(1)

നവംബര്‍ 2024 ഞായറാഴ്ച

1200 ധനു 07

വാല്യം 1 ലക്കം 174

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Back Issues

22

You cannot make a fool of the one who keeps cool.

എല്ലാ കെഎഎസ് ഉദ്യോ​ഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് വിമര്‍ശിച്ച് മുഖ്യമന്ത്രി

നോട്ടത്തിന്റെ മാനദണ്ഡമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.എല്ലാ കെഎഎസ് ഉദ്യോ​ഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി അടുത്ത ബാച്ച് കെഎഎസ് ഉദ്യോ​ഗസ്ഥരുടെ നിയമനം ഉടന്നുണ്ടാകുമെന്നും പറഞ്ഞു. നിലവിലെ സർക്കാർ സമ്പ്രദായങ്ങൾ കെഎഎസുകാർ അതേപടി പിന്തുടരരുതെന്നും  ചുവപ്പുനാട പഴയതു പോലെ ഇല്ല പക്ഷെ ചില വകുപ്പുകളില്‍ ഇപ്പോഴും ഉണ്ടെന്നും അത് മാറ്റിയെടുക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികളെ വിലകുറച്ച് കാണരുതെന്നും  ജനങ്ങള്‍ക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നൽകലാകണം ഫയൽ വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു

പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. സ്പോട് ബുക്കിംഗ് ഒഴിവാക്കാനും തീരുമാനമുണ്ട്. ഇത് പരിഗണിച്ച് മണ്ഡല പൂജയ്ക്കും മകര വിളക്കിനും കൂടുതൽ ഭക്തരെത്താനുള്ള സാധ്യത മുന്നിൽ കണ്ടുമാണ് നിയന്ത്രണം. ഈ മാസം 25ന് വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമായിരിക്കും ദർശനം. 26ന് ദർശനം 60,000 പേർക്കായി നിയന്ത്രിച്ചു. സന്നിധാനത്ത് ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയത് ഇന്നലെയാണ്. 96,853 പേരാണ് ഇന്നലെ ദർശനം നടത്തിയത്. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

യൂറോപ്യന്‍ സ്പേസ് ഏജൻസിയുമായി സഹകരണ കരാറില്‍ ഒപ്പിട്ട് ഐഎസ്ആർഒ

 യൂറോപ്യൻ സ്പേസ് ഏജൻസിയുമായി സഹകരണ കരാറില്‍ ഒപ്പിട്ട് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥും ഇഎസ്എ ഡയറക്ടർ ജനറൽ ഡോ. ജോസഫ് അഷ്ബാച്ചറും. ബഹിരാകാശ യാത്രികരുടെ പരിശീലനം, ദൗത്യം നടപ്പാക്കൽ, ഗവേഷണ-പരീക്ഷണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ സഹകരണത്തിനായാണ് കരാറിൽ ഏജൻസികൾ ഒപ്പിട്ടിരിക്കുന്നത്. കരാര്‍ അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് ബയോമെഡിക്കൽ ഗവേഷണ പരീക്ഷണവും ബഹിരാകാശത്തെ മനുഷ്യന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ഗവേഷണവും ഒപ്പം വിദ്യാഭ്യാസ പരിപാടികളും നടത്താനാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് ഐഎസ്ആർഒ പ്രസ്താവനയിൽ പറഞ്ഞു. വായന തുടരുക . ..

Todays Special GK

ഡോ. എല്‍ നിനോ

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

വയനാട് ദുരന്തബാധിതർക്ക് വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം : വയനാട് പുനരധിവാസത്തിനായി വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കും. ചീഫ് സെക്രട്ടറി അവതരിപ്പിച്ച കരട് പദ്ധതി മന്ത്രിസഭായോഗം ചർച്ച ചെയ്തു. അടുത്ത ക്യാബിനറ്റ് വിശദമായി പരിഗണിക്കും. വായന തുടരക. . .

സിപിഎം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമര്‍ശനം; ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ തുറന്നടിച്ച് പ്രതിനിധികള്‍

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചും പാര്‍ട്ടി സെക്രട്ടറിയെ പരിഹസിച്ചും സിപിഎം തിരുവനനന്തപുരം ജില്ലാ സമ്മേളന പ്രതിനിധികൾ. എം വി ഗോവിന്ദൻ്റെ വൈരുദ്ധ്യാത്മിക ഭൗതികവാദം അറിയണമെങ്കിൽ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ പോകണമെന്ന് വനിതാ നേതാവ് തുറന്നടിച്ചു. കരുത്തനായ മന്ത്രിയുണ്ടായിട്ടും പൊതുവിഭ്യാഭ്യാസ ഡയറക്ടരുടെ ഭരണമാണെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെതിരായ വിമര്‍ശനം. തുടര്‍ന്നു വായിക്കുക . . .

പണി മനസ്സിലാക്കി തരാം': കട്ടപ്പനയില്‍ ജീവനൊടുക്കിയ സാബുവിന് സിപിഎം നേതാവിൻ്റെ ഭീഷണി; ഫോൺ സംഭാഷണം പുറത്ത്

ഇടുക്കി: കട്ടപ്പനയിലെ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് വി ആർ സജി ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആർ സജി. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, 'പണി മനസ്സിലാക്കി തരാം' എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്. വായന തുടരുക . . .

മണിയാ൪ ജലവൈദ്യുതി പദ്ധതി; 'കാ൪ബോറാണ്ടം' കെഎസ്ഇബിക്ക് തന്നെ വൈദ്യുതി മറിച്ച് നൽകിയതിന് രേഖകൾ, കരാ൪ ലംഘിച്ചു

പത്തനംതിട്ട: മണിയാ൪ ജലവൈദ്യുതി പദ്ധതി ഏറ്റെടുത്ത കാ൪ബോറാണ്ടം കമ്പനി കെ.എസ്.ഇ.ബിയുടെ വൈദ്യുതി കെ.എസ്.ഇ.ബിക്ക് തന്നെ മറിച്ച് നൽകി കരാ൪ ലംഘിച്ചതിൻറെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന്. ജലവൈദ്യുത പദ്ധതിയുടെ വൈദ്യുതി ഉപയോഗിക്കുന്നതിന് പകരം കമ്പനിക്കാവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയും ബാക്കിവന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുതി തിരികെ കെ.എസ്.ഇ.ബിക്ക് നൽകി കരാർ പ്രകാരം പണം കൈപറ്റുകയും ചെയ്തു. മണിയാ൪ പദ്ധതിയുടെ കരാ൪ കാ൪ബോറാണ്ടത്തിന് തന്നെ നീട്ടി നൽകാനുള്ള നീക്കം സ൪ക്കാ൪ തലത്തിൽ സജീവമായിരിക്കേയാണ് കരാ൪ ലംഘന രേഖയും പുറത്തു വരുന്നത്.  കൂടുതല്‍ വായിക്കുക................

 

 

നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന

നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള  വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ജോയിന്റ് ആർ.ടി. ഓഫീസിലും  പരിസരത്തും  വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജോയിന്റ്  ആർ.ടി.ഒ യുടെ ഏജന്റായ സ്വകാര്യ ഡ്രൈവറുടെ കൈയിൽ നിന്നും 3,500 രൂപ വിജിലൻസ് പിടിച്ചെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ ഏജന്റുമാർ പല ദിവസങ്ങളിലും വൻ തുകകൾ ജോയിന്റ് ആർ.ടി.ഒ ക്ക് വേണ്ടി ഡ്രൈവറുടെ ഗൂഗിൾ-പേ അക്കൗണ്ടിലേക്ക് അയച്ചു നൽകുന്നതായും ഇത്തരത്തിൽ ഓരോ മാസവും 1 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുള്ളതായും  വിജിലൻസ് കണ്ടെത്തി. വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

രാഹുല്‍ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി

കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി. ജാതി സെൻസസ് പരാമർശങ്ങലുമായി ബന്ധപ്പെട്ട്  രാഹുൽ ​ഗാന്ധി
ജനുവരി 7 ന് ഹാജരാകണമെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ പരാമർശം ഉന്നയിച്ചാണ് ഹർജി. രാഹുലിൻ്റെ പ്രസ്താവനകൾ ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന സ്വകാര്യ ഹർജിയിലാണ് നടപടി.
വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക

9745397722

​വാട്സാപ്പിലെ ഓഡിയോ, വീഡിയോ കോളുകളില്‍ വമ്പന്‍ മാറ്റം

വാട്സാപ്പിലെ ഓഡിയോ, വീഡിയോ കോളുകളില്‍ വമ്പന്‍ മാറ്റവുമായി മെറ്റയുടെ ഉടമസ്ഥതിയലുള്ള കമ്പനി. ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളിലും പുതിയ ഫീച്ചര്‍ ലഭ്യമാകും. തിരഞ്ഞെടുക്കപ്പെടുന്ന നമ്പറുകളിലേക്ക് മാത്രം ഗ്രൂപ്പ് കോളുകള്‍ എന്നതാണ് ഇതിലെ ഒന്നാമത്തെ മാറ്റം. ഒരു ഗ്രൂപ്പില്‍ നിന്ന് വോയിസ് അല്ലെങ്കില്‍ വീഡിയോ കോളിന് ശ്രമിച്ചാല്‍ അത് ആ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാകും. പുതിയ ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ ഗ്രൂപ്പിലെ തിരഞ്ഞെടുത്ത അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി കോളുകള്‍ ചെയ്യാനാകും. ഇന്‍സ്റ്റാഗ്രാമിന് സമാനമായി വീഡിയോ കോളില്‍ ഇഫക്ടുകള്‍ കൂട്ടുന്നതാണ് രണ്ടാമത്തെ മാറ്റം. പുതിയ പത്ത് ഇഫക്ടുകളാണ് വാട്‌സ്ആപ്പ് വീഡിയോ കോളില്‍ പുതുതായി കൊണ്ടുവരുന്നത്. ഡെസ്‌ക്ടോപ്പില്‍ വാട്‌സ്ആപ്പിന്റെ ഉപയോഗം കൂടുതല്‍ സൗകര്യപ്രദവും എളുപ്പവുമാക്കുന്നതിനായാണ് മറ്റൊരു പുതിയ ഫീച്ചര്‍. ഇതിലൂടെ ഡെസ്‌ക്ടോപ്പില്‍ നിന്ന് എളുപ്പത്തില്‍ കോളുകള്‍ ആരംഭിക്കാനും കോള്‍ ലിങ്ക് ക്രിയേറ്റ് ചെയ്യാനും ഉള്‍പ്പടെ സാധിക്കും. വാട്സാപ്പ് വീഡിയോ കോളുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതാണ് മറ്റൊരു മാറ്റം. ഡെസ്‌ക്ടോപ്പില്‍ നിന്ന് ആയാലും മൊബൈലില്‍ നിന്ന് ആയാലും കൂടുതല്‍ വ്യക്തതയും മികവുമുള്ള അനുഭവം ഉപയോക്താക്കള്‍ക്ക് ഇത് സമ്മാനിക്കും. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

ശബരിമല മണ്ഡല പൂജ: ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി

പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും  ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ. 25, 26 തീയതികളിൽ വെർച്ചൽ ക്യൂ വഴിയുള്ള ബുക്കിംഗ് 50,000 മുതൽ 60,000 വരെയായി ക്രമീകരിക്കും.  വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722

പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ'; പ്രതികരിച്ച് വിഡി സതീശന്‍

കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി. ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും വിഡി സതീശൻ പറഞ്ഞു. മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ വായിക്കുക. .

പുതിയ മെഡിക്കൽ ബുള്ളറ്റിൻ ഇന്ന്: എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല, നേരിയ പുരോ​ഗതി

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യ സ്ഥിതി കഴിഞ്ഞ ദിവസത്തേതിന് സമാനമായി തുടരുന്നു. ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുൻപ് ഹൃദയ സ്തംഭനത്തെ തുടർന്ന് ആരോഗ്യ സ്ഥിതി കൂടുതൽ വഷളായിരുന്നു. വായന തുടരുക ......

 

വിമർശനം ശക്തമാക്കി കോണ്‍ഗ്രസ്

കോൺ​ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപിക്കെതിരായ സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവന്‍റെ പ്രസംഗത്തിലെ പരാമർശങ്ങൾക്കെതിരെ  കെസി വേണു​ഗോപാലും, വിഡി സതീശനും, പികെ കുഞ്ഞാലിക്കുട്ടിയും, കെഎം ഷാജിയും രം​ഗത്തെത്തി. സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവൻ്റേതെന്നും  വിജയരാഘവൻ വർഗീയ രാഘവനായി മാറിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു. രാഹുലിനെതിരെ സംഘപരിവാർ പോലും ഉപയോഗിക്കാത്ത ഭാഷയാണ് വിജയരാഘവന്‍റേതെന്നും  ഇതേ നിലപാട് തന്നെയാണോ സിപിഎമ്മിനും ഉള്ളതെന്ന് വ്യക്തമാക്കണമെന്നും കെസി വേണുഗോപാൽ പറഞ്ഞു. വിജയരാഘവൻ പച്ചയ്ക്ക് വർഗീയത പറയുകയാണെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിജയരാഘവൻ്റേത് ക്രൂരമായ പരാമർശമാണെന്നും  ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്നതാണ് സിപിഎം കേരളത്തിൽ ചെയ്യുന്നതെന്നും, വോട്ട് ചേരുന്നു എന്ന ആധി സിപിഎമ്മിനുണ്ടെന്നും ഇത് കേരളമാണ് എന്ന് ഓർക്കണമെന്നും വർഗീയത പറഞ്ഞാൽ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

സമുദായിക നേതാക്കളുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്ന് രമേശ്‌ ചെന്നിത്തല

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ നടത്തിയ വിമർശനത്തിൽ, സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണെന്നും  അവരുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്നും പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വെള്ളാപ്പള്ളി എന്നെക്കുറിച്ച് ചില നല്ലകാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ച് ചെന്നിത്തലയുടെ പ്രതികരണം. ഞാൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴുമൊക്കെ എല്ലാ സമുദായിക സംഘടനകളുമായി നല്ല ബന്ധം പുലർത്തിയിരുന്നുവെന്നും  അത് ഒരു പൊതു പ്രവർത്തകന് വേണ്ട കാര്യമാണ് എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണുള്ളത് ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ടമാണ്. മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിൽ തെറ്റില്ല'; രമേശിന് മുഖ്യമന്ത്രിയാകാന്‍ അയോഗ്യതയില്ലെന്ന്  കെപിസിസി പ്രസിഡന്‍റ്

കണ്ണൂര്‍: അമിത് ഷായുടെ അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിക്കാത്തത് സിപിഎം - ബിജെപി ഡീലിന്‍റെ ഭാഗമായാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിക്കാന്‍ തയ്യാറാകാത്ത പിണറായി വിജയന്‍ പല ഘട്ടത്തിലും രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവാണിത്.  വായന തുടരുക . . .

ഡിസംബര്‍ 22, ഞയാറാഴ്ച

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ബാംബൂ റസ്റ്റോറന്റ് മുതല്‍ വാച്ച് ടവര്‍ വരെ, ചെലവ് 9.53 കോടി രൂപ ; 'ഓഷ്യാനസ് ചാലിയം' ഉദ്ഘാടനം നാളെ

കോഴിക്കോട് : രാജ്യാന്തര ബീച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളെ മാതൃകയാക്കി കോഴിക്കോട് ഒരുങ്ങുന്ന 'ഓഷ്യാനസ് ചാലിയം'മാതൃകാ ബീച്ച് തിങ്കളാഴ്ച്ച ഉദ്ഘാടനം നടക്കും. ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ആണ് ഉദ്ഘാനം നടത്തുക. 9.53 കോടി രൂപ ചിലവിട്ടാണ് ബീച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയം ബീച്ചിനെ മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  വായന തുടരുക. ...

ക്രിസ്മസ് സ്പെഷ്യൽ 149 ട്രെയിൻ ട്രിപ്പുകൾ, ശബരിമല തീര്‍ത്ഥാടകര്‍ക്കായി 416; കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകള്‍

തിരുവനന്തപുരം: ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ സോണുകളിലായി മൊത്തം 149 സ്പെഷ്യൽ ട്രെയിൻ ട്രിപ്പുകൾ പ്രഖ്യാപിച്ചു. 2024-ലെ ക്രിസ്മസ് ഫെസ്റ്റിവലിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് വിവിധ റെയിൽവേ സോണുകളിലുടനീളം  149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.  ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഓപ്പറേഷന് അനുമതി നൽകുകയായിരുന്നു.   തുടര്‍ന്നു വായിക്കുക. ..

സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിഎച്ച്പി പ്രവ൪ത്തക൪ അറസ്റ്റില്‍, സംഭവം പാലക്കാട്

പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിഎച്ച്പി പ്രവ൪ത്തക൪ റിമാൻ്റിൽ. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.  വായന തുടരു . . ..

അമ്മു സജീവൻ്റെ മരണത്തിൽ നിർണായക കണ്ടെത്തൽ; വാരിയെല്ലുകൾ പൊട്ടി, തലച്ചോറിലും തലയോട്ടിയിലും രക്തം വാർന്നു

തിരുവനന്തപുരം: നഴ്സിം​ഗ് വിദ്യാർത്ഥി അമ്മു സജീവിന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടം പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വായന തുടരുക ....



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.