|
(1) |
|
ജനുവരി 2025 വെള്ളിയാഴ്ച 1200 മകരം 11 |
|
വാല്യം 2 ലക്കം 198 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
24 |
|
Be yourself, be natural. It is far easier than pretending to be someone else. |
|
എന്‍റെ പാഠപുസ്തകത്തിലെ ഹീറോ...'; മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ചിട്ടുണ്ടെന്ന് ദിവ്യ കണ്ണൂര്‍: അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികമാണെന്ന് കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. കൂടുതൽ ആരോപണങ്ങളുമായി കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്ത് വന്ന സാഹചര്യത്തിലാണ് പി പി ദിവ്യയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള ചിത്രവും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. 9745397722 നരഭോജി കടുവയെ ഇന്ന് തന്നെ കൊല്ലുമെന്ന് മന്ത്രി; രാധയുടെ കുടുംബത്തിന് 11 ലക്ഷം ധനസഹായം, സർക്കാര്‍ ജോലി മാനന്തവാടി:മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയ രാധയെന്ന 45കാരിയെ കടിച്ചു കൊന്ന കടുവ നരഭോജിയാണെന്നും വെടിവെച്ചുകൊല്ലാൻ ഉത്തരവിറക്കിയതായും ഇന്ന് തന്നെ കൊല്ലുമെന്നും മന്ത്രി ഒ.ആര്‍ കേളു. സ്ഥലത്തെത്തിയ മന്ത്രി ഒആര്‍ കേളുവിനുനേരെയും നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി. മരിച്ച രാധയുടെ കുടുംബവുമായി സംസാരിച്ചശേഷം പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളിലെടുത്ത തീരുമാനവും മന്ത്രി അറിയിച്ചു. മന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പി ക്കുകയായിരുന്നു. തുടര്‍ന്ന് രാധയുടെ മൃതദേഹം കൊണ്ടുപോകാൻ നാട്ടുകാര്‍ അനുവദിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക മലയാളി പൊളിയല്ലേ, റിപ്പബ്ലിക് ദിനപരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യം ഇല്ലെങ്കിലും അടിമുടി മലയാളി സാന്നിധ്യം ദില്ലി: കർത്തവ്യപഥിൽ ഇക്കുറി റിപ്പബ്ലിക് ദിനപരേഡ് അരങ്ങേറുമ്പോൾ കേരളത്തിന് നിശ്ചലദൃശ്യം ഇല്ലെങ്കിലും സംഘാടനം മുതൽ പരേഡ് വരെ അടിമുടി മലയാളി തിളക്കമാണ്. സേന വിഭാഗങ്ങൾ മുതൽ അർധസൈനിക വിഭാഗങ്ങളെ നയിക്കുന്നവരിൽ വരെ നിരവധി മലയാളികളാണ് ജനുവരി 26ന് കർത്തവ്യപഥിൽ എത്തുന്നത്. പ്രധാന സംഘാടകരും മലയാളികളാണ് കർത്തവ്യപഥിൽ എത്തുന്ന കാണികള്‍ക്ക് ആവേശം പകരുന്ന കരസേനയുടെ പരേഡ് കടന്നു പോകുമ്പോൾ ഇക്കുറി കേരളത്തിന് അഭിമാനിക്കാം. 