(1)

നവംബര്‍ 2024 ശനിയാഴ്ച

1200 ധനു 06

വാല്യം 1 ലക്കം 173

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

21

Nearness to God is sustained by the twin virtures of gentleness and humility.

എറണാകുളം മുളന്തുരുത്തി പള്ളിയിൽ സംഘർഷം

എറണാകുളം മുളന്തുരുത്തി പള്ളിയിലെ  സംഘർഷത്തെ തുടർന്ന്  മുളന്തുരുത്തി സി ഐ മനേഷ് കെ പി അടക്കം മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാകുന്ന മുപ്പതിലധികം പേർക്കെതിരെ കേസെടുത്തു. മുളന്തുരുത്തി മർത്തോമൻ ഓർത്തഡോക്സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികളുടെ സംഘർഷത്തിനിടയിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെ യാക്കോബായ വിഭാഗത്തിന്റെ പ്രദക്ഷിണം കടന്നു പോകുമ്പോൾ ഓർത്തഡോക്സ് പള്ളിക്കകത്ത് നിന്നും വാദ്യ മേളമടക്കം ശബ്ദം ഉണ്ടാക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതോടെ രണ്ട് വിഭാഗത്തോടും പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെന്നും ഇതോടെ വിശ്വാസികൾ പൊലീസിനെ ആക്രമിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കണ്ടാലറിയാകുന്ന മുപ്പതിലധികം പേർക്കെതിരെ കേസെടുത്തു വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതൽ ഭക്തരെത്താനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നിയന്ത്രണം. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു. സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

അവധിക്കാല യാത്രാ ദുരിതം പരിഗണിച്ചു, കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ദില്ലി : ക്രിസ്മസ് കാലത്തെ യാത്രാ ദുരിതം പരിഹരിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍. പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനത്തിനായി 416 സ്പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ ഇക്കാര്യം അറിയിച്ചു. യാത്രാ ദുരിതം പരിഹരിക്കാനായി കേന്ദ്രത്തിന് മുന്നില്‍ നിരവധി നിവേദനങ്ങളെത്തിയിരുന്നു. വായന തുടരുക . ..

Todays Special GK

ഡോ. ഭീംറാവു അംബേദ്കര്‍

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ക്രിസ്മസിനും ന്യൂഇയറിനും നാട്ടിലേക്ക് വണ്ടി കിട്ടിയില്ലേ ? 38 അധിക സര്‍വ്വീസ് നടത്താന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം : ഉത്സവ സീസണിനോടനുബന്ധിച്ചുള്ള യാത്രാദുരിതത്തിന് ആശ്വാസമായി കെഎസ്ആര്‍ടിസി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കെഎസ്ആർ ടിസി അധികമായി 38  അന്തർ സംസ്ഥാന സർവീസ് നടത്തുമെന്ന് അറിയിച്ചു. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കാണ് അധിക സർവീസുകൾ നടത്തുന്നത്. 34 ബസ് ബംഗളൂരുവിലേക്കും നാല് ബസ് ചെന്നൈയിലേക്കും സർവീസ് നടത്തും. കെഎസ്ആർടിസി വെബ് സൈറ്റ് വഴിയും ആപ്പ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം.  വായന തുടരക. . .

കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച തുടങ്ങിയത് കരുവന്നൂരിൽ നിന്നെന്ന് എം എം ഹസന്‍

ദില്ലി: കേരളത്തിലെ സഹകരണ ബാങ്കുകളുടെ തകർച്ച തുടങ്ങിയത് കരുവന്നൂരിൽ നിന്നെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ.  കരുവന്നൂർ സംഭവം വന്നപ്പോൾ നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. ബാങ്കിന്റെ നടത്തിപ്പ് അവതാളത്തിൽ ആയാൽ നിക്ഷേപകരെ സഹായിക്കാൻ സംസ്ഥാന സഹകരണ ബാങ്കിന് വ്യവസ്ഥകൾ ഉണ്ടായിരുന്നു. കേരള ബാങ്ക് വന്നതോടെ എല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായി. മാതൃകാപരമായ നടപടി സഹകരണ ഡിപ്പാർട്ട്മെന്റ് എടുക്കണം.  തുടര്‍ന്നു വായിക്കുക . . .

പണി മനസ്സിലാക്കി തരാം': കട്ടപ്പനയില്‍ ജീവനൊടുക്കിയ സാബുവിന് സിപിഎം നേതാവിൻ്റെ ഭീഷണി; ഫോൺ സംഭാഷണം പുറത്ത്

ഇടുക്കി: കട്ടപ്പനയിലെ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് വി ആർ സജി ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആർ സജി. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, 'പണി മനസ്സിലാക്കി തരാം' എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. വായന തുടരുക . . .

Chrismas Trees, Decorations & Gifts

Variety of
Christmas
Decorations.
From Amazon

കണ്ണൂര്‍ ഉളിക്കല്‍ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകള്‍ കണ്ടെടുത്തു

ഉളിക്കൽ പരിക്കളത്ത് കക്കുവപ്പറമ്പിൽ ഗിരീഷിന്റെ വീടിൻറെ ടെറസിൽ നടത്തിയ തെരച്ചിലിൽ  മൂന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു. ഇന്ന് രാവിലെ ഗിരീഷിൻ്റെ വീടിന് സമീപത്ത് പൊട്ടിത്തെറി ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിളിച്ചത്. പൊലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച ഐസ്ക്രീം ബോംബുകൾ കണ്ടെത്തിയത്. പിന്നാലെ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ് ബിജെപി പ്രവർത്തകനായിരുന്ന ഇയാൾ പിന്നീട് സിപിഎമ്മിൽ ചേർന്നിരുന്നു. വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

വ്യവഹാരങ്ങള്‍ ഇല്ലാത്ത ഭൂമി വയനാട് പുനരധിവാസത്തിനായി   എത്ര വില കൊടുത്തും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ രാജന്‍

വ്യവഹാരങ്ങൾ ഇല്ലാത്ത ഭൂമി വയനാട് പുനരധിവാസത്തിനായി   എത്ര വില കൊടുത്തും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി കെ രാജൻ. ദുരന്തം നടന്ന് രണ്ട് മാസത്തിനകം രണ്ട് എസ്റ്റേറ്റ് ഏറ്റെടുക്കാൻ നടപടി ആരംഭിച്ചു. കോടതി വിധി വന്നാൽ മണിക്കൂറുകൾക്കകം തുടർനടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. മുണ്ടക്കൈ-ചൂരൽമല ​ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക 9745397722

​ക്രൈംബാഞ്ച്   ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കേസെടുത്തു

ക്രൈംബാഞ്ച്   ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ കേസെടുത്തു. കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ ഗൂഢാലോചനയുള്‍പ്പെടെയുള്ള ഏഴു വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇതിനിടെ എംഎസ് സൊല്യൂഷന്‍സിന്‍റെ ചോദ്യ പ്രവചനം മാത്രം നോക്കി പഠിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ അധ്യാപകനെ സിഇഓ ഷുഹൈബ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നു.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഓണപരീക്ഷാ സമയത്ത് ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് പരാതി നല്‍കിയ അധ്യാപകര്‍ തുടങ്ങിയവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം കൊടുവള്ളി ആസ്ഥാനമായുള്ള എംഎസ് സൊല്യൂഷന്‍സിനെതിരെ കേസെടുത്തത്. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

ചോദ്യപേപ്പർ ചോർച്ച കേസ്: കോഴിക്കോട് ജില്ലാ കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകി എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ്

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. കസ്റ്റഡിയിലെടുത്ത ഷുഹൈബിന്‍റെ ലാപ് ടോപും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

തിരുവനന്തപുരം കരമനയിൽ ബിഎംഡബ്ല്യു കാരന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി അണച്ചു. കരമന ജംഗ്ഷന് സമീപമാണ് തീപിടുത്തം ഉണ്ടായത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെട്ടു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. കൂടുതല്‍ വായിക്കുക. .

TODAY'S DEAL

Grab
Today's Deals & Offers.
From Amazon

എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി നവ്യാ ഹരിദാസ്

എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി നവ്യാ ഹരിദാസ് . വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയോട് മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുവേണ്ടി  തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാണ് ആരോപണം. സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും സ്വത്തു വിവരങ്ങൾ മറച്ചുവെച്ചുവെന്ന് ഹർജിയിൽ ആരോപിക്കുന്നു. gkവായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. തളിപ്പറന്പ് നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്‍റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറിൽ നിന്നാണ് ഇവർ വെള്ളം എടുക്കുന്നത്. കിണർ ശുചീകരണത്തിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് നി‍ർദേശം നൽകിയിട്ടുണ്ട്. വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

ഇടുക്കി: കട്ടപ്പന റൂറൽ കോ-  ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. കട്ടപ്പന, തങ്കമണി സി ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഒമ്പത് പേരാണ് സംഘത്തിലുള്ളത്. എസ്പി ടി കെ വിഷ്ണുപ്രദീപാണ് സംഘത്തെ നിയോഗിച്ചത്. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 21, ശനിയാഴ്ച

Have Any Computer / IT Related

Issues?

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

നടിയുടെ ആവശ്യം തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി, നടിയെ അക്രമിച്ച കേസ് 'തുറന്ന കോടതിയിൽ വാദം കേൾക്കില്ല'

കൊച്ചി: നടിയെ അക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം തള്ളി. നടിയുടെ ആവശ്യം വിചാരണ കോടതിയാണ് തള്ളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് തീരുമാനം. ഡിസംബർ 12 -ാം തിയതിയാണ് കേസ് തുറന്ന കോടതിയിൽ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയിൽ നടി ഉന്നയിച്ചത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ ക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. വായന തുടരുക. ...

എൻഎസ്എസ് സംഘപരിവാറിനെ അകത്ത് കയറ്റാത്ത സംഘടനയെന്ന് വി ഡി സതീശൻ; 'ചെന്നിത്തലയെ ക്ഷണിച്ചതിൽ സന്തോഷം

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ എൻഎസ്എസ് പരിപാടിയിലേക്ക് ക്ഷണിച്ചത് നല്ല കാര്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവ‍ർത്തിച്ചാൽ ഗുണം കോൺഗ്രസിനാണ്. സംഘപരിവാറിനെ അകത്ത് കയറ്റാതെ ധീരമായ നിലപാടെടുത്ത നേതൃത്വമാണ് എൻഎസ്എസിൻ്റേത്. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശൻ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക . ..

എൽഡിഎഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ല: എം.എ ബേബി തുടര്‍ന്നു വായിക്കുക. ..

കാറിന് മുകളിലേക്ക് കണ്ടെയ്‌നർ ലോറി മറിഞ്ഞു; ബെംഗളൂരുവിൽ ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ നേലമംഗല ദേശീയപാതയിൽ കണ്ടെയ്നർ ലോറി കാറിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ലോറിയും, രണ്ട്‌ കാറും ഒരു ബസ്സും തമ്മിലുണ്ടായായ കൂട്ടിയിടിക്ക് ഒടുവിലാണ് ടാങ്കർ ലോറി വോൾവോ കാറിന് മുകളിലേക്ക് മറിഞ്ഞത്. വായന തുടരു . . ..

BUY

Lap tops under 25000.00
Ideal for students and
Personal Use
From Amazon




Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.