|
ഒക്ടോബര്‍ 2024 വെള്ളിയാഴ്ച 1200 തുലാം 8 |

|
ലക്കം 1 വാല്യം 120 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
24 |
|
To use punctuation marks on paper is easy but can you put a full stop to waste thoughts. |
|
നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ്; എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലാന്‍ഡ് റവന്യു ജോയന്റ് കമ്മീഷണര്‍ ... തിരുവനന്തപുരം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന കൈക്കൂലി ആരോപണത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് എ.ഗീത റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നൽകുന്നതാണ് റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocraft Leisures 9745397722 പത്രിക സമര്‍പ്പിച്ച് പ്രിയങ്ക, സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അന്‍വര്‍ ഇന്നത്തെ പ്രധാന വാര്‍ത്തകര്‍... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക റെയ്‌ഡിന് ഉദ്യോഗസ്ഥരെത്തിയത് ടൂറിസ്റ്റ് ബസില്‍; ഉല്ലാസയാത്രയെന്ന ബാനര്‍: അതീവ രഹസ്യ ഓപ്പറേഷന്‍... തൃശൂര്‍ കണക്കില്‍പ്പെടാത്ത 104 കിലോ സ്വർണം പിടിച്ചെടുത്ത ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ നീക്കങ്ങള്‍ ആസൂത്രിതവും അതീവ രഹസ്യവുമായി. ട്രെയിനിങ് എന്ന പേരില്‍ കൊച്ചിയിലേക്കു വിളിച്ചുവരുത്തിയ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കി വിനോദസഞ്ചാരികളെന്ന പേരില്‍ ടൂറിസ്റ്റ് ബസുകളിലും വാനുകളിലുമാണ് തൃശൂരില്‍ എത്തിച്ചത്. ആകെ 640 ഉദ്യോഗസ്ഥരെയാണ് റെയ്ഡിനായി വിന്യസിച്ചതെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണര്‍ ദിനേശ് കുമാര്‍ പറഞ്ഞു. 'കേരളീയം' ഇത്തവണ ഇല്ല; തീരുമാനം വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്... തിരുവനന്തപുരം കേരള സര്‍ക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാന്‍ കാരണമായെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടിരുന്നു. GK TIP Today കനത്ത മഴ; കോട്ടയത്ത് ഒക്ടോബര്‍ 26 വരെ നിയന്ത്രണം, ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കല്‍ കല്ലിലും നിരോധനം... കോട്ടയം കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ശനിയാഴ്ച വരെയാണ് നിയന്ത്രണം. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലെയും മലയോര മേഖലയിലെയും രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ ജില്ലയില്‍ ഖനനത്തിനും നിരോധനം ഏർപ്പെടുത്തി. അങ്കമാലി – ശബരി റെയില്‍പാതയ്ക്ക് വീണ്ടും ജീവൻവയ്ക്കുന്നു; ത്രികക്ഷി കരാറിലൂടെ പദ്ധതി നടപ്പാക്കാന്‍ നിര്‍ദേശം.. കൊച്ചി കാല്‍ നൂറ്റാണ്ടിലധികമായി കാടുപിടിച്ചു കിടക്കുന്ന നിർദിഷ്ട അങ്കമാലി – ശബരി റെയില്‍പാതയ്ക്ക് വീണ്ടും ജീവന്‍വയ്പിക്കാനുള്ള ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാരും റെയില്‍വേയും റിര്‍ർവ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള ഒരു ത്രികക്ഷി കരാറിലൂടെ പദ്ധതി നടപ്പാക്കാനുള്ള കരാര്‍ തയാറാക്കാന്‍ േകരള റെയില്‍ ഡവലപ്മെന്റ് കോർപറേഷന്, സംസ്ഥാന ഗതാഗത അഡീഷണല്‍ സെക്രട്ടറി കത്തു നൽകി. ഈ മാസം 16ന് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന റെയില്‍ മന്ത്രി വി.അബ്ദുറഹിമാനും കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയുടെ പിന്നാലെയാണ് പുതിയ തീരുമാനം |
|
‘പി.പി.ദിവ്യ ഗുഹയില്‍ ഒളിച്ചിട്ടില്ല സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ്, കേരളം ഭരിക്കുന്നത് നാണ.കെട്ട മുഖ്യമന്ത്രി.. കല്‍പറ്റ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കല്‍പ്പറ്റ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് എളുപ്പമായിരുന്നെങ്കില്‍ സതീശന്‍ അന്‍വറിനെ കാണാന്‍ പോകുമായിരുന്നോ?... ഇടതുപക്ഷത്തെ ദുർബലപ്പെടുത്താന്‍ കോൺഗ്രസ് നേതാക്കള്‍ ഡൽഹിയിൽനിന്നു നേരിട്ടു വന്നു മത്സരിക്കുകയാണ്. ഇന്ദിരാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തോറ്റുവെന്നതു ചരിത്രമാണ്. മതനിരപേക്ഷതയെ ശക്തിപ്പെടുത്തുകയല്ല കോൺഗ്രസ് ചെയ്യുന്നത്. തൃശൂരില്‍ 86,000 വോട്ട് കോണ്‍ഗ്രസിനു കുറഞ്ഞു. 16,000 വോട്ട് എല്‍ഡിഎഫിനു കൂടി. സ്വന്തം വോട്ടു നഷ്ടപ്പെടുത്തി എങ്ങനെയാണ് കോൺഗ്രസ് ബിജെപിയെ പ്രതിരോധിക്കുന്നത്. ജമ്മു കശ്മീരില്‍ ഒന്നൊഴികെ എല്ലാ സീറ്റിലും കോൺഗ്രസ് തോറ്റു. കോൺഗ്രസ് ഒറ്റയ്ക്കുനിന്നാല്‍ ബിജെപിയെ നേരിടാനാകില്ല. ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒന്നിച്ചു നിന്നാല്‍ മാത്രമേ ബിജെപിയെ താഴെയിറക്കാന്‍ സാധിക്കു. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും. തൃശൂരില്‍ 74 കേന്ദ്രങ്ങളില്‍ ജിഎസ്ടി റെയ്ഡ്; പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 104 കിലോ സ്വര്‍ണം... തൃശൂര്‍ സ്വര്‍ണാഭരണ നിര്‍മാണ ഫാക്ടറികളില്‍ അടക്കം നഗരത്തില്‍ 74 കേന്ദ്രങ്ങളില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 104 കിലോ സ്വര്‍ണം. ഒരേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ വൈകിട്ട് 5ന് ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്. ഓപ്പറേഷന്‍ ടോറെ ഡെറെ ഓറോ (സ്പെയിലുള്ള ടവര്‍ ഓഫ് ഗോള്‍ഡ് എന്ന ഗോപുരം) എന്ന പേരിലാണ് റെയ്ഡ്. 640 ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. ആകെ 3.40 കോടി നികുതി അടപ്പിച്ചു ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. ബന്ധപ്പെടുക 9745397722 ഉരുള്‍പൊട്ടല്‍ മാത്രമല്ല, കേരളീയം ഉപേക്ഷിച്ചതിനു പിന്നില്‍ സ്പോന്‍ര്‍ർഷിപ്പ് ഇല്ലാത്തതും സാമ്പത്തിക പ്രതിസന്ധിയും... തിരുവനന്തപുരം ഇക്കുറി കേരളപ്പിറവിയോടനുബന്ധിച്ച് കേരളീയം ആഘോഷപരിപാടികള്‍ വേണ്ടെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ വയനാട് ഉരുൾപൊട്ടല്‍ മാത്രമല്ല. വിപുലമായ ആഘോഷങ്ങള്‍ക്കുള്ള പണം സ്പോൺസര്‍ഷിപ്പിലൂടെ കണ്ടെത്താന്‍ കഴിയില്ലെന്ന വകുപ്പുകളുടെ നിലപാടും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാനമായും പരിപാടി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം കേരളീയത്തിന്റെ പേരിലുയർന്ന വിവാദങ്ങളും തിരിച്ചടിയായി. പരിപാടികള്‍ അവതരിപ്പിച്ച കലാകാരന്‍മാരില്‍ ചിലര്‍ക്ക് ഇനിയും പ്രതിഫലം കിട്ടിയിട്ടുമില്ല. കൊയിലാണ്ടി പൊയില്‍ക്കാവില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; യാത്രക്കാർര്‍ പരുക്കേൽക്കാതെ രക്ഷപ്പെട്ടു... കോഴിക്കോട് കണ്ണൂര്‍ റോഡില്‍ കൊയിലാണ്ടി പൊയില്‍ക്കാവിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു കത്തി നശിച്ചു. കാറിലുണ്ടായിരുന്ന 3 പേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ എം.മജീദിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിന്‍, പമ്മല്ലൂര്‍ ആലുങ്ങല്‍ നൂറുല്‍ അമീര്‍, കറുത്തോടന്‍ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുന്‍പില്‍ നിന്നും തീ ഉയരാന്‍ തുടങ്ങിയതോടെ ഇവര്‍ കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു |
|
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ്; നവംബർ 13 വരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല... തിരുവനന്തപുരം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രാഹുലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. പൊലീസിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവു നല്‍കിയത്. നവംബര്‍ 13 വരെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ലെന്ന് കോടതി അറിയിച്ചു കാകദൃഷ്ടി താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി: അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം... കൊച്ചി കെഎസ്ആര്‍ടിസിയില്‍ ദിവസവേതനത്തിനു ജോലി ചെയ്യുന്ന എംപാനല്‍ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി അനുവദിക്കാനുള്ള അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഹൈക്കോടതി നിർദേശം. ഇതുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അമിത് റാവല്‍, എസ്.ഈശ്വരന്‍ എന്നിവരുടെ ബെഞ്ചിന്റെ നിര്‍ദേശം. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും വയനാട് ഉപതിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ച് നവ്യ ഹരിദാസ്... കല്‍പറ്റ വയനാട് ലോക്സഭാ നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമര്‍പ്പിച്ചു. മുതിർന്ന നേതാക്കള്‍ ക്കൊപ്പമെത്തിയാണു പത്രിക സമര്‍പ്പിച്ചത്. പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞുവെന്നു നവ്യ ഹരിദാസ് നാമനിർദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോടു പറഞ്ഞു നവീന്‍ ബാബുവിന്റെ മരണം: ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 29ന്... തലശ്ശേരി എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.പി. ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 29ന് തലശ്ശേരി പ്രിൻസിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാര്‍ അഹമ്മദാണ് കേസില്‍ വാദം കേട്ടത് ഡോ.മോഹനന്‍ കുന്നുമ്മല്‍ ആരോഗ്യ സര്‍വകലാശാല വിസിയായി തുടരും; സംസ്ഥാനത്ത് പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെ വി. സി. ... തിരുവനന്തപുരം ഒക്ടോബര്‍ 27ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലര്‍ പദവിയില്‍ കാലാവധി പൂർത്തിയാക്കുന്ന ഡോ.മോഹനന്‍ കുന്നുമ്മലിന് വൈസ് ചാൻസലറായി പുനർനിയമനം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. മോഹനന്‍ കുന്നുമ്മലിന് വൈസ് ചാൻസലറായി പുനർനിയമനം നൽകിക്കൊണ്ട് ഗവര്‍ണർര്‍ ഉത്തരവിട്ടത്. അഞ്ചുവർഷമോ 70 വയസ്സ് പൂർത്തിയാകുന്നത് വരെയോ ഡോ.മോഹനന് ആരോഗ്യ സർവകലാശാല വിസിയായി തുടരാന്‍ സാധിക്കും ഇതോടെ സംസ്ഥാനത്ത് പുനര്‍നിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായി ഡോ. മോഹനന്‍ കുന്നുമ്മല്‍ മാറി. വിസി പുനര്‍നിയമനം: ഗവര്‍ണറുടേത് അവസരവാദപരമായ നിലപാട് : മന്ത്രി ആര്‍.ബിന്ദു... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |