൃപ്‌തി

കെപിസിസി നേതൃത്വത്തിന് ശശി തരൂരിന്‍റെ തുടര്‍ച്ചയായ നിലപാടുകളില്‍  കടുത്ത അതൃപ്തിയെന്ന് റിപ്പോർട്. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന തരൂരിനെ ഹൈക്കമാന്‍റ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂര്‍ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന വിമര്‍ശനവും ഉയർന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിന്‍റെ മാനക്കേട് മാറും മുമ്പാണ് പ്രധാനമന്ത്രി മോദിക്ക് തരൂര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പാര്‍ട്ടിക്ക് പുറത്തും സ്വീകാര്യതയുള്ള തരൂര്‍ എതിരാളികളെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ അതു സമൂഹത്തില്‍ സ്വാധീനമുണ്ടാക്കും എന്നതാണ് ആശങ്ക. നേതാക്കള്‍ തിരുത്താന്‍ ശ്രമിച്ചാലും ന്യായങ്ങള്‍ നിരത്തി നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ശൈലിയാണ് ശശി തരൂര്‍ സ്വീകരിക്കുന്നത്. വായന തുടരുക . . .

സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് ചര്‍ച്ച പരാജയപ്പെടാൻ കാരണമെന്ന് മന്ത്രി എംബി രാജേഷ്

സമരക്കാരുടെ നിര്‍ബന്ധബുദ്ധിയും ശാഠ്യവുമാണ് ആശമാർ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെടാൻ കാരണമെന്നും മന്ത്രി എംബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. ആശമാരോട് അനുഭാവപൂർവ്വ നിലപാടാണെന്നും സംസ്ഥാനം 23-ഡിസംബര്‍ വരെ 7000 ഓണറേറിയം വർദ്ധിപ്പിച്ചുവെന്നും  1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാര്‍ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. ആശമാർക്ക് 10000 രൂപയില്‍ 8200 രൂപയും സംസ്ഥാനം നൽകുന്നുവെന്നും  ബാക്കി നൽകേണ്ട കേന്ദ്രം കുടിശിക വരുത്തുന്നു എന്നിട്ടും  സംസ്ഥാനത്തിനെതിരെയാണ് ആശമാർ സമരം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിതെന്ന് മന്ത്രി പി രാജീവ്

കേരളത്തിൽ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിതെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വർഷം  കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തില്‍ അഭൂതപൂര്‍ണ്ണമായ വർദ്ധനവാണുണ്ടായത്. ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ലോണുകളിലും 38 ശതമാനം വര്‍ധനവുണ്ടായി. കെ-സ്റ്റോര്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പൊതുവിതരണ വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നു വായിക്കുക ....

ബിജെപിയുടെ വളര്‍ച്ചക്ക് ഇന്ധനമായത് കമ്മ്യൂണിസ്റ്റുകളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് രമേശ് ചെന്നിത്തല

ബിജെപിയെ ഇന്ത്യയില്‍ അധികാരത്തിലേറ്റിയത്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സോഷ്യലിസ്റ്റുകളുടെയും അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യാതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ്, ആര്‍എസ്എസ് അന്തര്‍ധാര ശക്തമായിരുന്നുവെന്നും  77ലും 89ലും രൂപീകരിക്കപ്പെട്ട രണ്ടു കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകളുടെ പിന്നിലെ ചാലക ശക്തിയും ഈ അന്തര്‍ധാര തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായനതുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

Kerala

ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ദില്ലിയില്‍

ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ദില്ലിയില്‍. ദില്ലി കേരളാ ഹൗസിലെത്തിയ മന്ത്രി പക്ഷെ പ്രതികരിക്കാന്‍ തയ്യാറായില്ല. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദ‍ർശനം എന്നാണ് വിവരം. അതോടൊപ്പം ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. ഓണറേറിയാം കൂട്ടാന്‍ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ലെന്നും അതിനായി കേന്ദ്രത്തില്‍ പോകേണ്ട കാര്യമില്ല, ഇൻസെന്റിവ്‌ കൂട്ടാന്‍ ആണ് മന്ത്രി പോയത് എങ്കില്‍ നല്ലതെന്നും അവര്‍ പറഞ്ഞു. വായിക്കുക.....

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നതിനാല്‍ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. പാലക്കാട് ജില്ലയില്‍ 38ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ  36ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വായന തുടരുക . . .

നദ്ദയെ കാണാന്‍ വീണ ജോര്‍ജ് അനുമതി തേടിയത് ലോക്സഭയില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍, മറുപടി ചേംബറിൽ തരാമെന്ന് നദ്ദ

ദില്ലി: ആശാവര്‍ക്കര്‍മാരുടെ വിഷയത്തില്‍ ആരോഗ്യ മന്ത്രി വീണ ജോർജ് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടികാഴ്ചയ്ക്ക് അനുമതി തേടിയ സംഭവം ലോക്സഭയിലുന്നയിച്ച് കെ സി വേണു​ഗോപാല്‍. സംഭവത്തില്‍ വ്യക്തത വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാനത്തെയും, സംസ്ഥാനം കേന്ദ്രത്തേയും അങ്ങോട്ടുമിങ്ങോട്ടും പഴിചാരുകയാണെന്ന് കെ സി അഭിപ്രായപ്പെട്ടു. ഇത് പ്രശ്നം പരിഹരിക്കാൻ ​ഗുണമാകില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വായന തുടരുക...

COMPUTER
TIPS & TRACKS
Subscribe
Click Here.

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുത്'; വയനാട് പുനരധിവാസത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്ര വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തി സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ അതിരൂക്ഷ വിമര്‍ശനം. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കരുതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കാര്യങ്ങള്‍ നിസ്സാരമായി എടുക്കരുത്. ഹൈക്കോടതിക്ക് മുകളിലാണോ ദില്ലിയിലെ ഉദ്യോഗസ്ഥരെന്നും കോടതി ചോദിച്ചു. അടുത്ത വിമാനത്തില്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ എത്തിക്കാന്‍ കഴിയമെന്ന് പറഞ്ഞ ഹൈക്കോടതി, തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നല്‍കണമെന്ന് നിര്‍ദേശിച്ചു. കേന്ദ്രം സമയം മാറ്റി ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അതേസമയം, പുനരധിവാസത്തിനുള്ള കേന്ദ്ര ഫണ്ട് വിനിയോഗിക്കാനുള്ള സമയം കേന്ദ്രം നീട്ടി നല്‍കി. ഹൈക്കോടിതിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൂടുതല്‍ വായിക്കുക . . .

ആശാ വർക്കര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പ്രതിപക്ഷം, സഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎല്‍എമാര്‍ സമരപ്പന്തലില്‍

തിരുവനന്തപുരം : ആശാ വര്‍ക്കര്‍മാര്‍ക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ്. നിയമസഭ ബഹിഷ്കരിച്ച് യുഡിഎഫ് എംഎല്‍എമാര്‍ക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.  കൂടുതല്‍ വായിക്കുക . . .

 

 

മന്ത്രി വീണാ ജോർജിൻ്റെ വാദം തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം

ആരോഗ്യ മന്ത്രി വീണാ ജോര്‍ന്‍റെ വാദം തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം.  കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നല്‍കിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്നലെ പ്രതികരിച്ചത്. കേരള ഹൗസ് റസിഡൻ്റ് കമ്മീഷണറുടെ അപേക്ഷയാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാല്‍ കൂടിക്കാഴ്ചക്ക് ഉടൻ അനുമതി നൽകിയേക്കില്ലെന്നാണ് വിവരം. വായന തുടരുക . . .

ആശവര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനം

ആശവര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനത്തിലേക്ക്. എം എ ബിന്ദു ,കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസമാണ്. കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ദില്ലിക്ക് പോയിട്ട് ഒന്നും നടക്കാത്തതില്‍, സമരസമിതിക്ക് അതൃപ്തിയുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയെ കാണാൻ സമയം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. അതേസമയം ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിനെതിരെ സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. തിരുവനന്തപുരത്ത് പോസ്റ്റ്ഓഫീസിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

സ്കൂള്‍ ബസുകളിൽ അകത്തും പുറത്തുമായി നാല് ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിൽ വ്യക്തമാക്കി. ഫിറ്റ്നസ് പരിശോധനയ്ക്കായി സ്കൂള്‍ ബസുകള്‍ മേയ് മാസത്തിൽ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണെന്നും ചോദ്യോത്തര വേളയിൽ മന്ത്രി വിവരിച്ചു. കേന്ദ്ര സർക്കാരിന്‍റെ ഗതാഗത നിയമപരിഷ്ക്കാരങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും സബ്മിഷന് മറുപടിയായി മന്ത്രി വിശദമാക്കി. ചില കുത്തക കമ്പനികള്‍ക്ക് വേണ്ടിയാണ് നമ്പര്‍ പ്ലേറ്റ് മാറ്റുന്ന ഭേദഗതിയെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആരോപിച്ചു.

വായന തുടരുക ....

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ന്‍ൻകാരുടെയും ഡിഎ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഡിഎ 12 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. വർധന ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും. ഡിഎ കൂട്ടുമെന്ന് ബജറ്റിൽ നേരത്തെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

വായന തുടരുക . . .

കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി

കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷന്‍ കൊണ്ടുവന്ന, വയോജനരംഗത്ത് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ്  ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.  പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവര്‍) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനും അവരുടെ ഉത്പാദനക്ഷമതയും, മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗ പ്പെടുത്താനുമായാണ് ഇതോടെ രാജ്യത്താദ്യമായി കമ്മീഷന്‍ നിലവില്‍ വരുന്നത്. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വര്‍ധിച്ചുവരുന്ന ഉത്കണ്ഠകൾ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഈ കമ്മീഷന്‍. വായന തുടരുക . . ..

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക


കേരളത്തില്‍ അഞ്ച് വർഷത്തിനിടെ 102 പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു; കണക്ക് അവതരിപ്പിച്ച് കേന്ദ്ര സഹമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 102 പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. എല്ലാവര്‍ഷവും കേരളത്തില്‍ ഇരുപതിലധികം പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കാട്ടാനകളുടെ ആക്രമണത്തില്‍ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്താകമാനം 2869 പേര്‍ കൊല്ലപ്പെട്ടു. ജോണ്‍ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗാണ് മറുപടിയിലാണ് കണക്കുകള്‍ വ്യക്തമാക്കിയത്.  വായന തുടരുക . .

വാര്‍ത്തകള്‍ | മാര്‍ച്ച് 21, വെള്ളിയാഴ്ച.

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക


കെ സുരേന്ദ്രന്‍ തുടരുമോ? അതോ പുതിയൊരാള്‍ വരുമോ? ബിജെപി സംസ്ഥാന പ്രസിഡണ്ടിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ടിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള പ്രഹ്ളാദ് ജോഷിയുടെ സാന്നിധ്യത്തില്‍ ചേരുന്ന സംസ്ഥാന കൗൺസിലിലാണ് തീരുമാനമുണ്ടാകുക. പല പേരുകളാണ് കേന്ദ്ര പരിഗണനയിലുള്ളത്. മാസങ്ങളായി നീളുന്ന അനിശ്ചിതത്വത്തിനാണ് വിരാമമാകുന്നത്. തിങ്കളാഴ്ച സംസ്ഥാന കൗൺസിലിന് മുമ്പായി ഞായറാഴ്ച കോര്‍ കമ്മിറ്റി ചേരും. സംസ്ഥാന അധ്യക്ഷനെ സമവായത്തിലൂടെ തന്നെയാകും തീരുമാനിക്കുക. കേന്ദ്ര നിലപാട് പ്രഹളാദ് ജോഷി അറിയിക്കും. അത് കൗണ്‍സില്‍ അംഗീകരിച്ച് പ്രഖ്യാപിക്കും.  വായന തുടരുക . . .

ആലപ്പുഴയില്‍ നിന്ന് കയറിയാലും സീറ്റില്ല, കായംകുളമായാല്‍ തിങ്ങിനിറയും; ഇന്റർസിറ്റിയില്‍ ബോഗികള്‍ കൂട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്ന് വെട്ടിക്കുറച്ച ബോഗികൾ പുനഃസ്ഥാപിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് റെയില്‍ ആവശ്യപ്പെട്ടു. ട്രെയിൻ നമ്പർ 16341/16342 ഇന്റര്‍ സിറ്റി എക്സപ്രസിലെലെ യാത്രാ ഓരോദിവസം കഴിയുംതോറും കൂടുതല്‍ കൂടുതല്‍ ദുരിതമായിക്കൊണ്ടിരിക്കുകയാണെന്നും പല ദിവസങ്ങളിലും രാവിലെ ആലപ്പുഴയില്‍ നിന്ന് കയറുന്നവര്‍ക്ക്പോലും സീറ്റ് കിട്ടാറില്ലെന്നും യാത്രക്കാര്‍ പറയുന്നു.  വായന തുടരുക . . .

വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്രമന്ത്രി

ദില്ലി : സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്- കേന്ദ്രമന്ത്രി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് രാവിലെ കേരളത്തില്‍ തിരിച്ചെത്തിയിരുന്നു.  വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.