(1)

മാര്‍ച്ച് 2025 ബുധനാഴ്ച

1200 മീനം 12

വാല്യം 2 ലക്കം 250

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

26

I am blessed with aboundance every day of my life.

 Rhonda Byrne, The Secret

വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ വൈകിട്ട്

വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം നാളെ വൈകിട്ട് നാലിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റനിലായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. വീടുകള്‍, പൊതു സ്ഥാപനങ്ങള്‍ക്ക് പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര- വാണിജ്യ സൗകര്യങ്ങള്‍  ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുന്നത്. അതോടൊപ്പം കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന പുനരധിവാസ ടൗണ്‍ഷിപ്പിലെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട 242 ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗണ്‍ഷിപ്പില്‍ വീടിനായി 175 പേരും 15 ലക്ഷം സാമ്പത്തിക സഹായത്തിന് 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. തുടര്‍ന്നു വായിക്കുക . . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

പെന്‍ഷന്‍കാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

പെന്‍ന്‍ൻകാരോട് വിവേചനം പാടില്ലെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ധനകാര്യ ബില്ലിന് ഭേദഗതിയായി ഇതിന് വ്യവസ്ഥ കൊണ്ടു വന്നു. പെന്‍ഷന്‍കാരെ വിരമിക്കല്‍ തീയതിക്കനുസരിച്ച് തരം തിരിക്കാന്‍ വ്യവസ്ഥ ചെയ്തുകൊണ്ടാണ് നീക്കം.ശമ്പള കമ്മീഷന്‍ നിര്‍ദ്ദേശങ്ങൾക്ക് മുന്‍കാല പ്രാബല്യം നല്‍കുന്നത് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ വിമ‍ർശിച്ചു. ഭേദഗതിയെ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ത്തു. അമേരിക്കയുമായി തീരുവയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുമ്പോഴാണ് യുഎസ് കമ്പനികള്‍ക്കായി ഈ നീക്കം. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

വാഹനാപകട കേസില്‍ ആറര കോടി രൂപ  നഷ്ടപരിഹാരമായി വിധിച്ച് കേരള ഹൈക്കോടതി

വാഹനാപകട കേസില്‍ ആറര കോടി രൂപ  നഷ്ടപരിഹാരമായി വിധിച്ച് കേരള ഹൈക്കോടതി. 2013ല്‍ പത്തനംതിട്ടയിലുണ്ടായ അപകടത്തില്‍  നഴ്സും അച്ഛനും മരിച്ച കേസില്‍ ആറര കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി.പതിനാറ് വര്‍ഷത്തെ ഓസ്ട്രേലിയന്‍ ശമ്പളം നഷ്ടപരിഹാരമായി കണക്കാക്കി 73.68 ലക്ഷം രൂപയും 7 ശതമാനം പലിശയും അധികമായി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ജി നല്‍കിയ കക്ഷികളുടെ ചെലവും ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു. ഇതോടെയാണ് നഷ്ടപരിഹാരത്തുക 6.5 കോടിയായി ഉയര്‍ന്നത്. വായന തുടരുക . ..

Todays Special GK


Eid al-Fitr

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)

Aristocrat Leisures
Send to
9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

പട്ടികജാതിക്കാരായ ജീവനക്കാർക്ക് പ്രത്യേകം രജിസ്റ്റര്‍ ആലപ്പുഴ കളക്ടറേറ്റില്‍ ജാതിവിവേചനമെന്ന് പരാതി

ആലപ്പുഴ: കളക്ടറേറ്റില്‍ അയിത്താചാരമെന്ന് പരാതി. കണ്‍ട്രോള്‍ റൂമിലെ ചൗക്കിദാര്‍മാരോട് ജാതി വിവേചനം കാണിച്ചെന്നാണ് പരാതി. ഹുസൂര്‍ ശിരസ്തദാര്‍ പ്രീത പ്രതാപനെതിരെ ആണ് പരാതി. പ്രത്യേക ഹാജര്‍ ബുക്ക് ഏര്‍പ്പെടുത്തി അപമാനിച്ചെന്ന് ജീവനക്കാര്‍ പറഞ്ഞു. സ്ഥിരം ജീവനക്കാര്‍ ഒപ്പിടുന്ന ഹാജര്‍ ബുക്കില്‍ നിന്ന് വിലക്കിയെന്നും താത്ക്കാലിക ജീവനക്കാര്‍ക്കൊപ്പം ഒപ്പിടാന്‍ നിര്‍ദ്ദേശിച്ചെന്നും പരാതിക്കാര്‍ പറയുന്നു. വായന തുടരുക . . .

കറുപ്പിനെന്താണ് കുഴപ്പം? നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടു: ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍

നിറത്തിന്‍റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. ഫെയ്‌സ്ബുക്കില്‍ കുറിപ്പിലാണ് ചീഫ് സെക്രട്ടറിയുടെ വൈകാരിക വെളിപ്പെടുത്തല്‍. ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാള്‍ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും അവർ ചോദിക്കുന്നു. വായന തുടരുക . . .

 

 Protect yourself from Burning Sun.

Don't travel for any kind of IT or

online Sevices

All kinds of IT / Online Services are Available I your Mobile

WA your request to 9745397722

സപ്ലൈകോയില്‍ വമ്പന്‍ വിലക്കുറവ്: റംസാന്‍, ഈസ്റ്റര്‍, വിഷു ഫെയറില്‍ 40 ശതമാനം കിഴിവെന്ന് മന്ത്രി ജി ആര്‍ അനില്‍ 

റംസാന്‍, ഈസ്റ്റര്‍, വിഷു പ്രമാണിച്ച് കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ഗവൺമെന്റ്  നടത്തുന്ന ഇടപെടലിന്റെ ഭാഗമായി സപ്ലൈകോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഫെയറുകളില്‍ വിവിധ ഉൽപ്പന്നങ്ങള്‍ക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റര്‍, വിഷു, റംസാന്‍ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിള്‍സ് ബസാറില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വായന തുടരുക . . .

Passport Service

PCC Service

Identity Certificate

Surrender certificate

Are  made available via Whats app Touch us

9745397722

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ അതൃപ്തിയറിയിച്ച് രാജീവ് ചന്ദ്രശേഖര്‍

വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ അതൃപ്തിയറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പാര്‍ട്ടിയില്‍ ഇനി ഇത്തരം പ്രവണത അനുവദിക്കില്ലെന്ന് അദ്ദേഹം ജില്ലാ നേതൃത്വത്തിന് താക്കീതുനൽകി. ബുധനാഴ്ച രാവിലെയാണ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിലും വി.വി. രാജേഷിന്റെ വീടിനുമുന്നിലും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാജേഷ് സാമ്പത്തിക തട്ടിപ്പുകാരനാണെന്നും തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിനെ തോല്‍പ്പിക്കാന്‍ രാജേഷ് ശ്രമിച്ചുവെന്നുമാണ് പോസ്റ്ററിലുണ്ടായിരുന്നത്. പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നും ഇവ ഒട്ടിച്ചവരെ കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ നിർദേശം നൽകി. വായന തുടരുക . . .

സര്‍ക്കാര്‍ ജീവനക്കാര്‍ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കല്‍ അല്ല മറിച്ച് ക്ലിഫ് ഹൗസിലെന്ന്  രമേശ് ചെന്നിത്തല

സര്‍ക്കാര്‍ ജീവനക്കാര്‍ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലെന്ന്  രമേശ് ചെന്നിത്തല. കഴിഞ്ഞ 9 വര്‍ഷം ഈ മുഖ്യമന്ത്രിയും ഈ സര്‍ക്കാരും ഊട്ടിവളര്‍ത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂര്‍ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാന്‍ സാധിക്കും. ഇത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്തത് ഭരണ പരാജയമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. വായന തുടരുക . .

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ  ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന്  ഹൈക്കോടതി

കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് കേസിലെ  ഒന്നാം പ്രതി ആകാശിന് ജാമ്യം അനുവദിക്കാനാവില്ലെന്ന്  ഹൈക്കോടതി. ആകാശിന് ജയിലിൽ പരീക്ഷയെഴുതാമെന്നും കോടതി പറഞ്ഞു. കഞ്ചാവുമായി പിടിയിലായ ആകാശ് റിമാൻഡിലാണുള്ളത്. പോളിടെക്നികിലെ ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ് ആകാശ്. പരീക്ഷ നടക്കുന്ന സമയമാണ്, പരീക്ഷയെഴുതാന്‍ ജാമ്യം നല്‍കണമെന്നാണ് ആകാശ് കോടതിയോട് ആവശ്യപ്പെട്ടത്. ജില്ലാ കോടതി അപേക്ഷ തള്ളുകയും പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്നു വായിക്കുക ....

ആന്ധ്രയില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടിച്ചെടുത്തു

ആന്ധ്രയിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ പിടിച്ചെടുത്തു. പാലക്കാട്ട് എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ബസ് യാത്രക്കാരനിൽ നിന്ന് വൻ തുക പിടിച്ചെടുത്തത്. പണം തുക കൊണ്ടുവന്ന ആന്ധ്ര കാർണോൽ സ്വദേശിയായ  ശിവപ്രസാദ് (59) എന്നയാളെ പണത്തോടൊപ്പം എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. വായനതുടരുക......

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ; വര്‍ഷം തോറും 12000 രൂപ നല്‍കും

പാലക്കാട്: ആശ വർക്കർമാ‍ർക്ക് 12000 വർഷം തോറും നൽകുമെന്ന് പാലക്കാട് നഗരസഭ. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വർക്കർക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.  തുടര്‍ന്നു വായിക്കുക.....

തിരൂര്‍ സതീശിന്റെ മൊഴിയില്‍ വസ്തുതയുണ്ട്', ഇഡി കുറ്റപത്രത്തിന് വിരുദ്ധമായി പൊലീസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി ബന്ധം തള്ളിയ ഇ ഡി കുറ്റപത്രത്തിന് വിരുദ്ധമായി സംസ്ഥാന പൊലീസിന്റെ തുടരന്വേഷണ റിപ്പോർട്ട്. ആറ് കോടി രൂപ കള്ളപ്പണം ബി ജെ പി ജില്ലാ ഓഫീസില്‍ എത്തിയിട്ടുണ്ടെന്ന പാർട്ടി ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശിന്റെ മൊഴിയില്‍ വസ്തുതയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാൽ പണത്തിന്റെ ഉറവിടത്തെ പറ്റി അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണെന്നാണ് ഇ ഡി ആവർത്തിക്കുന്നത്. വായന തുടരുക . . .

അഡ്മിഷന്‍ വേണോ? ലഹരി ഉപയോ​ഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം; നിർണായക തീരുമാനമെടുത്ത് കേരള സര്‍വകലാശാല

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക ചുവടുവെയ്പുമായി കേരള സര്‍വകലാശാല. കേരള സര്‍വകലാശാല കോളേജില്‍ അഡ്മിഷന്‍ നേടണമെങ്കില്‍ ലഹരി ഉപയോ​ഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിര്‍ദേശം. ഡിഗ്രി, പിജി, ഗവേഷണ പ്രോഗ്രാമുകളിൽ ചേരണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്ങ്മൂലം സമര്‍പ്പിക്കണം. എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകള്‍ സ്ഥാപിക്കുമെന്നും ലഹരിവിരുദ്ധ കാമ്പസുകള്‍ക്ക് അവാര്‍ഡു നല്‍കുമെന്നും സര്‍വകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. വായന തുടരുക...

COMPUTER
TIPS & TRACKS
Subscribe
Click Here.

ഹില്‍പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമാകുന്നു

ഹിൽപാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമാകുന്നതിന്റെ ഭാഗമായി മാസ് ക്ലീനിംഗ് ഡ്രൈവ് നടത്തി. തൃപ്പൂണിത്തുറ നഗരസഭയുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷൻ്റെ സഹകരണത്തോടെയാണ് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചത്. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് സ്ഥലം സന്ദർശിക്കുകയും, എൻഎസ്എസ് വോളണ്ടിയേഴ്സിനെയും, നഗരസഭയെയും അഭിനന്ദിക്കുകയും ചെയ്തു. വായന തുടരുക . . .

വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് നടത്തുന്നത് പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമം

വടക്കഞ്ചേരിയിൽ ലഹരി ഇടപാട് നടത്തുന്നത് പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതി പിടിയിലായി. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഉവൈസിന്റെ കാലിനാണ് പരിക്കേറ്റത്. കൂടെയുള്ള പൊലീസുകാർ ചാടി മാറിയതിനാൽ മറ്റ് അപകടം ഉണ്ടായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രെഷന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെഎസ്ആഐഡിസി എംഡി എന്നിവരടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാന്‍ അനുമതി തേടിയത്. എന്നാല്‍ കാരണം അറിയിച്ചിരുന്നില്ല. പരിപാടി മന്ത്രി തലത്തിലുള്ളവര്‍ പങ്കെടുക്കേണ്ടതല്ലെന്ന് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തതായാണ് വിവരം. വായന തുടരുക . .

കൂട്ടത്തോടെ ഒരുപാട് മരങ്ങള്‍ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാള്‍ പാപമാണെന്ന് സുപ്രീം കോടതി

പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവരോട് കരുണ കാണിക്കരുതെന്നും നിയമവിരുദ്ധമായി മുറിക്കുന്ന ഓരോ മരത്തിനും ഒരു ലക്ഷം രൂപ പിഴ ചുമത്തണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൂട്ടത്തോടെ ഒരുപാട് മരങ്ങള്‍ മുറിക്കുന്നത് ഒരു മനുഷ്യനെ കൊലപ്പെടുത്തുന്നതിനേക്കാള്‍ പാപമാണെന്നും, ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെയും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന രീതിയിലും മരങ്ങള്‍ മുറിക്കുന്നവരെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്നും സുപ്രീം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സംരക്ഷിത താജ് ട്രപീസിയം സോണിലെ 454 മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ആരോപണ വിധേയന്റെ ഹര്‍ജി പ​രി​ഗണിക്കവെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവര്‍ ഇക്കാര്യം പറഞ്ഞത്. ഹര്‍ജി കോടതി തള്ളി. വായന തുടരുക . . .

സുജിത് ദാസ് ഇൻഫർമേഷര്‍ ആന്റ് കമ്യൂണിക്കേഷന്‍ എസ്‌പി

സസ്പെന്‍ഷന്‍ പിന്‍വലിച്ച ശേഷം എസ്‌പി സുജിത് ദാസിനെ ഇൻഫർമേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ എസ്‌പിയായി നിയമിച്ചു. വായന തുടരുക . . ..

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക


അത്തരം ഡാറ്റ കേന്ദ്രം സൂക്ഷിക്കാറില്ല”; കുംഭമേളയിൽ തിരക്കിൽപെട്ട് മരിച്ചവരുടെ കണക്കുകല്‍ കൈവശമില്ലെന്ന് കേന്ദ്രം

പ്രയാഗ്‌രാജിര്‍ അടുത്തിടെ സമാപിച്ച മഹാകുംഭമേളയുടെ തിക്കിലും തിരക്കിലും മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. കുംഭമേളയില്‍ മരിച്ചവരുടെ കണക്കുകള്‍ സൂക്ഷിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഇത്തരം വിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ അറിയിച്ചു. വായന തുടരുക . .

വാര്‍ത്തകള്‍ | മാര്‍ച്ച് 26, ബുധനാഴ്ച.

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.