കാകദൃഷ്ടിയിലേക്ക് സ്വാഗതം

Today's High lights.
കേണി വയനാട്ടിലെ പരമ്പരാഗത ജലസ്രോതസ്സ് (keni).....
എന്താണ് UPI
Computer Tips
Kallakadal
CompuTer Memory
>Lightning arrester

മെയ് 2025 വ്യാഴാഴ്ച

1200 എടവം 9

Dhu al-Qidah 24, 1446

വാല്യം 2 ലക്കം 279

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

22

We may forget our virtues but God never forgets.

(1)

ശീതളപാനീയത്തിനുള്ളില്‍ കുപ്പിച്ചില്ല്; ഐസ് കട്ടയെന്ന് കരുതി വായിലാക്കി; പെണ്‍കുട്ടി ആശുപത്രിയില്‍...

പാക്ക് ചെയ്ത് എത്തിയ ശീതള പാനീയത്തിനുള്ളിലെ കുപ്പിച്ചില്ല് കൊണ്ട് വായ മുറിഞ്ഞ് പെണ്‍കുട്ടി ആശുപത്രിയില്‍. ഐസ് കട്ടയെന്നോര്‍ന്ന് വായിലാക്കിയപ്പോഴാണ് മുറിവ് സംഭവിച്ചത്. ചെന്നൈയിലെ തൊറൈ പാക്കത്താണ് സംഭവം. കടയില്‍ നിന്നും വാങ്ങിയ ഫ്രോസന്‍ ബോട്ടിലിന്റെ സോഡയ്ക്കുള്ളിലാണ് ചില്ലുകഷണങ്ങള്‍ ഉണ്ടായത്. ദുരനുഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ അമ്മ ജാന്‍വി ലിങ്ക്ഡ് ഇനിലാണ് വിവരങ്ങള്‍ പങ്കുവച്ചത്. വായന തുടരുക ......

പ്രമുഖ മലായള ദിന പത്രങ്ങളിലൂടെ ................
മാതൃഭൂമി
മലയാള മനോരമ
കേരള കൌമുദി
ദീപിക
ദേശാഭിമാനി
ഇന്ത്യാ ടുഡേ
മംഗളം
മാദ്ധ്യാമം
ചന്ദ്രിക
സുപ്രഭാതം
പ്രമുഖ ആഗേലയ(ഇംഗ്ലീഷ് ) ദിന പത്രങ്ങളിലൂടെ
The Times of India
Indian Express
The Hindu
Hindi News Papers ......;
आज तक

കാസര്‍കോ‍‍‍‍‍ഡ് കാഞ്ഞങ്ങാട്, വീണ്ടും സര്‍വീസ് റോഡ് തകര്‍ന്നു

കാസര്‍കോ‍‍‍‍‍ഡ് കാഞ്ഞങ്ങാട്, വീണ്ടും സര്‍വീസ് റോഡ് തകർന്നു. കൂളിയങ്കാലിലാണ് റോഡ് ഇടിഞ്ഞുതാണത്. റോഡില്‍ പലയിടത്തും വിള്ളലുകളുമുണ്ട്. വീടുകള്‍ക്ക് സമീപത്തേക്ക് റോഡ് ഇടിഞ്ഞുവീഴുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കാഞ്ഞങ്ങാട് കൂളിയങ്കാലില്‍ ദേശീയപാത 66ലാണ് റോഡ് തകര്‍ന്നത്. വളരെ ​ഗുരുതരമായ അവസ്ഥയിലാണ് ഈ റോഡുള്ളത്. ഏകദേശം 50 മീറ്ററോളം ദൂരത്തില്‍ റോഡിന്റെ ഒരു ഭാ​ഗം ഇടിഞ്ഞുതാഴ്ന്നിരിക്കുകാണ്. വളരെ ആഴത്തില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. നാട്ടുകാര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് ഇവിടങ്ങളിലേക്കുള്ള ​ഗതാ​ഗതം നിയന്ത്രിക്കുന്നത്. അധികൃതർ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപണമുന്നയിക്കുന്നത്. വായന തുടരുക .

ഈ ലോകം അത്ര നന്നല്ല കുഞ്ഞേ; വീട്ടിനുള്ളില്‍പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്ന് ഓര്‍ക്കുമ്പോള്‍ ഉള്‍പ്പിടച്ചിലാണ്'

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരിച്ച് നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്. വീട്ടിനുള്ളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്‍പ്പിടച്ചിലാണെന്ന് പറയുന്നു. രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് പറയാമായിരുന്നുവെന്നും പക്ഷേ ആരാണ് രക്ഷിക്കുന്നത് ആരാണ് ശിക്ഷിക്കുന്നത് എന്ന് ഉറപ്പിക്കാന്‍ വയ്യാത്ത കാലത്ത് ആരോട് പറയാനാണെന്നും അശ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. വായന തുടരുക.  . . .

We Undertake  work at  home projects like

Students projects, Software Projects, DTP (English, Malayalam & Hindi)

Touch us 9745397722.

സന്തോഷിന്റെ മകനല്ലേ, ആളാകേണ്ട'യെന്ന് പറഞ്ഞായിരുന്നു മർദനം; പ്രദേശം സാമൂഹിക വിരുദ്ധരുടെ പിടിയിലെന്ന് സന്തോഷ്

കണ്ണൂര്‍: മകനും സുഹൃത്തുക്കള്‍ക്കും നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍. തന്റെ മകനാണെന്ന് അറിഞ്ഞുകൊണ്ടാണ് യദുവിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെന്ന് സന്തോഷ് കീഴാറ്റൂര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മര്‍ദനം ഉണ്ടായ സ്ഥലം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്നും ഒരുപക്ഷെ നാടകം കളിച്ചതിന്റെ പകയാകാം മര്‍ദ്ദനത്തിന് കാരണമെന്നും സന്തോഷ് പറഞ്ഞു. വായന തുടരുക......

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മലപ്പുറത്തെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; ഉത്തരവിറക്കി ജില്ലാ കളക്ടര്‍

മലപ്പുറം: : മലപ്പുറം വളാഞ്ചേരിയിൽ യുവതിക്ക് നിപ ബാധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും കണ്ടയ്ൻമെന്റ്റ് സോണുകളും പിൻവലിച്ചു. കൂടുതൽ പേർക്ക് നിപ ബാധിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. വളാഞ്ചേരി മുന്‍സിപ്പാലിറ്റി രണ്ടാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്.

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

പുറത്തുവരുന്നത് പിഞ്ചുകുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന നരകയാതനകള്‍; അച്ഛനമ്മമാര്‍ പോലും തുണയാകുന്നില്ല: കെ കെ ശൈലജ

കൊച്ചി: എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ കെ ശൈലജ. സഹിക്കാനാകാത്ത ക്രൂരതയാണിതെന്ന് ശൈലജ പറഞ്ഞു. അച്ഛനമ്മമാർ പോലും കുഞ്ഞുങ്ങള്‍ക്ക് തുണയാകുന്നില്ല എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണെന്ന് ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. തുടര്‍ന്നു വായിക്കുക.....

നിലപാട് വ്യക്തമാക്കിയതാണ്, പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകും'; ദേശീയപാത വിള്ളലില്‍ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: നിര്‍മാണത്തിലുള്ള ദേശീയപാത 66ൽ പലയിടങ്ങളിലും വിള്ളലുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിലപാട് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കില്‍, അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും മന്ത്രി പറഞ്ഞു. വായന തുടരുക .  . .

COMPUTER

TIPS & TRICKS

Subscribe

Click Here.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

TECHNICAL NEWS.'

കമ്പോള നിലവാരം . . .

ഭീകരര്‍ പാക്കിസ്ഥാനിലാണെങ്കില്‍ അവിടെ പോയി തീര്‍ക്കും; എസ്. ജയശങ്കര്‍...

ഭീകരതയോട് ഇന്ത്യ ഒരു സന്ധിക്കുമില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഭീകരര്‍ പാക്കിസ്ഥാനിലാണ് ഒളിച്ചിരിക്കുന്നതെങ്കില്‍ അവിടെയെത്തി അവരെ ഉന്‍മൂലനം ചെയ്യുമെന്നും അദ്ദേഹം ഡച്ച് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍ഒഎസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതിന്‍റെ തെളിവാണ് ഓപറേഷന്‍ സിന്ദൂര്‍. വെടിനിര്‍ത്തലിനുള്ള തീരുമാനം ഇന്ത്യയും പാക്കിസ്ഥാനും ചേര്‍ന്നെടുത്തതാണെന്നും വെടിവയ്പ് അവസാനിപ്പിക്കാമെന്ന നിലപാടിലേക്ക് പാക്കിസ്ഥാനെ എത്തിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കിസ്ഥാനുമായുണ്ടാക്കിയ ധാരണയില്‍ യുഎസ് ഇടപെടലും വിദേശകാര്യമന്ത്രി പൂര്‍ണമായും തള്ളി. വായന തുടരുക . . .

പ്ലസ്ടു, വിഎച്ച്എസ്ഐ പരീക്ഷാഫലം പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 77.81 %, വിഎച്ച്എസ്ഇക്ക് 70.06 % വിജയം...

ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ്് പ്രഖ്യാപിച്ചത്. പ്ലസ്ടു പരീക്ഷയില്‍ 77.81 % വിജയം. മുന്‍വര്‍ഷം 78.69 %  വിജയം. 3,70,642 കുട്ടികള്‍ പരീക്ഷയെഴുതി, 2,88,394പേര്‍ വിജയിച്ചു. സയന്‍സ് ഗ്രൂപ്പ് 83.25%,  ഹ്യുമാനിറ്റീസ് 69.16 %, കൊമേഴ്സ് 74.21 %, എയ്ഡഡ് സ്കൂളുകളില്‍ 82.16% വിജയം. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ 75.91%  വിജയം. സ്പെഷ്യല്‍ സ്കൂള്‍ 86.40 %  വിജയം. എ പ്ലസ് നേടിയവര്‍ 30,145.   വിജയശതമാനം കൂടുതല്‍ എറണാകുളത്ത് 83.09%, കുറവ് കാസര്‍കോട്.
വായന തുടരുക . . .

പാത ഇരട്ടിപ്പിക്കാന്‍ സ്ഥലം ഏറ്റെടുത്തുതരൂ, വികസനം നടത്താന്‍ ചങ്കൂറ്റമുള്ള പ്രധാനമന്ത്രിയാണ് നമ്മുടേത്'

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ മാത്രമല്ല വികസന പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതെന്നും ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് നന്മയുണ്ടാകുന്നതെന്നും കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായന തുടരുക . . .

 

 

 

 

 

ഇന്ത്യയും പാകിസ്ഥാനും നിശബ്ദമായി വെടിനിർത്തലിന് സമ്മതിച്ചു, അമേരിക്കയ്ക്ക് ഒരു പങ്കുമില്ല: എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ചത് നേരിട്ടുള്ള ഉഭയകക്ഷി കരാറിന്റെ ഫലമാണെന്നും അന്താരാഷ്ട്ര മധ്യസ്ഥതയുടെ സ്വാധീനത്താല്‍, പ്രത്യേകിച്ച് അമേരിക്കയുടെ സ്വാധീനത്താല്‍ അല്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആവര്‍ത്തിച്ചു. നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള പ്രക്ഷേപകനായ എന്‍ഒ‌എസിന് നൽകിയ അഭിമുഖത്തില്‍, പാകിസ്ഥാന്‍ തീവ്രവാദത്തെ ഒരു സംസ്ഥാന നയമായി ഉപയോഗിക്കു ന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാല ആശങ്കകള്‍ ശ്രീ ജയശങ്കര്‍ എടുത്തുകാണിക്കുകയും അത്തരം ഭീഷണികളോട് നിർണ്ണായകമായി പ്രതികരിക്കാന്‍ ഇന്ത്യയ്ക്ക് എല്ലാ അവകാശവുമുണ്ടെന്ന് ഊന്നിപ്പറയുകയും ചെയ്തു. വായന തുടരുക.

Lightning arrester

A lightning arrester (also called lightning isolator) is a device, essentially an air gap between an electric wire and ground, used on electric power transmission and telecommunication systems to protect the insulation and conductors of the system from the damaging effects of lightning. The typical lightning arrester has a high-voltage terminal and a ground terminal. When a lightning surge (or switching surge, which is very similar) travels along the power line to the arrester, the current from the surge is diverted through the arrester, in most cases to earth. വായന തുടരുക . . .

ദേശീയപാത 66ല്‍ കൂരിയാട് ഭാഗത്ത് റോഡ് ഇടിഞ്ഞ സംഭവത്തില്‍ സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം

ദേശീയപാത 66ല്‍ കൂരിയാട് ഭാഗത്ത് റോഡ് ഇടിഞ്ഞ സംഭവത്തിൽ സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം. സിമന്‍റ് കട്ട കൊണ്ടുള്ള സംരക്ഷണ ഭിത്തി നിര്‍മിച്ചതില്‍ അസ്വഭാവികതയില്ലെന്നും റോഡിന് താഴെയുള്ള മണ്ണിന്‍റെ പ്രശ്നമാണ് പ്രാഥമിക നിഗമനമെന്നും വിശദമായി പഠിച്ചശേഷം ദേശീയ പാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് നൽകുമെന്നും വിദഗ്ധ സംഘം അറിയിച്ചു. ഇവർ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടികളുണ്ടാകുക.  തകര്‍ന്ന ദേശീയപാതയുടെ മുകള്‍ ഭാഗവും സര്‍വീസ് റോഡുമടക്കം പരിശോധിച്ചു. താഴത്തെ ഭാഗം പരിശോധിക്കാതെ സംഘം മടങ്ങിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരിച്ചെത്തിയ സംഘം സര്‍വീസ് റോഡ് അടക്കം പരിശോധിച്ചു. കരാര്‍ കമ്പനിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. വിശദമായി പഠിച്ചതിനു ശേഷം എന്‍എച്ച്‌ഐ ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
  Click Me

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത നിഷേധിച്ച് മന്ത്രി എംബി രാജേഷ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത നിഷേധിച്ച് മന്ത്രി എംബി രാജേഷ്. മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്നും വസ്തുതാ വിരുദ്ധമായ വാര്‍ത്തയാണ് പുറത്തുവരുന്നതെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അന്യായമാണ്. നിഷ്കളങ്കമായി കൊടുക്കുന്നതല്ല ഇത്തരം വാര്‍ത്തകള്‍. നിങ്ങളുടെ ഉദ്ദേശം നടക്കില്ലെന്ന് മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. വായന തുടരുക . . ..

ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; വിശന്നപ്പോള്‍ ഓംലറ്റ് ഉണ്ടാക്കി കഴിച്ചു; സിസിടിവി കണ്ടതോടെ ഓടി രക്ഷപ്പെട്ടു

പാലക്കാട്: പാലക്കാട് ഹോട്ടലില്‍ പണം മോഷ്ടിക്കാനെത്തിയ ആൾ സിസിടിവി കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പാലക്കാട് ചന്ദ്രനഗര്‍ ജങ്ഷന് സമീപം ദേശീയപാതയോരത്തെ ഹോട്ടലിലാണ് സംഭവം. മോഷ്ടിക്കാനെത്തിയ ഇയാള്‍ വിശന്നപ്പോള്‍ ഹോട്ടലില്‍ വെച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു. ഇതിനിടെയാണ് സിസിടിവി കണ്ടതും ഓടിരക്ഷപ്പെട്ടതും. വായന തുടരുക. . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ നടപടിയുമായി കേന്ദ്രം. നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ ഡീബാര്‍ ചെയ്തു. കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റേതാണ് നടപടി. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. കൂടുതല്‍ കരാര്‍ കമ്പനിക്കെതിരെ നടപടിയുണ്ടായേക്കും.

തിങ്കളാഴ്ചയായിരുന്നു മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് സര്‍വ്വീസ് റോഡിലേക്ക് പതിച്ചത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ ചികിത്സയിലാണ്. ദേശീയപാത അതോറിറ്റിയുടെ വിദഗ്ധസംഘം പ്രദേശത്തെത്തി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 21 നാണ് ഡല്‍ഹി ഐഐടി പ്രൊഫസര്‍ ജി വി റാവു മേല്‍നോട്ടം വഹിച്ച രണ്ടംഗ അന്വേഷണസംഘം പ്രദേശത്തെത്തിയത്. നിര്‍മ്മാണ ചുമതല കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനും കണ്‍സള്‍ട്ടന്‍സി എച്ച്ഇസി എന്ന കമ്പനിക്കുമാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ കമ്പനികളില്‍ നിന്നും കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പ്രൊജക്ട് മാനേജര്‍ അമര്‍നാഥ് റെഡ്ഡി, കണ്‍സള്‍ട്ടന്റ് ടീം ലീഡര്‍ രാജ്കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വായന തുടരുക . .

നാല് വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസ്; പ്രതിയെ സംഘടനയില്‍ നിന്ന് പുറത്താക്കി ഐഎന്‍ടിയുസി

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാല് വയസുകാരി പീഡനത്തിന് ഇരയായ കേസിലെ പ്രതിയെ പുറത്താക്കിയതായി ഐഎന്‍ടിയുസി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെയാണ് പുറത്താക്കിയത്. എച്ച്ഒസിയിലെ കരാര്‍ ജീവനക്കാരനായിരുന്നു ഇയാള്‍.

സംഭവത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം. ചില ദിവസങ്ങളില്‍ കുട്ടി ഇയാള്‍ക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നതെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. കുട്ടിയെ ഇയാള്‍ ലൈംഗിക ചൂഷണത്തിനിരയാക്കിയിരുന്ന കാര്യം അമ്മ അറിഞ്ഞിരുന്നുവെന്നാണ് പൊലീസിന്റെ സംശയം. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത വരേണ്ടതുണ്ട്. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.വായന തുടരുക . . .

വാര്‍ത്തകള്‍ | മേയ് 22, വ്യാഴാഴ്ച.

ഞാന്‍ റാപ്പ് പാടും, തൊണ്ടയുണ്ടെങ്കിൽ ഗസലും പാടിയേനെ; സംഘ്പരിവാറിന് നിങ്ങൾ അത് ചെയ്താല്‍ മതിയെന്ന ധാർഷ്ട്യം: വേടന്‍

കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യം മാത്രം ചെയ്താല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് സംഘ്പരിവാറിനെന്ന് വേടന്‍ പറഞ്ഞു. താന്‍ റാപ്പ് പാടും. പറ്റുമായിരുന്നെങ്കില്‍ ഗസലും പാടിയേനേ. ക്ലാസിക് പാടാനുള്ള തൊണ്ടയില്ലാതെ പോയി. അല്ലെങ്കില്‍ അതും പാടുമായിരുന്നുവെന്നും വേടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വായന തുടരുക . . .

Have Any Computer / IT Related

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

<വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

യാത്രക്കായി ടാക്സി വിളിക്കും; ഡ്രൈവര്‍മാരെ കൊലപ്പെടുത്തി മൃതദേഹം മുതലകള്‍ക്ക് നല്‍കും; സീരിയല്‍ കില്ലര്‍....

ടാക്സി ഡ്രൈവര്‍മാരെ തേടിപ്പിടിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ മുതലകള്‍ക്ക് തിന്നാന്‍ വലിച്ചെറിഞ്ഞുകൊടുക്കുക, ഇതാണ് സീരിയല്‍ കില്ലര്‍ ദേവേന്ദര്‍ ശര്‍മയുടെ രീതി. ഡല്‍ഹി, രാജസ്ഥാന്‍,ഹരിയാന എന്നിവിടങ്ങളിലായി ഏഴ് വ്യത്യസ്ത കേസുകളില്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. പരോളിലിറങ്ങി മുങ്ങിയ ശര്‍മയെ പൊലീസ് പിടികൂടി. തുടര്‍ന്നു വായിക്കുക . . .

AVAILABLE FREELANCE

COMPUTER TRAINER,

DEVELOPER, PROGRAMMER

TOUCH US

9745397722

Know the Professional

കേന്ദ്രം, തദ്ദേശം, കോര്‍പറേഷന്‍; ഫണ്ട് വിഹിതം ഇങ്ങനെ, സ്മാര്‍ട്ട് റോഡ് ക്രെഡിറ്റ് ശരിക്കും ആര്‍ക്ക്‌

