(1)

ജനുവരി 2025 ശനിയാഴ്ച

1200 മകരം 12

വാല്യം 2 ലക്കം 199

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

25

Some time we force others to change because we want them to be how we want them to be.

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം 11 മണിക്ക്

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. രാവിലെ 11 മണിയോടെ മീൻമുട്ടി താറാട്ട് ഉന്നതി കുടുംബശ്മശനത്തിലാണ് സംസ്കാരം. കൂടുതല്‍ വായിക്കുക . .

Reach your Special News Hook and Corner of the world. Advertise in

Kakadrushiti at very low cost.

Send to

9745397722

ഓട്ടോകാര്‍ക്ക് മൂക്കുകയറിടാന്‍ എംവിഡി, മീറ്ററിടാതെ ഓടിയാൽ ഇനി 'സൗജന്യ യാത്ര'; സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: മീറ്റര്‍ പ്രവർത്തിപ്പിക്കാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കർശന നടപടി വരുന്നു. മീറ്റര്‍ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാതെയാണ് സര്‍വീസ് നടത്തുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന മീറ്ററിട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമെടുത്തു. ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനമെന്നതിനാല്‍ ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങിയേക്കും.  വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ എഡിജിപി പി വിജയന്: അഗ്നിരക്ഷാ സേനയില്‍ 2 പേര്‍ക്കും ബഹുമതി

ദില്ലി: കേരളത്തില്‍ നിന്ന് പൊലീസ് സേനയില്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ എഡിജിപി പി വിജയന്. അഗ്നിരക്ഷാ സേനയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസല്‍ മധുസൂദന്‍ നായര്‍, സീനിയര്‍ ഫയ‍ര്‍ ആന്റ് റെസ്ക്യു ഓഫീസ‍ര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവർക്കും വിശിഷ്‌ട സേവനത്തിനുള്ള ബഹുമതി ലഭിച്ചു. സ്തുത്യർഹ സേവനത്തിന് പൊലീസ് സേനയിലെ പത്ത് പേർക്കും അഗ്നിരക്ഷാ സേനയിൽ അഞ്ച് പേർക്കും ജയിൽ വകുപ്പിലെ അഞ്ച് പേർക്കും രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു. വായന തുടരുക . ..

Todays Special GK

Republic Day (India)

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണം, ബിജെപി യിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സിപിഎം

ആലപ്പുഴ: ബിപില്‍ സി ബാബുവിനെതിരെ സിപിഎം രംഗത്ത്.ബിജെപി യിൽ ചേർന്ന അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ് ആവശ്യം. സിപിഎം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപില്‍ സി ബാബു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗമാണ് അദ്ദേഹം.സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത് നവംബര്‍ 30 നാണ്.നിലവില്‍ ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചിട്ടില്ല.ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ ഉടന്‍ ജില്ലാപഞ്ചായത്തംഗത്വം രാജിവെക്കുമെന്നായിരുന്നു  അദ്ദേഹത്തിന്‍റെ പ്രഖ്യാപനം വായന തുടരുക. . .

ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ; ചിത്രം ക്യാമറയില്‍ പതിഞ്ഞു, കാൽപ്പാടുകളും കണ്ടെത്തി

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട്  സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.  വായന തുടരുക.....

അറിയില്ല, അങ്ങനെയൊരു പട്ടികയില്ല; കെപിസിപി അധ്യക്ഷ മാറ്റ ചര്‍ച്ചയില്‍ വി ഡി സതീശന്‍

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച പട്ടികയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ല. സംസ്ഥാന നേതൃത്വം നല്‍കാത്ത പട്ടികയെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
കൂടുതല്‍ വായിക്കുക....

പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുന്നു: രമേശ് ചെന്നിത്തല

കൊച്ചി: പാ​ല​ക്കാ​ട് ബ്രൂ​വ​റി പ്ലാ​ന്‍റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണെന്നും ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. വായന തുടരുക . . .

 

ഞാനും കൂട്ടുകാരും ഭയങ്കര ഹാപ്പിയാ, അതിനു കാരണം അങ്ങാണ്': മന്ത്രി ശിവൻകുട്ടിക്ക് 6ാം ക്ലാസ്സുകാരിയുടെ കത്ത്

കണ്ണൂർ: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നന്ദി പറഞ്ഞ് കത്തയച്ച് കണ്ണൂരിലെ ആറാം ക്ലാസ്സുകാരി ഫാത്തിമ. താനും കൂട്ടുകാരും ഭയങ്കര ഹാപ്പിയാണെന്നും ഈ സന്തോഷത്തിന് കാരണം വിദ്യാഭ്യാസ മന്ത്രിയാണെന്നും ഫാത്തിമ കുറിച്ചു. കണ്ണൂരിലെ തലശ്ശേരി നോർത്ത് സബ് ജില്ലയിലെ കതിരൂർ ഗവണ്‍മെന്‍റ് യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഫാത്തിമ. വായന തുടരുക . . ..

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

സ്ത്രീ-പുരുഷ തുല്യത വേണം, സമ്മതിച്ചു കൊടുക്കാത്തവരെ എന്തുവിളിക്കണമെന്ന് പറയുന്നില്ല'; വീണ്ടും എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കാന്തപുരത്തിന്‍റെ പേര് പറയാതെ വിമർശനം ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.  പൊതു ഇടത്തിൽ സ്ത്രീക്കും പുരുഷനും തുല്യത വേണം. അത് സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടത് എന്ന് താന്‍ പറയുന്നില്ല. ഇത് പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാകുന്നു. ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്. ഏതെങ്കിലും ഒരു വ്യക്തിയെയോ സമുദായത്തെയോ ഉദ്ദേശിച്ചല്ല സമൂഹത്തെ ഉദ്ദേശിച്ചാണിത് പറയുന്നതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. വായന തുടരുക . .

സിബിഎസ്ഇ 2025 അധ്യയന വര്‍ഷത്തെ പൊതു പരീക്ഷ മാർഗ നിർദ്ദേശങ്ങള്‍ പുറത്തിറക്കി

ദില്ലി: സിബിഎസ്ഇ 2025 അധ്യയന വർഷത്തെ 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷ ഫെബ്രുവരി 15 മുതൽ നടത്തും. 204 വിഷയങ്ങളിലായി 44 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പൊതുപരീക്ഷക്ക് മുന്നോടിയായി വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിന് വേണ്ടി പരീക്ഷ ഹാളിൽ നിരോധിക്കപ്പെട്ട വസ്തുക്കളുടെയും അനുവദനീയമായ വസ്തുക്കളുടെയും വിശദമായ പട്ടികയും മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. വിദ്യാർത്ഥികളെ നിർബന്ധിത പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമായിരിക്കും പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.  തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല; നേതൃമാറ്റം ഉടനില്ലെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകി

കണ്ണൂർ: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാൻഡിന്‍റെ ഉറപ്പ് ലഭിച്ചു. സുധാകരനെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദീപാ ദാസ് മുൻഷി നടത്തുന്നത് പുനസംഘടനാ ചർച്ചകൾ മാത്രമാണ്. സുധാകരൻ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എഐസിസിയുടെ മറുപടി.  കെ സി വേണുഗോപാൽ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും. വായന തുടരുക . . .

കടുവയെ തിരയാന്‍ കുങ്കിയാനകളും ഡ്രോണ്‍ അടക്കം സംവിധാനങ്ങളും; മാനന്തവാടിയില്‍ യുഡിഎഫ്, എസ്‌ഡിപിഐ ഹര്‍ത്താല്‍ തുടങ്ങി

വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്നലെ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നു വനം വകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കും. കൂടുതല്‍ ആര്‍ആര്‍ടി സംഘം ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ തുടരും. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്ത് കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും  വായന തുടരുക . . .

കടുവാപ്പേടിയില്‍ മാനന്തവാടി, വെടിവെക്കാന്‍ ദൗത്യസംഘം; തെരച്ചിലിന് തെര്‍മല്‍ ഡ്രോണും...
മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊലപെടുത്തിയ കടുവക്കായി ഇന്നു വനം വകുപ്പ് തെരെച്ചില്‍ ഊർജിതമാക്കും. കൂടുതല്‍ ആര്‍ര്‍ർടി സംഘം ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തും. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും തെരച്ചില്‍ തുടരും. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക ദൗത്യ സംഘവും ഉടന്‍ സ്ഥലത്തെത്തും. പ്രദേശത്തു കടുവക്കായി ഇന്നലെ തന്നെ കൂട് സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തെരച്ചിലിനായി സ്ഥലത്ത് എത്തിക്കും  കൂടുതല്‍ വായിക്കുക . ...

നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടൂവെന്ന് പറഞ്ഞു'; ജയിൽ അധികൃതർക്കെതിരെ ആരോപണവുമായി യൂട്യൂബർ മണവാളന്റെ കുടുംബം

തൃശ്ശൂര്‍: ജയില്‍ അധികൃതര്‍ മകനെ മനപ്പൂര്‍വ്വം മനോരോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ (മുഹമ്മദ് ഷെഹീന്‍ ഷാ) കുടുംബം. തൃശ്ശൂർ ജില്ലാ ജയില്‍ ഉദ്യോഗസ്ഥർക്കെതിരെയാണ് കുടുംബം രംഗത്തെത്തിയത്. മകന്റെ മുടിയും താടിയും മീശയും വെട്ടി രൂപമാറ്റം വരുത്തിയെന്നാണ് ആരോപണം. നിന്നെ മനോരോഗിയാക്കിയേ പുറത്തുവിടുകയുളളൂവെന്ന് മകനോട് ജയില്‍ അധികൃതര്‍ പറഞ്ഞുവെന്നും കുടുംബം ആരോപിച്ചു.   വായന തുടരുക . . .

മാടമ്പിത്തരം ഒക്കെ കയ്യിൽ വെച്ചാൽ മതി, ഞാൻ ബി ഉണ്ണികൃഷ്ണന്റെ ചിലവിൽ അല്ല ജീവിക്കുന്നത്: ശാലു പേയാട്

സംഘടനാ വിരുദ്ധപ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച ശാലു പേയാടിനെ ഫെഫ്‌കയിൽ നിന്നും പുറത്താക്കിയിരുന്നു. കാരണം അന്വേഷിച്ച് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീപിച്ചിട്ടും കാര്യമൊന്നും ഉണ്ടായില്ലെന്നും ഉണ്ണികൃഷ്ണന്റെ മാടമ്പിത്തരം കയ്യിൽ വെച്ചാൽ മതിയെന്നും താൻ അദ്ദേഹത്തിന്റെ ചിലവിൽ അല്ല ജീവിക്കുന്നതെന്നും ശാലു പേയാട് റിപ്പോർട്ടർ ടി വിയോട് പറഞ്ഞു. കൂടുതല്‍ വായിക്കുക . . .

യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് തുടക്കം

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിന്റെ മലയോര സമര യാത്രയ്ക്ക് ഇന്ന് കണ്ണൂര്‍ കരുവന്‍ചാലില്‍ തുടക്കമാവും. വൈകുന്നേരം 4 മണിക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

ബാങ്ക് മാനേജർക്ക് തോന്നിയ സംശയം, മുൻ പ്രതിരോധ ഉദ്യോഗസ്ഥൻ തട്ടിപ്പിനിരയായെന്ന് കണ്ടെത്തി, നഷ്ടമായത് 45 ലക്ഷം

പത്തനംതിട്ട: പത്തനംതിട്ടയില്‍ സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി മുന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനില്‍ നിന്ന് 45 ലക്ഷം രൂപ തട്ടി. കുഴിക്കാല സ്വദേശി കെ തോമസില്‍  നിന്നാണ് പണം തട്ടിയെടുത്തത്. രണ്ട് ഘട്ടമായാണ് 45 ലക്ഷം കൈമാറിയത്. വായന തുടരുക . ..

ജീവന് വിലയില്ലെങ്കില്‍ പിന്നെ പ്രഖ്യാപനങ്ങളെന്തിന്? പ്രഖ്യാപനങ്ങൾ നൽകി മലയോരത്തെ വഞ്ചിക്കരുത്': ഓര്‍ത്തഡോക്സ്

സഭ

കല്‍പറ്റ: മാനന്തവാടിയിലെ കടുവ ആക്രമണങ്ങളില്‍ വനംവകുപ്പിനെ വിമർശിച്ച് ഓര്‍ത്തഡോക്സ് സഭ. പ്രഖ്യാപനങ്ങൾ നൽകി മലയോരത്തെ വഞ്ചിക്കരുതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക ബാവ പറഞ്ഞു. ജീവന് വിലയില്ലെങ്കില്‍ പിന്നെ പ്രഖ്യാപനങ്ങളെന്തിനെന്ന് സഭാധ്യക്ഷന്‍ ചോദിച്ചു. കൊല്ലപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നൽകി തലയുരുന്നതാണ് രീതിയെന്ന് പറഞ്ഞ കാതോലിക്ക ബാവ ഇങ്ങനെ എത്ര കാലം മുന്നോട്ട് പോകാന്‍ കഴിയുമെന്നും ചോദിച്ചു. നഷ്ടപരിഹാരം കൊടുക്കുന്നത് ശ്വാശത പരിഹാരമല്ല. പലയിടത്തും ഫെൻസിങ്ങ് പ്രവർത്തനരഹിതമാണ്. മലയോര മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. വായന തുടരുക . . . .

 

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

വയനാട്ടില്‍ നിന്ന് വിക്രമും സുരേന്ദ്രനുമെത്തി; ഇന്നലെ കരകയറ്റിയ കാട്ടാനയെ കുങ്കിയാനകൾ ഉൾക്കാട്ടിലേക്ക് തുരത്തും

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടേരിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ ആനയെ കാട്ടിലേക്ക് തുരത്താൻ കുങ്കിയാനകളെത്തി. രണ്ട് കുങ്കിയാനകളാണ് വയനാട്ടിൽ നിന്നെത്തിയത്. ഇന്നലെ 21 മണിക്കൂർ കിണറിനുള്ളിൽ കഴിഞ്ഞതിന് ശേഷം രാത്രി 10 മണിയോടെയാണ് കാട്ടാനയെ കരകയറ്റിയത്. കിണറിന്റെ ഒരു ഭാ​ഗം ഇടിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 25, ശനിയാഴ്ച

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

അഴിമതി ആരോപണം അടിയന്തരപ്രമേയമായി കൊണ്ടുവരാന്‍ കഴിയില്ല, മന്ത്രി എംബിരാജേഷിന് ചെന്നിത്തലയുടെ മറുപടി.

എറണാകുളം: ബ്രൂവറി അഴിമതി അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടു വരാത്തതെന്തു കൊണ്ടെന്ന മന്ത്രി എംബി രാജേഷിന്‍റെ ചോദ്യത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല രംഗത്ത്. പാർലമെന്‍ററി കാര്യമന്ത്രിയായിട്ടും അടിയന്തര പ്രമേയത്തെ കുറിച്ചുള്ള ചട്ടങ്ങള്‍  മന്ത്രിക്ക് അറിയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. അഴിമതി ആരോപണം അടിയന്തര പ്രമേയമായി കൊണ്ടുവരാന്‍ കഴിയില്ല എന്നതാണ് ചട്ടം. അതുകൊണ്ടാണ് ബ്രൂവറി വിഷയം അടിയന്തര പ്രമേയമായി സഭയില്‍ കൊണ്ടുവരാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി. വായന തുടരുക . ..

സംസ്ഥാന കോൺഗ്രസില്‍ നേതൃമാറ്റ ചർച്ച നടക്കുന്നില്ലെന്ന് കെ മുരളീധരന്‍ 'പ്രതിപക്ഷ നേതാവിന് സർവേ നടത്താം'

കോഴിക്കോട്: സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റ ചർച്ചകൾ തള്ളി കെ മുരളീധരൻ. നേതൃമാറ്റം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും അതേക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചും പാർട്ടിയിൽ ചർച്ചയില്ലെന്നും എന്നാൽ ഡിസിസി ഭാരവാഹി തലത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  വായന തുടരുക ....

ഹർത്താര്‍ നിലവിലെ സാഹചര്യങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള നാടകം'; മാനന്തവാടിയിലെ യുഡിഎഫ് ഹർത്താലിനെതിരെ ഇ പി ജയരാജന്‍

വയനാട്: മാനന്തവാടിയിൽ യുഡിഎഫ് നടത്തുന്ന ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. എൻ എം വിജയന്റെയും മകന്റെയും ആത്മഹത്യയിൽ നിന്ന് രക്ഷനേടാനുള്ള കോൺഗ്രസ് നാടകമാണിതെന്നും, വിവാദങ്ങളിൽ നിന്ന് രക്ഷനേടാനാണ് ഈ പ്രതിഷേധങ്ങളെന്നും ഇ പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. വായന തുടരുക

 

 

 

 

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.