(1)

ഫെബ്രുവരി 2025 തിങ്കളാഴ്ച

1200 കുംഭം 12

വാല്യം 2 ലക്കം 227

പേജുകള്‍: 1

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

24

To have love to God is to love humanity.

യു പ്രതിഭ എംഎൽഎയുടെ മകനെതിരായെടുത്ത കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി മേലധികാരികള്‍

യു പ്രതിഭ എംഎൽഎയുടെ മകനെതിരായി കേസെടുത്ത രണ്ട് ഉദ്യോഗസ്ഥർക്ക് ആലപ്പുഴ എക്സൈസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ നിർദേശം. കുട്ടനാട് എക്സൈസ് സിഐ ജയരാജ്, റേഞ്ച് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവരോടാണു ഹാജരാകാൻ നിർദേശം നല്‍കിയിരിക്കുന്നത്. അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ എക്സൈസ് അസി. കമ്മീഷണറാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുക. റിപ്പോർട്ട് സംസ്ഥാന എക്സൈസ് കമ്മീഷണർക്ക് കൈമാറും. മകനെതിരെ കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎല്‍എ നൽകിയ പരാതിയിലാണ് നടപടി. വായിക്കുക . .

പിസി ജോര്‍ജ് ഇന്ന് വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയില്‍

മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജ്ജിനെ ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും  ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജ് കേസിൽ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കോടതി തീരുമാനത്തിന് പിന്നാലെ ഇവിടെ നിന്ന് പിസി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇന്ന് വൈകിട്ട് ആറ് മണിക്ക് വീണ്ടും ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ജാമ്യത്തിൽ കോടതി തീരുമാനമെടുക്കും. വായന തുടരുക . . .

പി സി ജോർജ് കോടതിയില്‍ കീഴടങ്ങി

ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസുമായി ബന്ധപ്പെട്ട്  ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങാനാണ് വന്നതെന്നും അദ്ദേഹം  മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. തുടര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

പാതിവില തട്ടിപ്പ് കേസ്; ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെൻ്റിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് കേസിൽ ലാലി വിന്‍സെന്റിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അതേ സമയം, 50 ലക്ഷം രൂപ അഭിഭാഷകയെന്ന നിലയില്‍ ലാലി വിൻസെൻ്റ് ഫീസായി വാങ്ങിയെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

കാശ് പിസി ജോര്‍ജിന്റെ കുടുംബത്തില്‍ നിന്നാണോ?; ഷോണിന്റെ പരാമര്‍ശത്തില്‍ വിനായകന്‍

കോട്ടയം: മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജിനും മകന്‍ ഷോണ്‍ ജോര്‍ജിനുമെതിരെ നടന്‍ വിനായകന്‍. പി സി ജോര്‍ജിന് നോട്ടീസ് നല്‍കിയ ഈരാറ്റുപേട്ട സിഐ ഓഫീസും പി സി ജോര്‍ജ് ഹാജരാകേണ്ട ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയും പി സി ജോര്‍ജ് തന്നെ ഉണ്ടാക്കിയതാണെന്ന മകന്‍ ഷോണ്‍ ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെയാണ് വിനായകന്റെ വിമര്‍ശനം. ഇതൊക്കെയുണ്ടാക്കാനുള്ള പണം ഇസ്ലാം മതവിശ്വാസികളടക്കമുള്ള ജനത്തിന്റെ നികുതിയല്ലേയെന്ന് നടന്‍ ചോദിക്കുന്നു. വായന തുടരുക . ..

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ഒറ്റക്കെട്ടായി മുന്നോട്ട് പോകണം; അനാവശ്യ വിവാദങ്ങളിൽ നിന്നും നേതാക്കൾ വിട്ടു നിൽക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : അനാവശ്യ വിവാദങ്ങളിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതിന്റെയും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതിന്റെയും സമയമാണിത്. കേരളത്തിൽ എല്ലാ നേതാക്കളും അനിവാര്യരാണ്. ഈ ഘട്ടത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. വായന തുടരുക ....

 

 

 

 

 

 

 

 

 

 

 

 

 

 

 

ശശി തരൂരിന്റെ അഭിമുഖത്തില്‍ കടുത്ത അതൃപ്തിയില്‍ ഹൈക്കമാൻഡ്

ശശി തരൂരിൻ്റെ അഭിമുഖവുമായി ബന്ധപ്പെട്ട്  രാഹുൽ ഗാന്ധിയും അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തി. തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയത്തില്‍ കൂടുതല്‍ പരസ്യ പ്രതികരണം നടത്തി വെട്ടിലാവേണ്ട എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ദേശീയ നേതാക്കളോടും പരസ്യ പ്രതികരണം വേണ്ടെന്നാണ് നിർദ്ദേശം. വിമർശിക്കുന്നവരെ ഇല്ലാതാക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ലെന്നും പാർട്ടിയുടെ നന്മയുള്ള വിമർശനങ്ങളെ സ്വീകരിക്കുമെന്നുമാണ് വിഷയത്തില്‍ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചത്. വായന തുടരുക . . .

ശശി തരൂരിന്റെ പരാമര്‍ശം തളളി തിരുവഞ്ചൂര്‍ രാധാകൃഷ്ണര്‍

ശശി തരൂരിന്‍റെ പരാമർശം തളളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണെന്നും  തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളുണ്ടാവരുതെന്നും  തരൂർ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് തന്‍റെ പരിപൂർണമായ വിശ്വാസമെന്നും തിരുവഞ്ചൂർ പറഞ്ഞു. നിലവിലെ നേതൃത്വത്തിന്‍റെ മികവാണ്  ഉപതെരഞ്ഞെടുപ്പുകളിലെ വിജയമെന്നും, ഇടത് സർക്കാർ മൂന്നാം തവണ ഭരണം ആവര്‍ത്തിക്കില്ല യുഡിഎഫിന് ഭരണത്തിലേക്ക് വരാന്‍ ഒരു തടസവുമില്ലെന്നും അനുഭാവികളുടെ മനസിന് വേദന ഉണ്ടാക്കുന്ന ഒരു വാക്കും നേതാക്കളില്‍ നിന്ന് വരരുതെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.  വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

ഇടുക്കി താലൂക്കില്‍ അനധികൃത പാറഖനനം നടക്കുന്നതായി കണ്ടെത്തല്‍

ഇടുക്കി താലൂക്കിൽ മാത്രം മൂന്നിടത്ത് വൻ തോതിൽ അനധികൃത പാറഖനനം നടക്കുന്നതായി കളക്ടർ നിയോഗിച്ച പ്രത്യേക സംഘം കണ്ടെത്തി. ഇടുക്കി താലൂക്കിലെ ഉപ്പുതോട്, തങ്കമണി എന്നീ വില്ലേജുകളിൽ നടത്തിയ പരിശോധനയിലാണ് മൂന്നിടത്ത് അനധികൃതമായി പാറ പൊട്ടിക്കുന്നതായി കണ്ടെത്തിയത്. രണ്ടു പേരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അനധികൃത ഖനനം നടത്തിയതിന് മുന്‍പ് ലക്ഷങ്ങള്‍ പിഴ ചുമത്തപ്പെട്ടവര്‍ തന്നെയാണിതിന് പിന്നിലെന്നാണ് കണ്ടെത്തൽ. ഇവർക്ക് വീണ്ടും പിഴ ചുമത്താനുള്ള നടപടികൾ ഇടുക്കി ജില്ലാ ഭരണകൂടം തുടങ്ങി. തുടര്‍ന്നു വായിക്കുക ....

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

ഇനി വിത്ത് ഔട്ട് അല്ല; റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു

തിരുവനന്തപുരം: റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു കിലോ വീതം പഞ്ചസാര ലഭിക്കും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഒരു വര്‍ഷം പഞ്ചസാര ക്ഷാമം നേരിട്ടത്. അതേസമയം വീണ്ടും പഞ്ചസാര വിതരണം ചെയ്യുമ്പോള്‍ പഞ്ചസാരയുടെ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് 27 രൂപയാണ് നിലവിലെ വില. നേരത്തെ 21 രൂപയ്ക്കാണ് പഞ്ചസാര നല്‍കിയിരുന്നത്. ഇനി ആറ് രൂപ കൂടുതല്‍ നല്‍കണം. കൂടുതല്‍ വായിക്കുക. ,,

കാരക്കോണം മെഡിക്കല്‍ കോളേജ് കോഴക്കേസ്; കുറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത പണം ഇരയായവർക്ക് നല്‍കി ഇ ഡി

കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളേജ് കോഴക്കേസിലെ ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കുറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത പണം ഇ ഡിയുടെ കൊച്ചി ഓഫീസില്‍ വെച്ചാണ് വിതരണം ചെയ്തത്. ആറ് പേര്‍ക്കായി എണ്‍പത് ലക്ഷം രൂപ കൈമാറി.ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എസ് സിമി, കെ രാധാകൃഷ്ണന്‍, വിനോദ് കുമാര്‍, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം ജെ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. കൂടുതല്‍ വായിക്കുക . ...

COMPUTER
TIPS & TRACKS
Subscribe
Click Here.

ആശ വർക്കർമാർ സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു, മുഴുവൻ കുടിശികയും നൽകി എന്നത് തെറ്റായ പ്രചരണം

തിരുവനന്തപുരം: ആശ വർക്കർമാർ സമരം ജില്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്തും.കൂടുതൽ ജില്ലകളിലും സമരം വ്യാപിപ്പിക്കും.ചെയ്ത ജോലിയുടെ റിപ്പോർട്ട്‌ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.അത് നൽകേണ്ടെന്നാണ്  തീരുമാനം.ഓണറേറിയം കുടിശ്ശിക കിട്ടിയത് ഡിസംബർ മാസത്തെ മാത്രം തുടര്‍ന്ന് വായിക്കുക.....

