|
(1) |
|
മാര്‍ച്ച് 2025 ശനിയാഴ്ച 1200 മീനം 8 |
|
വാല്യം 2 ലക്കം 246 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
22 |
|
New Opportunities are coming my way. |
|
വിദേശ സഞ്ചാരികളുടെ വരവില്‍ ഏറ്റവും വര്‍ധനവ് ഉണ്ടായത് ഇടുക്കി ജില്ലയിലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കൊവിഡിന് ശേഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ആഗോളതലത്തില്‍ തന്നെ കൂടിയിട്ടുണ്ടെങ്കിലും വിദേശ സഞ്ചാരികളുടെ വരവില്‍ ഏറ്റവും വര്‍ധനവ് ഉണ്ടായത് ഇടുക്കി ജില്ലയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കേരള ടൂറിസം ലുക്ക് ഈസ്റ്റ് നയം സ്വീകരിക്കുകയാണ്, ഇതിന്‍റെ ഭാഗമായി മലേഷ്യന്‍ എയര്‍ലൈന്‍സുമായി കൈകോര്‍ത്തുകൊണ്ട് എട്ട് പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇന്‍ഫ്ളുവന്‍സര്‍മാര്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍റുമാര്‍ എന്നിവരെ കേരളത്തിലേക്കെത്തിക്കുകയാണെന്നും ലുക്ക് ഈസ്റ്റ് നയത്തിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇടുക്കിയും വയനാടുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.ടൂറിസം വകുപ്പിനെ സംബന്ധിച്ച് ഇടുക്കി ജില്ല പൊന്‍മുട്ടയിടുന്ന താറാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന തുടരുക . . . മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ എം.കെ.സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന് ചെന്നൈയില്‍ നടക്കും മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. യോഗത്തിൽ 7 സംസ്ഥാനങ്ങളിലെ നേതാക്കൾ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരുടെ സാന്നിധ്യം ആണ് യോഗത്തിന്റെ സവിശേഷത. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി.എം.എ.സലാം തുടങ്ങിയവരും കേരളത്തില്‍ നിന്ന് പങ്കെടുക്കും. തുടര്‍ന്നു വായിക്കുക . . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് 100 കോടി രൂപകൂടി അനുവദിച്ചു സര്‍ക്കാര്‍ ആശുപത്രികൾക്കായി മരുന്നുകള്‍ വാങ്ങിയതിന്‍റെ ബിൽ തുക നല്‍കുന്നതിനായി കേരള മെഡിക്കൽ സർവീസസ് കോര്‍പറേഷന് സർക്കാർ സഹായമായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ വര്‍ഷം ആകെ 606 കോടി രൂപയാണ് കോര്‍പറേഷന് സഹായമായി നൽകിയത്. ബജറ്റ് വിഹിതത്തിന് പുറമെ 250 കോടി രൂപ നല്‍കി. 356 കോടി രൂപയായിരുന്നു ബജറ്റ് വകയിരുത്തല്‍. ഇതും അധികമായി 150 കോടി രൂപയും നേരത്തെ നൽകിയിരുന്നു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 അവധിക്കാലത്ത് കുട്ടികള്‍ക്ക് നാല് കിലോ വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി സ്കൂള്‍ അവധിക്കാലത്തിന് മുന്നോടിയായി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 26,16,657 വിദ്യാർത്ഥികള്‍ക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പദ്ധതിയിൽ ഉൾപ്പെടുന്ന പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍റെ കൈവശം സ്റ്റോക്ക് ഉള്ള 17,417 മെട്രിക് ടണഅ അരിയില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python ആശാ വർക്കർമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് ആശാ പ്രവർത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിവസം. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതോടൊപ്പം സമരത്തിന് പിന്നില്‍ മഴവില്‍ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ആശാ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന. വായന തുടരുക . . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി തൊടുപുഴയില്‍ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം ഗോഡൌണിലെ മാന്‍ഹോളില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കള്‍ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസില്‍ നല്‍കി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലായി. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. വായന തുടരുക . . .
കായികനയം മാറണം-വി.ഡി. സതീശന്‍; പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു തിരുവനന്തപുരം: കേരളത്തിലെ കായികമേഖല നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും കായികതാരങ്ങളുടെ ഭാവിയെ സര്‍ക്കാര്‍തകര്‍ക്കാന്‍ശ്രമിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍പറഞ്ഞു. വായന തുടരുക.... Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us 9745397722 പൊലീസിനെ കണ്ടപ്പോള്‍ എംഡിഎംഎ വിഴുങ്ങിയെന്ന് യുവാവ്, ആശുപത്രിയില്‍ പരിശോധന തുടരുന്നു, അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട്: താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടുന്ന സമയത്ത് ഫായിസിന്റെ കയ്യില്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടത്തിയിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തി യിരിക്കുന്നത്. അതേ സമയം, എംഡിഎംഎ വിഴുങ്ങിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. മെഡിക്കല്‍ കോളേജില്‍ പരിശോധന തുടരുകയാണ്. വായന തുടരുക . . . |
|
ശശി തരൂരിനെതിരെ കോൺഗ്രസില്‍ അതൃപ്‌തി കെപിസിസി നേതൃത്വത്തിന് ശശി തരൂരിന്‍റെ തുടര്‍ച്ചയായ നിലപാടുകളില്‍ കടുത്ത അതൃപ്തിയെന്ന് റിപ്പോർട്. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന തരൂരിനെ ഹൈക്കമാന്‍റ് നിയന്ത്രിക്കണമെന്നാണ് പൊതുവികാരം. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിട്ടും തരൂര്‍ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന വിമര്‍ശനവും ഉയർന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയതിന്‍റെ മാനക്കേട് മാറും മുമ്പാണ് പ്രധാനമന്ത്രി മോദിക്ക് തരൂര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പാര്‍ട്ടിക്ക് പുറത്തും സ്വീകാര്യതയുള്ള തരൂര്‍ എതിരാളികളെക്കുറിച്ച് നല്ലത് പറഞ്ഞാല്‍ അതു സമൂഹത്തില്‍ സ്വാധീനമുണ്ടാക്കും എന്നതാണ് ആശങ്ക. നേതാക്കള്‍ തിരുത്താന്‍ ശ്രമിച്ചാലും ന്യായങ്ങള്‍ നിരത്തി നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ശൈലിയാണ് ശശി തരൂര്‍ സ്വീകരിക്കുന്നത്. വായന തുടരുക . . . സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവുമാണ് ചര്‍ച്ച പരാജയപ്പെടാൻ കാരണമെന്ന് മന്ത്രി എംബി രാജേഷ് സമരക്കാരുടെ നിര്‍ബന്ധബുദ്ധിയും ശാഠ്യവുമാണ് ആശമാർ സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെടാൻ കാരണമെന്നും മന്ത്രി എംബി രാജേഷ് നിയമസഭയില്‍ പറഞ്ഞു. ആശമാരോട് അനുഭാവപൂർവ്വ നിലപാടാണെന്നും സംസ്ഥാനം 23-ഡിസംബര്‍ വരെ 7000 ഓണറേറിയം വർദ്ധിപ്പിച്ചുവെന്നും 1800 രൂപ കൃത്യമായി നൽകാത്ത കേന്ദ്രത്തിനെതിരെ ആശമാര്‍ സമരം ചെയ്യുന്നില്ലെന്നത് വിരോധാഭാസമാണെന്നും സമരം എങ്ങനെയും നീട്ടിക്കൊണ്ടുപോവുക എന്നതാണ് സമരത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. ആശമാർക്ക് 10000 രൂപയില്‍ 8200 രൂപയും സംസ്ഥാനം നൽകുന്നുവെന്നും ബാക്കി നൽകേണ്ട കേന്ദ്രം കുടിശിക വരുത്തുന്നു എന്നിട്ടും സംസ്ഥാനത്തിനെതിരെയാണ് ആശമാർ സമരം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിതെന്ന് മന്ത്രി പി രാജീവ് കേരളത്തിൽ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിതെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സംരംഭങ്ങളുടെ എണ്ണത്തില്‍ അഭൂതപൂര്‍ണ്ണമായ വർദ്ധനവാണുണ്ടായത്. ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കുന്ന ലോണുകളിലും 38 ശതമാനം വര്‍ധനവുണ്ടായി. കെ-സ്റ്റോര്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പൊതുവിതരണ വകുപ്പുമായി ധാരണയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നു വായിക്കുക .... ബിജെപിയുടെ വളര്‍ച്ചക്ക് ഇന്ധനമായത് കമ്മ്യൂണിസ്റ്റുകളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് രമേശ് ചെന്നിത്തല ബിജെപിയെ ഇന്ത്യയില്‍ അധികാരത്തിലേറ്റിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സോഷ്യലിസ്റ്റുകളുടെയും അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി അംഗം രമേശ് ചെന്നിത്തല. കേരളത്തില്‍ മാത്രമല്ല അഖിലേന്ത്യാതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ്, ആര്‍എസ്എസ് അന്തര്‍ധാര ശക്തമായിരുന്നുവെന്നും 77ലും 89ലും രൂപീകരിക്കപ്പെട്ട രണ്ടു കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകളുടെ പിന്നിലെ ചാലക ശക്തിയും ഈ അന്തര്‍ധാര തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . Kerala രൂപത മുൻ അധ്യക്ഷൻ ജോർജ് പുന്നക്കാട്ടിലിനെതിരായ കേസ് ഭരണഘടനയോടുള്ള വെല്ലുവിളി; വനംവകുപ്പിനെതിരെ കോതമംഗലം രൂപത എറണാകുളം: കോതമംഗലം രൂപത മുൻ അധ്യക്ഷൻ ജോർജ് പുന്നക്കാട്ടിലിന് എതിരായ വനംവകുപ്പിന്റെ കേസ് ഭരണഘടനയോടുളള വെല്ലുവിളി എന്ന് കോതമംഗലം രൂപത. ആലുവ മൂന്നാർ രാജപാതയിലെ ജനമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് ആയിരുന്നു മുൻ രൂപത അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ വനംവകുപ്പ് കേസെടുത്തത്. വനംവകുപ്പിന് അവകാശമില്ലാത്ത റോഡ് ആണ് ഇതെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വ്യക്തമാക്കി. വായിക്കുക..... താമരശ്ശേരി സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടി താമരശ്ശേരി സ്വദേശിനി ഷിബിലയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടി. ഗ്രേഡ് എസ്ഐ നൗഷദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. റൂറൽ എസ്‍പി താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് നടപടി സ്വീകരിച്ചത്. യാസിറിനെതിരെ ഷിബില നൽകിയ പരാതി സ്റ്റേഷനിലെ പിആര്‍ഒയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ നൗഷാദ് ആണ് കൈകാര്യം ചെയ്തിരുന്നത്. യാസിറിൽ നിന്ന് ഭീഷണിയുണ്ടെന്നുകാണിച്ച് നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഗ്രേഡ് എസ്ഐയ്ക്കെതിരെ നടപടിയെടുത്തത്. പരാതിയുടെ ഗൗരവം മനസിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തി എന്ന വിലയിരുത്തലിലാണ് നടപടി. വായന തുടരുക . . . കെ റെയിൽ ഉപേക്ഷിച്ചെന്ന് അറിയിച്ചാൽ പുതിയ പാതയ്ക്ക് കേന്ദ്രാനുമതി കിട്ടും, കേരളത്തിന് ജാള്യത; ഇ ശ്രീധരന്‍ Read Full Article പാലക്കാട്:കെ.റെയിലിന് ബദലായി താന്‍ സമർപ്പിച്ച റെയില്‍ പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു.കെ. റെയില്‍ ഉപേക്ഷിച്ചു എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാല്‍ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും.എന്നാല്‍ ജാള്യത മൂലമാണ് അങ്ങിനെ കേരളം പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു വായന തുടരുക...
COMPUTER TIPS & TRACKS Subscribe Click Here. മണ്ഡല പുനര്‍നിര്‍ണയം ഡമോക്ലസിന്റെ വാള് പോലെ തലയില്‍ തൂങ്ങിക്കിടക്കുന്നു ബിജെപിക്ക് അനുയോജ്യമാകുന്ന നീക്കം പിണറായി ചെന്നൈ: ലോക്സഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയം ഡമോക്ലസിന്റെ വാള് പോലെ തലയില്‍ തൂങ്ങിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള നീക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ഡല പുനനിര്‍ണയം ബിജെപിക്ക് അനുയോജ്യമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിളിച്ചു ചേർത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം കൂടുതല്‍ വായിക്കുക . . . ജി സുധാകരനെതിരായ സൈബർ ആക്രമണം: ജില്ലാ സെക്രട്ടറി പ്രതികരിക്കട്ടെയെന്ന് സജി ചെറിയാന്‍; എന്തിനെന്ന് ആര്‍ നാസര്‍ ആലപ്പുഴ: സിപിഐഎം നേതാവ് ജി സുധാകരനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കേണ്ടത് ജില്ലാ സെക്രട്ടറി ആണെന്ന് മന്ത്രി സജി ചെറിയാന്‍. പ്രതികരിക്കേണ്ടത് താനല്ലെന്നും സജി ചെറിയാൻ പറഞ്ഞു. തനിക്ക് ഇപ്പോള്‍ ജില്ലയുടെ ചാര്‍ജില്ല. ചുമതലക്കാരനായ ജില്ലാ സെക്രട്ടറിയാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടാന്‍ ഇല്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. കൂടുതല്‍ വായിക്കുക . . .
|
|
അറബിക്കടലില്‍ കറാച്ചി തീരത്തിന് സമീപത്തായി ഭൂകമ്പം അറബിക്കടലിൽ കറാച്ചി തീരത്ത് നിന്ന് 15 കിലോമീറ്ററോളം അകലെയായി ശനിയാഴ്ച രാവിലെ ഭൂകമ്പം. രാവിലെ 10.55ഓടെ റിക്ടർ സ്കെയിലില്‍ 4.2 തീവ്രതയോടെയുള്ള ഭൂകമ്പം അനുഭവപ്പെട്ടതായാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്. ഭൂകമ്പവുമായി ബന്ധപ്പെട്ട് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ദ്വാരകയിൽ നിന്ന് 484 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായത്. വായന തുടരുക . . . കേന്ദ്രമന്ത്രി വന്നപ്പോള്‍ മണിമുറ്റത്താവണി പന്തല്‍ പാടി; കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണം; ആര്‍ ബിന്ദു കൊച്ചി: ആശാ വർക്കർമാർക്കെതിരെ മന്ത്രി ആര്‍ ബിന്ദു രംഗത്ത്. കേന്ദ്രത്തോട് ആവശ്യങ്ങള്‍ പറയാന്‍ നട്ടെല്ല് വേണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കേന്ദ്രമന്ത്രി വന്നപ്പോള്‍ മണിമുറ്റത്താവണി പന്തല്‍ പാട്ട് പാടി. അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാന്‍ ഒന്നുമില്ല. ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടതുപക്ഷ സർക്കാർ. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പ്രതികരിച്ചു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. സംസ്ഥാനം സമരത്തിനും സമരം നടത്തുന്നവര്‍ക്കും എതിരല്ലെന്നും ആശ വര്‍ക്കര്‍മാരുടെ പ്രശ്നത്തില്‍ കേരളത്തിന് ഒന്നും ചെയ്യാനില്ലെന്നും എ കെ ബാലന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആശ വര്‍ക്കര്‍മാരുടെ പ്രശ്നം പരിഹരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെന്നും യുഡിഎഫ് അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്നും ബാലന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പായതുകൊണ്ടാണ് യുഡിഎഫ് പിച്ചും പേയും പറയുന്നത്. കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ല എന്നുള്ളത് കൊണ്ട് ശമ്പളം കൂട്ടി നല്‍കുമെന്ന് തടക്കം വാഗ്ദാനങ്ങള്‍ അവര്‍ക്ക് പറയാമെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു. വായന തുടരുക .... സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നല്ല ദിവസം നോക്കി നിശ്ചയിച്ചതല്ലെന്ന് എംവിഗോവിന്ദന്‍ സിപിഎമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടന തീയതി നല്ല ദീവസം നോക്കി നിശ്ചയിച്ചതല്ലെന്ന് സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ഏപ്രില്‍ 23നാണ് ഉദ്ഘാടനം. എങ്ങനെയാണ് ഒരു വാര്‍ത്ത നെഗറ്റീവ് ആയി അവതരിപ്പിക്കുക എന്നതിന്‍റെ പ്രധാന ഉദാഹരണമാണിതെന്നും മുഖ്യമന്ത്രിയുടെ ഒഴിവ് നോക്കിയാണ് തീയതി തീരുമാനിച്ചത് മുല്ലപ്പെരിയാറില്‍ പുതിയ മേൽനോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന് മുല്ലപ്പെരിയാറില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച പുതിയ മേല്‍നോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് ഡാം സന്ദർശിക്കുന്നത്. തമിഴ്നാടിന്റെയും കേരളത്തിന്റെയും പ്രതിനിധികള്‍ക്ക് പുറമേ, ബെംഗളൂവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ഒരു ഗവേഷണ ഉദ്യോഗസ്ഥര്‍, ദില്ലിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ട്. രാവിലെ ബോട്ട് മാര്‍ഗം അണക്കെട്ടിലേക്ക് പോകുന്ന സംഘം പരിശോധനകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് കുമളിയിലെ മുല്ലപ്പെരിയാർ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. വായന തുടരുക . . ..
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 ഹരിതകേരളം മിഷന്‍ പരിസ്ഥിതി സംഗമം 24 ന്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: ലോക ജലദിന ത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമം മാർച്ച് 24ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവ കേരളത്തിനായി ജലസുരക്ഷ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. 24 ന് വൈകുന്നേരം 5.30 ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്. വായന തുടരുക . . വാര്‍ത്തകള്‍ | മാര്‍ച്ച് 22, ശനിയാഴ്ച. Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക അത്താഴ വിരുന്നും പ്രഭാതഭക്ഷണവും ഒരുക്കിയുള്ള നയതന്ത്രജ്ഞതയ്ക്ക് സ്ഥാനമില്ല: ഒളിയമ്പുമായി കെ സുധാകരന്‍ ചെന്നൈ: ബിജെപി ദൗത്യമേൽപ്പിച്ചു വിടുന്ന ഗവർണമാരെ സൂക്ഷിക്കണമെന്ന് താക്കീതുമായി കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. മോദി ഗവൺമെൻ്റ് അധികാരത്തിലെത്തിയതിന് ശേഷം എൻഡിഎ സഖ്യത്തിൻ്റെ കീഴിൽ അല്ലാത്ത സർക്കാരുകളെ ആക്രമിക്കാൻ തുടർച്ചയായി ശ്രമം നടക്കുകയാണെന്നും ജനാധിപത്യത്തിൻറെ നിലനിൽപ്പിന് ഇരട്ടത്താപ്പ് ഇല്ലാത്ത പോരാട്ടം വേണമെന്നും കെ സുധാകരൻ പറഞ്ഞു. വായന തുടരുക . . . സംസ്ഥാനത്ത് മഴ ജാഗ്രത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 41-61 കി.മീ വേഗതയിലുള്ള ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വായന തുടരുക . . . എംജി സർവകലാശാലക്ക് യുജിസിയുടെ വലിയ അംഗീകാരം, നമ്പർ 1 കാറ്റഗറിയിൽ ഉൾപ്പെടുത്തി; സന്തോഷം പങ്കുവച്ച് മന്ത്രി കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് യു ജി സിയുടെ വലിയ അംഗീകാരം. യു ജി സി യുടെ നമ്പർ 1 കാറ്റഗറിയിൽ ഉൾപ്പെടുത്തി അറിയിപ്പ് വന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ രാജ്യത്തെ എണ്ണപ്പെട്ട മികച്ച സര്‍വ്വകലാശാലകളിലൊന്നായി എം ജി മാറുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ സര്‍വ്വകലാശാലയ്ക്ക് നൂതന പാഠ്യപദ്ധതികളും പ്രോഗ്രാമുകളും അനുസ്യൂതം വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതിനും കൂടുതല്‍ മികവിലേക്ക് പ്രയാണം ചെയ്യുന്നതിനും സാധിക്കുമെന്നും ആർ ബിന്ദു വിവരിച്ചു. വായന തുടരുക . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |