|
ഒക്ടോബര്‍ 2024 വെള്ളിയാഴ്ച 1200 തുലാം 9 |

|
ലക്കം 1 വാല്യം 121 |
|
പേജുകള്‍: 1   |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
25 |
|
If God is my Father, Teacher, Guide etc. how can I have fear of Anything in this physical world? |
|
മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ ജില്ലയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ ജില്ലയ്‌ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. ഏതുജില്ലയില്‍ നിന്നാണോ പിടികൂടുന്നത് അവിടെ പിടികൂടി എന്നരീതിയിലാണ് കണക്ക് പുറത്തുവരികയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കര എല്‍.ഡി.എഫ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocraft Leisures 9745397722 തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആന്റണി രാജു തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആന്റണി രാജു. താന്‍ മന്ത്രിയാകുന്നത് തടയാന്‍ ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന തോമസ് കെ തോമസിന്റെ ആരോപണം ആന്റണി രാജു തളളി. തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ഞാന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആന്റണി രാജു പ്രതികരിച്ചു. ഞാന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രി. മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം പറയാന്‍ എനിക്ക് പരിമിതികളുണ്ട്. ഇന്നത്തെ വാര്‍ത്തയെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. എനിക്കു അറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി പറഞ്ഞിട്ടുണ്ട്.അന്വേഷണം നടക്കട്ടേയെന്നും ആന്റണി രാജു വ്യക്തമാക്കി. എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ ആൻറണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസ് 100 കോടി വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക പി വി അന്‍വറിന്റെ പരിപാടിയെ പരിഹസിച്ച് എം വി ഗോവിന്ദന്‍ പി വി അന്‍വറിന്റെ പരിപാടിയെ പരിഹസിച്ച് എം വി ഗോവിന്ദന്‍. നിലമ്പൂരില്‍ വന്നത് കൂടി പോയാല്‍ 30 പേരായിരുന്നു. പാര്‍ട്ടിയുമായി ഇടഞ്ഞവരും അനുഭാവികളും ഒക്കെയായി അത്ര പേരെ ഉണ്ടാവൂ. ബാക്കിയുള്ളവര്‍ എസ്ഡിപിഐക്കാരും ജമാ അത്തെ ഇസ്ലാമിക്കാരും കോണ്‍ഗ്രസുകാരുമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ശരിയായ പ്രതിപക്ഷം മാധ്യമങ്ങളാണ്. പ്രതിപക്ഷം പരസ്പരം അടിച്ചു കൊണ്ടിരിക്കുന്നു. പ്രതിപക്ഷത്ത് മുഖ്യമന്ത്രിയാകാന്‍ 5 പേരുണ്ട്. തരൂര്‍, സതീശന്‍, സുധാകരന്‍, ചെന്നിത്തല, വേണുഗോപാല്‍ ഇവര്‍ 5 പേര്‍ക്കും മുഖ്യമന്ത്രി ആകണം. ഷാഫി ഒക്കെ ഈ 5 പേര്‍ക്കായുള്ള ആയുധം മാത്രമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 'കേരളീയം' ഇത്തവണ ഇല്ല; തീരുമാനം വയനാട് ദുരന്തത്തിന്റെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്... തിരുവനന്തപുരം കേരള സര്‍ക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരല്‍മല ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാന്‍ കാരണമായെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിമര്‍ശനം നേരിട്ടിരുന്നു. GK TIP Today SAARC കനത്ത മഴ; കോട്ടയത്ത് ഒക്ടോബര്‍ 26 വരെ നിയന്ത്രണം, ഇലവീഴാപൂഞ്ചിറയിലും ഇല്ലിക്കല്‍ കല്ലിലും നിരോധനം... കോട്ടയം കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ നിയന്ത്രണം ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ശനിയാഴ്ച വരെയാണ് നിയന്ത്രണം. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് തുടങ്ങിയ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഈരാറ്റുപേട്ട – വാഗമണ്‍ റോഡിലെയും മലയോര മേഖലയിലെയും രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ ജില്ലയില്‍ ഖനനത്തിനും നിരോധനം ഏർപ്പെടുത്തി. ഐ.ടി ജോലിവിട്ട് രാഷ്ട്രീയത്തിലേക്ക്, സംസ്ഥാന ബി.ജെ.പിയുടെ യുവമുഖം; ഇനി നവ്യയുടെ ലക്ഷ്യം വയനാട്
|
|
കോഴ ആരോപണം നിഷേധിക്കാതെ ടി പി രാമകൃഷ്ണന്‍ കോഴ ആരോപണം നിഷേധിക്കാതെ ടി പി രാമകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ട് പോയതെന്ന് ടിപി രാമകൃഷ്ണന്‍ പ്രതികരിച്ചു. ആരോപണം പരിശോധിക്കുമെന്നും ശരിയെങ്കില്‍ ഗുരുതരമായ കാര്യമാണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം കോവൂര്‍ കുഞ്ഞുമോനുമായും ആന്റണി രാജുവുമായും സംസാരിച്ചിട്ടില്ല. മന്ത്രി സ്ഥാനം ആര്‍ക്കും ഉറപ്പ് നൽകിയിട്ടില്ലെന്നും അതാത് പാര്ട്ടിയാണ് തീരുമാനിക്കുന്നതെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പാര്‍ട്ടിയെയും സര്‍ക്കാരിനെയും മകളുടെ കേസ് ഒതുക്കി തീര്‍ക്കാന്‍ ആര്‍എസ്എസിന്റെ ആലിയില്‍ കെട്ടിയെന്ന് വിഡി സതീശന്‍ മുഖ്യമന്ത്രി പാർട്ടിയെയും സർക്കാരിനെയും മകളുടെ കേസ് ഒതുക്കി തീര്‍ക്കാന്‍ ആര്‍എസ്എസിന്റെ ആലിയില്‍ കെട്ടിയെന്ന് വിഡി സതീശന്‍. എഡിഎമ്മിനെതിരായ വ്യാജ കൈക്കൂലി പരാതി എകെജി സെൻ്ററിലാണ് തയ്യാറാക്കിയതെന്നും എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരത്തിലുള്ളത് എടുക്കാന്‍ നോക്കിയ സിപിഎമ്മിന് കൈയ്യിലുള്ളത് പോയ സ്ഥിതിയാണ് പാലക്കാട് ഏരിയാ കമ്മിറ്റിയംഗം ഷുക്കൂര്‍ പാര്‍ട്ടി ഓഫീസ് വിട്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും. തൃശൂരില്‍ 74 കേന്ദ്രങ്ങളില്‍ ജിഎസ്ടി റെയ്ഡ്; പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 104 കിലോ സ്വര്‍ണം... തൃശൂര്‍ സ്വര്‍ണാഭരണ നിര്‍മാണ ഫാക്ടറികളില്‍ അടക്കം നഗരത്തില്‍ 74 കേന്ദ്രങ്ങളില്‍ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 104 കിലോ സ്വര്‍ണം. ഒരേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ വൈകിട്ട് 5ന് ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്. ഓപ്പറേഷന്‍ ടോറെ ഡെറെ ഓറോ (സ്പെയിലുള്ള ടവര്‍ ഓഫ് ഗോള്‍ഡ് എന്ന ഗോപുരം) എന്ന പേരിലാണ് റെയ്ഡ്. 640 ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്. ആകെ 3.40 കോടി നികുതി അടപ്പിച്ചു ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. ബന്ധപ്പെടുക 9745397722 വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാര്‍ത്ഥികളും ചേലക്കരയില്‍ 9 സ്ഥാനാര്‍ത്ഥികളും വയനാട്ടില്‍ 21 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 28 ന് നടക്കും. ഒക്ടോബര്‍ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. കടപ്പാട്. . . സുപ്രീം കോടതിയുടെ ചരിത്രം….!!! ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയാണ് സുപ്രീം കോടതി. ഇന്ന് നമുക്ക് അറിയാക്കഥകളിലൂടെ സുപ്രീംകോടതിയുടെ ചരിത്രം ഒന്ന് നോക്കാം…!!! റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ പരമോന്നത ജുഡീഷ്യൽ അതോറിറ്റിയും പരമോന്നത കോടതിയുമാണ് ഇന്ത്യൻ സുപ്രീം കോടതി . ഇന്ത്യയിലെ എല്ലാ സിവിൽ, ക്രിമിനൽ കേസുകളുടെയും അന്തിമ അപ്പീൽ കോടതിയാണിത് . ജുഡീഷ്യൽ റിവ്യൂ ചെയ്യാനുള്ള അധികാരവുമുണ്ട് സുപ്രീംകോടതിക്ക് . ഇന്ത്യയുടെ ചീഫ് ജസ്റ്റിസും പരമാവധി 33 ജഡ്ജിമാരും അടങ്ങുന്ന സുപ്രീം കോടതിക്ക് യഥാർത്ഥ , അപ്പീൽ , ഉപദേശക അധികാരപരിധികളുടെ രൂപത്തിൽ വിപുലമായ അധികാരങ്ങളുണ്ട് . ഇന്ത്യൻ ഭരണഘടനയുടെ ഭാഗം- V, ചാപ്ടർ IV എന്നിവയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ടിട്ടുള്ള ഇത് ഇന്ത്യയിലെ ന്യായപീഠത്തിന്റെ പരമോന്നത കോടതിയാണ്. ഭരണഘടനാ തത്ത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവയുടെ കാവൽ മാലാഖയാണിത്. പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിച്ചുകിട്ടുന്നതിനു സുപ്രീം കോടതിയിൽ പരാതി ബോധിപ്പിക്കാവുന്നതാണ്. സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമം ഇന്ത്യയിലെ എല്ലാ കോടതികൾക്കും ബാധകമാണ്. സാധാരണ രീതിയിൽ സുപ്രീം കോടതിയിൽ ഇതിനു കീഴെയുള്ള സംസ്ഥാന ഹൈക്കോടതികളിലെ വിധികൾക്കെതിരേയുള്ള അപ്പീലുകളാണ് പരിഗണിക്കുന്നത്. പക്ഷെ, ഇത് കൂടാതെ സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ നേരിട്ട് അപ്പീൽ കൊടുക്കാവുന്നതാണ്. കോർട്ടലക്ഷ്യത്തിനു ശിക്ഷിക്കാനും ഈ കോടതിക്ക് അധികാരമുണ്ട്. സുപ്രീം കോടതി സ്ഥാപിതമായത് 1950 ജനുവരി 25നാണ്. പ്രധാന ന്യായാധിപൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ആണ്.
|
|
നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാല് വോട്ടിന് വേണ്ടി അവസര വാദ നിലപാടെടുക്കുന്ന പാർട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോൺഗ്രസിൻ്റെ ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് വെച്ചു. ഒരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞു. വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അന്യമത വിരോധമുണ്ട്. അതിന്റെ ഭാഗമായ അക്രമം അവര്‍ നടപ്പാക്കുന്നുണ്ട്. മതനിരപേക്ഷത അവകാശപ്പെടുന്ന കോൺഗ്രസ് വര്‍ഗീയതയുടെ ആടയാഭരണം അണിയുന്നു. നാടിന്റെ സ്വൈര്യവും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ കഴിയുന്നത് എല്‍ഡിഎഫിന് കീഴില്‍ മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. കാകദൃഷ്ടി താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കടപ്പാട് . . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക എരുമേലിയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍ എരുമേലിയിലെ ഒരുക്കങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍. ശബരിമല തീർഥാടകര്‍ക്ക് എരുമേലിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പാര്‍ക്കിങ് വിപുലീകരിക്കും. കെഎസ്ആര്‍ടിസി എരുമേലി ഡിപ്പോയില്‍ നിന്നുള്ള ശബരിമല സർവീസുകളുടെ എണ്ണം 20 ആയി വർധിപ്പിച്ചു . കഴിഞ്ഞ കാലങ്ങളിലുണ്ടായ പോരായ്മകള്‍ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. എരുമേലിയില്‍ ഭവനനിര്‍മാണ ബോര്‍ഡിന്റെ കീഴിലുള്ള ആറരയേക്കര്‍ സ്ഥലം ശുചിമുറി സൗകര്യങ്ങള്‍ അടക്കമുള്ളവ റവന്യു വകുപ്പ് സജ്ജമാക്കി നല്‍കും. എരുമേലി ദേവസ്വം ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ മന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്, എം എല്‍ എ മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കടപ്പാട്. പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വാഗതം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വാഗതം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും. ഷുക്കൂറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ ഷുക്കൂറിന്‍റെ വീട്ടിലെത്തി. ഷുക്കൂറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് പാലക്കാട്ടെ ഡിസിസി നേതൃത്വം വ്യക്തമാക്കിയത്. , ഷൂക്കൂര്‍ പാര്‍ട്ടി വിടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നുമാണ് പാലക്കാട്ടെ സിപിഎം നേതൃത്വത്തിന്‍റെ പ്രതികരണം. പാലക്കാട്ടെ സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ന്‍ൻ കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകന്‍മാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് മാധ്യമ പ്രവർത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചു. കടപ്പാട് . . ഡോ.മോഹനന്‍ കുന്നുമ്മല്‍ ആരോഗ്യ സര്‍വകലാശാല വിസിയായി തുടരും; സംസ്ഥാനത്ത് പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെ വി. സി. ... തിരുവനന്തപുരം ഒക്ടോബര്‍ 27ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലര്‍ പദവിയില്‍ കാലാവധി പൂർത്തിയാക്കുന്ന ഡോ.മോഹനന്‍ കുന്നുമ്മലിന് വൈസ് ചാൻസലറായി പുനർനിയമനം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡോ. മോഹനന്‍ കുന്നുമ്മലിന് വൈസ് ചാൻസലറായി പുനർനിയമനം നൽകിക്കൊണ്ട് ഗവര്‍ണർര്‍ ഉത്തരവിട്ടത്. അഞ്ചുവർഷമോ 70 വയസ്സ് പൂർത്തിയാകുന്നത് വരെയോ ഡോ.മോഹനന് ആരോഗ്യ സർവകലാശാല വിസിയായി തുടരാന്‍ സാധിക്കും ഇതോടെ സംസ്ഥാനത്ത് പുനര്‍നിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായി ഡോ. മോഹനന്‍ കുന്നുമ്മല്‍ മാറി. എകെ ഷാനിബിന്റെ മത്സര രംഗത്തുനിന്നുള്ള പിന്മാറ്റം അൻവറിന്റെയും യുഡിഎഫിന്റെയും പോലെ ഒളിച്ചുകളി രാഷ്ട്രീയമല്ലെന്ന് പി സരിന്‍ എകെ ഷാനിബിന്റെ മത്സര രംഗത്തുനിന്നുള്ള പിന്മാറ്റം അന്‍വറിന്റെയും യുഡിഎഫിന്റെയും പോലെ ഒളിച്ചുകളി രാഷ്ട്രീയമല്ലെന്ന് പി സരിന്‍. കോൺഗ്രസുകാര്‍ ആര്‍ക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത് എന്നതിന്റെ ഉത്തരമാണ് ഷാനിബിന്റെ പിന്മാറ്റം. എല്‍ഡിഎഫ് കണഅവെന്‍ഷനില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും എത്തിയിട്ടുണ്ടെന്നും സരിന്‍ പറഞ്ഞു. കേരളത്തെ വീണ്ടെടുക്കാനുള്ള അവസരമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ്. പാലക്കാട് ജനത രാഷ്ട്രീയ വഞ്ചനക്ക് മറുപടി പറയും. പാര്‍ട്ടി മാറ്റം രക്തം രക്തത്തെ തിരിച്ചറിഞ്ഞതുപോലെയാണ്. അതില്‍ അഭിമാനിക്കുന്നുവെന്നും സരിന്‍ പറഞ്ഞു.തന്റെ ഭാര്യ ഡോ. സൗമ്യ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ഒരാളാണ്. തിരക്കുകള്‍ കാരണം സൗമ്യയ്ക്ക് ഇവിടേക്ക് വരാന്‍ പറ്റാത്തതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ സൗമ്യ പങ്കെടുക്കും. കോൺഗ്രസ്സ് പ്രവർത്തകര്‍ വേട്ടയാടല്‍ നിര്‍ത്തിയാല്‍ സൗമ്യയുടെ വരവും വൈകുമെന്നും സരിന്‍ പറഞ്ഞു. . . . |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |