സെപ്തംബര്‍ 2024 ചൊവ്വാഴ്ച

1200 കന്നി 8

ലക്കം 1 വാല്യം 96

പേജുകള്‍: 1   2  

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

24

Love is a great power, but it takes power to have pure love.”

PBKIVV

സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, അതിജീവിതയെ നിശബ്ദയാക്കാന്‍ ശ്രമം- രൂക്ഷപരാമർശവുമായി കോടതി......
ലൈംഗികാതിക്രമക്കേസില്‍സിദ്ദിഖിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. പീഡനക്കേസില്‍അതിജീവിതയെ നിശബ്ദയാക്കാനുള്ള നീക്കമാണ് സിദ്ദിഖില്‍നിന്നുണ്ടായതെന്നും ചുമത്തപ്പെട്ട എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പ്രഥമദൃഷ്ടാ തെളിവുണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍വ്യക്തമാക്കുന്നു. ബില്‍ക്കിസ് ബാനു കേസിലെ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് ജാമ്യ ഹര്‍ജി ഉത്തരവ് കോടതി അവസാനിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ വായിക്കുക . . .

അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ സന്ദ൪ശിച്ച് മന്ത്രി എം.ബി. രാജേഷ്

പുനെയിലെ കമ്പനിയില്‍ ജോലി ചെയ്യവേ മരണമടഞ്ഞ അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ മന്ത്രി എം.ബി. രാജേഷ് സന്ദ൪ശിച്ചു. അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും സംസ്ഥാന സ൪ക്കാ൪ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കൊള്ള ലാഭത്തിനു വേണ്ടി ജീവനക്കാരെ പിഴിഞ്ഞെടുക്കുന്നതിന്റെ ഇരയും രക്തസാക്ഷിയുമാണ് അന്നയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഏണസ്റ്റ് ആൻഡ് യംഗ് എന്ന ബഹുരാഷ്ട്ര കമ്പനിയില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയിരുന്ന അന്ന അമിത ജോലിഭാരം മൂലമുള്ള ഹൃദയസ്തംഭനം മൂലം മരണത്തിന് കീഴടങ്ങുകയായിരുന്നു.

കടപ്പാട് . . .

സംശയാസ്പദമായ ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകളും ഐപി വിലാസങ്ങളും സര്‍ക്കാരിന് നല്‍കും: ടെലിഗ്രാം സിഇഒ.

ഉപയോക്താക്കള്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടതായി സംശയിക്കുമ്പോള്‍, ഫോണ്‍ നമ്പറുകളും ഐപി വിലാസങ്ങളും പോലുള്ള ഉപയോക്തൃ വിവരങ്ങള്‍ പങ്കിടാം തുടങ്ങുമെന്ന് ടെലിഗ്രാം സിഇഒ പവര്‍ ദുറോവ് പ്രഖ്യാപിച്ചു. പ്ലാറ്റ്‌ഫോമില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി ടെലിഗ്രാം സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ മാസം ഫ്രഞ്ച് അധികൃതര്‍ ദുറോവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് ഈ മാറ്റം.

കൂടുതല്‍ വായിക്കുക . . .

ഹജ്ജ് തീർത്ഥാടനം; അപേക്ഷ കൊടുക്കാനുള്ള അവസാന തിയ്യതി നീട്ടി

2025 വര്‍ഷത്തേക്കുള്ള ഓണ്‍ലൈൻന്‍ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി നീട്ടി. സെപ്തംബര്‍ 30 പുതിയ തീയ്യതി. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്ത വായിക്കുക . . .

ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശം, നഗ്നനായി വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ചു; യുവാവ് അറസ്റ്റില്‍......
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം.

തുടര്‍ന്നു വായിക്കുക . . .

'രഹസ്യവിവരങ്ങള്‍ പുറത്തുവന്നതില്‍ അതൃപ്തി; സിദ്ദിഖിന് ജാമ്യം നൽകാത്തതില്‍ സന്തോഷം' - പരാതിക്കാരി......
സിദ്ദിഖിന് മുന്‍കൂര്‍ജാമ്യം നല്‍കാത്തതില്‍
തനിക്ക് സന്തോഷമുണ്ടെന്ന് പരാതിക്കാരി. കേസ് നടക്കുന്നതുകൊണ്ട് കൂടുതല്‍ സംസാരിക്കാനില്ലെന്നും രഹസ്യമായി പറഞ്ഞ പല വിവരങ്ങളും പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

വായന തുടരുക . . .

മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകൽ; എംഎം ലോറൻസിന്‍റെ മക്കള്‍ 3 പേരും മെഡിക്കല്‍ കോളേജിലെത്തണം, അറിയിപ്പ്

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകുന്ന വിഷയത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകാന്‍ എംഎം ലോറൻസിന്റെ മൂന്നു മക്കള്‍ക്കും അറിയിപ്പ്. മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തില്‍ നാളെ ഹാജരാകാനാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫോറന്‍സിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികള്‍, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കരുതെന്നാണ് മകള്‍ ആശ ആവശ്യപ്പെടുന്നത്. 

വായന തുടരുക . . .

ലൈംഗിക പീഡന പരാതി; മുകേഷിനെ അറസ്റ്റുചെയ്ത് വിട്ടയച്ചു......
കൊച്ചി: ലൈം​ഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.

വായന തുടരുക . . .

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യമായി കൂട്ട ഉപവാസ സമരം

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ ജന സംരക്ഷണസമിതി ഇന്ന് എറണാകുളം വഞ്ചി സ്‌ക്വയറിര്‍ കൂട്ട ഉപവാസ സമരം നടത്തും. 10 മണിക്ക് സീറോ മലബാര്‍ സഭ മേജര്‍ ആർച്ച് ബിഷപ്പ് കർദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യും.

കടപ്പാട് . . .

ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ; അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വിചിത്ര പരാമര്‍ശവുമായി നിര്‍മല സീതാരാമന്‍

അന്ന സെബാസ്റ്റ്യന്‍ പേരയിലിന്റെ മരണത്തില്‍ വിചിത്ര പരാമര്‍ശവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. വീടുകളില്‍ നിന്ന് സമ്മര്‍ദത്തെ എങ്ങനെ നേരിടണമെന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും ദൈവത്തെ ആശ്രയിച്ചാല്‍ മാത്രമേ സമ്മര്‍ദങ്ങളെ നേരിടാനാകൂ എന്നും മന്ത്രി പറഞ്ഞു. ചെന്നൈയില്‍ ഒരു സ്വകാര്യ കോളജിലെ ചടങ്ങില്‍ പങ്കെടുത്തായിരുന്നു പരാമര്‍ശം.

വായന തുടരുക . . .

AI തൊഴില്‍ ഇല്ലാതാക്കുന്നില്ല, മാറ്റങ്ങള്‍ ഉണ്ടാക്കും; ആശങ്ക വേണ്ടെന്ന് സാം ഓള്‍ട്ട്മാന്‍

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് തൊഴില്‍ ഇല്ലാതാക്കില്ലെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓൾ‌ട്ട്മാന്‍. എഐ തൊഴില്‍ രം​ഗത്ത് മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും ആശങ്ക വേണ്ടെന്നും സാം ഓൾട്ട്മാന്‍ പറയുന്നു. എഐ തൊഴില്‍ രം​ഗത്ത് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ പ്രതികൂലമോ അനുകൂലമോ ആകാം. എന്നാല്‍ തൊഴില്‍ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് സാം ഓള്‍ട്ട്മാന്‍ വ്യക്തമാക്കി.

വായന തുടരുക ......

24 വാര്‍ത്തയെന്ന തരത്തില്‍ എം വി ജയരാജനെ ലക്ഷ്യംവച്ച് വ്യാജ പ്രചാരണം; സ്‌ക്രീന്‍ഷോട്ട് നിർമ്മിച്ച ആൾക്കെതിരെ കേസ്


തന്റേതെന്ന പേരില്‍ വ്യാജ പ്രസ്താവനയുടെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതിനെതിരെ സിപിഐഎം നേതാവ് എം വി ജയരാജന്‍ നല്‍കിയ പരാതിയില്‍ നടപടി. മുനീര്‍ ഹാദി എന്നയാള്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ട്വന്റിഫോര്‍ ന്യൂസിന്റെ വെബ്‌സൈറ്റിലെ വാര്‍ത്തയുടെ ഡിസൈനില്‍ 24 ലോഗോ ഉള്‍പ്പെടെ പതിപ്പിച്ച് വ്യാജ സ്‌ക്രീന്‍ഷോട്ടുണ്ടാക്കി പ്രചരിപ്പിച്ച യാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ വര്‍ഗീയ വിഭജന ലക്ഷ്യത്തോടെയാണ് ഇങ്ങനെ വ്യാജ പ്രചാരണം നടത്തിയത് എന്ന് എഫ്‌ഐആറില്‍ പറയുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ വാര്‍ത്ത ട്വന്റിഫോറിന്റേതല്ലെന്നും സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്നും ട്വന്റിഫോര്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചിരുന്നു.

തുടര്‍ന്നു വായിക്കുക . . .

'മലപ്പുറത്തെ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാക്കുന്ന ആര്‍ക്കു വേണ്ടി?' മുഖ്യമന്ത്രിക്കെതിരെ സമസ്ത മുഖപത്രം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെയും ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് സമസ്ത മുഖപത്രമായ സുപ്രഭാതം. ഘടകകക്ഷികളെപ്പോലും നിശബ്ദരാക്കി എന്തിനാണ് ഒരു എഡിജിപിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇത്ര തിടുക്കംകാട്ടുന്നതെന്നും ‘ആരെയാണ് മുഖ്യമന്ത്രി തോല്‍പ്പിക്കുന്നത്’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ സമസ്ത ചോദിക്കുന്നു.

വായന തുടരുക . . .

'പൂരം കലക്കാന്‍ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എംആര്‍ അജിത് കുമാര്‍, ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ എഡിജിപി തന്നെ'

മലപ്പുറം: പൂരത്തിന്റെ മൂന്ന് ദിവസം മുൻപ് എഡിജിപി ഉണ്ടാക്കിയ പ്ലാന്‍ പ്രകാരമാണ് പൂരം കലക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കാന്‍ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ് എംആര്‍ അജിത് കുമാര്‍. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാര്‍ തന്നെ. ഇതിലും വലിയ തമാശ ഉണ്ടോയെന്നും വിഡി സതീശന്‍ ചോദിച്ചു. കൊച്ചിയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ തല പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 

തുടര്‍ന്നു വായിക്കുക . . .

വെറുംവാക്ക് പറഞ്ഞ ചരിത്രം സിപിഐക്കില്ലായിരുന്നു; ഇപ്പോള്‍ എന്തു പറഞ്ഞാലും പ്രശ്നമല്ലാതായി...
തിരുവനന്തപുരം എഡിജിപി എം.ആർ. അജിത്കുമാര്‍ വിഷയത്തിലെ സംഭവവികാസങ്ങള്‍ പൊതുസമൂഹത്തില്‍ സിപിഐയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും മുതിര്‍ന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയില്‍. പാര്‍ട്ടി എടുക്കുന്ന ഉറച്ച തീരുമാനം എല്‍ഡിഎഫില്‍ അംഗീകരിപ്പിക്കുന്ന കീഴ്‌വഴക്കമാണ് മുന്‍പുണ്ടായിരുന്നതെന്നും വെറും വാക്കായിട്ടു വര്‍ത്തമാനം പറഞ്ഞിട്ട് ഇറങ്ങിപ്പോകുന്ന സ്ഥിതി ഉണ്ടായിട്ടില്ലെന്നും ഇസ്മയില്‍ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 24, ചൊവ്വ ......

വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരും; ഇന്നും നാളെയും വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മൂന്ന് ജില്ലകളിലാണ് മഞ്ഞ അലർട്ട് നൽകിയിട്ടുള്ളത്.

24/09/2024: കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

25/09/2024: കണ്ണൂര്‍, കാസറഗോഡ്

എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റര്‍ മുതര്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തുടര്‍ന്നു വായിക്കുക . . .

കോട്ടയം കൈപ്പുഴ മുട്ടില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ട് മരണം

കോട്ടയം കൈപ്പുഴ മുട്ടില്‍ കാര്‍ വെള്ളത്തില്‍ വീണ് രണ്ട് മരണം. കോട്ടയം ഭാഗത്തുനിന്നും വന്ന കാര്‍ കൈപ്പുഴമുട്ട് പാലത്തിന്‍റെ ഇടതുവശത്തെ സർവീസ് റോഡ് വഴി നേരെ ഓടിയെത്തിയാണ് ആറ്റില്‍ വീണതെന്ന് നാട്ടുകാര്‍ പറയുന്നു.

വായന തുടരുക . . .

ട്വിന്‍റ്ഫോര്‍ വാര്‍ത്തകള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചു, യുഎന്‍ ആസ്ഥാനത്ത് നിന്ന് തത്സമയം സംപ്രേക്ഷണം ചെയ്യാം

സുപ്രധാന നേട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വാർത്താ ചാനലുകളിലൊന്നായ ട്വന്‍റി ര്‍ർ ന്യൂസിന് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് നിന്ന് മറ്റ് ആഗോള മാധ്യമങ്ങൾക്കൊപ്പം എല്ലാ പ്രധാന ഇവൻ്റുകളും തത്സമയം സംപ്രേക്ഷണം ചെയ്യാൻ ഈ അംഗീകാരം ചാനലിനെ അനുവദിക്കുന്നു.

വാര്‍ത്ത കാണുക. . .

സർവകലാശാലകള്‍ ഓപ്പണ്‍ബുക്ക് പരീക്ഷയിലേക്ക്, തുടക്കം നവംബറില്‍......

തിരുവനന്തപുരം: നാലുവര്‍ഷബിരുദം നടപ്പായതോടെ, സംസ്ഥാനത്തെ സർവകലാശാലകളെല്ലാം ഓപ്പണ്‍ബുക്ക് പരീക്ഷയിലേക്കു (പുസ്തകം തുറന്നുവെച്ചെഴുതുന്ന രീതി) മാറുന്നു. ആദ്യപടിയായി, നവംബറിലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ പഠനനേട്ടം (ഔട്ട് കം) അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണയം നടപ്പാക്കും. പരീക്ഷാപരിഷ്കാരത്തിന്റെ ഭാഗമായി ഇത്തവണ ഓണ്‍സ്‍ക്രീന്‍ പുനര്‍മൂല്യ നിര്‍ണയവുമുണ്ടാവും.

കൂടുതലറിയുക . . .

പരിഭവം മറന്ന് ഇപി: കണ്ണൂരില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്തു; ദുഷ്‌പ്രചാരണങ്ങളെ വിമര്‍ശിച്ച് പ്രസംഗം

കണ്ണൂര്‍: പരിഭവം മറന്ന് ഇപി ജയരാജന്‍ കണ്ണൂരില്‍ സിപിഎം പരിപാടിയില്‍ പങ്കെടുത്തു. സർക്കാരിനും പാര്‍ട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ജയരാജന്‍ പങ്കെടുത്തത്. എംവി ജയരാജന്‍, ടിവി സുമേഷ് എംഎല്‍എ തുടങ്ങിയ നേതാക്കളും മാ‍ര്‍ച്ചില്‍ പങ്കെടുത്തു. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം പാര്‍ട്ടി ക്ഷണിച്ച പരിപാടികളില്‍ പോലും പങ്കെടുക്കാതെ ഇപി മാറിനില്‍ക്കുകയായിരുന്നു.

വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.