|
(1) |
|
ജനുവരി 2025 ഞായറാഴ്ച 1200 മകരം 13 |
|
വാല്യം 2 ലക്കം 200 |
|
പേജുകള്‍: 1 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
26 |
|
Without simplicity, one cannot gain the True affection of others. |
|
കേരളം ലോകത്തിന് സംഭാവന നൽകിയ ആ ഭിഷഗ്വര പ്രതിഭ'; ഡോ. കെ എം ചെറിയാന്‍റെ വേർപാട് നഷ്ടമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം: ഹൃദയ ചികിത്സാ മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണ് ഡോ. കെ എം ചെറിയാന്‍റെ വേർപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപ്പാസ് സർജറി നടത്തിയ ഡോ. കെ എം ചെറിയാൻ അതിന്റെ അൻപതാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് ആകസ്മികമായി വിട പറഞ്ഞത്. രാജ്യത്തെ ആദ്യത്തെ ഹാർട്ട് ലംഗ് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ലേസർ ഹാർട്ട്‌സർജറി എന്നിങ്ങനെ ഒട്ടേറെ റെക്കോർഡുകൾ അദ്ദേഹത്തിന്റേതായുണ്ട്. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. 9745397722 കടുവ സ്പെഷ്യല്‍ ഓപ്പറേഷന്‍: 48 മണിക്കൂര്‍ കര്‍ഫ്യൂ, മാനന്തവാടി നഗരസഭയിൽ ഈ മേഖലകളിലെ നിരോധനാജ്ഞ നീട്ടി കല്‍പ്പറ്റ: മാനന്തവാടി നഗരസഭയിൽ പഞ്ചാരകൊല്ലി, മേലെ ചിറക്കര, പിലാക്കാവ് മൂന്നുറോഡ്, മണിയൻകുന്ന്, എന്നിവിടങ്ങളിൽ നിരോധനജ്ഞ നീട്ടി. നാളെ രാവിലെ 6 മണി മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് നിയന്ത്രണം. കടുവ സ്പെഷ്യൽ ഓപ്പറെക്ഷന്റെ ഭാഗമായാണ് നിയന്ത്രണം. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പിപിഇ കിറ്റിട്ട് വോട്ട് ചെയ്യുന്നൊരാള്‍, കാല്‍ വിരലില്‍ വോട്ടടയാളമിടുന്നവര്‍, കൗതുകം തുറന്നിട്ട് വോട്ട് ചിത്ര പ്രദർശനം തിരുവനന്തപുരം: കൈവിരലിൽ നിന്ന് നഖത്തിലേക്ക് നീളുന്ന വോട്ടടയാളം. തെരഞ്ഞെടുപ്പെന്ന് കേൾക്കുമ്പോൾ മനസ്സിലാദ്യം വരുന്ന ചിത്രമാണത്. മായ്ച്ചാലും മായ്ച്ചാലും മായാത്ത പ്രത്യേക മഷി കൊണ്ടുള്ള ആ വോട്ടടയാളം കാൽവിരലിലായാലോ? വായന തുടരുക . .. Learn IT Subjects Online and Prepare for Annual Examination. Sure to win. Touch us 9745397722 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python റേഷന്‍ സമരം; 4 ആവശ്യങ്ങളില്‍ 3 എണ്ണം പരിഹരിച്ചു, കടകള്‍ അടച്ചിട്ടാല്‍ ബദല്‍ മാര്‍ഗം സ്വീകരിക്കുമെന്ന് ധനമന്ത്രി കൊല്ലം: റേഷന്‍ സമരത്തില്‍ നിന്നും വ്യാപാരികള്‍ നിന്നും പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് റേഷൻ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടവരാണ് ഗവൺമെന്റും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. കേവലം കച്ചവടക്കാർ മാത്രമല്ല. ലൈസൻസികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വായന തുടരുക. . . വയനാട്ടില്‍ ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. പഞ്ചാരക്കൊല്ലിയിൽ ആക്രമണത്തിൽ രാധയെ കൊലപ്പെടുത്തിയ കടുവയെ വെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിൽ മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി ദീർഘനേരം നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർച്ചയായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ പ്രിയങ്ക ആശങ്ക പങ്കുവച്ചു. ജനുവരി മാസത്തിൽ മാത്രം നാല് മനുഷ്യ ജീവനുകളാണ് വയനാട്ടിൽ നഷ്ടപ്പെട്ടത്. വായന തുടരുക..... രാജ്യതലസ്ഥാനത്ത് വർണാഭമായി റിപ്പബ്ലിക് ദിനാഘോഷം 76ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാത്ഥിയായി. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മുൻനിശ്ചയിച്ചത് പ്രകാരം പത്തരയോടെ രാഷ്ട്രപതി ദ്രൗപതി മുർമു ദില്ലിയിലെ കർത്തവ്യപഥിൽ എത്തി. ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു. 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കുന്നുണ്ട്. 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമായിട്ടുണ്ട്. കര-വ്യോമ-നാവിക സേനകളുടെയും വിവിധ സായുധ സേനകളുടെയും പ്രകടനത്തിനൊപ്പം സംസ്ഥാനങ്ങളുടെ അടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരന്നു കൂടുതല്‍ വായിക്കുക.... പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുന്നു: രമേശ് ചെന്നിത്തല കൊച്ചി: പാലക്കാട് ബ്രൂവറി പ്ലാന്റിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്ന് ഓരോ ദിവസവും തെളിയിക്കുകയാണെന്നും ചങ്ങാത്ത മുതലാളിത്തത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. വായന തുടരുക . . .
|
|
പഞ്ചാരക്കൊല്ലിയിലെ കടുവാഭീതി: നരഭോജി കടുവയായി പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ കടുത്ത നിലപാടിനൊടുവില്‍ കൽപറ്റ: വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച‍് ഉത്തരവിറങ്ങിയത് മുഖ്യമന്ത്രിയുടെ ഇടപെടലിൽ. അടിയന്തരപരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തു. വനനിയമം പറഞ്ഞ് കടിച്ചു തൂങ്ങരുതെന്നും ജനങ്ങളുടെ ജീവന് ആപത്തുണ്ടാകരുതെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ കർശന നിർദേശം. ഉന്നതതലയോഗത്തിന് മുമ്പ് വനം മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചു.വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. 10 ടീം, 80 പേർ രാവും പകലും പട്രോളിങ്; നിരീക്ഷണ ക്യാമറകളും എത്തും, പഞ്ചാരക്കൊല്ലി കടുവ തെരച്ചിലിന് വൻ സന്നാഹം കല്‍പ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമായ ജനവാസ പ്രദേശങ്ങൾ ഹോട്ട്‌സ് പോട്ടാക്കി നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കളക്ടറേറ്റില്‍ നടന്ന ഉന്നതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തിരിച്ചറിയാന്‍ അന്തര്‍ സംസ്ഥാന ഫോഴ്‌സുകളുടെ സഹകരണത്തോടെ കൂട്ടായ നടപടി സ്വീകരിക്കുമെന്നും അന്തര്‍ സംസ്ഥാനത്തെ മന്ത്രിതല കൗണ്‍സില്‍ യോഗം അടിയന്തരമായി ചേരുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. വായന തുടരുക . . വയനാട് ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വൻ വാക്ക് പോര്; പ്രസിഡന്‍റും എംഎൽഎയും രാജിവയ്ക്കണമെന്ന് ആവശ്യം കല്‍പ്പറ്റ: വയനാട് ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വൻ വാക്ക് പോര്. എൻ എം വിജയന്‍റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലിയാണ് നേതാക്കൾ തമ്മിൽ വാക് പോര് ഉണ്ടായത്. ആരോപണം ഉയർന്ന ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയും സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. വയനാടിന്‍റെ ചുമതലയുള്ള മുതിർന്ന നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡിസിസി യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. വയനാട് പഞ്ചാരക്കൊല്ലി കടുവ ആക്രമണം: രാധയുടെ മകന് താത്ക്കാലിക ജോലി; നിയമന ഉത്തരവ് കൈമാറി വനംമന്ത്രി കല്‍പറ്റ: വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി വനംമന്ത്രി എ കെ ശശീന്ദ്രൻ. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മന്ത്രി ശശീന്ദ്രന്‍ രാധയുടെ വീട്ടിലെത്തുന്നത്. മന്ത്രിയെ കൂകിവിളിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് സന്നാഹം ഒരുക്കിയ വഴിയിലൂടെയാണ് ഒടുവിൽ മന്ത്രി രാധയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ കണ്ട് സംസാരിച്ച മന്ത്രി രാധയുടെ മകന് താത്കാലിക ജോലി നൽകി കൊണ്ടുള്ള നിയമന ഉത്തരവ് കൈമാറുകയും ചെയ്തു. വായന തുടരുക . . . പാലക്കാട് ബിജെപി പ്രതിസന്ധി: ജില്ല പ്രസിഡന്റ് പട്ടിക കേന്ദ്രനേതൃത്വം അംഗീകരിച്ചതെന്ന് കെ സുരേന്ദ്രന്‍ പാലക്കാട്: പാലക്കാട്ടെ ബിജെപി പ്രതിസന്ധിയില്‍ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജില്ല പ്രസിഡന്റ് പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ലെന്ന് വ്യക്തമാക്കിയ കേ സുരേന്ദ്രന്‍ ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിങ്ങള്‍ വിചാരിക്കുന്ന ഒന്നും പാലക്കാട് നടക്കില്ല, നഗരസഭ താഴെ വീഴില്ല, പന്തളത്തും ഇതല്ലേ പറഞ്ഞതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. വായന തുടരുക . . . മലയാള കോമഡി ഹിറ്റ്മേക്കറിന് വിട; സംസ്കാരം കലൂര്‍ ജമാ മസ്ജിദില്‍ നടന്നു, ആദരാഞ്ജലികളര്‍പ്പിച്ച് ആയിരങ്ങള്‍ കൊച്ചി: മലയാള സിനിമ പ്രേക്ഷകരെ നിറയെ ചിരിപ്പിച്ച ഷാഫിക്ക് കണ്ണീരോടെ യാത്രാമൊഴിയേകി സിനിമാ ലോകം. ഇന്നലെ അന്തരിച്ച സംവിധായകന്‍ ഷാഫിയുടെ സംസ്കാരം കൊച്ചി കലൂര്‍ ജമാ മസ്ജിദില്‍ നടന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും പൃഥിരാജുമടക്കം സിനിമാ ലോകത്തെ പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. കൂടുതല്‍ വായിക്കുക . ... റിപ്പബ്ലിക് ദിന പരേഡിനിടെ സിറ്റി പൊലീസ് കമ്മീഷണർ കുഴഞ്ഞുവീണു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മീഷണര്‍ തോംസന്‍ ജോസ് കുഴഞ്ഞുവീണു. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച ശേഷം ഗവര്‍ര്‍ർ പ്രസംഗിക്കാനായി വന്ന സമയത്താണ് തൊട്ടടുത്ത നിന്ന കമ്മീഷണര്‍ കുഴഞ്ഞുവീണത്. മുന്നോട്ടേക്ക് വീണ അദ്ദേഹത്തെ പുറകിര്‍ നിന്ന് സഹപ്രവര്‍ത്തകര്‍ ഓടിയെത്തി ആംബുലന്‍സിലേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി. കൂടുതല്‍ വായിക്കുക . . . സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണര്‍ രാജേന്ദ്ര അർലേകര്‍ മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും ഗവർണർ രാജേന്ദ്ര അർലേകർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയടക്കം സന്നിഹിതനായ വേദിയിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. വായന തുടരുക . . . . വയനാട് ഡിഎഫ്ഒ യുടെ പ്രതികരണം തടസപ്പെടുത്തി പൊലീസ് വയനാട് പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ നടത്തുന്ന തെരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. കടുവ ദൌത്യത്തിലെ ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നിടയിലാണ് പൊലീസ് ഡിഎഫ്ഒയുടെ പ്രതികരണം തടസപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരോട് കടുവയെ പിടികൂടാൻ വനംവകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് മാനന്തവാടി എസ് എച്ച് ഓ അഗസ്റ്റിൻ സ്ഥലത്തെത്തി ക്യാമറക്ക് മുന്നിൽ കയറി നിന്ന് ഡിഎഫ്ഒയുടെ പ്രതികരണം തടസപ്പെടുത്തിയത്. നടപടിക്രമങ്ങൾ വിശദീകരിക്കുന്നത് തടഞ്ഞതിന് എന്താണ് കാരണമെന്നതിൽ വ്യക്തതയില്ല. മാധ്യമങ്ങളെ കാണുന്നതിനിടെ ഡിഎഫ്ഓയെ പൊലീസ് തടഞ്ഞ മാനന്തവാടി എസ്എച്ച്ഒക്ക് എതിരെ നടപടി വേണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. വായന തുടരുക . . . |
|
38.2 ഡിഗ്രി! ഇന്ന് ഇന്ത്യയിലെ റെക്കോഡ് ചൂട് രേഖപ്പെടുത്തിയത് കേരളത്തിൽ, ചുട്ടുപൊള്ളി കണ്ണൂർ; ജാഗ്രത തുടരണം കണ്ണൂjd: ജനുവരി മാസത്തിൽ കാര്യമായ മഴ ലഭിക്കാതായതോടെ കേരളം കൊടും ചൂടിൽ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. ഇന്ന് രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ ജില്ലയിലാണ് ഞായറാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ( 38.2°c ) ആണ് രേഖപെടുത്തിയത്. അനദ്യോഗിക റെക്കോർഡ് പ്രകാരം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയർന്ന ചൂട് 35 നു 39 °c ഇടയിൽ രേഖപെടുത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് കുടുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ജാഗ്രതയും തുടരണം. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഏതു വിധത്തിലും ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള നടപടിയുണ്ടാകും'; റേഷൻ സമരം ഒഴിവാക്കണമെന്ന് മന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നാളെ മുതല്‍ (ജനുവരി 27) നടത്താനിരിക്കുന്ന കടയടച്ചുള്ള പണിമുടക്ക് സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് സർക്കാരിന് അഭ്യർത്ഥിക്കാനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരത്തെയും സര്‍ക്കാരിന് അംഗീകരിക്കുവാന്‍ കഴിയില്ല. ജനങ്ങൾക്ക് മുടക്കം കൂടാതെ ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. ആരുടെ വീഴ്ച്ചകൊണ്ടാണോ ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ നിഷേധിക്കപ്പെട്ടത് അവർ ഗുണഭോക്താക്കൾക്ക് ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകേണ്ടിവരും. ഇവിടെ സർക്കാരിന്റെ വീഴ്ചകൊണ്ടല്ല ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ മുടങ്ങുന്നത്.വായന തുടരുക . .. കടുവയെ വെടിവെച്ച് കൊല്ലാന്‍ പൊലീസിലെ ഷാർപ്പ് ഷൂട്ടര്‍മാരും; അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്ന് ചീഫ് സെക്രട്ടറി തിരുവനന്തപുരം: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ പൊലീസിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ പത്തംഗം സംഘത്തെ നിയോഗിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാരദ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കടുവയെ എത്രയും വേഗം വെടിവെച്ച് കൊല്ലും. പഞ്ചാരക്കൊല്ലി മേഖലയിൽ കര്‍ഫ്യൂ ശക്തമാക്കും. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ് വായന തുടരുക . . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക വയനാട്ടില്‍ നിന്ന് വിക്രമും സുരേന്ദ്രനുമെത്തി; ഇന്നലെ കരകയറ്റിയ കാട്ടാനയെ കുങ്കിയാനകൾ ഉൾക്കാട്ടിലേക്ക് തുരത്തും മലപ്പുറം: മലപ്പുറം ഊർങ്ങാട്ടേരിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ ആനയെ കാട്ടിലേക്ക് തുരത്താൻ കുങ്കിയാനകളെത്തി. രണ്ട് കുങ്കിയാനകളാണ് വയനാട്ടിൽ നിന്നെത്തിയത്. ഇന്നലെ 21 മണിക്കൂർ കിണറിനുള്ളിൽ കഴിഞ്ഞതിന് ശേഷം രാത്രി 10 മണിയോടെയാണ് കാട്ടാനയെ കരകയറ്റിയത്. കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. വായന തുടരുക . . പ്രഭാത വാര്‍ത്തകള്‍ | ജനുവരി 26, ഞായറാഴ്ച Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. കോഴിക്കോട് തിക്കോടിയില്‍ കടലില്‍ ഇറങ്ങിയ നാലു പേര്‍ തിരയില്‍പ്പെട്ട് മരിച്ചു കോഴിക്കോട് തിക്കോടിയിൽ കടലിൽ ഇറങ്ങിയ നാലു പേര്‍ തിരയിൽപ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തിൽപ്പെട്ട ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത്.ജിമ്മിലെ വനിത ട്രെയിനര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. മുണ്ടേരി സ്വദേശി ഫൈസൽ, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. ജിൻസി എന്ന സ്ത്രീയെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളിക്കാനിറങ്ങിയതല്ലെന്നും അഞ്ചുപേരും കൈപിടിച്ച് കടലിൽ ഇറങ്ങുകയായിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. അഞ്ചുപേരും ഇറങ്ങിയതിനിടെ ഒരാള്‍ വീണു. കൂടെയുണ്ടായിരുന്ന മൂന്നു പേര്‍ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപെടുകയായിരുന്നു. ഇതോടെയാണ് നാലു പേരും തിരയിൽപ്പെട്ടത്. ഒരാള്‍ വീഴാതെ രക്ഷപ്പെടുകയായിരുന്നു. വായന തുടരുക . .. വയനാട്ടില്‍ തെരച്ചിലിനിറങ്ങിയ ദൗത്യ സംഘത്തെ കടുവ ആക്രമിച്ചു വയനാട് പഞ്ചാരകൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്. തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്. ഇദ്ദേഹത്തെ കാടിന് പുറത്തേക്ക് കൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നാണ് വിവരം. വന്യജീവി ആക്രമണമുണ്ടായതായി മന്ത്രി എ കെ ശശീന്ദ്രൻ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വായന തുടരുക .... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |