|
(1) |
|
നവംബര്‍ 2024 വെള്ളിയാഴ്ച 1200 വൃശ്ചികം 07 |

|
ലക്കം 1 വാല്യം 145 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
22 |
|
Peace is so hard to find because it is under your nose |
|
ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെപേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം ഭരണഘടനാവിരുദ്ധ പ്രസംഗത്തിന്റെപേരില്‍ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. കേസ് നിയമപരമായി നേരിടുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. വിഷയം സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്തു. ഭരണഘടനയെ വിമര്‍ശിച്ചുളള പ്രസംഗത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍ക്കാന്‍ മന്ത്രി സജി ചെറിയാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. 12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കും; യുഡിഎഫ് ശക്തികേന്ദ്രത്തില്‍ വോട്ട് കുറഞ്ഞില്ല, പിരിയാരിയില്‍ പോളിങ്ങ് കൂടി...... പാലക്കാട് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. 12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ശക്തികേന്ദ്രത്തില്‍ വോട്ട് കുറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 ഉത്തരവാദിത്തം സര്‍ക്കാരിന് ഗവര്‍ണര്‍ അന്നേ മുന്നറിയിപ്പ് നല്‍കി; ഇന്ന് രാജിയേക്കാള്‍ ഗുരുതര സാഹചര്യം... തിരുവനന്തപുരം ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി വിധി പ്രസ്താവിച്ചതോടെ സജി ചെറിയാന്റെ മന്ത്രിസ്ഥാനം വീണ്ടും തുലാസില്‍ ആകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മന്ത്രിയുടെ ചില പരാമര്‍ശങ്ങളില്‍ ഭരണഘടനയോടുള്ള അനാദരവുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാമെന്ന് നിരീക്ഷിച്ച കോടതി മന്ത്രിക്കെതിരെ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളുക കൂടി ചെയ്തതോടെ വിഷയം കൂടുതല്‍ ഗുരുതരമാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടനയോടു വിശ്വസ്തത പുലര്‍ത്തുമെന്നു പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റ സജി ചെറിയാന്റെ എംഎല്‍എ സ്ഥാനം ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അവര്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു കേന്ദ്രസര്‍ക്കാര്‍ വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു . നവംബര്‍ 13-നാണ് സംസ്ഥാനസര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. 2219 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വ്യോമസേനയുടെ ബില്‍ പ്രകാരമുള്ള തുക നല്‍കാന്‍ തീരുമാനിച്ചുവെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതിന് നിരവധി തെളിവുകള്‍ പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതിന് നിരവധി തെളിവുകൾ . പ്രതികളായ മൂന്ന് പേരുടെയും വിശദീകരണ കുറിപ്പടക്കം കേസെടുക്കുന്നതിലും അറസ്റ്റ് നടപടികളിലും നിര്‍ണായകമായി. അറസ്റ്റിലായ പ്രതികളെ രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. അലീന ദിലീപ്, എ.ടി അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. അമ്മുവിനെ സഹപാഠികള്‍ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ മൊഴി, കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടില്‍ മൂവർക്കുമെതിരായ കണ്ടെത്തലുകള്‍, തെറ്റുകള്‍ ഏറ്റുപറഞ്ഞു പെണ്‍കുട്ടികള്‍ കോളേജില്‍ നല്‍കിയ വിശദീകരണക്കുറിപ്പ്, ആത്മഹത്യാക്കുറിപ്പിന് സമാനമായി അമ്മുവിന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയ ക്വിറ്റ് എന്നെഴുതിയ കുറിപ്പ്, അമ്മുവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതിൽ നിർണായകമായത്. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 പത്തനംതിട്ടയിലെ അമ്മു സജീവന്റെ മരണത്തില്‍ അറസ്റ്റില്‍ ആയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. പത്തനംതിട്ടയിലെ അമ്മു സജീവന്റെ മരണത്തില്‍ അറസ്റ്റില്‍ ആയ മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തു. ഉച്ചയ്ക്കുശേഷം മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ തെളിവുകളുണ്ടെന്നും ജാമ്യം നൽകിയാല്‍ അത് നശിപ്പിക്കപ്പെടുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ വാദിച്ചു. കോളേജില്‍ നിന്ന് കാണാതായെന്ന് പറയുന്ന പ്രതികളില്‍ ഒരാളായ വിദ്യാര്‍ത്ഥിനിയുടെ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു.അമ്മുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും. Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python |
|
പാലക്കാട് തെരഞ്ഞെടുപ്പില്‍ മതവർഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണെന്ന് ഇ എന്‍ സുരേഷ് ബാബു പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാന്‍ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പാലക്കാട് തെരഞ്ഞെടുപ്പില്‍ മതവർഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണെന്നും എന്നാല്‍ മണ്ഡലത്തില്‍ 2021 ല്‍ ഇ ശ്രീധരന് കിട്ടിയ പിന്തുണ പി സരിന് ലഭിച്ചുവെന്നും ശ്രീധരന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയില്‍ സി പി എമ്മിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. പിരായിരിയില്‍ കോൺഗ്രസ് വോട്ട് പോലും സി പി എമ്മിന് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : വയനാട്ടിലെ ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം വയനാട്ടിലെ ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം . വയനാട്ടിലെ എല്‍ഡിഎഫ് – യുഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായ സമീപനമാണ് . പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞ ഡിവിഷന്‍ ബെഞ്ച്, ഹര്‍ത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ നടത്തിയത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. ഹര്‍ത്താല്‍ മാത്രമാണോ ഏക സമര മാര്‍ഗ്ഗo. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹര്‍ത്താല്‍ നിരാശപ്പെടുത്തുന്നു. ഇത്തരം ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്ന് കടുത്ത ഭാഷയിലായിരുന്നു കോടതിയുടെ വിമര്‍ശനം. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 ഗുജറാത്തില്‍ പോകുമ്പോഴൊക്കെ സബർമതി ആശ്രമത്തില്‍ ധ്യാന മഗ്നനാവുക എന്നത് ശീലമാണ്, മഹാത്മജിക്ക് പ്രണാമം';കുറിപ്പുമായി സന്ദീപ് വാര്യര്‍ മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മനുഷ്യനായത് കൊണ്ട് മാത്രം നിങ്ങള്‍ വലിയവനാകുന്നില്ല. മനുഷ്യത്വമുള്ള വനാകുമ്പോളാണ് വലിയവനാകുന്നത്. ഗുജറാത്തില്‍ പോകുമ്പോഴൊക്കെ സബർമതി ആശ്രമത്തിന്റെ ഏതെങ്കിലുമൊരു കോണില്‍ ധ്യാന മഗ്നനാവുക എന്നത് ശീലമാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ബാപ്പുജി സ്നേഹം, 2020 ഒക്ടോബറില്‍ ചെയ്ത പോസ്റ്റാണെന്നും സന്ദീപ് പോസ്റ്റില്‍ കുറിച്ചു. വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരമാണ് ഹൈക്കോടതി വിമര്‍ശനം വി മുരളീധരന്‍ വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച ഇന്ത്യ മുന്നണിക്കുള്ള പ്രഹരമാണ് ഇന്ന് ഹൈക്കോടതിയില്‍ ലഭിച്ചതെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. വയനാട് ദുരന്തത്തില്‍ ആദ്യ മെമ്മറണ്ടത്തിൽ കേരളം ആവശ്യപ്പെട്ടത് 260 കോടി രൂപയാണ്. കേന്ദ്രം 290 കോടി രൂപ നൽകി. നാല് മാസമായി ദുരന്തം സംബന്ധിച്ച വിശദമായ കണക്ക് നല്‍കാന്‍ വൈകി. തുടര്‍ന്നു വായിക്കുക ....
LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ചൂണ്ടുവിരലല്ല, തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുക നടുവിരലില്‍...... തിരുവനന്തപുരം: ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന ... സെക്രട്ടറിയേറ്റില്‍ ക്ലോസറ്റ് തകര്‍ന്ന സംഭവം; പ്രതിഷേധവുമായി ജീവനക്കാര്‍... സെക്രട്ടറിയേറ്റില്‍ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്നു ജീവനക്കാരിക്കു പരുക്കേറ്റതില്‍ പരസ്യപ്രതിഷേധവുമായി ജീവനക്കാര്‍. സെക്രട്ടറിയേറ്റ് അസോസിയേഷന്‍ അനക്സ് ഒന്നിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. അതേസമയം കഴിഞ്ഞ ദിവസം പരുക്കേറ്റ ജീവനക്കാരിയെ പത്തു തുന്നലുകളോടെ വാര്‍ഡിലേക്ക് മാറ്റി |
|
കേരള ഹൈക്കോടതിയുടെ ചരിത്രം….!!! കേരള ഹൈക്കോടതിയെക്കുറിച്ച് കഴിഞ്ഞ ദിവസം വായിച്ചിരിക്കുമല്ലോ. ഇനി നമുക്ക് കേരള ഹൈക്കോടതിയുടെ ചരിത്രം ഒന്ന് പരിശോധിക്കാം…!!! കേരള ഹൈക്കോടതിയുടെ പഴയ മന്ദിരം പ്രവർത്തിച്ചിരുന്നത് എറണാകുളത്തെ റാംമോഹന്‍ പാലസിലാണ്. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം 1994 മാര്‍ച്ച് 14-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ എം.എന്‍. വെങ്കിട ചെല്ലയ്യ നിർവഹിച്ചു. 2005-ല്‍ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 2006 ഫെബ്രുവരി 11-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ വൈ.കെ. സബര്‍വാള്‍ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക. Click Here അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.) ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത വിഷയം ഗൗരവമെന്ന് ഹൈക്കോടതി ശബരിമലയില്‍ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത വിഷയം ഗൗരവമെന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് നിരീക്ഷിച്ചു. അഭിഭാഷകന്‍ ഹാജരാക്കിയ ചിത്രം പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം തിങ്കളാഴ്ച്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു.അതേസമയം, മഴയും ഈര്‍പ്പവും കാരണമാകാം ഉണ്ണിയപ്പത്തില്‍ പൂപ്പല്‍ പിടിച്ചതെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വിഷയത്തില്‍ രേഖാമൂലം മറുപടി നൽകുമെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. മുകേഷ് അടക്കം നടൻമാർക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയായ നടി . കേസുകള്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടന്‍ ഇമെയില്‍ അയക്കുമെന്നും നടി പറഞ്ഞു. തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ല. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു. നടന്മാരായ എം മുകേഷ് എംഎല്‍എ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവർക്കെതിരെയാണ് നടി ആരോപണവുമായി രംഗത്ത് വന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഏറ്റവും മോശപ്പെട്ട വകുപ്പുകൾ ചുമത്തി, വിധിന്യായം മുഖ്യമന്ത്രി വായിക്കണം; പി എസ് ശ്രീധരൻപിള്ള ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസംഗത്തില്‍ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തനിക്കെതിരെ ഏറ്റവും മോശപ്പെട്ട വകുപ്പുകള്‍ ചുമത്തിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരൻപിള്ള. സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 22, വെള്ളി
Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. എന്താണ് എക്സിറ്റ് പോള്‍.!!! എക്സിറ്റ് പോള്‍ എന്ന് നമ്മള്‍ എല്ലാവരും തന്നെ കേട്ടിട്ടുണ്ടാകും. പക്ഷേ എന്താണ് ഇതെന്ന് വളരെ കുറച്ചു പേർക്ക് മാത്രമേ അറിയുകയുള്ളൂ. ഇന്ന് നമുക്ക് എക്സിറ്റ് പോള്‍ എന്താണെന്ന് നോക്കാം.!!! പോളിംഗ് സ്റ്റേഷനുകളില്‍ നിന്ന് പുറത്തുകടന്ന ഉടന്‍ തന്നെ വോട്ടര്‍മാരുടെ വോട്ടെടുപ്പാണ് തിരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ . യഥാർത്ഥ വോട്ടർമാര്‍ വോട്ടുചെയ്യുന്നതിന് മുമ്പ് നടത്തിയ സമാനമായ വോട്ടെടുപ്പിനെ എന്‍ട്രന്‍സ് പോള്‍ എന്ന് വിളിക്കുന്നു . പോൾസ്റ്ററുകള്‍ – സാധാരണയായി പത്രങ്ങള്‍ക്കോ പ്രക്ഷേപകര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ – ഒരു തിരഞ്ഞെടുപ്പ് എങ്ങനെ സംഭവിച്ചു എന്നതിന്റെ മുൻകൂര്‍ സൂചന ലഭിക്കുന്നതിന് എക്സിറ്റ് പോളുകള്‍ നടത്തുന്നു.
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |