ഒക്ടോബര്‍ 2024 വെള്ളിയാഴ്ച

1200 തുലാം 7

ലക്കം 1 വാല്യം 119

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

23

I am whole perfect, powerful and strong.

The Secret

നവീനെതിരായ പരാതിക്ക് പിന്നിൽ സിപിഎം കേന്ദ്രങ്ങളോ? അടിമുടി ദുരൂഹത

നവീനെതിരായ പരാതിക്ക് പിന്നില്‍ സിപിഎം കേന്ദ്രങ്ങളോ? അടിമുടി ദുരൂഹത" നവീന്‍ ബാബു പെട്രോൾ പമ്പ് അനുവദിക്കാൻ കൈക്കൂലി വാങ്ങി എന്ന് ആരോപണം ഉന്നയിച്ചുള്ള ടി വി പ്രശാന്തിന്‍റെ പരാതിയില്‍ അടിമുടി ദുരൂഹത തുടരുന്നു. പരാതി വ്യാജം എന്ന് തെളിയിക്കുന്ന രണ്ടു രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു. എഡിഎമ്മിന്‍റെ മരണശേഷം തലസ്ഥാനത്തെ സിപിഎം കേന്ദ്രങ്ങള്‍ തയ്യാറാക്കിയ പരാതി ആണോ ഇതെന്ന സംശയം ബലപ്പെടുന്നത്.

കടപ്പാട് . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocraft Leisures

Send to

9745397722

പത്രിക സമര്‍പ്പിച്ച് പ്രിയങ്ക, സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അന്‍വര്‍ ഇന്നത്തെ പ്രധാന വാര്‍ത്തകര്‍...
ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാര്‍ഥികളുടെ പത്രികാ സമര്‍പ്പണവും റോഡ്‌ഷോയുമായിരുന്നു വാർത്തകളില്‍ നിറഞ്ഞത്. വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. അതേസമയം പാലക്കാട് സ്ഥാനാര്‍ഥിയെ പിൻവലിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പി.വി.അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചു. 

വായന തുടരുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

കൈവശം 52,000 രൂപ; 4.24 കോടിയുടെ നിക്ഷേപം, 15 ലക്ഷം കടം: പ്രിയങ്കയുടെ സ്വത്ത് വിവരങ്ങള്‍...
കല്‍പറ്റ
വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടി രൂപയുടെ നിക്ഷേപം. നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രിയങ്ക ഗാന്ധിയുടെ കൈവശം 52,000 രൂപയുണ്ട്. 4.24 കോടി രൂപയുടെ നിക്ഷേപത്തിൽ 3.67 ലക്ഷം രൂപ 3 ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരികളിലുമാണ്.
തുടര്‍ന്നു വായിക്കുക . . .

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് പാടില്ലെന്ന് പൊലീസ്...

തിരുവനന്തപുരം പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് പാടില്ലെന്ന് പൊലീസ്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇളവു വേണമെന്ന രാഹുലിന്റെ ആവശ്യത്തിനെതിരെ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി. ഇളവു നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്ന് പൊലീസ്. ഇളവില്‍ കോടതി നാളെ വിധി പറയും.

തുടര്‍ന്നു വായിക്കുക . . .

GK TIP Today

United Nations

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു...

തിരുവനന്തപുരം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സര്‍ക്കാരിന്റെ വാര്‍ഷിക ചെലവില്‍ ഏകദേശം 2000 കോടി രൂപയുടെ വര്‍ധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആര്‍ അടുത്ത മാസത്തെ ശമ്പളത്തിനും പെന്‍ഷനുമൊപ്പം കിട്ടിത്തുടങ്ങും.

വായന തുടരുക . . .

മൊഴി നല്‍കാന്‍ രഹസ്യമായി എത്തി പ്രശാന്ത്; പണയംവച്ച് പണം സംഘടിപ്പിച്ചെന്ന വാദം സ്ഥിരീകരിക്കാതെ പൊലീസ്...

കണ്ണൂര്‍ എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് ആരോപിച്ച പരിയാരം മെഡിക്കല്‍ കോളജ് ഇലക്ട്രിക് വിഭാഗം ജീവനക്കാരന്‍ ടി.വി.പ്രശാന്ത് ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്കു മുന്നില്‍ മൊഴി നൽകാന്‍ മെഡിക്കല്‍ കോളജിലെത്തി. ഉച്ചയ്ക്ക് 12.30 നാണ് പുറത്തു കാത്തുനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് പ്രശാന്ത് ഇലക്ട്രിക് വിഭാഗത്തിലെത്തിയത്. ഉച്ചയ്ക്കു ശേഷമാണ് മൊഴിയെടുപ്പ്.

വായന തുടരുക . . .

ലക്ഷ്യം ഉപതിരഞ്ഞെടുപ്പല്ല, പ്രസംഗങ്ങളിലുണ്ട് ആ മൂന്ന് ശത്രുക്കള്‍; രാഹുല്‍ വാടിയാലും പാലക്കാട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അപമാനിച്ചെങ്കിലും പാലക്കാട്ടെ തന്റെ പാർട്ടി സ്ഥാനാർഥിയെ കോൺഗ്രസിനു വേണ്ടി പിൻവലിക്കാന്‍ പി.വി.അന്‍വര്‍ എംഎല്‍എ തീരുമാനിച്ചത് അടുത്ത മാസം 13 നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ചല്ല. ഉന്നം വച്ചിരിക്കുന്നത് 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പാണ്. അതിനു മുൻപ് തദ്ദേശ തിരഞ്ഞെടുപ്പെന്ന സെമി ഫൈനലും ഉണ്ട്. പി.വി.അന്‍വര്‍ എംഎല്‍എയുടെ പ്രസംഗങ്ങളില്‍ മൂന്നു പ്രധാന ശത്രുക്കളുണ്ട്. ഫാഷിസം, പിണറായിസം, സതീശനിസം. ഈ മൂന്നുപേ‍ര്‍ക്കും ശത്രുക്കളായി മറ്റു പലരും ഉണ്ടെന്ന് അന്‍വറിനു നന്നായി  അറിയാം

തുടര്‍ന്നു വായിക്കുക . . .

നേതാക്കളുടെ വമ്പന്‍ പട; കത്തുന്ന വെയിലില്‍ വാടാതെ പതിനായിരങ്ങള്‍; ലാവന്‍ഡര്‍ തിളക്കത്തില്‍ പ്രിയങ്ക...

കല്‍പറ്റ ലാവന്‍ഡര്‍  കളര്‍ സാരിയില്‍, വെട്ടിയൊതുക്കിയ മുടിയുമായി പ്രിയങ്ക ഗാന്ധി കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വന്നിറങ്ങിയപ്പോള്‍ ആര്‍പ്പുവിളിയുടെ അലയൊലി അവിടെയാകെ പടര്‍ന്നു. രാവിലെ പതിനൊന്നേ മുക്കാലോടെയാണ് പ്രിയങ്ക എത്തിയത്. ഇടയ്ക്കിടെ തെളിയുന്ന വെയിലിനു കത്തുന്ന ചൂടായിരുന്നെങ്കിലും കുട്ടികളും പ്രായമായവരുമുള്‍പ്പെടെയുള്ളവര്‍ക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. ആയിരക്കണക്കിന് ആളുകളാണ് പ്രിയങ്കയെ ഒരു നോക്കു കാണാൻ തടിച്ചു കൂടിയത്. മലപ്പുറം കോഴിക്കോട് ജില്ലയുടെ ഭാഗങ്ങളില്‍നിന്നു രാവിലെ എട്ടു മണി മുതല്‍ തന്നെ ആളുകള്‍ എത്തിയിരുന്നു

 


വായന തുടരുക .....


Read more at: ........

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട ആഘോഴങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും.

വെടിക്കെട്ട് നിയന്ത്രണം: കേന്ദ്ര വിജ്ഞാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി കേരളം, കേന്ദ്രത്തിന് കത്തയയ്ക്കും...

തിരുവനന്തപുരം രാജ്യമാകെ വെടിക്കെട്ടിനു കടുത്ത നിയന്ത്രണങ്ങളുമായി എക്‌സ്‌പ്ലോസീവ് ആക്ടിലെ പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ഒക്ടോബര്‍ 11ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച എക്‌സ്‌പ്ലോസീവ് ആക്ടിനു കീഴിലുള്ള ചട്ടത്തിലെ ഭേദഗതി തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിനു മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിനു കത്തയയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 

വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക9745397722

നവീന്റെ മരണം ദുഃഖകരം; നീതിയുക്തമായി ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനം ചോദ്യംചെയ്യാന്‍ അനുവദിക്കില്ല...

തിരുവനന്തപുരം എഡിഎം നവീന്‍ ബാബുവിന്റെ മരണം അതീവദുഃഖകരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവം വിവാദമായതു മുതല്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഒന്‍പതാം ദിവസമാണ് പരസ്യപ്രതികരണത്തിനു തയറായത്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വായന തുടരുക . . .

കന്നിയങ്കം കുറിച്ച് പ്രിയങ്ക ഗാന്ധി; കുടുംബത്തിനൊപ്പമെത്തി പത്രിക സമര്‍പ്പിച്ചു...

കല്‍പറ്റ വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട് കലക്ടര്‍ ഡി.ആര്‍. മേഘശ്രീക്കാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ റോഡ് ഷോ നടത്തി ജനങ്ങളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് കലക്ടറേറ്റിലെത്തിയത്. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭർത്താവ് റോബര്‍ട്ട് വാധ്‌ര, മകന്‍ റെയ്‌ഹാന്‍ വാധ്‌ര, കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജൂന്‍ ഖര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്കയെത്തിയത്. പത്രികാ സമര്‍പ്പണത്തിന് അഞ്ചുപരില്‍ക്കൂടു പറ്റില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കടുപ്പിച്ചതോടെ റോബര്‍ട്ട് വാധ്‌രയും മകനും പുറത്തേക്കുപോയി. മൂന്നു സെറ്റ് പത്രിക സമര്‍പ്പിച്ചു.

വായന തുടരുക ....

അന്ന് രാഹുലിനു വേണ്ടി, ഇന്ന് പ്രിയങ്കയ്ക്കും; നാമനിര്‍ദേശപത്രിക തയാറാക്കിയത് ഷഹീര്‍ സിങ്...
കല്‍പറ്റ വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി നാമനിര്‍ദേശപത്രിക തയാറാക്കിയത് പ്രമുഖ അഭിഭാഷകനായ അഡ്വ. എം. ഷഹീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി നാമനിര്‍ദേശ പത്രിക തയാറാക്കിയതും അഡ്വ.എം. ഷഹീര്‍ സിങ്ങ് തന്നെയായിരുന്നു.

വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി: അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം...

കൊച്ചി  കെഎസ്ആര്‍ടിസിയില്‍ ദിവസവേതനത്തിനു ജോലി ചെയ്യുന്ന എംപാനല്‍ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി അനുവദിക്കാനുള്ള അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഹൈക്കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, എസ്.ഈശ്വരന്‍ എന്നിവരുടെ ബെഞ്ചിന്റെ നിര്‍ദേശം.

തുടര്‍ന്നു വായിക്കുക . . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

വൈദ്യുതി നിരക്ക് വർധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മിഷന്‍; ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും: സല്‍ക്കാരിന് ആശങ്ക...

തിരുവനന്തപുരം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുറച്ച് റഗുലേറ്ററി കമ്മിഷന്‍. നവംബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്താനാണ് കമ്മിഷന്റെ നീക്കം. എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ നവംബര്‍ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം നിരക്കു വര്‍ധിപ്പിക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍

തുടര്‍ന്നു വായിക്കുക . . .

ഉരുളെടുത്തവർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രിയങ്കയും രാഹുലും; പുത്തുമലയില്‍ സന്ദർശനം നടത്തി...

കല്‍പറ്റ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മറഞ്ഞുപോയവരെ സംസ്കരിച്ച പുത്തുമല സന്ദര്‍ശിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. കല്‍പറ്റയില്‍ കലക്ടറേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷമാണ് പ്രിയങ്ക പുത്തുമലയിലെ പൊതു ശ്മശാനത്തിലെത്തിയത്. ദുരന്തത്തില്‍ മരിച്ച, ഇനിയും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്തിരിക്കുന്നത് പുത്തുമലയിലെ പൊതുശ്മശാനത്തിലാണ്. ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രാര്‍ഥിച്ച ശേഷമാണ് രാഹുലും പ്രിയങ്കയും മടങ്ങിയത്. ദുരന്തത്തില്‍ മരിച്ചവരുടെയും ലഭിച്ച മൃതദേഹങ്ങളുടെയും കണക്കുകള്‍ അടക്കമുള്ള വിവരങ്ങള്‍ ടി. സിദ്ദീഖ് എംഎല്‍എ പ്രിയങ്കയെ ധരിപ്പിച്ചു.

വായന തുടരുക . .

എം.എം.ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാം: ആശാ ലോറന്‍സിന്റെ ഹർജി തള്ളി ഹൈക്കോടതി...

കൊച്ചി അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിനു വിട്ടുനല്‍കുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാന്‍ അനുമതി നൽകണമെന്നായിരുന്നു ആശയുടെ ആവശ്യം. സെപ്റ്റംബര്‍ 21ന് അന്തരിച്ച എം.എം.ലോറന്‍സിന്റെ മൃതദേഹം നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

വായന തുടരുക . . .

വിമാനങ്ങള്‍ക്കുനേരെ വ്യാജ ബോംബ് ഭീഷണി: എക്സിനെ സമീപിച്ച് നെടുമ്പാശേരി പൊലീസ്...

കൊച്ചി വിമാന സര്‍വീസുകൾക്കു നേരെ വ്യാജബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ സമൂഹമാധ്യമമായ എക്സിനെ സമീപിച്ച് നെടുമ്പാശേരി പൊലീസ്. കഴിഞ്ഞ ഒരാഴ്ചയായി നൂറോളം വിമാനങ്ങൾക്കു വിവിധ വിമാനത്താവളങ്ങളിലായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലും സമാനമായ ഭീഷണി സന്ദേശം എത്തിയിരുന്നു. വിമാനക്കമ്പനികളുടെ എക്സ് അക്കൗണ്ടുകളിലേക്കാണു ഭീഷണി സന്ദേശം എത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണു ഭീഷണി സന്ദേശം അയച്ച അക്കൗണ്ടുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ് എക്സിനെ സമീപിച്ചിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ പൊലീസുമായും സഹകരിച്ചാണ് അന്വേഷണം

വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.