|
(1) |
|
മാര്‍ച്ച് 2025 തിങ്കളാഴ്ച 1200 മീനം 10 |
|
വാല്യം 2 ലക്കം 248 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
24 |
|
Everything I need for success comes to me effortlessly and easily. |
|
മിഷന്‍ 2026 ന് തുടക്കമിടാൻ നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. 5 വര്‍ഷം തുടർച്ചയായി കെ സുരേന്ദ്രന്‍ തുടർന്ന സ്ഥാനത്തേക്കാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുക. അതോടൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷൻ 2026 ന് തുടക്കമിടും, കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ ജില്ലക്കും പ്രത്യേകം പ്ലാൻ ഉണ്ടായിരിക്കും. മുതിർന്നവർക്കൊപ്പം യുവാക്കളെയും ചേര്‍ത്തുകൊണ്ട് സംഘല്‍നയിൽ ഉടന്‍ അഴിച്ചു പണിനടത്താനും ഒരുങ്ങുകയാണ് രാജീവ് ചന്ദ്രശേഖർ. വായന തുടരുക . . . മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ എം.കെ.സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന് ചെന്നൈയില്‍ നടക്കും മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിളിച്ച യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. യോഗത്തിൽ 7 സംസ്ഥാനങ്ങളിലെ നേതാക്കൾ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരുടെ സാന്നിധ്യം ആണ് യോഗത്തിന്റെ സവിശേഷത. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി.എം.എ.സലാം തുടങ്ങിയവരും കേരളത്തില്‍ നിന്ന് പങ്കെടുക്കും. തുടര്‍ന്നു വായിക്കുക . . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 എയിംസ്സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് കേരള സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. പാര്‍ലമെന്‍റ് സമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്നും കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്നാണ് കേരള സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. അനുയോജ്യമായ സൗകര്യങ്ങള്‍ ഇവിടെയുണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും ആരോഗ്യ സെക്രട്ടറിയെ കണ്ടതിനുശേഷം കെ വി തോമസ് പറഞ്ഞു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 മലാപ്പറമ്പ് ചേവരമ്പലം റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു കോഴിക്കോട് മലാപ്പറമ്പ് ചേവരമ്പലം റോഡില്‍ വൻ ഗർത്തം രൂപപ്പെട്ടു. ഇന്ന് രാവിലെ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടിയതിന് പിന്നാലെയാണ് റോഡ് പൊട്ടിപ്പൊളിഞ്ഞത്. മെഡിക്കൽ കോളജിലേക്ക് അടക്കം നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന തിരക്കേറിയ റോഡിലാണ് പൊടുന്നനെ ഗര്‍ത്തം രൂപപ്പെട്ടത്. വെള്ളച്ചാട്ടം പോലെ വലിയ ശക്തിയിലാണ് വെള്ളം പുറത്തേക്ക് വന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തൊട്ടടുത്തുള്ള കടകളിലേക്കും വീടുകളിലേക്കും വെള്ളം ഒഴുകിയെത്തി. വാട്ടര്‍ അതോറിറ്റി മലാപ്പറമ്പ് ടാങ്കില്‍ നിന്നും ചേവരമ്പലം ഭാഗത്തേക്കുള്ള വിതരണ പൈപ്പാണ് പൊട്ടിയത്. വൈകാതെ വാൽവ് അടച്ചു. വായന തുടരുക . .. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) Aristocrat Leisures Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 8 സിപിഎം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ടികെ രജീഷ്, എന്‍വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവന്‍, പ്രഭാകരന്‍, കെവി പദ്മനാഭന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. 11-ാം പ്രതിക്ക് 3 വര്‍ഷം തടവുശിക്ഷയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവര്‍ക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. വായന തുടരുക . . . Protect yourself from Burning Sun. Don't travel for any kind of IT or online Sevices All kinds of IT / Online Services are Available I your Mobile WA your request to 9745397722 മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങള്‍ ചോര്‍ന്നു; കര്‍ശന നടപടിക്കൊരുങ്ങി SCERT പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങള്‍ ചോർന്നു. ചോര്‍ന്ന പുസ്തകം ബ്ലോഗില്‍ പ്രചരിക്കുന്നുണ്ട്. ഇക്കൊല്ലം പരിഷ്കരിച്ച ബയോളജി, കെമിസ്ട്രി ആദ്യ വാല്യങ്ങളാണ് ചോര്‍ന്നത്. ചോര്‍ച്ച കേസില്‍ കർശനടപടിയെടുക്കുമെന്ന് എസ്‌സിഇആര്‍ടി (സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ്) ഡയറക്ടർ ആർ കെ ജയപ്രകാശ് പറഞ്ഞു. വായന തുടരുക . . . Kerala രാജീവ് അല്ല ആര് വന്നാലും കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല'; ബിനോയ് വിശ്വം പാലക്കാട്: രാജീവ് അല്ല ആര് വന്നാലും കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായതില്‍ അത്ഭുതം തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എന്താണെന്ന് എല്ലാവർക്കും അറിയാം. ബിജെപിയുടെ പല സ്ഥാനങ്ങളില്‍ ഇരിക്കുന്നവരും കോര്‍പ്പറേറ്റ് തമ്പുരാക്കന്മാരാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ പാർട്ടിക്ക് പറ്റിയ ആളെയാണ് അവര്‍ സംസ്ഥാന അധ്യക്ഷനാക്കിയത് എന്നും അദ്ദേഹം വിമര്‍ശിച്ചു. വായന തുടരുക.... Passport Service PCC Service Identity Certificate Surrender certificate Are made available via Whats app Touch us 9745397722 |
|
കേരളം മൊത്തം എടുക്കുവാന്‍ പോവുകയാണെന്ന് ബിജെപി എംപി സുരേഷ് ഗോപി കേരളം മൊത്തം എടുക്കുവാന്‍ പോവുകയാണെന്ന് ബിജെപി എംപി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്വമല്ല നിഷ്പ്രയാസം സാധിക്കുന്ന ഒന്നു മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി സൈദ്ധാന്തിക വിപ്ലവത്തിലേക്ക് വളർന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം പാര്‍ട്ടി ഏൽപ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നൽകുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വായന തുടരുക . . . ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു. വായന തുടരുക . . വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. രാജീവ് ചന്ദ്രശേഖറിനു ഇനി പുതിയ ദൗത്യം രാജീവ് ചന്ദ്രശേഖറിനു ഇനി പുതിയ ദൗത്യം. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനമാണ് നിർണായകമായത്. പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്ക് പുറമെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്താനാകുമോയെന്ന പരീക്ഷണമാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നത്. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ഒറ്റപേരിലേക്ക് എത്താനാവാത്ത സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര നേതാക്കളുടെ തീരുമാനം നിര്‍ണ്ണായകമായത്. ക്രൈസ്തവ സഭ നേതാക്കളുമായുള്ള അടുത്ത ബന്ധവും രാജീവ് ചന്ദ്രശേഖറെ പരിഗണിക്കുന്നതിന് കാരണമായി.ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രഖ്യാപനം പാര്‍ട്ടി ഘടകത്തിലെ അഭിപ്രായ ഭിന്നതകള്‍ കൊണ്ടു കൂടിയാണ് ഇത്രയും നീണ്ടത്. തുടര്‍ന്നു വായിക്കുക .... സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടായിട്ടും ഇന്ത്യയില്‍ ദളിത് പിന്നോക്കവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകണം എന്നതിനെ ആരും ഗൗരവമായി എടുക്കാത്തതാണ് ഏറ്റവും വലിയ പരാജയം എന്ന് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്അര്‍ലേക്കര്‍ സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടായിട്ടും ഇന്ത്യയില്‍ ദളിത് പിന്നോക്കവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകണം എന്നതിനെ ആരും ഗൗരവമായി എടുക്കാത്തതാണ് ഏറ്റവും വലിയ പരാജയം എന്ന് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ . രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതി പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ദളിത് പ്രോഗ്രസ് കോണ്‍ക്‌ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ ജനങ്ങളുടെ മനോഭാവം മാറിയാല്‍ മാത്രമേ സാമൂഹികമായ പുരോഗതി കൈവരിക്കാനാകൂ. അതു മാറാത്തതു കൊണ്ടാണ് ഇന്ത്യയില്‍ ദളിത് വിഭാഗങ്ങളുടെ സാമൂഹ്യപുരോഗതി ഇനിയും അകലെയായിരിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യരിലൊരാളായിരുന്നു ഡോ. അംബേദ്കര്‍. അംബേദ്കറുടെ ജയന്തി ഇന്ത്യയില്‍ ദളിത് വിഭാഗങ്ങള്‍ മാത്രമാണ് ആഘോഷിക്കുന്നത്. അത് എല്ലാ ഇന്ത്യക്കാരും ആഘോഷിക്കാന്‍ തുടങ്ങേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. വായനതുടരുക...... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . Kerala മുഖ്യമന്ത്രിക്കെതിരായ ദുർഭൂതം പരാമർശം, കെ സി വേണുഗോപാലിനെ പിന്തുണച്ച് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദുര്‍ഭൂതം പരാമര്‍ശം നടത്തിയതില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എം പിയും. മൂന്നാമതും ദുര്‍ഭൂതം വരുന്നുവെന്നാണ് കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിന് പിന്തുണയുമായാണ് ഇപ്പോള്‍ യുവനേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. തുടര്‍ന്നു വായിക്കുക..... മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമിഏറ്റെടുപ്പ് തടയില്ല'; ഹാരിസണ്‍സിന്റെ ആവശ്യംഹൈക്കോടതി അംഗീകരിച്ചില്ല കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുപ്പ് തടയില്ല. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹാരിസണ്‍സിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹാരിസണ്‍സ് മലയാളം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തീര്‍പ്പാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്. വായന തുടരുക . . . ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎൻടിയുസിയെ തള്ളി കോൺഗ്രസ്; പാര്‍ട്ടി നിലപാടാണ് പ്രധാനമെന്ന് എം എം ഹസന്‍ തിരുവനന്തപുരം: എസ്‌യുസിഐ നേതൃത്വത്തില്‍ നടക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോൺഗ്രസ്. ഐഎന്‍ടിയുസി നിലപാട് തിരുത്തണമെന്ന് യുഡിഎഫ് കൺവീനര്‍ എം എം ഹസന്‍ ആവശ്യപ്പെട്ടു. ഐഎന്‍ടിയുസിയുടെ നിലപാടില്‍ കാര്യമില്ലെന്നും കോൺഗ്രസിന്റെ നിലപാടാണ് പ്രധാനമെന്നും ഹസന്‍ വ്യക്തമാക്കി. ഐഎൻടിയുസി പിന്തുണച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസും കെപിസിസിയും സമരത്തെ പിന്തുണയ്ക്കും. അതിനൊപ്പം നില്‍ക്കുകയാണ് ഐഎൻടിയുസി ചെയ്യേണ്ടതെന്നും എം എം ഹസൻ ആവശ്യപ്പെട്ടു, വായന തുടരുക... COMPUTER TIPS & TRACKS Subscribe Click Here. കേരളത്തില്‍ ബിജെപിക്ക് ഇപ്പോള്‍ നല്ല മുഹൂര്‍ത്തം അനില്‍ ആന്റണി തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ പ്രവർത്തിച്ച മേഖലകളിലെല്ലാം തിളങ്ങിയ വ്യക്തിത്വം ആണെന്ന് അനില്‍ അന്റണി. കേരളത്തിലെ ബിജെപിക്ക് ഇപ്പോള്‍ നല്ലൊരു മുഹൂർത്തമാണ്. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോഴും പാര്‍ട്ടി നന്നായി തന്നെ വളര്‌ന്നിരുന്നു. എന്‍ഡിഎ സര്‍ക്കാരിന്റെ കീഴില്‍ രാജ്യം നന്നായി പോകുന്നുണ്ടെന്നും അനില്‍ ആന്റണി പറഞ്ഞു. വായന തുടരുക ... |
|
രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഹ്ളാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തുടര്‍ന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗൺസിലിൽ രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മലമ്പുഴയില്‍ മഹാശില നിര്‍മിതികള്‍ കണ്ടെത്തി മലമ്പുഴയിൽ മഹാശില നിർമിതികൾ കണ്ടെത്തി. മലമ്പുഴ ഡാമിലെ ദ്വീപുകള്‍ പോലുള്ള കുന്നുകളിലാണ് ശിലാനിർമിതികള്‍ കണ്ടെത്തിയത്. മെഗാലിത്തിക് കാലത്തെ നിര്‍മിതികളാണ് കണ്ടെത്തിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. ഒറ്റ അറയുള്ളതും ഒന്നിലധികം അറയുള്ളതുമായ ശവകുടീരങ്ങള്‍ കണ്ടെത്തിയവയിലുണ്ട്. 45 ഹെക്ടര്‍ സ്ഥലത്ത് 110 മഹാശിലാ നിർമിതകളെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പറയുന്നു. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങള്‍ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. അൻവറിനെതിരായ ആരോപണത്തില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു വായന തുടരുക . . ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേര്‍ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിലൂടെ സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിൽ രണ്ട് ആഴ്ചയ്ക്കിടെ പിടിയിലായത് 873 പേർ. ആകെ 874 കേസുകളെടുത്തു, 901 പേരെ പ്രതിചേർത്തു. മാർച്ച് അഞ്ച് മുതൽ 19 വരെയുള്ള ദിവസത്തെ കണക്കുകളാണ് ഇത്. എക്സൈസ് മാത്രം നടത്തിയത് 6506 റെയ്ഡുകളാണ്,മയക്കുമരുന്നിനെതിരെ എക്സൈസ് സേന മറ്റ് സേനകളുമായി ചേർന്ന് 177 പരിശോധനകളും നടത്തി. മയക്കുമരുന്ന് വ്യാപനത്തിനെതിരെ പഴുതടച്ച പ്രതിരോധം സാധ്യമാക്കിയ എക്സൈസ് സേനയെ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മയക്കുമരുന്നിന്റെ വഴി തേടി സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളിലുൾപ്പെടെ പേയി പ്രതികളെ പിടികൂടാൻ എക്സൈസിന് കഴിഞ്ഞു. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള നിരീക്ഷണം വരുന്ന ആഴ്ച കൂടുതൽ ശക്തമാക്കും. അതിർത്തിയിൽ കർശന ജാഗ്രത തുടരാനും മന്ത്രി നിർദേശം നൽകി. വായന തുടരുക . . . സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍ ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകൽ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സമരം ശക്തമാക്കും ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. വായന തുടരുക . . ..
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 357 ഓഫ്‌ഷോര്‍ ഗെയിമിങ് വെബ്‌സൈറ്റുകള്‍ക്ക് പൂട്ടിട്ടു രാജ്യത്ത് നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന 357 ഓഫ്‌ഷോര്‍ ഗെയിമിങ് വെബ്‌സൈറ്റുകളും 2400 ബാങ്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തതായി ധനകാര്യ മന്ത്രാലയം. ഓഫ്‌ഷോര്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇത്തരം ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ പ്രചരിപ്പിക്കുന്ന സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം അറിയിച്ചു. ജി.എസ്.ടി അടയ്ക്കാത്തതും കൃത്യമായി രജിസ്റ്റര്‍ ചെയ്യാത്തതുമായ ഏകദേശം700 ഓഫ്‌ഷോര്‍ ഗെയിമിങ് കമ്പനികളാണ് ജി. എസ്. ടി ഡയറക്ടറേറ്റ് ജനറലിന്റെ നിരീക്ഷണത്തിലുള്ളത്. അനധികൃത പണം കൈമാറാനുപയോഗിക്കുന്ന മ്യൂള്‍ ബാങ്കിങ് വഴിയാണ് ഗെയിമിങ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 166 മ്യൂള്‍ അക്കൗണ്ടുകളാണ് ഡി.ജി. ജി. ഐ കണ്ടെത്തിയത്. മറ്റു രണ്ട് വ്യത്യസ്ത കേസുകളില്‍ 2400 ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും 126 കോടി രൂപ മരവിപ്പിക്കുകയും ചെയ്തു. വായന തുടരുക . . Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക തൃശൂര്‍ക്കാരനാ കണ്ണൂരിലെ പുതിയാപ്ലയാണ് രാജീവ് ചന്ദ്രശേഖര്‍ എ പി അബ്ദുള്ളക്കുട്ടി തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ ബിജെപിയെ ആധുനിക കാലഘട്ടത്തില്‍ നയിക്കാന്‍ കഴിയുന്ന നേതാവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ന്യൂ ജനറേഷനെ ആകർഷിക്കാന്‍ കഴിയുന്നയാളാണ് രാജീവ് ചന്ദ്രശേഖറെന്നും ഏല്‍പ്പിച്ച ചുമതല നല്ല രീതിയില്‍ ചെയ്യുന്നയാളാണെന്നും എ പി അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍കാരനാണ് കണ്ണൂരിലെ പുതിയാപ്ലയാണ് രാജീവ് ചന്ദ്രശേഖറെന്നും എ പി അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. അദ്ദേഹം മൂന്നുതവണ രാജ്യസഭാ എംപി എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങിയ വ്യക്തിതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വായന തുടരുക . . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |