|
(1) |
|
നവംബര്‍ 2024 ശനിയാഴ്ച 1200 വൃശ്ചികം 08 |

|
ലക്കം 1 വാല്യം 146 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
23 |
|
I am Worthy of respect, just as everyone else is. |
|
റെക്കോര്‍ഡ് ഭൂരിപക്ഷം; രാഹുലിനെ തുണച്ചത് ടീം വര്‍ക്കും സന്ദീപ് വാര്യര്‍ ഇഫക്ടും പി.മുരളീധരന്‍...... പാലക്കാട് രാഹുല്‍ മാങ്കൂട്ടം ലീഡ് ചെയ്യുന്നു; നഗരസഭയില്‍ ബി.ജെ.പിക്ക് വോട്ട് കോൺഗ്രസിലേക്ക് ചോര്‍ന്നോ? പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രമായ നഗരസഭ പരിധിയിൽ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ കുറവ് വോട്ടുകളാണ് സി.കൃഷ്ണകുമാറിന് ലഭിച്ചിരിക്കുന്നത്. യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. വരും നാളുകളിൽ ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു.വിജയത്തിനുശേഷം മല്ലികാര്‍ജുൻ ഖര്‍ഗെയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധി എത്തി. ദില്ലിയിലെ പ്രിയങ്കയുടെ വസതിക്ക് മുന്നിൽ മധുരം പങ്കിട്ടാണ് പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടത്.പ്രിയങ്ക വയനാട്ടിലേക്ക് പോകുന്നത് വൈകാതെ തീരുമാനിക്കുമെന്നും പ്രിയങ്ക പാർലമെന്‍റിൽ ഇന്ത്യ മുന്നണിയുടെ ശക്തമായ ശബ്ദമാകുമെന്നും രാഹുൽ വയനാടിനോടുള്ള സ്നേഹം തുടരും എന്നു വ്യക്തമാക്കിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ .ഇത് ആത്മ പരിശോധനക്കുള്ള സമയമാണ്. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ പരിശോധിച്ചു തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു. ഒരു വാര്യരും നായരും ഇവിടെ എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതികരിച്ച് ഡോ. പി സരിന്‍ പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതികരിച്ച് ഡോ. പി സരിന്‍. ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണെന്ന് സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്. പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളുടെ ഇടയില്‍ തന്നെ ഞാനുണ്ടാകുമെന്നും സരിന്‍ വ്യക്തമാക്കി. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 രമ്യാ ഹരിദാസിനെ ഇറക്കിയിട്ടും തകരാതെ ചേലക്കരയിലെ ചെങ്കോട്ട, യു ആർ പ്രദീപിന്റെ ക്ലീന്‍ ഇമേജും വോട്ടായി രമ്യാ ഹരിദാസിന് മുന്‍നിര്‍ത്തി കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം സെമി കേഡറായി പ്രവര്‍ത്തിച്ചിട്ടും ചേലക്കരയുടെ മനസ്സ് ഇടതിനൊപ്പം. യു ആര്‍ പ്രദീപിന്റെ വ്യക്തിപ്രഭാവത്തോടെ വിവാദങ്ങളെ മറികടന്നുള്ള വിജയമണ് എൽഡിഎഫ് ചേലക്കരയില്‍ സ്വന്തമാക്കിയത്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ചേലക്കരയിലെ എൽഡിഎഫ് വിജയം. Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python |
|
സിപിഎം നടത്തിയത് സംഘപരിവാര്‍ നാണിക്കുന്ന വര്‍ഗീയ പ്രചാരണമെന്ന് വിഡി സതീശന്‍ ഉപതിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി ഉജ്വല വിജയമാണ് നേടിയതെന്നും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ തിരഞ്ഞെടുപ്പില്‍ എന്തെല്ലാം വര്‍ഗീയ പ്രചരണമാണ് സിപിഎം നടത്തിയത്. മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ രണ്ട് മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള രണ്ടു പത്രങ്ങളില്‍ സിപിഎം പരസ്യം നല്‍കി. സംഘപരിവാര്‍ പോലും നാണിച്ചുപോകുന്ന വര്‍ഗീയ പ്രചരണമാണ് സിപിഎം ഈ തെരഞ്ഞെടുപ്പില്‍ നടത്തിയത്" വിഡി സതീശൻ വിമർശിച്ചു. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : ഇത് പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി പറമ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയമാണെന്ന് ഷാഫി പറമ്പില്‍ എംപി. ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ പറഞ്ഞിരുന്നെന്നും അത് ശരിയെന്ന് തെളിഞ്ഞുവെന്നും മാധ്യമങ്ങളെ കണ്ട ഷാഫി പ്രതികരിച്ചു. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. 2021ലെ ഭൂരിപക്ഷം വെച്ചുനോക്കുമ്പോൾ ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷത്തെ മൂന്നിലൊന്നായി കുറയ്ക്കാൻ സാധിച്ചുവെന്ന് രമ്യ ഹരിദാസ് പറഞ്ഞു. ചേലക്കരയിൽ രാഷ്ട്രീയ പോരാട്ടം നടത്താൻ കഴിഞ്ഞു. സഹപ്രവർത്തകർ രണ്ടു മാസത്തോളം നടത്തിയ കഠിനമായ പ്രവർത്തനത്തിനും നന്ദി പറയുകയാണെന്നും രമ്യ ഹരിദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് രാഹുൽ മാങ്കൂട്ടത്തില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. 18198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയമുറപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നിന്ന് പാലക്കാട്ടേക്ക് എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി നിയമസഭയിലേക്ക്.ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുല്‍ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറഞ്ഞില്ലെങ്കിലും വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ 10000ന് മുകളില്‍ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വികെ ശ്രീകണ്ഠന്റെ പ്രതികരണം. ബിജെപി കോട്ടകള്‍ പൊളിച്ചടുക്കിയാണ് രാഹുലിന്‍റെ കുതിപ്പ്.സരിന്‍ നേടിയതിന്‍റെ ഇരട്ടി വോട്ടുകള്‍ നേടിയാണ് രാഹുലിന്‍റെ തേരോട്ടം.
LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . ചൂണ്ടുവിരലല്ല, തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുക നടുവിരലില്‍...... തിരുവനന്തപുരം: ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന ... സെക്രട്ടറിയേറ്റില്‍ ക്ലോസറ്റ് തകര്‍ന്ന സംഭവം; പ്രതിഷേധവുമായി ജീവനക്കാര്‍... സെക്രട്ടറിയേറ്റില്‍ ശുചിമുറിയിലെ ക്ലോസറ്റ് തകര്‍ന്നു ജീവനക്കാരിക്കു പരുക്കേറ്റതില്‍ പരസ്യപ്രതിഷേധവുമായി ജീവനക്കാര്‍. സെക്രട്ടറിയേറ്റ് അസോസിയേഷന്‍ അനക്സ് ഒന്നിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. അതേസമയം കഴിഞ്ഞ ദിവസം പരുക്കേറ്റ ജീവനക്കാരിയെ പത്തു തുന്നലുകളോടെ വാര്‍ഡിലേക്ക് മാറ്റി
|
|
പാലക്കാട്ടെ ജയം വര്‍ഗീയതയുടെ പിന്തുണയോടെ; സി പി എംമിന്റെ വോട്ട് വര്‍ദ്ധിച്ചു': എം വി ഗോവിന്ദന്‍ പാലക്കാട് സിപിഎമ്മിന്റെ വോട്ട് വര്‍ധിക്കുകയാണ് ചെയ്തതത്.ബിജെപിയുടെ വോട്ട് നല്ലപോലെ കുറഞ്ഞു. ഇതിന്റെ ഗുണഭോക്താവ് ആരാണ് എന്നത് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാവും. പാലക്കാട് ഭൂരിപക്ഷം ഇതുപോലെ കൂടാനുള്ള കാരണം ജമാഅത്തെ ഇസ്ലാമിയുടെയും എസ്. ഡി. പി. ഐയുടെയും വോട്ടാണ്. എസ്. ഡി. പി.ഐക്ക് നല്ല സ്വാധീനമുള്ള സ്ഥലമാണ്. ബിജെപിയുടെ തകര്‍ച്ച എവിടെയായാലും ആഹ്ലാദകരമാണ്" എം വി ഗോവിന്ദന്‍ പറഞ്ഞു 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക. അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.) ചെങ്കോട്ടയാണ് ഈ ചേലക്കര'; ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണന്‍ എംപി ചേലക്കരയില്‍ എൽഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് മുന്നേറുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എംപി(K Radhakrishnan MP). 'ചെങ്കോട്ടയാണ് ഈ ചേലക്കര' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത് വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിയങ്ക ഗാന്ധിക്ക് വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച വോട്ടർമാര്‍ക്ക് നന്ദി അറിയിച്ച് കെ സി വേണുഗോപാല്‍ പ്രിയങ്ക ഗാന്ധിക്ക് വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക്നന്ദി അറിയിച്ച് കെ സി വേണുഗോപാല്‍. ഗോവിന്ദന്‍ മാഷിന്റെ മുഖത്ത് ബിജെപി തോറ്റതിന്റെ വിഷമമാണെന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചു. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങി വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങി. കോൺണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം കുതിക്കുന്നതിനിടെയാണ് മൊകേരിയുടെ മടക്കം. പരാജയം ഉറപ്പായതോടെ വോട്ടെണ്ണല്‍ പകുതിയാകും മുമ്പാണ് സത്യന്‍ മൊകേരി വീട്ടിലേക്ക് മടങ്ങിയത്. നിലവില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 2 ലക്ഷം കടന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ അഞ്ചുലക്ഷം ഭൂരിപക്ഷം നേടാന്‍ സാധ്യതയില്ലെങ്കിലും 4 ലക്ഷം കണക്കാക്കുന്നുണ്ട് യുഡിഎഫ്. സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 23, വെള്ളി Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. എ.ഐ യേശുക്രിസ്തുവുമായി ഒരു പള്ളി കുമ്പസരിക്കാന്‍ എ.ഐ യേശുക്രിസ്തുവുമായി സ്വിറ്റ്‌സര്‍ലാന്‍ഡിലെ പള്ളി. ലുസേര്‍ണിലെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലാണ് കുമ്പസരിക്കാനായി എ.ഐ യേശുക്രിസ്തുവിനെ സൃഷ്ടിച്ചത്. ദൈവം മിഷ്യനില്‍ എന്ന പേരിലാണ് ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് എ.എ യേശുക്രിസ്തുവിന് മുമ്പാകെ കുമ്പസരിക്കാനും ആശങ്കകള്‍ പങ്കുവെക്കാനും സാധിക്കും. വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് എ.ഐ യേശുക്രിസ്തു മറുപടിയും നല്‍കും. വരും ദിവസങ്ങളില്‍ എ.ഐ ക്രിസ്തു പാസ്റ്റര്‍മാരെ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സാധാരണ കാണുന്ന കുമ്പസാര കൂട്ടില്‍ തന്നെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന യേശുക്രിസ്തുവും ഉള്ളത്. വിശ്വാസികള്‍ക്ക് ഒരു സ്‌ക്രീനില്‍ യേശുക്രിസ്തുവിന്റെ മുഖം കാണാം. ഇതിന് അഭിമുഖമായി നിന്ന് വിശ്വാസികള്‍ക്ക് സംസാരിക്കാം. എ.ഐയുടെ സഹായത്തോടെ യേശുക്രിസ്തു വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കും. 100 ഭാഷകളില്‍ ഇത്തരത്തില്‍ സംസാരിക്കാന്‍ സാധിക്കും. ലുസേണ്‍ യൂനിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍മാരും തിയോളജിയന്‍സും കൂടിയാണ് എ.ഐ ക്രിസ്തുവിനെ നിര്‍മിച്ചിരിക്കുന്നത്. ![]() Online Services at your finger tips. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |