ഒക്ടോബര്‍ 2024 വെള്ളിയാഴ്ച

1200 തുലാം 6

ലക്കം 1 വാല്യം 118

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

22

Every day brings new choices.

Martha Beck

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ  കേസില്‍ കോടതി മേൽനോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഈ മാസം 30ന് വിധി പറയും

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ  കേസില്‍ കോടതി മേൽനോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഈ മാസം 30ന് വിധി പറയും. തിരുവനന്തപുരം മേയറും  കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.  അന്വേഷണ പുരോഗതിയില്‍ കോടതി തൃപ്തി രേഖപ്പെടുത്തി. അതേസമയം, യദുവിന്‍റെ ഹര്‍ജികള്‍ മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയെന്ന് പ്രോസിക്യൂഷന്‍ വിമര്‍ശിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും ക്ലീൻചിറ്റ് നൽകി പൊലീസിന്‍റെ റിപ്പോര്‍ട്ട്. സച്ചിൻദേവ് എംഎല്‍എ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്ന് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി.

കടപ്പാട് . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocraft Leisures

Send to

9745397722

ദിവ്യയെ എഡിഎമ്മിന്‍റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിച്ചിരുന്നില്ലെന്ന് കലക്ടർ;സിദ്ദിഖിന്റെ ജാമ്യം തുടരും:...
എഡിഎം നവീന്‍ ബാബു ആത്മഹത്യചെയ്ത സംഭവത്തില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വാദങ്ങള്‍ തള്ളി കലക്ടര്‍ അരുണ്‍ കെ.വിജയന്‍. കലക്ടറേറ്റില്‍ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. പി.ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. അതേസമയം എഡിഎം കെ.നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്നും സ്വര്‍ണം പണയം വച്ചാണ് ആറാം തീയതി ക്വാര്‍ട്ടേഴ്സിലെത്തി പണം കൈമാറിയതെന്നും ടി.വി.പ്രശാന്ത് പൊലീസിനു മൊഴി നൽകി. തന്റെ പമ്പിന് എതിര്‍പ്പില്ലാ രേഖ നല്‍കാന്‍ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി. നവീന്‍ ബാബുവിന്റെ മരണം നടന്നത് 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലുള്ളതെന്നാണു സൂചന. കഴുത്തില്‍ കയര്‍ മുറുകിയാണു മരണം സംഭവിച്ചത്. ശരീരത്തില്‍ മറ്റു മുറിവുകളോ സംശയിക്കാവുന്ന കാര്യങ്ങളോ ഇല്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.

വായന തുടരുക .. . .

ഞാന്‍ ഉമ്മന്‍ ചാണ്ടിയും കരുണാകരനും അല്ല, എന്റെ ശൈലി വ്യത്യസ്തമാണ് :  വി ഡി സതീശന്‍......
ഉപതിരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്നതിന് മുമ്പ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ. കടങ്കഥ പ്രഹേളികയാവുന്നതുപോലെ കുരുക്കുകള്‍ അഴിയുന്തോറും പുതിയ കുരുക്കുകള്‍ വരുന്നു. കേരള സംസ്ഥാന സര്‍ക്കാരില്‍ സുപ്രധാന പദവി വഹിക്കുന്ന ഒരോഫീസറാണ് ജീവനൊടുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിരുന്നയാളാണ് പ്രതിക്കൂട്ടില്‍. കണ്ണൂര്‍ ജില്ലാ കലക്ടറും ഇപ്പോള്‍ ഈ വിവാദത്തില്‍ മുഖ്യ സ്ഥാനത്തുണ്ട്. ഇത്തരം ഒരു കേസ് സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സി അന്വേഷിച്ചാല്‍ നീതി ലഭ്യമാവുമോ?

വായന തുടരുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

ബസിന്റെ വാതില്‍ യദു തന്നെ തുറന്നു നൽകിയത്; ആര്യയ്‌ക്കും സച്ചിന്‍ദേവിനും പൊലീസിന്റെ ക്ലീന്‍ ചിറ്റ്...
തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡ്രൈവര്‍ എല്‍.എച്ച്.യദു തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസില്‍ മേയര്‍ക്കും ഭർത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും ക്ലീന്‍ചിറ്റ് നല്‍കി പൊലീസ് റിപ്പോര്‍ട്ട്. മേയറും സച്ചിന്‍ദേവ് എംഎല്‍എയും മോശം ഭാഷ ഉപയോഗിച്ചതിനും സച്ചിന്‍ദേവ് ബസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയതിനും തെളിവില്ലെന്ന് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷന്‍ ഇൻസ്പെക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടില്‍ വ്യക്തമാക്കി.

കൂടുതല്‍ വായിക്കുക . . .

വര്‍ഷങ്ങള്‍ക്കു ശേഷം ആവേശം നിറയ്ക്കാന്‍ സോണിയ കേരളത്തില്‍ കോൺഗ്രസ് കുടുംബം ഇനി വയനാട്ടില്‍...
കല്‍പറ്റ  കര്‍ണാടകയ്ക്കും തമിഴ്നാടിനുമിടയില്‍ കേരളത്തിലെ ഒരു തുരുത്തുപോലെ, വിനോദസഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്ന് എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ അധികം ദേശീയ ശ്രദ്ധയിലെത്താതിരുന്ന ജില്ലയായ വയനാട് അടുത്ത കാലത്തായി ദേശീയ രാഷ്ട്രീയത്തിലെ  ശ്രദ്ധാകേന്ദ്രങ്ങളിലൊന്നാണ്. ബുധനാഴ്ചയും അത്തരമൊരു അപൂര്‍വ കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് വയനാട്ടുകാര്‍.

തുടര്‍ന്നു വായിക്കുക . . .

പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ വയനാടിന് നിര്‍ദേശിക്കാനാകില്ല; രാഹുല്‍ ​ഗാന്ധി

വയനാടിലെ ജനങ്ങള്‍ക്ക് പ്രിയങ്കയേക്കാള്‍ മികച്ച നേതാവിനെ നിര്‍ദേശിക്കാനാകില്ലെന്ന് കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി. എക്സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. വയനാടിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ശക്തമായി പൊരുതാനും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാനും പ്രിയങ്കയ്ക്ക് സാധിക്കുമെന്നും രാഹുല്‍ ​ഗാന്ധി കുറിച്ചു.

തുടര്‍ന്നു വായിക്കുക . . .

അച്ഛന് കരള്‍ പകുത്ത് നല്‍കി 23കാരന്‍; തിരുവനന്തപുരം മെഡി. കോളജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയം

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച പത്തനംതിട്ട റാന്നി സ്വദേശി 52 വയസുള്ള മധുവിനാണ് കരള്‍ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ 23 വയസുള്ള മകന്‍, മിഥുനാണ് കരള്‍ പകുത്ത് നല്‍കിയത്. സൂക്ഷ്മമായ പരിശോധനകള്‍ക്കും പരിപാലനത്തിനും ശേഷം രോഗിയെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വിവരങ്ങള്‍ അന്വേഷിക്കുകയും ട്രാന്‍സ്പ്ലാന്റ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

തുടര്‍ന്നു വായിക്കുക . . .

സര്‍ക്കാര്‍  ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് എന്ന് രമേശ് ചെന്നിത്തല

സര്‍ക്കാര്‍  ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത് എന്ന് രമേശ് ചെന്നിത്തല. ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല. മണ്ഡലക്കാലം അല്ലാതിരുന്നിട്ടു പോലും കഴിഞ്ഞ നാലു ദിവസങ്ങളായി അഭൂതപൂര്‍വമായ തിരക്കാണ് ശബരിമലയില്‍. അഞ്ചും ആറും മണിക്കൂറുകള്‍ ഭക്തര്‍   ദര്‍ശനത്തിനായി ക്യൂ നില്‍ക്കേണ്ടി വരുന്നു. ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആവശ്യത്തിന് പോലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കടപ്പാട് . . .

പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിയിൽ പ്രതിഷേധിച്ച് ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്

പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിയില്‍ പ്രതിഷേധിച്ച് ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്. പ്രതീകാത്മകമായി പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിന്‍റെ പോസ്റ്റര്‍ ഇറക്കിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരില്‍ പ്രതിഷേധിച്ചത്. പി പി ദിവ്യ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പോസ്റ്റര്‍ സ്ഥാപിച്ചു. അതേസമയം, പൊലീസ് സ്റ്റേഷന് മുന്നില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകനെ വിട്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കടപ്പാട് ....

രാത്രി വാര്‍ത്തകള്‍ ഒക്ടോബര്‍ 22, ചൊവ്വ. .

സര്‍ക്കാരിന് മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ തൃശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്

സര്‍ക്കാരിന് മുന്നറിയിപ്പുമായി ഓർത്തഡോക്സ് സഭ തൃശൂര്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കത്തില്‍, ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ പോയതാണ് പ്രകോപനമായത്.  ക്രമസമാധാന പ്രശ്നം നിയന്ത്രിക്കുക, നിയമലംഘനം തടയുക ഇതൊക്കെ സർക്കാരിന്റെ ഉത്തരവാദിത്തമല്ലേയെന്ന് യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചു. താൽപര്യങ്ങളുടെ സംരക്ഷകരാണോ സര്‍ക്കാര്‍ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഈ നിർണായക ഘട്ടത്തില്‍ പാലക്കാട്‌ ഒരു പത്രസമ്മേളനം വിളിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്നും മാര്‍ മിലിത്തിയോസ് മുന്നറിയിപ്പ് നൽകി.

കടപ്പാട്........

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട ആഘോഴങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും.

അന്‍വര്‍ അടഞ്ഞ അധ്യായം; പാലക്കാട്ട് പതിനായിരത്തിലേറെ വോട്ടിന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും...

തിരുവനന്തപുരം പാര്‍ട്ടി വിട്ടുപോയവരെക്കുറിച്ച് സന്തോഷമെന്നും പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. മൂന്നുമാസമായി തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ നന്നായി നടക്കുന്നു. വയനാട്ടിലാണ് വിസ്മയകരമായ വിജയം പ്രതീക്ഷിക്കുന്നതെന്നും വി.ഡി.സതീശന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 2019ൽ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ പ്രിയങ്കയ്ക്ക് ലഭിക്കും. പാലക്കാട്ട് ഷാഫി പറമ്പിലിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് ലഭിക്കും. പതിനായിരത്തിലേറെ ഭൂരിപക്ഷത്തിന് ജയിക്കും. ചേലക്കര 28 വര്‍ഷത്തിനുശേഷം സിപിഎമ്മില്‍നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും സതീശന്‍ പറഞ്ഞു

വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക 9745397722

നാലാം നൂറുദിന കര്‍മ പരിപാടി: പൂര്‍ത്തിയായത് 76% പദ്ധതികള്‍; ഒന്നു പോലും നടപ്പാക്കാതെ 2 വകുപ്പുകള്‍...
തിരുവനന്തപുരം രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ പരിപാടി നാളെ അവസാനിക്കാനിരിക്കെ, പൂര്‍ത്തിയായത് 76% പദ്ധതികള്‍. 27 ദിവസത്തിനുള്ളിലാണ് റെക്കോര്‍ഡ് മുന്നേറ്റം നടത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 25 ന് 11 ശതമാനം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തിയായിരുന്നത്. 16 വകുപ്പുകള്‍ ഒരു പദ്ധതി പോലും നടപ്പാക്കിയിരുന്നില്ല. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ, ദുരന്തനിവാരണ വകുപ്പും നോര്‍ക്കയും മാത്രമാണ് ഒരു പദ്ധതി പോലും നടപ്പാക്കാത്തത്.

വായന തുടരുക . . .

കഴുത്തില്‍ കയര്‍ മുറുകി മരണം; നവീന്‍ ബാബുവിന്റെ അവസാന സന്ദേശം ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന്...

കണ്ണൂര്‍ എഡിഎം നവീന്‍ബാബു അവസാനമായി സന്ദേശം അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന്. ഭാര്യയുടെയും സഹോദരന്റെയും നമ്പരുകളാണ് പുലര്‍ച്ചെ 4.58ന് വാട്‌സാപ്പില്‍ അയച്ചത്. ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. മറ്റൊന്നും നവീന്‍ ബാബു സംസാരിച്ചില്ലെന്ന് പ്രേംരാജ് പൊലീസിനോട് പറഞ്ഞു.

വായന തുടരുക . . .

പിവി അൻവര്‍ കോടാലിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പരിഹാസത്തിന് മറുപടിയുമായി പിവി അന്‍വര്‍

പിവി അൻവര്‍ കോടാലിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ പരിഹാസത്തിന് മറുപടിയുമായി പിവി അന്‍വര്‍. എംവി ഗോവിന്ദന് ആദ്യം ക്ലാസ് എടുക്കേണ്ടതുണ്ടെന്ന് പിവി അന്‍വര്‍ തൃശൂര്‍ നടന്ന പരിപാടിക്കിടെ പറഞ്ഞു. കോടാലി എന്താണെന്ന് അറിയാത്തവരുടെ മുമ്പിലാണ് കോടാലി കഥ പറയുന്നതെന്നും പിവി അന്‍വര്‍ പറഞ്ഞു.അതേസമയം, കഴിഞ്ഞദിവസം ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് പറയാത  നടത്തിയ വിമര്‍ശനത്തിലും പിവി അൻവര്‍ വിശദീകരണവുമായി രംഗത്തെത്തി. പറഞ്ഞതില്‍ ഒരു മാറ്റവുമില്ലെന്നും ഈ സമുദായത്തിന്‍റെ പൊതുവികാരം ഉദ്ദേശിച്ചാണ് പറഞ്ഞതെന്നും പിവി അൻവര്‍ പറഞ്ഞു.

കടപ്പാട് . . .

കാകദൃഷ്ടി  താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

‘ദിവ്യയോട് ഫോണില്‍ സംസാരിച്ചിരുന്നു, യാത്രയയപ്പ് ചടങ്ങിന് ക്ഷണിച്ചിട്ടില്ല; എഡിഎമ്മുമായി നല്ല ബന്ധം’...
കണ്ണൂര്‍
കലക്ടറേറ്റില്‍ നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ അരുണ്‍ കെ.വിജയന്‍. പൊലീസിനു നൽകിയ മൊഴിയിലും കലക്ടര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. കലക്ടറുടെ നിർദേശപ്രകാരമാണ് യോഗത്തിനെത്തി യതെന്നാണ് തലശേരി കോടതിയില്‍ സമര്‍പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയില്‍ ദിവ്യ വ്യക്തമാക്കിയിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ ആക്ഷേപിച്ചതിനെ പിന്നാലെയാണ് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തത്. ദിവ്യ ഒളിവിലാണ്

തുടര്‍ന്നു വായിക്കുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

നവീന്‍ കൈക്കൂലി വാങ്ങി; നൽകിയത് ആറാം തീയതി ക്വാര്‍ട്ടേഴ്സില്‍: പ്രശാന്തിന്റെ മൊഴി...

കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബുവിന് കൈക്കൂലി നൽകിയെന്നും സ്വർണം പണയം വച്ചാണ് ആറാം തീയതി ക്വാര്‍ട്ടേഴ്സിലെത്തി പണം കൈമാറിയതെന്നും ടി.വി.പ്രശാന്ത് പൊലീസിനു മൊഴി നൽകി. തന്റെ പമ്പിന് എതിര്‍പ്പില്ലാ രേഖ നൽകാന്‍ എഡിഎം കൈക്കൂലി വാങ്ങിയെന്നായിരുന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഇലക്ട്രീഷ്യനായ പ്രശാന്തിന്റെ പരാതി. നവീന്റെ യാത്രയയപ്പ് യോഗത്തില്‍ ഇതിന്റെ പേരില്‍, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി. പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതിനു പിന്നാലെ താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു

വായന തുടരുക . . .

പ്രിയങ്ക ഗാന്ധി വയനാട്ടില്‍, ഒപ്പം സോണിയയും റോബര്‍ട്ട് വാധ്‌രയും; രാഹുല്‍ നാളെ എത്തും...

കല്‍പറ്റ യുഡിഎഫ് ക്യാംപിന് ആവേശമായി വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയ ഗാന്ധിയും റോബർട്ട് വാധ്‌രയും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മൈസൂരുവില്‍നിന്നു റോഡ് മാര്‍ഗമാണ് ഇവര്‍ ബത്തേരിയിലെത്തിയത്. ഇന്നു രാത്രി ബത്തേരിയിലെ സ്വകാര്യ ഹോട്ടലിലാണ് പ്രിയങ്കയും സോണിയയും തങ്ങുന്നത്. മാര്‍ഗമധ്യേ ആന റോഡ് മുറിച്ചുകടന്നതിനാല്‍ പ്രിയങ്കയുടെ വാഹനവ്യൂഹം അൽപ്പസമയം വൈകി. സോണിയ ഗാന്ധി റിസോർട്ടിര്‍ എത്തിയതിനുശേഷമാണ് പ്രിയങ്ക എത്തിയത്. അതേസമയം, രാഹുല്‍ ഗാന്ധിയും  കോൺഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും നാളെ വയനാട്ടിലെത്തും. നാളെയാണ് പ്രിയങ്ക നാമനിർദേശപത്രിക സമർപ്പിക്കുക.

വായന തുടരുക . . .

ബിഎസ്എന്‍എലില്‍നിന്ന് ഇന്ത്യ പുറത്ത്, ഇനി കണക്ടിങ് ഭാരത്; നിറവും മാറി...

ന്യൂഡല്‍ഹി ഇന്ത്യയെ വെട്ടി ഭാരതമാക്കിയും നിറം മാറ്റിയും ബിഎസ്എൻഎലിന്റെ പുതിയ ലോഗോ. ‘കണക്ടിങ് ഇന്ത്യ എന്ന ബിഎസ്എന്‍എലിന്റെ ടാഗ്‌ലൈനാണ് കണക്ടിങ് ഭാരത് എന്നാക്കി മാറ്റിയത്. പഴയ ലോഗോയിലെ നീല, ചുവപ്പ് നിറങ്ങൾക്കു പകരം നീല, ദേശീയ പതാകയിലെ നിറങ്ങളായ വെള്ള, പച്ച, കുങ്കുമം എന്നിവയുമാണ് പുതിയ ലോഗോയിലുള്ളത്.

വായന തുടരുക . .

നെടുമ്പാശ്ശേരിയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; വ്യാജ സന്ദേശമെത്തിയത് വിമാനം പുറപ്പെട്ടതിനു പിന്നാലെ...
കൊച്ചി
  കൊച്ചിയില്‍ നിന്നു പുറപ്പെട്ട 2 വിമാനങ്ങള്‍ക്ക് നേരെ ഇന്നും വ്യാജ ബോംബ് ഭീഷണി. എയര്‍ ഇന്ത്യയുടെ കൊച്ചി-ലണ്ടന്‍ ഗാറ്റ്‍വിക് (എഐ 149) വിമാനത്തിനും കൊച്ചി-ബെംഗളുരു- ലക്നൗ (6ഇ 196) വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ബോംബ് ഭീഷണി പരിശോധിക്കാന്‍ രണ്ടു തവണ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബിറ്റിഎസി) യോഗം ചേർന്ന് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. രണ്ടു വിമാനങ്ങളും പുറപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞായിരുന്നു വിമാനക്കമ്പനികളുടെ എക്സ് (മുന്‍ ട്വിറ്റര്‍) അക്കൗണ്ടിലേക്ക് ഭീഷണി സന്ദേശമെത്തിയത്. 

വായന തുടരുക. . .

സിപിഎം സംസ്ഥാന സമ്മേളനം മാറ്റി; മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്ത്...
കൊല്ലം സിപിഎം സംസ്ഥാന സമ്മേളനം അടുത്ത വര്‍ഷം മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്തു നടക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നേരത്തെ ഫെബ്രുവരിയില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ബംഗാളിലെ സംസ്ഥാന സമ്മേളനം കേരളത്തിലെ സമ്മേളന തീയതിയിലാണ് നടക്കുന്നത്. അവര്‍ക്ക് ഹാള്‍ ഉള്‍പ്പെടെയുളള സംവിധാള്‍ങ്ങൾ മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പിബിയെ അറിയിച്ചിരുന്നു. തുടർന്നാണ് പിബിയുടെ അനുമതിയോടെ കേരളത്തിലെ സമ്മേളന തീയതി മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

വായന തുടരുക . . .

പ്രിയങ്ക ലോക്‌സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത; കെസി വേണുഗോപാല്‍

പ്രിയങ്ക ഗാന്ധി കൂടുതല്‍ ദിവസം വയനാട്ടില്‍ പ്രചരണം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മണ്ഡലത്തിന്റെ എല്ലായിടത്തും ഓടിയെത്താന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നാളെ എത്തുമെന്നും വെളിപ്പെടുത്തി. ഇന്ന് പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ചാണ് എത്തുക. പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ ഉണ്ടാകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. അതിന് ഉജ്ജ്വലമായ പശ്ചാത്തലം വയനാട്ടിലെ ജനങ്ങള്‍ ഒരുക്കിത്തരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.