.

 

 

 

 

 

 

 

 

പോപ്പ് ആശുപത്രിയിൽ, നില ഗുരുതരമായി തുടരുന്നു, പക്ഷേ പുതിയ ശ്വസന പ്രശ്‌നങ്ങളൊന്നുമില്ല

ഫ്രാൻസിസ് മാർപാപ്പ ജാഗ്രതയിലാണ്, ഓക്സിജൻ ഇപ്പോഴും നൽകുന്നുണ്ട്. രക്തപ്പകർച്ച കാരണം അദ്ദേഹത്തിന്റെ രക്തത്തിന്റെ അളവ് മെച്ചപ്പെട്ടുവരുന്നു. തുടക്കത്തിൽ ചെറിയ വൃക്കസംബന്ധമായ തകരാറുണ്ട്. അദ്ദേഹം ഇന്ന് കുർബാനയിൽ പങ്കെടുത്തു. വായനതുടരുക ........(use Translator)

ഉരുൾപൊട്ടൽ പുനരധിവാസത്തിലെ പ്രശ്നങ്ങൾ ഉന്നയിച്ച് വയനാട്ടില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നിരാഹാരസമരം

വയനാട്ടില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നിരാഹാരസമരം ഇന്ന്. രാവിലെ പത്ത് മുതല്‍ തുടങ്ങുന്ന സമരത്തില്‍ വയനാട് കലക്ടറേറ്റിന് മുന്‍പില്‍  സംഘടിപ്പിക്കുന്ന സമരത്തില്‍ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ പങ്കെടുക്കും. പുനരധിവാസം വൈകുന്നതും അഞ്ച് സെൻ്റ് മാത്രം നൽകുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

 ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ട പരിഹാരം

ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടപട്ടി  വെള്ളി ഭാര്യ ലീല  എന്നിവരുടെ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു. ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നൽകുക. അവസാന ഗഡുവും വൈകാതെ നൽകും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആറളം ഫാം സന്ദർശിക്കും. തുടർന്ന് ആറളം ഗ്രാമപഞ്ചായത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. വായന തുടരുക . ..

ആറളത്ത് ജനരോഷം; മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞു

കണ്ണൂര്‍: ആറളത്ത് വന്‍ ജനകീയ പ്രതിഷേധം. ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു. കാട്ടാന വിഷയത്തില്‍ ശാശ്വത പരി​ഹാരമില്ലാതെ പിരിഞ്ഞ് പോകില്ലെന്നാണ് ജനക്കൂട്ടം പറയുന്നത്.

വായന തുടരുക . . .

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക

കായിക ക്ഷമതാ പരീക്ഷയിൽ പരാജയം; ബോഡി ബില്‍ഡിംഗ് താരങ്ങളെ പൊലീസില്‍ നിയമിക്കുന്നത് പാളി

തിരുവനന്തപുരം: ബോഡി ബിൽഡിംഗ് താരങ്ങളുടെ പൊലീസ് സേനയിലെ വഴിവിട്ട നിയമന നീക്കം പാളി. കായിക ക്ഷമത പരീക്ഷയിൽ ബോഡിബിൽഡറായ ഷിനു ചൊവ്വ പരാജയപ്പെടുകയും മറ്റൊരു മത്സരാർത്ഥിയായ ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുക്കാതെ വന്നതോടെയുമാണ് നീക്കം പാളിയത്. വായന തുടരുക . .

വാര്‍ത്തകള്‍ | ഫെബ്രുവരി 24 തിങ്കളാഴ്ച

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക

സിപിഐഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം; വിമര്‍ശനമുണ്ടെങ്കില്‍ സിപിഐ ഭേദഗതി കൊടുക്കട്ടെയെന്ന് എ കെ ബാലന്‍

പാലക്കാട്: സിപിഐഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ സിപിഐക്ക് വിമര്‍ശനമുണ്ടെങ്കില്‍ ഭേദഗതി കൊടുക്കട്ടെയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. വിയോജിപ്പ് ഉണ്ടെങ്കില്‍ ആര്‍ക്കും ഭേദഗതി കൊടുക്കാമെന്നും എ കെ ബാലന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞിട്ടില്ലെന്നും വളര്‍ന്ന് വരുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള പ്രവണതകള്‍ ആണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൂണ്ടിക്കാണിച്ചതെന്നും എ കെ ബാലന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. വായന തുടരുക .  . .

അനുനയ നീക്കവുമായി തരൂരിനെ വിളിച്ച് സുധാകരന്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചു, നോ കമന്‍റെന്ന് സതീശന്‍

തിരുവനന്തപുരം: അനുനയനീക്കവുമായി ശശി തരൂരിനെ വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു. വായന തുടരുക. ....



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.