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മുഖംമിനുക്കിക്കൊണ്ടാണ് സ്മാര്‍ട്ട് റോഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്. സ്മാര്‍ട്ട് റോഡുകളുടെ ഔദ്യോഗിക ഉദ്ഘാടനം മെയ് 16-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് നിര്‍വഹിച്ചത്. കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും സംയുക്ത പദ്ധതിയാണെങ്കിലും ക്രെഡിറ്റ് ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള പതിവ് മത്സരം ഇരുഭാഗത്തുമുണ്ടായി. കേന്ദ്രത്തിന്റെ പേര് പരാമര്‍ശിക്കാതെ ഇടത് സര്‍ക്കാരിന്റെ ഫ്&zwnj;ലെക്&zwnj;സ് ബോര്‍ഡുകള്‍ തലസ്ഥാന വീഥിയില്‍ നിരന്നപ്പോള്‍ &#39;നന്ദി മോദി&#39; ക്യാംപെയ്&zwnj;നുമായി ബിജെപിയും രംഗത്തെത്തി. പക്ഷേ പതിവിന് വിപരീതമായാണ് വകുപ്പുകള്‍ക്കിടയില്‍ നിന്നുള്ള &#39;ക്രെഡിറ്റ് തര്‍ക്ക&#39;ത്തെച്ചൊല്ലിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. വായന തുടരുക . . .

എല്ലാ പരിധികളും ലംഘിക്കുന്നു": തമിഴ്‌നാട്ടിലെ റെയ്ഡുകളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ സുപ്രീം കോടതി വിമര്‍ശിച്ചു.

ന്യൂഡല്‍ഹി: മാര്‍ച്ചിലും ഈ മാസം തുടക്കത്തിലും തമിഴ്നാട്ടിലെ സര്‍ക്കാര്‍ നടത്തുന്ന മദ്യശാലകളില്‍ നടത്തിയ റെയ്ഡുകളില്‍ എല്ലാ പരിധികളും ലംഘിച്ചതിന് സുപ്രീം കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ശാസിച്ചു. ഇതില്‍ പ്രകോപിതനായ സുപ്രീം കോടതി ഫെഡറല്‍ ഏജന്‍സിക്ക് നോട്ടീസ് അയയ്ക്കുകയും തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

വായന  തുടരുക ....

We Provide Travel
Solutions for
Rail, Bus & Air tickets Tour packages.
Enjoy your trip as an Aristocrat
Aristocrat Leisures
Send your Enquiry to
9745397722

സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈന

സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈന. ഇതുസംബന്ധിച്ച് ചൈന, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ ധാരണയായി. ബെയ്ജിങിൽ നടന്ന മൂന്ന് രാജ്യങ്ങളുടെയും മന്ത്രിതല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ എതിര്‍പ്പ് വകവെക്കാതെയാണ് ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്. വായന തുടരുക . .

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയെന്ന് വിവരം

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കണ്ടെത്തിയെന്ന് വിവരം. വനംവകുപ്പിന്റെ തെരച്ചിലിൽ കേരള എസ്റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടത്. മയക്കുവെടി വെക്കാനുളള തയ്യാറെടുപ്പുകൾ നടക്കുന്നതായി വനംവകുപ്പ് അറിയിച്ചു. കടുവ പ്രദേശത്തിറങ്ങുന്നതിന്‍റെ പല  സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മലയോര മേഖലയിലെ ആളുകള്‍ക്ക് വലിയ ആശ്വാസമായിരിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരുവാരക്കുണ്ട് കണ്ണൻകൈ ഭാഗത്താണ് ഇപ്പോള്‍ കടുവയെ കണ്ടത്.വനംവകുപ്പിലെ നാലംഗ ടീം കടുവയെ ഇപ്പോള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മയക്കുവെടി വെക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വനംവകുപ്പഅ അധികൃതര്‍ അറിയിച്ചു.കടുവ ഇപ്പോള്‍ വനംവകുപ്പിന്‍റെ നീരീക്ഷണത്തിലാണ്. കടുവയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. വായന തുടരുക. . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

അടുത്ത 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത

അടുത്ത 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യത. ഇതിനു പിന്നാലെ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനവുമെത്തി. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും 24 ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25 ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വായന തുടരുക . ..

Todays Special GK


Lightning Areestor

കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി

മലപ്പുറം: കോഴിക്കോട് കൊടുവള്ളിയില്‍ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. പരപ്പാറ സ്വദേശി അന്നൂസ് റോഷനെ മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് അന്നൂസിനെ കണ്ടെത്തിയിരിക്കുന്നത്. അന്നൂസിനെ കണ്ടെത്തിയ വിവരം ഡിവൈഎസ്പിയാണ് അറിയിച്ചതെന്ന് പിതാവ് റഷീദ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൂടുതല്‍ വായിക്കുക. . .

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍, കറന്റ് എവെയിലബിളിറ്റി വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures
Send to
9745397722

Available Freelance Web Designer
Knowing
PHP, Jquery, Java Script & HTML
DTP
Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..
Programing languages
Java, Visual Basic & Python

രാവിലെ വരെ സിപിഐഎം ആയിരുന്നു, മരണംവരെ ബിജെപി ആയിരിക്കും'; എസ്എഫ്‌ഐ മുന്‍ നേതാവ് ബിജെപിയില്‍ ചേർന്നു

തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുല്‍ ഗോപിനാഥ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുല്‍ നിലവില്‍ കൊടപ്പനക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. താന്‍ ഇതുവരെ സിപിഐഎം വിട്ടിട്ടില്ലെന്നും ഇപ്പോള്‍ വിടുന്നുവെന്നും ഗോകുല്‍ പറഞ്ഞു. വായന തുടരുക . .

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ബിന്ദുവിനെ കസ്റ്റഡിയില്‍ വെക്കാന്‍ കഴിയില്ല, ബലിയാടാകുന്നത് കീഴുദ്യോഗസ്ഥര്‍

തിരുവനന്തപുരം: ഇല്ലാത്ത മോഷണം ആരോപിച്ച് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്ത ബിന്ദുവിനെ രാത്രി കസ്റ്റഡിയില്‍ വെച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്ന്. ഇത്തരത്തിൽ അനധികൃത കസ്റ്റഡി സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടാകുമ്പോൾ പതിവായി ബലിയാടാകുന്നത് ജിഡി ഡ്യൂട്ടിക്കാരനും പാറാവുകാരുമാണെന്നും ഉമേഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാരുന്നു ഉമേഷിന്റെ പ്രതികരണം.

ബിന്ദുവിനെ അനധികൃത കസ്റ്റഡിയില്‍ വെച്ച സംഭവത്തില്‍ എസ്ഐയെയും എഎസ്ഐയെയും സസ്‌പെന്‍ഡ് ചെയ്തു. ഇനിയും ആർക്കെതിരെയെങ്കിലും നടപടി വരുന്നുണ്ടെങ്കില്‍ അത് അന്നത്തെ സ്റ്റേഷൻ സെക്യൂരിറ്റി ഓഫീസര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിപിഒമാർക്കെതിരെയായിരിക്കും. സ്വാഭാവികമായും ഒരു സ്ത്രീയെ രാത്രി ഇത്തരത്തിൽ അനധികൃത കസ്റ്റഡിയിൽ വെക്കാൻ പാടില്ല എന്നതാണ് വാസ്തവം എന്നിരിക്കെ ഈ സംഭവത്തിൽ ബിന്ദു രാത്രി മൊത്തം പൊലീസ് സ്റ്റേഷനിൽ ഇരുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ തന്നെയാണ്' എന്ന് ഉമേഷ് കുറിക്കുന്നു.വായന തുടരുക . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ് പോയി; പെരുവഴിയിലായി ദീര്‍ഘദൂര യാത്രക്കാർ, പരാതി

കൊച്ചി: എറണാകുളം  കോതമംഗലത്ത് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടതായി പരാതി. കോതമംഗലത്തു നിന്ന് തിരുവനന്തപുരം പോകേണ്ട യാത്രക്കാരാണ് പെരുവഴിയിലായത്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത നാലു യാത്രക്കാരാണ് ബസ് കിട്ടാതെ വലഞ്ഞത്. 10.40 ന് ബസ് കോതമംഗലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തുമെന്നാണ് യാത്രക്കാരെ അറിയിച്ചിരുന്നത്.  തുടര്‍ന്നു വായിക്കുക . . . 

തോക്ക് ലോഡ് ചെയ്ത വിവരം പറഞ്ഞില്ല, പത്തനംതിട്ട AR ക്യാമ്പില്‍ എസ്ഐയുടെ കൈയില്‍നിന്ന് വെടിപൊട്ടി

പത്തനംതിട്ട: പത്തനംതിട്ട എ.ആര്‍ ക്യാമ്പില്‍ പരിശോധനയ്ക്കിടെ തോക്കില്‍നിന്ന് വെടിപൊട്ടി. തോക്ക് താഴേക്ക് പിടിച്ചതുകൊണ്ട് അപകടം ഒഴിവായി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വായന തുടരുക . . .

 

 

 

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.