(1)

ഫെബ്രുവരി 2025 ഞയറാഴ്ച

1200 കുംഭം 11

വാല്യം 2 ലക്കം 226

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

23

Don’t Under estimate anybody. Every body is granted with Positive virtues.

സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കൊപ്പമാണെന്നും മനപ്പൂർവ്വമായ ഒരു കാലതാമസത്തിനും ഇട വരുത്തിയിട്ടില്ലെന്നും  മന്ത്രി കെ രാജന്‍

സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്കൊപ്പമാണെന്നും മനപ്പൂർവ്വമായ ഒരു കാലതാമസത്തിനും ഇട വരുത്തിയിട്ടില്ലെന്നും  മന്ത്രി കെ രാജന്‍. ദുരന്തം നടന്ന് 61 ദിവസം കൂട്ടായി പാർക്കാനുള്ള സ്ഥലം കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചു. അന്നുതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു എങ്കിൽ പകുതിയോളം പൂർത്തിയാകുമായിരുന്നു.കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫീൽഡിലേക്ക് ഇറങ്ങരുതെന്ന് കോടതി നിർദ്ദേശിച്ചു. കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചതോടെ നടപടികളുമായി മുന്നോട്ടുപോയി. ദുരിതബാധിതർക്ക് ഒരു പേടിയുടെയും ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി ഒരു സമരത്തിനും ഇറങ്ങേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. വായിക്കുക . .

ശബരിമല പാക്കേജില്‍  വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിന്  356.97 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക്  പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി

ശബരിമല പാക്കേജില്‍  വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിന്  356.97 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകള്‍ക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോമീറ്ററോളം റോഡിന്റെ കൂടി നവീകരണം നടത്തും. വായന തുടരുക . . .

സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍

സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകൾക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുമ്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ.സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വി.എം.സുധീരനടക്കമുള്ള നേതാക്കൾ സമരവേദിയിലെത്തി. നിരോധിത സംഘടനകള്‍ക്ക് സമരവുമായി ബന്ധമുണ്ടെന്ന ആരോപിച്ച് വിരട്ടാൻ നോക്കേണ്ടെന്നാണ് സമരസമിതിയുടെ മറുപടി. സമരം ദേശീയശ്രദ്ധ നേടിയിട്ടും സര്‍ക്കാര്‍ തുടര്‍ചര്‍ച്ചകള്‍ക്കുള്ള സാധ്യത തുറന്നിട്ടില്ല. സമരം കണ്ട ഭാവമില്ല മുഖ്യമന്ത്രിക്കും. മറ്റന്നാള്‍ വിവിധ ജനകീയ സമരസമിതികളുടെ നേതാക്കളെ അണിനിരത്തി ആശവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കും. തുടര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

കുണ്ടറ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തില്‍  പൊലീസ് തെളിവെടുപ്പ് നടത്തി

കുണ്ടറ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ  പൊലീസ് തെളിവെടുപ്പ് നടത്തി. പാലരുവി എക്സ്പ്രസിനെ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നായിരുന്നു ആരോപണം. എന്നാൽ ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി.ട്രെയിൻ കയറി ഇറങ്ങിയാൽ എളുപ്പത്തിൽ പോസ്റ്റ് മുറിച്ചെടുക്കാമെന്നാണ് കരുതിയതെന്നും പ്രതികളായ അരുണും രാജേഷും പൊലീസിനോട് പറഞ്ഞു. എന്നാൽ പ്രതികളുടെ മൊഴി കുണ്ടറ പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. അട്ടിമറി സാധ്യത പരിശോധിക്കുന്നുണ്ട്. എൻഐഎ സംഘം പ്രതികളുടെ മൊഴിയെടുത്തു. റെയില്‍വേ മധുര ആര്‍പിഎഫ് വിഭാഗവും ഇരുവരെയും ചോദ്യം ചെയ്തു.  വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

കേരളത്തില്‍ സമഗ്ര മാറ്റം കൊണ്ടു വരാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി

കേരളത്തില്‍ സമഗ്ര മാറ്റം കൊണ്ടു വരാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എം പി. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് എല്ലാ കേരളീയരുടെയുംപുരോഗതി ആഗ്രഹിക്കുന്നവരില്‍ ഒരാളാണ് താനെന്നും, യുവാക്കൾ ഇന്ന് കേരളം വിടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.  കേരളത്തിൽ നിൽക്കാനും വളരാനുമുള്ള സാഹചര്യമുള്ള കേരളത്തിനായി പ്രവർത്തിക്കാന്‍ ഞാന്‍ തയ്യാറാണെന്നും നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന സൂചന നല്‍കി തരൂര്‍ പ്രതികരിച്ചു. വായന തുടരുക . ..

Todays Special GK

Right To Information

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ശശി തരൂര്‍ ചെയ്തത് ശരിയായില്ല, ഇനിയും തിരുത്താം, സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്ന് കെ സുധാകരന്‍

തൃശ്ശൂര്‍: ശശി തരൂര്‍ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ  പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചുള്ള ആളാണ് താനെന്നും കെ സുധാകരൻ പറഞ്ഞു. തരൂര്‍ പാര്‍ട്ടി വിടില്ല. സിപിഎമ്മില്‍ പോകുമെന്ന് കരുതുന്നില്ല. തരൂരിന് ഇനിയും തിരുത്താം. തന്നെക്കാള്‍ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ. അദ്ദേഹം പറഞ്ഞ കാര്യത്തില്‍ മറുപടി പറയാൻ ഞാൻ ആളല്ല. കെപിസിസി നോക്കേണ്ട കാര്യമല്ല. തരൂര്‍ തന്നെ തിരുത്തക്കോട്ടെ. പ്രവർത്തി അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ട്. അത് പറയാന്‍ നാലു തവണ അദ്ദേഹത്തെ വിളിച്ചു, കിട്ടിയില്ലെന്നും സുധാകരൻ വ്യക്തമാക്കി വായന തുടരുക ....

കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂര്‍ എംപി

കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. പാർട്ടിക്ക് എന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റ് വഴികളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്നതിനിടെ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്. കേരളത്തിലെ പാര്‍ട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും കേരളത്തില്‍  തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികൾ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചില്‍. വായന തുടരുക . . .

മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടല്‍ ദുരന്തബാധിതര്‍ നടത്താനിരുന്ന കുടില്‍ക്കെട്ടി സമരം തടഞ്ഞ് പൊലീസ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽക്കെട്ടി സമരം തടഞ്ഞ് പൊലീസ്. ബെയ്ലി പാലത്തിന് സമീപത്ത് വെച്ചാണ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞത്. ഇതോടെ ദുരന്തഭൂമിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

ഇരിഞ്ഞാലക്കുട ബില്യണ്‍ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നില്‍ കള്ളപ്പണ ഇടപാടും ഉണ്ടെന്ന് കണ്ടെത്തല്‍

ഇരിഞ്ഞാലക്കുട ബില്യൺ ബീസ് നിക്ഷേപ തട്ടിപ്പിന് പിന്നിൽ കള്ളപ്പണ ഇടപാടും ഉണ്ടെന്ന് കണ്ടെത്തൽ . ഉടമകൾ ഇടപാടുകാരോട് കള്ളപ്പണം വരുന്നതായി വെളിപ്പെടുത്തിയെന്ന വിവരം പുറത്ത് വന്നു. ഉടമയായ സുബിൻ, ഇടപാടുകാരനോട് കള്ളപ്പണത്തെ കുറിച്ച് പറയുന്ന ഓഡിയോ ആണ് പുറത്ത് വന്നത്. ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 150 കോടിയാണ് ഇരിങ്ങാലക്കുടയിൽ ധനകാര്യ സ്ഥാപനം വഴി സഹോദരങ്ങൾ തട്ടിയത്. സ്ഥാപനത്തിൻറെ ഉടമകളായ ബിബിൻ കെ ബാബുവിനും സഹോദരങ്ങൾക്കും എതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്. നിക്ഷേപകർ പണം ആവശ്യപ്പെടുമ്പോഴെല്ലാം ഇന്ന്, നാളെ എന്ന് അവധി പറഞ്ഞ് ഒഴിവാക്കി. പലതവണ ഫോണിൽ ബന്ധപ്പെട്ടു, അങ്ങനെയിരിക്കെയാണ് ഉടമകൾ കുടുംബത്തോടെ വിദേശത്തേക്ക് കടന്നുവെന്നറിയുന്നത്. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്നു വായിക്കുക ....

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ ആറളം ഫാമില്‍ ആദിവാസി ദമ്പതികള്‍ക്ക് കാട്ടാന ആക്രമണത്തില്‍ ദാരുണാന്ത്യം. പതിമ്മൂന്നാം ബ്ലോക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ഇവരെ ആന ആക്രമിച്ചത്. കൂടുതല്‍ വായിക്കുക. ,,

ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവിന് വക്കീല്‍ നോട്ടീസ് അയച്ച് വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമര സമിതി നേതാവ് എസ്‌ മിനിക്ക് വക്കീല്‍ നോട്ടീസ് അയച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ്. മന്ത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഭർത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയെ കാണാന്‍ കൂട്ടാക്കിയില്ല എന്ന പരാമർശത്തിലാണ് നോട്ടീസ് അയച്ചത്. ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോര്‍ജ് ജോസഫ് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്. അതേ സമയം നോട്ടീസ് കിട്ടിയില്ലെന്നും കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മിനി അറിയിച്ചു. കൂടുതല്‍ വായിക്കുക . ...

COMPUTER
TIPS & TRACKS
Subscribe
Click Here.

ശശി തരൂര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്; നേതൃപ്രശ്നങ്ങള്‍ ഗൗരവമായി പരിഗണിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ശശി തരൂരിന്‍റെ അഭിമുഖ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. നേതൃപ്രശ്നങ്ങള്‍ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണം. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു പരിധി കടന്ന് ലീഗ് ഇടപെടില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഗുണം ചെയ്യില്ല എന്നത് സ്വാഭാവിക കാര്യമാണെന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചത്. മുന്നണിയില്‍ പ്രശ്നം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അത് അപ്പോൾ നോക്കാം എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.  തുടര്‍ന്ന് വായിക്കുക.....

സ്കൂളുകള്‍ ലഹരിയുടെ കേന്ദ്രമാകാതിരിക്കാന്‍ ശ്രദ്ധ വേണം, സൈബര്‍ കുറ്റങ്ങളില്‍ പഴുതടച്ച അന്വേഷണം വേണമെന്നും ഡിജിപി

തിരുവനന്തപുരം: മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ് ആസ്ഥാനത്ത് പോയവര്‍ഷത്തിലെ  കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  വായന തുടരുക . . .

ട്രാഫിക് നിയമലംഘനം; പൊലീസുകാര്‍ ഉടന്‍ പിഴയടക്കണമെന്ന് ഡിജിപിയുടെ അന്ത്യശാസനം

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി. എന്നാൽ വിഐപികള്‍ക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിൽ അമിത വേഗത്തിൽ പോയാലും റെഡ് സിഗ്നൽ മറികടന്നാലും പിഴ ഈടാക്കില്ല. പിഴയയൊടുക്കാൻ പൊലീസുകാര്‍ തയ്യാറാകുന്നില്ലെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദ്ദേശം. വായന തുടരുക .

ഇന്ത്യയോട് ജയിക്കാനുള്ള കരുത്തൊന്നും അവര്‍ക്കില്ല, പാകിസ്ഥാന്‍ ദുര്‍ബലര്‍; പാകിസ്ഥാനെ കുറിച്ച് ഹര്‍ഭജന്‍

ദുബായ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ദുര്‍ബലരെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ദുബായ്, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് മുമ്പാണ് ഹര്‍ഭജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന്‍ മുന്‍ താരങ്ങളായ മുഹമ്മദ് യൂസഫ്, ഷാഹിദ് അഫ്രീദി എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് ഹര്‍ഭജന്‍ തുറന്നടിച്ചത്.  'ഇന്ത്യയോട് ജയിക്കാനുള്ള കരുത്തൊന്നും അവര്‍ക്കില്ല, പാകിസ്ഥാന്‍ ദുര്‍ബലര്‍'; പാകിസ്ഥാനെ കുറിച്ച് ഹര്‍ഭജന്‍ - former indian spinner harbhajan singh on pakistan cricket - Asianet News Malayalam വായന തുടരുക. . .>

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആശുപത്രിയില്‍ സമാധാനപരമായ ഒമ്പതാം രാത്രി.

ഡബിള്‍ ന്യുമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ ഒമ്പതാം രാത്രി സമാധാനപരമായിരുന്നുവെന്ന് ഞായറാഴ്ച രാവിലെ ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു. വായനതുടരുക ........

മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റില്‍

മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ ഹൊസൂരില്‍ നിന്നാണ് സന്തോഷ് എന്ന രവിയെ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ്  പിടികൂടിയത്. തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ആണ് സന്തോഷിനെ പിടികൂടിയതെന്ന് എ.ടി.എസ് എസ്.പി സുനിൽ.എം.എൽ ഐ.പി.എസ് അറിയിച്ചു. 2013 മുതല്‍ നാടുകാണി, കബനി, നാടുകാണി ദളങ്ങളിൽ സന്തോഷ് സജീവമായിരുന്നു. നാടുകാണി, കബനി സ്ക്വാഡുകളില്‍ പ്രവർത്തിച്ച സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളിൽ പ്രതിയാണ്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലൻസ് റിപ്പോര്‍ട്ട്. എറണാകുളം ആര്‍ടിഒ ആയിരുന്ന ജേഴ്സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചു. മൂന്നാറില്‍ അടക്കം ആർടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. അതേസമയം, ആര്‍ടിഒ ജേഴ്സന്റെ കസ്റ്റഡി നാളെ അവസാനിക്കും. ആർടിഒയുടെ ജാമ്യപേക്ഷ നാളെ പരിഗണിക്കും.ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം ആര്‍ടിഒ ജേഴ്സണെ കഴിഞ്ഞ ദിവസമാണ് സസ്പെന്‍റ് ചെയ്തത്. ബസ് പെര്‍മിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വെച്ച് ആര്‍ടിഒ പണം പിരിച്ചെന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി. വായന തുടരുക . ..

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ 3 ലക്ഷത്തിലധികം  പേര്‍ പങ്കെടുത്തു

സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ 3 ലക്ഷത്തിലധികം  പേര്‍ പങ്കെടുത്തു. ഇവരെല്ലാം തന്നെ  കാന്‍സര്‍ സ്‌ക്രീനിംഗ്  നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . സംസ്ഥാനത്തെ 1381 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാ സ്ത്രീകളും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍ പരിചരണവും ലഭ്യമാക്കുന്നതാണ്. വായന തുടരുക . . .

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക

കോഴിക്കോട്  സൈബര്‍ തട്ടിപ്പിലൂടെ യുവതിയില്‍ നിന്നും  3.6 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്  സൈബർ തട്ടിപ്പിലൂടെ യുവതിയിൽ നിന്നും  3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈനിൽ ടാസ്ക്കുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുകകളും പിന്നീട് വലിയ തുകകളും യുവതി അയച്ചുനൽകി. ഇത്തരത്തിൽ  3,59,050 രൂപയാണ്‌ യുവതിക്ക് നഷ്ടമായത്. വായന തുടരുക . .

വാര്‍ത്തകള്‍ | ഫെബ്രുവരി 23 ഞായറാഴ്ച

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക

ട്രെയിന്‍ കയറിയിറങ്ങിയാല്‍ എളുപ്പത്തില്‍ മുറിച്ചെടുക്കാമെന്ന് കരുതിയെന്ന് മൊഴി, എന്‍ഐഎ ചോദ്യംചെയ്യല്‍ തെളിവെടുത്തു

കൊല്ലം : കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് വെച്ച സംഭവത്തില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പാലരുവി എക്സ്പ്രസിനെ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നായിരുന്നു ആരോപണം. എന്നാല്‍ ടെലിഫോണ്‍ പോസ്റ്റ് മുറിച്ച് വില്‍ന്‍ വേണ്ടിയാണ് പാളത്തില്‍ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി. വായന തുടരുക .  . .

ഇനി മറ്റ് വകുപ്പുകളെ ആശ്രയിക്കേണ്ട; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കായി പുതിയ ബോട്ട് നീറ്റിലിറക്കി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പരിശോധനയ്ക്കായി ജലവിഭവ വകുപ്പിനുളള പുതിയ ബോട്ട് നീറ്റിലിറങ്ങി. പത്ത് പേര്‍ക്ക് സഞ്ചരിക്കാൻ കഴിയുന്ന സ്പീഡ് ബോട്ടാണ് മുല്ലപ്പെരിയാറില്‍ എത്തിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫ്ലാഗ് ഓഫ് ചെയ്തു.

 വായന തുടരുക. ....

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.