76 ാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കരസേനയുടെ പരേഡ് സംഘത്തിലുള്ളത് പതിനാല് മലയാളി സൈനികരാണ്. വായന തുടരുക . .. Todays Special GK ഷിംല തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python മുഖ്യമന്ത്രിയുടെ പരിഹാസം വേദനിപ്പിച്ചു, മെട്രോയെ കുറിച്ച് പറഞ്ഞത് ചിന്തിച്ച്': സമൂഹം ഏറ്റെടുക്കുമെന്ന് എംഎല്‍എ തിരുവനന്തപുരം: തിരൂരില്‍ നിന്ന് നിലമ്പൂരിലേക്ക് മെട്രോ വേണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചത് മനോവിഷമം ഉണ്ടാക്കിയെന്ന് തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ. നാടിന്‍റെ ആവശ്യം താനല്ലാതെ ആരു പറയുമെന്നാണ് ചോദ്യം. ട്രോളുകൾ എന്തൊക്കെയുണ്ടായാലും ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും മൊയ്തീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വായന തുടരുക. . . ജനങ്ങളുടെ പ്രകോപന നിലപാടുകള്‍ക്ക് അൻവര്‍മാര്‍ തീ കൊളുത്തേണ്ട; മറുപടിയുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ തിരുവനന്തപുരം : പി വി അൻവറിന്റെ മൃഗശാല പരാമർശത്തിന് മറുപടിയുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. പി വി അൻവറിനെ പോലെയാകാൻ താനില്ലെന്ന് മന്ത്രി. പ്രതിപക്ഷം സമരം നടത്തുന്നത് കേന്ദ്ര വന്യജീവി നിയമം പരിഷ്കരിക്കുന്നതിന് വേണ്ടിയായിരിക്കണം.ജനങ്ങളുടെ പ്രകോപന നിലപാടുകൾക്ക് തീ കൊടുക്കാനാണ് അൻവർമാർ ശ്രമിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അല്ലാതെ മനുഷ്യന് മുന്നോട്ടുപോകാനാകില്ല എന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി വായന തുടരുക..... വൈറസുമല്ല ബാക്ടീരിയയുമല്ല… ജമ്മു കശ്മീരില്‍ ഭീതി പടര്‍ത്തുന്ന അജ്ഞാത രോഗത്തിന് പിന്നില്‍ ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ പടര്‍ന്നുപിടിച്ച അജ്ഞാതരോഗം ജനങ്ങളില്‍ വലിയ ആശങ്കകള്‍ക്കാണ് വഴിവെച്ചത്. രജൗരിയിലെ ബധാല്‍ ഗ്രാമത്തിലുള്ളവരാണ് രോഗം ബാധിച്ച് മരിച്ചത്. കുറഞ്ഞത് 17 പേരെങ്കിലും രോഗം ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അജ്ഞാത രോഗം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നതോടെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് നിയമിച്ചത്. മന്ത്രിതല അന്വേഷണ സമിതിക്കാണ് രൂപം നല്‍കിയത്. ആരോഗ്യവകുപ്പിലെയും കൃഷി വകുപ്പിലെയും, ജലവകുപ്പിലെയും ഉള്‍പ്പടെ ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിലുണ്ട്. കൂടുതല്‍ വായിക്കുക.... വന്യജീവികളെ നേരിടാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിഡി സതീശന്‍ മലയോര മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും വന്യജീവികളെ നേരിടാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വന്യജീവി ആക്രമണം തടയാൻ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സംസ്ഥാനത്ത് അതിഭീകരമായാണ് വന്യജീവി ആക്രമണം നടക്കുന്നതെന്നും വന്യജീവി ആക്രമണത്തിൽ അയ്യായിരം കന്നുകാലികളാണ് ചത്തൊടുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായി ചെയ്യുന്ന സംവിധാനങ്ങൾ പോലും ചെയ്യാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന തുടരുക . . .
|
|
വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി വേണം; രാധയുടെ മരണത്തിൽ ദുഃഖം പങ്കുവച്ച് പ്രിയങ്ക മലപ്പുറം: മാനന്തവാടി പഞ്ചാര കൊല്ലിയിൽ രാധയെന്ന വീട്ടമ്മയെ കടുവ കൊലപ്പെടുത്തിയ സംഭവത്തിൽ വയനാട് എം പി പ്രിയങ്ക ഗാന്ധി അതീവ ദുഃഖം പങ്കുവച്ച് രംഗത്തെത്തി. കാപ്പി വിളവെടുപ്പിനിടെ കടുവയുടെ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ടുവെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക പറഞ്ഞു. രാധയുടെ വേർപാടിൽ കുടംബത്തിന്‍റെ വേദനക്കൊപ്പം പങ്കുചേരുന്നുവെന്നും വയനാട് എം പി വ്യക്തമാക്കി. ഇത്തരം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര നടപടികൾ ആവശ്യമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കേരളത്തില്‍ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തിരുവനന്തപുരം: വന്യജീവികളെ നേരിടാൻ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും മലയോര മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ വന്യജീവി ആക്രമണം ഭീകരമായ അവസ്ഥയിലാണ്. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം. സര്‍ക്കാര്‍ പരിഹാരം കാണണം. വായന തുടരുക . . വീണ്ടും കടുവ ആക്രമണം, മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയെ കടിച്ചു കൊന്നു മാനന്തവാടി : വയനാട് മാനന്തവാടിയിൽ കടുവ ആക്രമണത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. വനംവകുപ്പ് താൽക്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യ രാധയെ ആണ് കടുവ കടിച്ചു കൊന്നത്. ആദിവാസി വിഭാഗത്തിലെ ഇവർ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ലേഖനം ജലചൂഷണമുണ്ടാകില്ലെന്ന് തദ്ദേശമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്': മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാട്: എലപ്പുള്ളി ബ്രൂവറിയെ അനുകൂലിച്ച് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. സർക്കാരിന്റെ നിലപാടിനൊപ്പമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. ജലചൂഷണം ഉണ്ടാകില്ലെന്ന് തദ്ദേശമന്ത്രിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കെ കൃഷ്ണൻകുട്ടി ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അറിയിച്ചു. ഡാമുകളിലെ ജലശേഷി കൂട്ടിയാൽ പാലക്കാട് ജില്ലയിലെ ജലക്ഷാമം പരിഹരിക്കാം. ഇക്കാര്യം ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിൽ ജനങ്ങൾക്ക് ദോഷം വരുന്ന ഒന്നുമില്ലെന്നും പദ്ധതി വരട്ടെ പ്രശ്നം ഉണ്ടെങ്കിൽ പദ്ധതി വന്നശേഷം പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വായന തുടരുക . . . മുഖ്യമന്ത്രിയുടെ വാക്കുകൾ ജനങ്ങളോടുളള വെല്ലുവിളി, ബ്രൂവറിക്കെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറി വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കെതിരെ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. മുഖ്യമന്ത്രി സഭയിൽ നടത്തിയ പ്രസംഗം പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രേവതി ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മുഖ്യമന്ത്രി പറഞ്ഞത് അസംബന്ധമാണ്. മഴവെള്ളം കൊണ്ട് മാത്രം കമ്പനിയ്ക്ക് പ്രവർത്തിക്കാനാകില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ആവശ്യം. പ്രവർത്തിച്ച് തുടങ്ങി വെള്ളം കിട്ടാതെ വരുമ്പോൾ കുഴൽകിണർ കുഴിച്ച് ഭൂഗർഭ ജലം ഊറ്റിയെടുക്കും. നമുക്ക് ഇക്കാര്യത്തിൽ മുന്‍ അനുഭവങ്ങളുണ്ടല്ലോ. പഞ്ചായത്ത് അനുമതി വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാക്ക് പഞ്ചായത്തിലെ 55,000 വരുന്ന ജനങ്ങളോടുളള വെല്ലുവിളിയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവർത്തിച്ചു. ആവശ്യത്തിനുളള ഭക്ഷ്യോൽപ്പന്നങ്ങൾ ഇവിടെ ഉണ്ടാക്കിയെടുക്കുന്ന പദ്ധതികൾ വിഭാവനം ചെയ്ത് കൂടേയെന്നും പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചു. വായന തുടരുക . . . മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി, മയക്കുവെടിവെച്ചു, ദൗത്യ സംഘത്തിന് നേരെ പാഞ്ഞടുത്ത് ആന തൃശ്ശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. മൂന്ന് കൊമ്പൻമാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കൂട്ടം മാറിയ വേളയിലാണ് ആനയെ മയക്കുവെടിവെച്ചത്. ഒരു ഘട്ടത്തിൽ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായി. കൂടുതല്‍ വായിക്കുക . ... രാഹുല്‍ ഗാന്ധിയ്ക്ക് എതിരെ വിമര്‍ശനവുമായി തൃണമൂൽ കോൺഗ്രസ് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചതിന് പിന്നാലെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് കുനാൽ ഘോഷ്. രാജ്യം കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ആഘോഷിച്ചിരുന്നു. അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി പരാമർശിച്ചത്. നേതാജിയുടെ മരണത്തിലെ ദുരൂഹത കോൺഗ്രസ് എക്കാലവും മൂടിവെക്കുകയാണെന്ന് കുനാൽ ഘോഷ് ആരോപിച്ചു. നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോള്‍ എവിടെയാണെന്നോ ഉള്ള കാര്യം കോൺഗ്രസ് മറച്ചുവെച്ചു എന്നാല്‍, രാഹുല്‍ ഗാന്ധി നേതാജിയുടെ മരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണെന്നും രാഹുല്‍ ക്ഷമാപണം നടത്തി പോസ്റ്റ് തിരുത്തണമെന്നും കുനാല്‍ ഘോഷ് ആവശ്യപ്പെട്ടു. വായന തുടരുക . . . |
|
എല്ലാ ആവശ്യങ്ങളും അംഗീകരിക്കാം, പക്ഷെ ശമ്പളം ഉയർത്താനാവില്ലെന്ന് ധനമന്ത്രി; സമരവുമായി റേഷൻ കടയുടമകൾ മുന്നോട്ട് തിരുവനന്തപുരം: കടയച്ചുള്ള സമരവുമായി റേഷൻ കട ഉടമകൾ മുന്നോട്ട്. കട ഉടമകളുമായി ധനമന്ത്രി നടത്തിയ സർക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പള പരിഷ്കര പാക്കേജ് നടപ്പാക്കാനില്ലെന്ന് സർക്കാർ വ്യാപാരികളെ അറിയിച്ചു. റേഷൻ വ്യാപാരികളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിച്ചിട്ടുണ്ടെന്നും ശമ്പള പരിഷ്കരണം നടപ്പാക്കാനാകുന്ന സാമ്പത്തിക സ്ഥിതി അല്ല നിലവിലെന്നുമാണ് സർക്കാർ സമരക്കാരെ ചർച്ചയിൽ അറിയിച്ചത്. തിങ്കളാഴ്ച മുതലാണ് കടയടച്ചിട്ടുള്ള സമരം. റേഷൻ കടകളിലേക്ക് സാധനങ്ങളെത്തിക്കുന്ന വിതരണക്കാരുടെ സമരം മൂലം ഈ മാസം ഭൂരിഭാഗം കടകളിലും സ്റ്റോക്കെത്തിയിരുന്നില്ല. കടയടച്ചുള്ള സമരം കൂടിയാകുന്നതോടെ റേഷൻ വിതരണം പ്രതിസന്ധിയിലാകും. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സ' ഇന്ന് പത്രം നോക്കിയവര്‍ ഞെട്ടി! പ്രമുഖ പത്രങ്ങളിലെല്ലാം ഒരേ 'വാര്‍ത്തകള്‍ രാവിലെ പതിവുപോലെ വീട്ടുമുറ്റത്തെത്തിയ പത്രമെടുത്ത് തുറന്ന് നോക്കിയപ്പോള്‍ മിക്ക മലയാളികളും ഞെട്ടി. 'നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി' എന്നതായിരുന്നു ഇന്ന് പുറത്തിറങ്ങിയ മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജിലെ പ്രധാന തലക്കെട്ട്. രാജ്യത്ത് ഫെബ്രുവരി ഒന്ന് മുതല്‍ കറന്‍സി നോട്ടുകള്‍ ഇല്ലാതാകുമെന്നും ഡിജിറ്റല്‍ കറന്‍സിയിലായിരിക്കും ഇടപാടുകള്‍ നടത്തുകയെന്നുമായിരുന്നു വാര്‍ത്ത. വായന തുടരുക . .. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക വയനാട്ടില്‍ നിന്ന് വിക്രമും സുരേന്ദ്രനുമെത്തി; ഇന്നലെ കരകയറ്റിയ കാട്ടാനയെ കുങ്കിയാനകൾ ഉൾക്കാട്ടിലേക്ക് തുരത്തും മലപ്പുറം: മലപ്പുറം ഊർങ്ങാട്ടേരിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ ആനയെ കാട്ടിലേക്ക് തുരത്താൻ കുങ്കിയാനകളെത്തി. രണ്ട് കുങ്കിയാനകളാണ് വയനാട്ടിൽ നിന്നെത്തിയത്. ഇന്നലെ 21 മണിക്കൂർ കിണറിനുള്ളിൽ കഴിഞ്ഞതിന് ശേഷം രാത്രി 10 മണിയോടെയാണ് കാട്ടാനയെ കരകയറ്റിയത്. കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 24, വെള്ളിയാഴ്ച. Have Any Computer / IT Related Issues? വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. നീന്തലിന് നൽകിയിരുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിൽ: മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനം തേടുന്ന വിദ്യാർത്ഥികളില്‍ നീന്തല്‍ അറിയാവുന്നവര്‍ക്ക് നൽകിയിരുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്ണില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് നീന്തല്‍ അറിയാമെന്ന സര്‍ട്ടിഫിക്കറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഹാജരാക്കുന്ന പക്ഷം അഡ്മിഷന് ഗ്രേസ് മാർക്കായി രണ്ട് മാര്‍ക്ക് നല്‍കിയിരുന്നു. 2022-23 അധ്യയന വര്‍ഷം വരെ ഗ്രേസ് മാർക്ക് നല്‍കി. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കും ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായി പരാതി ഉയർന്നതോടെ നിലവില്‍ ഗ്രേസ് മാർക്ക് നൽകുന്നില്ല. ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് മന്ത്രി അറിയിച്ചത്. വായന തുടരുക . .. വരുമാനം കൃഷി, 11 കോടിയുടെ കരാര്‍ നല്‍കിയതില്‍ ദുരൂഹത; ദിവ്യക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് ഷമ്മാസ് പാലക്കാട്: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കെഎസ്‌യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന് കരാര്‍ നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് ഷമ്മാസ് ആരോപിച്ചു. ദിവ്യയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും ഭൂമി രേഖയില്‍ വരുമാനം കൃഷി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിവ്യക്കെതിരെ വിജിലസില്‍ പരാതി നല്‍കുമെന്നും ഷമ്മാസ് പറഞ്ഞു. വായന തുടരുക .... പി വി അന്‍വറിനെതിരെ കടുപ്പിച്ച് സർക്കാര്‍ ആലുവയിലെ 11 ഏക്കർ പാട്ടഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശിച്ചു. ആദ്യ നടപടിയായി പാട്ടഭൂമിയിലെ കെട്ടിടത്തിന്‍റെ വിശദാംശങ്ങൾ തേടി എറണാകുളം എടത്തല പഞ്ചായത്തിന് കത്തയച്ചു. ബുധനാഴ്ച കിട്ടിയ കത്തിന് അന്ന് തന്നെ പഞ്ചായത്ത് മറുപടി നൽകിയെന്നാണ് വിവരം. വായന തുടരുക കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാന്‍ അനുമതി നൽകിയതിനെ നിയമസഭയില്‍ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍ കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി നടത്താൻ വേണ്ടി പിണറായി വിജയൻ മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തു. മദ്യ കമ്പനി തുടങ്ങാൻ ടെൻഡർ വിളിക്കേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ വാദം മടിയിൽ കനമുള്ളത് കൊണ്ടാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി . വായന തുടരുക....
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |