|
(1) |
|
ജനുവരി 2025 വ്യാഴാഴ്ച 1200 മകരം 10 |
|
വാല്യം 2 ലക്കം 197 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
23 |
|
Ask Believe & Receive. |
|
ബ്രൂവറി വിവാദം: കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ല; വികസനത്തിന് എതിരല്ലെന്ന് ബിനോയ് വിശ്വം തിരുവനന്തപുരം: കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഞ്ചിക്കോട് ബ്രൂവറി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം ബി രാജേഷുമായി നടത്തിയ കൂടിക്കാഴ്ച സ്ഥിരീകരിച്ചുകൊണ്ടാണ് പ്രതികരണം. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. 9745397722 ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീം കോടതി ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീംകോടതി. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേസില്‍ അടിയന്തിരമായി വാദം കേള്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക ജിഎസ്എൽവി-എഫ്15 വിക്ഷേപണം ഈ മാസം 29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഐഎസ്ആര്‍ഒയുടെ നൂറാം ദൗത്യമായ ജിഎസ്എൽവി-എഫ്15 ദൗത്യം ജനുവരി 29ന് നടക്കും. നാവിഗേഷൻ ഉപഗ്രഹമായ എന്‍വിഎസ് 2 ആണ് ഇസ്രൊ ജിഎസ്എൽവിയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് അയക്കുക. ശ്രീഹരിക്കോട്ടയില്‍ 29-ാം തിയതി രാവിലെ 6.23നാണ് വിക്ഷേപണം. വായന തുടരുക . .. Todays Special GK Artificial Intelligence (AI) തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 712 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചെന്നു മുഖ്യമന്ത്രി വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് 712 കോടി രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിൽ ലഭിച്ചെന്നു മുഖ്യമന്ത്രി. ദുരന്തത്തെ കേന്ദ്ര സർക്കാർ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാറിൽ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ലെന്നും ദുരന്തബാധിതർക്ക് കൃഷി ഭൂമി നൽകാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വായന തുടരുക. . . കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ കേസ്; പ്രതികൾക്ക് ജാമ്യം കൊച്ചി: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ കേസിൽ പ്രതികൾക്ക് ജാമ്യം. മൂവാറ്റുപുഴ ഒന്നാം ക്ലാസ് ജുഡിഷൽ മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. കേസിലെ ആറ് മുതൽ ഒമ്പത് വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചത്. സിപിഎം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹൻ, പ്രവർത്തകരായ സജിത്ത് എബ്രഹാം, റിൻസ് വർഗീസ്, ടോണി ബേബി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. വായന തുടരുക..... എന്തും വിളിച്ച് പറയാമെന്നാണോ, പ്രകടനം നടത്തേണ്ട വേദിയല്ല ഇത്'; മാത്യു കുഴൽനാടനോട് കുപിതനായി സ്‌പീക്കര്‍ തിരുവനന്തപുരം: നിയമസഭയില്‍ മാത്യു കുഴൽനാടന്‍ എംഎൽഎയോട് കുപിതനായി സ്പീക്കർ എഎൻ ഷംസീർ. അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ മാത്യു കുഴൽനാടൻ വിഷയം അവതരിപ്പിക്കുന്നതിനിടെ വന നിയമ ഭേദഗതി ഉന്നയിച്ചപ്പോഴാണ് സ്പീക്കർ ഇടപെട്ടത്. കൂടുതല്‍ വായിക്കുക.... പെരുവഴിയിലായപ്പോൾ കൈ തന്നത് പിണറായി സർക്കാർ, കേരള കോൺഗ്രസ് എം ഇടത് സർക്കാരിനൊപ്പം'; കുഴൽനാടന് റോഷിയുടെ മറുപടി തിരുവനന്തപുരം : കേരള കോൺഗ്രസിനെ ക്ഷണിച്ച മാത്യു കുഴൽനാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. പെരുവഴിയിലായ കേരള കോൺഗ്രസിന് കൈ തന്നത് പിണറായി സർക്കാരാണെന്നും കേരള കോൺഗ്രസ് എം ഇടത് സർക്കാരോടൊപ്പം ഉറച്ചുനിൽക്കുമെന്നും റോഷി അഗസ്റ്റിൻ നിയമസഭയിൽ മറുപടി നൽകി. വായന തുടരുക . . .
|
|
കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകല്‍ കേസ്; അഞ്ച് സിപിഐഎം നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി കൊച്ചി: കൂത്താട്ടുകുളത്തെ സിപിഐഎം കൗൺസിലറെ തട്ടിക്കൊണ്ട് പോയ കേസിൽ അഞ്ച് സിപിഐഎം നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. ജയിലില്‍ യൂട്യൂബര്‍ മണവാളൻ്റെ മുടി മുറിച്ചു, പിന്നാലെ അസ്വസ്ഥത; മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു തൃശൂര്‍: കേരളവര്‍മ കോളേജിലെ വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബർ മണവാളൻ്റെ മുടി മുറിച്ചു. പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വധശ്രമ കേസിൽ റിമാൻഡിലായി തൃശൂർ ജില്ലാ ജയിലിൽ എത്തിയ യൂ ട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയില്‍ ചട്ടപ്രകാരം മുറിച്ചത്. വായന തുടരുക . . കൊച്ചി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അറിയിപ്പുമായി എയര്‍പോര്‍ട്ട് അധികൃതർ റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച് കൊച്ചി ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട് ഇത് മൂലം തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാമെന്നത് കണക്കിലെടുത്ത് യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അധികൃതര്‍ അറിയിപ്പ് നല്‍കിയത്. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... href='index_files/Page350.htm#local'>പ്രാദേശിക വാര്‍ത്തകള്‍ . . . അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ലേഖനം കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചുവെന്നും ഇത് സ്വാഗതാർഹമാണെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.വിഴിഞ്ഞം തുറമുഖത്തെ ആഗോളവ്യാപാര ഹബ്ബാക്കുമെന്ന പ്രഖ്യാപനം വലിയ പ്രതീക്ഷ നൽകുന്നതാണെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. വായന തുടരുക . . . ബ്രൂവറി അഴിമതിയാരോപണം തള്ളി, സഭയില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി; കേരളം വ്യവസായ നിക്ഷേപ സൗഹൃദം തിരുവനന്തപുരം : നിയമസഭയിൽ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പാലക്കാട് ബ്രൂവറി അഴിമതിയാരോപണം തള്ളിയും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് മദ്യ നിർമ്മാണ പ്ലാന്റ് അനുമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. വ്യാജ പ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി അവകാശപ്പെട്ടു. വായന തുടരുക . . . എലപ്പുള്ളിയില്‍ ബ്രൂവറിക്കുള്ള സർക്കാർ അനുമതി ദുരൂഹം, ജനദ്രോഹ നടപടി ,കടുത്ത വിമര്‍ശനവുമായി പാലക്കാട് രൂപത പാലക്കാട്: എലപ്പുള്ളി ബ്രൂവറിഅനുമതി നൽകിയ സർക്കാർ നിലപാടിനെതിരെ പാലക്കാട് രൂപത. സർക്കാർ നീക്കം ദുരൂഹവും ജനദ്രോഹവുമാണെന്ന് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പ്രസ്താവനയിൽ പറഞ്ഞു. എലപ്പുള്ളി പഞ്ചായത്തിൽ മാത്രമല്ല,ജില്ലയിൽ പലയിടത്തും ജലക്ഷാമം രൂക്ഷമാകും. കുടിക്കാനും കൃഷിക്കും വെള്ളമില്ലെങ്കിൽ പ്രശ്‌നങ്ങൾ ഗുരുതരമായിരിക്കും. മദ്യവിപണനം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ജനങ്ങളെ വഞ്ചിക്കുകയാണ്. കാർഷികവിളകളിൽ നിന്ന് മദ്യം ഉൽപാദിപ്പിച്ച് കർഷകരെ സഹായിക്കാമെന്ന വാഗ്‌ദാനം ജനങ്ങളുടെ എതിർപ്പ് ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണ്. കർഷകരെ സഹായിക്കാനാണെങ്കിൽ വന്യമൃഗശല്യം ഒഴിവാക്കിയും ജലലഭ്യത ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നും ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ പ്രസ്താവനയിൽ പറഞ്ഞു. കൂടുതല്‍ വായിക്കുക . ... എലപ്പുള്ളി പദ്ധതി കൊണ്ട് ജലദൗർലഭ്യം ഉണ്ടാകില്ല, എം എൻ സ്മാരകത്തിലെത്തി ബിനോയ് വിശ്വത്തോട് വിശദീകരിച്ച് മന്ത്രി തിരുവനന്തപുരം: എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി വിവാദം കത്തുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. എം എൻ സ്മാരകത്തിലെത്തിയാണ് എം ബി രാജേഷ് ബിനോയ് വിശ്വത്തെ കണ്ടത്. പദ്ധതിയെ കുറിച്ച് ബിനോയ് വിശ്വത്തോട് വിശദീകരിച്ചു. പദ്ധതി കൊണ്ട് ജലദൗർലഭ്യം ഉണ്ടാകില്ലെന്ന് രാജേഷ് അറിയിച്ചു. രണ്ട് ദിവസം മുൻപായിരുന്നു കൂടിക്കാഴ്ച. വായന തുടരുക . . . |
|
ബ്രൂവറിയില്‍ സിപിഐ സര്‍ക്കാറിനൊപ്പം; എം ബി രാജേഷ് ബിനോയ് വിശ്വത്തെ കണ്ട് വിശദീകരിച്ചു തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനൊപ്പമെന്ന നിലപാടെടുത്ത് സിപിഐ. സിപിഐഎം-സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ ആശയവിനിമയം നടന്നു. ബ്രൂവറി വിവാദം കത്തുന്നതിനിടെ എക്‌സൈസ് മന്ത്രി എം ബി രാജേഷ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. പദ്ധതിയെ കുറിച്ച് ബിനോയ് വിശ്വത്തോട് മന്ത്രി വിശദീകരിച്ചു. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? കാന്തപുരത്തെ പിന്തുണച്ചാൽ മാത്രം പോര, മതവിധി പരിപാടികളിൽ നടപ്പിലാക്കണം; ലീഗിനെതിരെ ഒളിയമ്പുമായി ജിഫ്രി തങ്ങള്‍ മലപ്പുറം: ലീഗിനെതിരെ നിലപാടുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്ത്. കാന്തപുരത്തിൻ്റെ മതവിധിയെ പിന്തുണച്ചാൽ മാത്രം പോരായെന്നും പരിപാടികളിൽ അത് നടപ്പാക്കണമെന്നുമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഒളിയമ്പ്. വായന തുടരുക . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്ലാന്‍ 63’ക്ക് ഹൈക്കമാന്റ് പിന്തുണ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയിക്കാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്ലാന്‍ 63ക്ക് ഹൈക്കമാന്റ് പിന്തുണ. പുതിയ തന്ത്രത്തിനെതിരെ പാർട്ടിക്കുളളിലെ ചില ഭാഗങ്ങളിൽ നിന്നും എതിർപ്പുയർന്നെങ്കിലും വകവെക്കാതെ മുന്നോട്ട് പോകാനുളള നിർദ്ദേശമാണ് സതീശന് ഹൈക്കമാൻറിൽ നിന്നും ലഭിച്ചതെന്നാണ് വിവരം. വി.ഡി സതീശനും തന്റെ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 23, വ്യാഴം. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. വരുന്ന അന്താരാഷ്ട്ര വനിതാ ദിനത്തിനകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികളെന്ന് മന്ത്രി തിരുവനന്തപുരം: 2025 മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിനകം തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibition and Redressal) Act, 2013 - POSH Act) പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വായന തുടരുക . .. സംഭാവന ചോദിച്ചു, പാര്‍ട്ടി പിരിക്കാൻ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണി; സിഐടിയു നേതാവിന്‍റെ ഓഡിയോ പുറത്ത് കൊച്ചി: സംഭാവന നൽകാതെ ഇന്ധനം നിറയ്ക്കാൻ അനുവദിക്കില്ലെന്ന് യൂണിയൻ നേതാവിന്‍റെ ഭീഷണി. പ്രവാസിയായ പെട്രോൾ പമ്പ് ഉടമയാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. തിരുവനന്തപുരത്തെ പമ്പിലേക്ക് ഇന്ധനം നിറയ്ക്കാൻ എത്തിയ ടാങ്കർ ലോറി പിടിച്ചിട്ടെന്നാണ് പരാതി. രാവിലെ ടോക്കൺ നൽകിയിട്ടും വാഹനം അകത്തു കയറ്റി വിട്ടില്ല. വായന തുടരുക .... വഖഫ് നിയമ ഭേദഗതിയെ പിന്തുണക്കുമെന്ന് പറഞ്ഞിട്ടില്ല,മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ദില്ലി: വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കോട്ടയം എം പി ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. ഈ വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. യുഡിഎഫിന്‍റേയും ഇന്ത്യ മുന്നണിയുടേയും നിലപാടാണ് തനിക്കും തന്‍റെ പാർട്ടിക്കും ഉള്ളത്. ബില്ലിനെ പിന്തുണയ്ക്കും എന്നു പറഞ്ഞത് വളച്ചൊടിക്കപ്പെട്ട വാർത്തയാണ്. നിയമഭേദഗതി ബില്ല് പാർലമെന്‍റില്‍ വരുമ്പോൾ ചർച്ചയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുമെന്നാണ് പറഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു. മുനമ്പത്തെ ജനങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. സമരപന്തലിൽ പോയി ഐക്യ ദർഢ്യം പ്രഖ്യാപിച്ചതാണ്. ഫ്രാൻസിസ് ജോർജ് മുനമ്പം സമരപ്പന്തലിൽ വച്ച് നിയമഭേദഗതിയെ അനുകൂലിക്കുമെന്ന് പറഞ്ഞെന്നായിരുന്നു പ്രചരണം. വായന തുടരുക |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |