(1)

ഫെബ്രുവരി 2025 ചൊവ്വാഴ്ച

1200 കുംഭം 13

വാല്യം 2 ലക്കം 228

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

25

When a person surrenders to God, he switches his mind to him, listens to his advice and act according  to his advice and acts according to it.

ദില്ലിയില്‍ അതിഷി ഉള്‍പ്പെടെയുള്ള എംഎല്‍മാരെ സഭയില്‍ നിന്ന് പുറത്താക്കി

ദില്ലി നിയമസഭയിൽ ലഫ്. ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ബഹളം വെച്ചതിന് പ്രതിപക്ഷനേതാവ് അതിഷി ഉൾപ്പെടെ എഎപി എംഎൽമാരെ സഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ബിആർ അംബ്ദേക്കറിന്റെയും ഭഗത് സിങ്ങിൻ്റെയും ചിത്രങ്ങൾ ബിജെപി മാറ്റിയെന്ന് ആരോപിച്ചാണ് എഎപി സഭയിൽ പ്രതിഷേധിച്ചത്. ലഫ് ഗവർണറുടെ നയപ്രഖ്യാപനത്തിനിടയിലും അതിഷി, ഗോപാൽ റായ് ഉൾപ്പെടെ നേതാക്കൾ ബഹളം തുടർന്നു. തുടർന്ന് മാർഷൽമാരെ വിളിച്ച് ഇവരെ സഭയിൽ നിന്ന് സ്പീക്കർ വിജേന്ദ്രഗുപ്ത പുറത്താക്കി. നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചെന്ന് വ്യക്തമാക്കി അതിഷി ഉൾപ്പെടെ 12 എംഎല്‍എമാരെ സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് സ്പീക്കര്‍ സസ്പെൻഡ് ചെയ്തു. വായിക്കുക . .

ആശ വര്‍ക്കർമാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശം

സെക്രറ്ററിയേറ്റിന് മുന്നിൽ പണിമുടക്കുന്ന ആശ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കുലർ ഇറക്കി. ആശ വർക്കർമാർ പണിമുടക്ക് തുടരുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. ഇതിനായുള്ള നടപടികൾ മെഡിക്കൽ ഓഫീസർമാർ സ്വീകരിക്കണമെന്നും കാലതാമസം ഒഴിവാക്കാൻ അടുത്ത വാർഡിലെ ആശാ വർക്കർക്കർക്ക് അധിക ചുമതല നൽകണമെന്നും അല്ലെങ്കിൽ ആരോഗ്യ പ്രവർത്തകർ വഴിയോ സന്നദ്ധ പ്രവർത്തകർ വഴിയോ സേവനം ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. വായന തുടരുക . . .

തിരുവനന്തപുരത്തെ കൂട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരത്തെ കൂട്ടക്കൊലപാതകത്തിൽ കൂടുതല്‍ വിവരങ്ങൾ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ നടത്തി.കൊലപാതകത്തിന് ശേഷം ചുറ്റിക വീട്ടിൽ തന്നെ വെച്ചു. കുളിച്ച് വസ്ത്രം മാറിയാണ് സ്റ്റേഷനിൽ പോയി കീഴടങ്ങിയതെന്നും പൊലീസ് പറയുന്നത്. തുടര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

ഹരിത കർമ്മ സേന വാഹനത്തില്‍ മാലിന്യം കയറ്റുന്നതിനിടെ അപകടം ചികിത്സയിലിരിക്കെ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട്: ഹരിത കർമ്മ സേനയുടെ ട്രാക്ടറിൽ നിന്ന് വീണ ചാക്കിൽ തട്ടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ കുഞ്ഞ് മരിച്ചു. മുട്ടികുളങ്ങര സ്വദേശിനി അജീനയുടെ ഇരട്ടക്കുട്ടികളിൽ ആൺകുഞ്ഞാണ് മരിച്ചത്. ഏഴുമാസം ഗർഭിണിയായിരിക്കെയായിരുന്നു അജീനയ്ക്ക് അപകടം സംഭവിച്ചത്. ഇതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. അജീനയും ഭർത്താവും ഇരുചക്രവാഹനത്തില്‍ പോകവെയാണ് അപകടമുണ്ടായത്. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

പാതിവില തട്ടിപ്പ് കേസിൽ  ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കും

പാതിവില തട്ടിപ്പ് കേസില്‍  ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിജിപി തന്നെയാണ് വ്യക്തമാക്കിയത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിന്റെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. വായന തുടരുക . ..

Todays Special GK

Right To Information

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 17 സീറ്റോടെ എൽഡിഎഫിന് നേട്ടം; യുഡിഎഫിന് 12, സീറ്റില്ലാതെ ബിജെപി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് നേട്ടം. തിരഞ്ഞെടുപ്പ് നടന്ന 28 വാർഡുകളിൽ 17 എണ്ണത്തിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കി. ബിജെപിയ്ക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. ഒരു സീറ്റിൽ എസ്ഡിപിഐ വിജയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലേയ്ക്കായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിൽ നേരത്തെ എതിരാളികളില്ലാത്തതിനാൽ എൽഡിഎഫ് വിജയിച്ചിരുന്നു. ബാക്കി 28 വാർഡുകളിലേയ്ക്കായിരുന്നു തിരഞ്ഞെടുപ്പ്. വായന തുടരുക ....

 

 

 

 

 

 

 

 

 

 

 

 

 

 

 

ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണമെന്ന് എം വി ഗോവിന്ദന്‍

ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണമെന്നും അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ടെന്നും എം വി ഗോവിന്ദൻ. ആശവർക്കർമാരെ ഇവർ ഉപകരണമാക്കി മാറ്റുകയാണെന്നും സംസ്ഥാന സർക്കാരിന് ഒരു പിടിവാശിയുമില്ല, ലോകത്ത് ഒരു സമരത്തെയും സിപിഐഎം തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി വായന തുടരുക . . .

റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തില്‍

 റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജി വേരിയേഷനെ തുടർന്നാണ് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തും. വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.
Read Kakadrushti the information Bundar.
കുഞ്ഞുണ്ണി മാഷ്.

കോൺഗ്രസിലെ പ്രശ്നപരിഹാരങ്ങൾക്കായി നിർണ്ണായക നീക്കവുമായി ഹൈക്കമാൻഡ്. സംസ്ഥാനത്തെ പ്രധാന നേതാക്കളെ വെള്ളിയാഴ്ച ദില്ലിക്ക് വിളിപ്പിച്ചു. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ്, മുൻ കെപിസിസി പ്രസിഡന്‍റുമാർ എംപിമാർ എന്നിവരെയാണ് വിളിപ്പിച്ചത്. ശശി തരൂർ വിവാദവും സംഘടനാ പ്രശ്നങ്ങളും ചർച്ചയാകും. പാർട്ടി പുനസംഘടനയും തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചചെയ്യും. തരൂർ പ്രശ്നത്തിൽ ഹൈക്കമാൻഡ് ഇടപെടലാണ് കേരള നേതാക്കൾ ആവശ്യപ്പെടുന്നത്. തുടര്‍ന്നു വായിക്കുക ....

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....<

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

ഇനി വിത്ത് ഔട്ട് അല്ല; റേഷന്‍ കടകളില്‍ ഒരു വര്‍ഷത്തിന് ശേഷം പഞ്ചസാര എത്തുന്നു

കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കൽ പരിശോധനയില്ലാതെ; മകനെ എക്സൈസ് സംഘം ഉപദ്രവിച്ചു; യു പ്രതിഭയുടെ മൊഴികൂടുതല്‍ വായിക്കുക. ,,

COMPUTER
TIPS & TRACKS
Subscribe
Click Here.

കണ്ണൂരിൽ റോഡ് തടസപ്പെടുത്തി ഉപരോധ സമരം: എംവി ജയരാജൻ ഒന്നാം പ്രതി, പൊലീസ് കേസെടുത്തു

കണ്ണൂര്‍: നഗരത്തിൽ റോഡ് തടസ്സപ്പെടുത്തി ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ്. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഒന്നാം പ്രതിയാണ്. കെ വി സുമേഷ് എംഎൽഎ ഉൾപ്പെടെയുള്ളവരും കേസിൽ പ്രതിയാണ്. ഇവർക്കൊപ്പം കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്.  വായന തുടരുക . . .

ഭീഷണി വിലപ്പോകില്ല, കുളയട്ടയെപ്പോലെ വീര്‍ത്ത സിപിഎം ആശാവര്‍ക്കര്‍മാരെ അധിക്ഷേപിക്കുന്നത് കാടത്തമെന്ന് സുധാകരന്‍

തിരുവനന്തപുരം: തൊഴിലാളികളുടെ രക്തം ഊറ്റിക്കുടിച്ച് കുളയട്ടയെപ്പോലെ വീര്‍ത്ത സിപിഎം ഇപ്പോള്‍ അവരെ താറടിക്കുന്നത് കാടത്തമാണെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി പത്രവും മന്ത്രിമാരുമെല്ലാം ഒന്നിനു പിറകെ ഒന്നായി ആശാവര്‍ക്കര്‍മാര്‍ക്കെതിരേ ഉറഞ്ഞുതുള്ളിയിട്ടും മുഖ്യമന്ത്രി സമരക്കാരെ കണ്ടില്ലെന്നു നടിക്കുന്നു. അവരുമായി ചര്‍ച്ച നടത്താനോ അവരെ കാണാനോ മുഖ്യമന്ത്രിക്ക് സമയമില്ല. കൊച്ചിയില്‍ പറന്നിറങ്ങിയ കോട്ടിന്റെയും സ്യൂട്ടിന്റെയും  ഇടയില്‍ അദ്ദേഹം ദിവസങ്ങളോളം വിഹരിക്കുകയായിരുന്നു. വായന തുടരുക . . .

 

 

 

ഫ്രാൻസിസ് മാർപാപ്പയ്ക്ക് വീണ്ടും ഒരു വിശ്രമ രാത്രി

ഫ്രാൻസിസ് മാര്‍പാപ്പ രാത്രി മുഴുവന്‍ നന്നായി വിശ്രമിച്ചതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അതിന്റെ ദൈനംദിന പ്രഭാത വാർത്തയില്‍ പറയുന്നു

ഫ്രാന്‍സിസ് മാർപാപ്പ രാത്രി മുഴുവന്‍ നന്നായി വിശ്രമിച്ചു, എന്ന് ഹോളി സീ പ്രസ് ഓഫീസില്‍ നിന്നുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റ് പറയുന്നു. വിശ്രമിച്ച സായാഹ്നത്തിനുശേഷം, പരിശുദ്ധ പിതാവ് എഴുന്നേറ്റു തന്റെ ദൈനംദിന ചികിത്സ തുടര്‍ന്നു. അദ്ദേഹത്തിന്റെ അവസ്ഥ ഇന്നലത്തേതിന് സമാനമാണ്, ഇന്ന് വൈകുന്നേരം അടുത്ത മെഡിക്കല്‍ പ്രസ്താവന ഉണ്ടാകും.  വായന തുടരുക .....

(use Translator)

പിസി ജോര്‍ജിനെ കോട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി

മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയത്. ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി സി ജോർജിനെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക് അയച്ചത്.പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി കോട്ടയം മെഡ‍ിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഇസിജിയില്‍ വേരിയേഷന്‍ കണ്ടെത്തിയത്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. വന്യമൃ​ഗങ്ങള്‍ക്ക് ജാതി ബോധമുണ്ടോ, ആന നായരുണ്ടോ? എന്ന് അദ്ദേഹം ചോദിച്ചു. മൃ​ഗങ്ങള്‍ക്ക് ജാതിയും മതവുമൊന്നുമില്ല, ആരെ കണ്ടാലും ചവിട്ടും. ഇപ്പോള്‍ ഇവിടെ ആന ആരെയെങ്കിലും ചവിട്ടിയാല്‍, അത് പിണറായി വിജയന്റെ ആനയാണെന്ന് പറയും. ഭാ​ഗ്യത്തിന് കൊയിലാണ്ടിയിൽ മൂന്ന് പേരെ കൊന്ന ആനകൾ പിണറായിയുടെ ആനയല്ലെന്ന് പറഞ്ഞു, അതിൽ നന്ദിയുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ കോഴിക്കോട് സിപിഐഎം നടത്തിയ ആദായ നികുതി ഓഫീസ് മാർച്ചിൽ സംസാരിക്കുകയായിരുന്നു എ വിജയരാഘവൻ. വായന തുടരുക . ..

ചുങ്കത്തറ പഞ്ചായത്തിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസ്സായി

മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസ്സായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡ‍ൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്. വായന തുടരുക . . .

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക

വിവാദ പോഡ്കാസ്റ്റ് രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്ക് പത്ത് ദിവസം മുമ്പ്; വിശദീകരിച്ച് ശശി തരൂര്‍ എംപി

കൊച്ചി: വിവാദ പോഡ്കാസ്റ്റ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പത്ത് ദിവസം മുന്‍പ് നല്‍കിയതെന്ന് ശശി തരൂര്‍ എംപിയുടെ വിശദീകരണം. കോണ്‍ഗ്രസ്- സംസ്ഥാന സര്‍ക്കാരുകളെ പ്രശംസിച്ചു വിവാദത്തിലായ തരൂര്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. ഇതിനും പത്ത് ദിവസം മുമ്പാണ് പോഡ്കാസ്റ്റ് നല്‍കിയതെന്ന് തരൂര്‍ വിശദീകരിക്കുന്നു. വായന തുടരുക . .

വാര്‍ത്തകള്‍ | ഫെബ്രുവരി 25 ചൊവ്വാഴ്ച.

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക

തിരുവനന്തപുരം പുലിപ്പാറയില്‍ എസ്ഡിപിഐക്ക് അട്ടിമറി വിജയം; യുഡിഎഫ് മുന്‍ വാര്‍ഡ്‌മെമ്പറുടെ മകള്‍ക്ക് തോല്‍വി

തിരുവനന്തപുരം: പാങ്ങോട് പുലിപ്പാറയില്‍ എസ്ഡിപിഐക്ക് അട്ടിമറി വിജയം. കോണ്‍ഗ്രസ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി മുജീബ് പുലിപ്പാറയാണ് വിജയിച്ചത്. 226 വോട്ടിനാണ് വിജയം. വായന തുടരുക. ....

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.