സെപ്തംബര്‍ 2024 തിങ്കളാഴ്ച

1200 കന്നി 7

ലക്കം 1 വാല്യം 95

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

23

“In a bitter world, one drop of true love is an ocean in the desert.”

PBKIVV

കയറും ക്രാഷ് ഗാര്‍ഡും അര്‍ജുന്റെ ലോറിയുടേത് തന്നെ, സ്ഥിരീകരിച്ച് ഉടമ മനാഫ്

ഷിരൂർ ദൗത്യം നിര്‍ണായക ഘട്ടത്തില്‍. ഗംഗാവലി പുഴയില്‍ നടക്കുന്ന തിരച്ചിലില്‍ അര്‍ജുന്റെ ലോറിയുടെ കയറും, ക്രാഷ് ഗാര്‍ഡും, വസ്ത്രാഭാഗങ്ങളും കണ്ടെത്തി. ഇത് അർജുന്റെ ലോറിയുടേത് തന്നെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നേരത്തെ തെരച്ചിലില്‍ അർജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു.ഡൈവിംഗ് സംഘം നടത്തിയ തിരച്ചിലാണ് അടിത്തട്ടിൽ നിന്ന് കയര്‍ കണ്ടെത്തിയത്. ഇതേ പോയിന്റില്‍ നടത്തിയ തെരച്ചിലില്‍ ലക്ഷ്മണന്റെ ചായക്കടയുടെ ഷീറ്റ് കണ്ടെത്തിയിരുന്നു. പിന്നാലെ തോള്‍ സഞ്ചിയും ലഭിച്ചിട്ടുണ്ട്. ആരുടേതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

വായന തുടരുക . . .

എഡിജിപിയുടെ തൃശൂര്‍പൂരം റിപ്പോര്‍ട്ട് തട്ടിക്കൂട്ട്; പരിഹാസവുമായി CPI മുഖപത്രം

എഡിജിപി എം ആര്‍ അജിത്കുമാര്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോര്‍ട്ടിനെ പരിഹസിച്ച് സിപിഐ മുഖപത്രം. കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണ് പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. എസ്പിയുടേയും നടത്തിപ്പുകാരുടേയും തലയിര്‍ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണ് ഇതെന്നും എഡിജിപി രംഗത്തുള്ളപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് വെറുമൊരു എസ്പിയാകുന്നതെങ്ങനെ? എന്നുമായിരുന്നു മുഖപത്രത്തിലെ വിമര്‍ശനം.

വായന തുടരുക . . .

'ചോദിക്കാനും പറയാനും ആളില്ല, കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്'; മന്ത്രിയെ വേദിയിലിരുത്തി അന്‍വര്‍......

നിലമ്പൂര്‍: മന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ത്തി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. വനംവകുപ്പുമായി ബന്ധപ്പെട്ട് ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയുണ്ടെന്നും സര്‍ക്കാര്‍ ഇടപെടേണ്ട വിഷയത്തില്‍ ഇടപെടാത്തതുകാരണം ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് പോയെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ വനംവകുപ്പിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അന്‍വര്‍

തുടര്‍ന്നു വായിക്കുക . . .

ആവാസ് കാർഡും അതിഥി ആപ്പുമില്ല; അതിഥി തൊഴിലാളി കണക്കെടുപ്പ് പൂട്ടിക്കെട്ടി സര്‍ക്കാര്‍...
സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ് പൂട്ടിക്കെട്ടി സർക്കാർ. ആവാസ് കാർഡും അതിഥി ആപ്പും പാതി വഴിയിൽ ഉപേക്ഷിച്ചു. തൊഴില്‍ മന്ത്രി മുന്നോട്ടു വച്ച പുതിയ നിയമ നിർമാണവും പ്രഖ്യാപനത്തിലൊതുക്കി. ഭൂരിഭാഗം തൊഴിലാളികളും കേരളത്തിലെത്തുന്നത് ഒരു രേഖയുമില്ലാതെ.

വാര്‍ത്ത വായിക്കുക . . .

തൃശ്ശൂല്‍ തോല്‍വിക്ക് കാരണം സിപിഎം ബിജെപി ബാന്ധവമെന്ന് കെസി ജോസഫ്

തൃശൂരിലെ യൂഡിഎഫിന്‍റെ പരാജയം അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് എന്ന പേരില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതമെന്ന് കമ്മീഷന്‍ അംഗം കെ സി ജോസഫ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ടാണ് കോൺഗ്രസ് നേതാവ് ഇക്കാര്യത്തില്‍ വ്യക്തത വകുത്തിയത്. പൂരം കലങ്ങിയത് തൃശ്ശൂരിലെ തോൽവിക്ക് കാരണമായില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടെന്ന പ്രചാരണം ശക്തമായതിനിടയിലാണ് വിശദീകരണം. തൃശ്ശൂരില്‍ കെ മുരളീധരന്‍റെ തോൽവിക്ക് കാരണം സിപിഎം-ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോള്‍ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും കെസി ജോസഫ് പറഞ്ഞു.

കടപ്പാട് . ..

 

 

ഇങ്ങനെയാണോ കാര്യങ്ങള്‍ പറയേണ്ടത്? അറിയേണ്ടതെല്ലാം മുഖ്യമന്ത്രി അറിയും; പിവി അന്‍വറിനെതിരെ മന്ത്രി എ കെ ശശീന്ദ്രന്‍

പിവി അന്‍വര്‍ എംഎല്‍എ വേദിയില്‍ നടത്തിയ പ്രസംഗത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍.ഇങ്ങനെയാണോ കാര്യങ്ങള്‍ പറയേണ്ടതെന്ന് അന്‍വര്‍ തന്നെ ആലോചിക്കട്ടെയെന്ന് മന്ത്രി വിമര്‍ശിച്ചു. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖം തോന്നുകയോ ചെയ്യുന്ന ആളല്ല താന്‍. അതിനുമാത്രമുള്ള പക്വത ഇത്രയും കാലത്തെ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് നേടിയിട്ടുണ്ട്. പറഞ്ഞത് ശരിയാണോ എന്ന് അദ്ദേഹം ആലോചിക്കട്ടെ മന്ത്രി പറഞ്ഞു.

തുടര്‍ന്നു വായിക്കുക . . .

മൃതദേഹം പള്ളിയില്‍ അടക്കണമെന്ന ഹർജിയുമായി ലോറൻസിന്റെ മകള്‍; നടപ്പാക്കുന്നത് പിതാവിന്റെ ആഗ്രഹമെന്ന് മകള്‍......

കൊച്ചി: അന്തരിച്ച സിപിഎം മുൻ കേന്ദ്ര കമ്മിറ്റി അംഗം എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെതിരേ മകള്‍ ആശാ ലോറൻസ്. ഇതുസംബന്ധിച്ച് ആശ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്കുശേഷം പരിഗണിക്കും. ലോറൻസിന്റെ ആഗ്രഹപ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. ലോറൻസിന്റെ അടുത്ത ബന്ധുക്കളും പാർട്ടിക്കാരുമാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഇതിന് മുന്നിട്ടിറങ്ങിയത്. എന്നാല്‍, ഇത്തരത്തിലൊരു താത്പര്യം പിതാവ് പ്രകടപ്പിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് ആശ രംഗത്തുവന്നിരിക്കുന്നത്.

വായന തുടരുക . . .

പൂരം കലക്കിയതുപോലെ പൊങ്കാല കലക്കി തിരുവനന്തപുരം നഗരസഭ ബി.ജെ.പിക്ക് കൊടുക്കുമോ?- കെ. മുരളീധരന്‍......

തിരുവനന്തപുരം: പൂരം കലക്കിയവനെയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ഏല്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. തിരുമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്നും പോലീസ് റിപ്പോര്‍ട്ടിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വായന തുടരുക . . .

ഉമ്മന്‍ചാണ്ടിക്ക് അവഗണന; പുതുപ്പള്ളി കമ്മ്യൂണിറ്റി ഹാളിന് ഇഎംഎസിന്‍റെ പേരിട്ടു...

പുതുപ്പള്ളിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് ഒടുവിൽ ഇഎംഎസിന്‍റെ പേരിട്ടു. ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസും ഇഎംഎസിന്‍റെ പേരിടണമെന്ന് സിപിഎമ്മും ആവശ്യമുന്നയിച്ചതോടെ തർക്കം നിലനിന്നിരുന്നു. പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച്  കോൺഗ്രസ് ഇന്ന് ഉപവാസ സമരം നടത്തുകയാണ്

കൂടുതല്‍ വായിക്കുക . . .

ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ അസ്ഥി മനുഷ്യൻ്റേതല്ലെന്ന് ജില്ലാ കളക്ടര്‍

കർണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യൻ്റേതല്ല, പശുവിന്‍റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എല്‍ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യൻ്റേതെന്ന നിലയില്‍ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടര്‍ വ്യക്തമാക്കി. അർജുന്‍ അടക്കം മൂന്ന് പേര്‍ക്കായി നടക്കുന്ന തെരച്ചിലിനിടെയാണ് ഇന്നലെ അസ്ഥി കണ്ടെത്തിയത്. ഗംഗാവലി പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്ന് സംശയം ഉയർന്നെങ്കിലും വിശദമായ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് പൊലീസ് കൊണ്ടുപോയിരുന്നു.

കടപ്പാട് . . .

കൊച്ചി: അമ്മ ഉറങ്ങുകയായിരുന്നു, പതിവുള്ളതല്ല. മക്കൾക്കായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നതായിരുന്നു ശീലം. അവര്‍ ഓരോരുത്തരായി വന്നപ്പോള്‍ പേരുചൊല്ലി വിളിച്ചതുമില്ല. മക്കള്‍ കണ്ണീരുപുരണ്ട നോട്ടം കൊണ്ട് ചില്ലുപേടകത്തിനുള്ളിലെ അമ്മയെ തൊട്ടു. അവിടെ പൂര്‍ണമാകുകയായിരുന്നു അമ്മയെന്ന വാക്കിനോട് മലയാളസിനിമ പൊന്നരച്ചെഴുതിച്ചേർത്ത ഒരു പേരിന്റെ അവസാനരംഗം.

കൂടുതല്‍ വായിക്കുക . . .

മൃതദേഹം വിട്ടുനല്‍കില്ലെന്ന് മകള്‍; ലോറന്‍സിന്റെ അന്ത്യയാത്രല്‍ൽ നാടകീയ രംഗങ്ങള്‍, ടൗണ്‍ഹാളില്‍ കയ്യാങ്കളി......
കൊച്ചി: മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച എറണാകുളം ടൗണ്‍ഹാളില്‍
നാടകീയ രംഗങ്ങള്‍. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരേ മകള്‍ ആശാ ലോറന്‍സ് രംഗത്തെത്തിയതോടെയാണ് പൊതുദര്‍ശനത്തിനിടെ കയ്യാങ്കളി അരങ്ങേറിയത്.

വായന തുടരുക. . .

ലോറൻസിന്റെ മൃതദേഹം മെഡിക്കല്‍കോളേജിന് കൈമാറാം, മക്കളുടെ നിലപാട് പരിശോധിച്ച് അന്തിമ തീരുമാനം- ഹൈക്കോടതി......
കൊച്ചി: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ സംസ്‍കാര വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. അനാട്ടമി ആക്ട് പ്രകാരം അന്തിമ തീരുമാനം കളമശ്ശേരി മെഡിക്കല്‍ കോളേജിന് എടുക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. എം.എം. ലോറന്‍സിന്റെ രണ്ടുമക്കളുടെ സത്യവാങ്മൂലവും മകള്‍ ആശ ലോറസിന്റെ എതിര്‍പ്പും പരിഗണിക്കണമെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.

വായന തുടരുക . . .

'അപ്പ കാണിച്ചത് ക്ഷമയുടെ പാത'; ആ വാക്കുകളില്‍ രാഷ്ട്രീയമില്ലെന്ന് ചാണ്ടി ഉമ്മന്‍...
ഉമ്മന്‍ചാണ്ടി അനുസ്മരണ വേദിയിലെ പിണറായി സ്തുതിയില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍. ഓര്‍മദിനത്തെയെങ്കിലും വെറുതെ വിടണമെന്നും രാഷ്ട്രീയമായ പ്രതികരണമല്ല ,വ്യക്തിപരമായ പ്രതികരണമാണ് നടത്തിയതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ചയാളാണ് എന്‍റെ പിതാവ്. ക്ഷമയുടെയും സഹിഷ്ണുതയുടെയും പാതയാണ് അപ്പ തനിക്ക് കാട്ടിത്തന്നതെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.
ആ വാക്കുകള്‍ കേള്‍ക്കാം . . .

പിണറായിയുടെ കവചകുണ്ഡലങ്ങളാണ് ശശിയും അജിത് കുമാറുമെന്ന് കെ. മുരളീധരന്‍

തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്ന് പോലീസ് റിപ്പോര്‍ട്ടിനെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്വന്തം മുന്നണിക്ക് കിട്ടേണ്ട സംവിധാനം പോലും അട്ടിമറിച്ച് പിണറായി വിജയന്‍ ജയം താലത്തിലാക്കി ബി.ജെ.പി.ക്ക് നല്‍കിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പിണറായിയുടെ കവചകുണ്ഡലങ്ങളാണ് ശശിയും അജിത് കുമാറും. അത് പിണറായി ഊരി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിലെ തോല്‍വിയില്‍ കെ.പി.സി.സി. അന്വേഷണ റിപ്പോര്‍ട്ട് എന്താണെന്ന് കെ.പി.സി.സി. പ്രസിഡന്റിനോട് ചോദിക്കണം. തൃശ്ശൂരിലെ തോല്‍വിയില്‍ പരാതിക്കാരന്‍ താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടപ്പാട് . . .

അമ്മ അണഞ്ഞു; ഒന്നിച്ച് യാത്രയാക്കി പൊന്നമ്മയുടെ 'മക്കള്‍'......



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.