|
സെപ്തംബര്‍ 2024 വ്യാഴാഴ്ത 1200 കന്നി 10 |

|
ലക്കം 1 വാല്യം 99 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
26 |
|
If you do wrong and try to prove you are right, Time will smile at your foolishness. PBKIVV |
|
ഷിരൂര്‍ ദൗത്യം; കർണാടക സർക്കാറിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഷിരൂര്‍ ദൗത്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കര്‍ണാടക സര്‍ക്കാരിന് കേരള ജനതയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നന്ദി… ജില്ലാ ഭരണകൂടത്തിനും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിലിനും പ്രത്യേക നന്ദി അറിയിക്കുന്നതായും അദ്ദേഹം കത്തിലൂടെ അറിയിച്ചു . കുടുംബത്തോടൊപ്പംനിന്ന എല്ലാവര്‍ക്കും നന്ദി, കര്‍ണാടക സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തു- അർജുന്റെ സഹോദരി ...... കോഴിക്കോട്: അർജുന് എന്ത് സംഭവിച്ചു എന്ന ഒരൊറ്റ ഉത്തരത്തിനായാണ് കുടുംബം കാത്തിരുന്നതെന്നും കർണാടക സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തുവെന്നും അര്‍ജുന്റെ സഹോദരി അഞ്ജു. മലയാളികളും കേരളത്തിലെ മാധ്യമങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ യൂട്യൂബ് ചാനലുകള്‍ നടത്തിയ വ്യാജപ്രചരണം വേദനിപ്പിച്ചെന്നും കുടുംബത്തിനും ലോറി ഉടമ മനാഫിനും ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എംആര്‍ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണത്തിന് ശുപാര്‍ശ തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോർട്ട് തള്ളി പുതിയ അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപിയുടെ കത്തിലെ കണ്ടെത്തല്‍ പരിഗണിച്ചാണ് എഡിജിപിക്കെതിരായ അന്വേഷണ ശുപാര്‍ശ. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിനും പൂരം കലക്കലില്‍ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ. എന്നാല്‍ അജിത് കുമാറിനെ മാറ്റിനിർത്താന്‍ ശുപാര്‍ശയില്ല. സ്ഥലത്തുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോള്‍ അജിത് കുമാര്‍ ഇടപെടാത്തതില്‍ കടുത്ത വിമർശനമാണ് ഡിജിപി ഉന്നയിച്ചത്. റിപ്പോര്‍ട്ട് അഞ്ച് മാസം വൈകിയതിലുമുണ്ടായിരുന്നു കുറ്റപ്പെടുത്തല്‍. എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണത്തിനാണ് ആഭ്യന്തര സെക്രട്ടരി ബിശ്വനാഥ് സിൻഹയുടെ ശുപാര്‍ശ. അര്‍ജുന്റെ ഓര്‍മ്മയ്ക്ക് മുകളില്‍ കേരളം നാട്ടുന്ന മീസാന്‍ കല്ല്; മനാഫ്... അര്‍ജുന്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ അത്രത്തോളം സ്വാധീനം ചെലുത്തിയ മണിക്കൂറുകള്‍. മണ്ണിനടിയിലോ പുഴയിലോ അതോ ഒഴുകി കടലില്‍ ചേര്‍ന്നോ എന്നൊന്നുമറിയാതെ ‘അവന്‍ വരും’ എന്ന ആത്മവിശ്വാസത്തില്‍ തള്ളിനീക്കിയ ദിവസങ്ങള്‍. കാത്തിരിപ്പിന്‍റെ ഉള്ളുനീറ്റുന്ന വേദനയെന്തെന്ന് മലയാളി അനുഭവിച്ചറിഞ്ഞ 72 ദിനങ്ങള്‍ക്കൊടുവില്‍ ഉത്തരമായി ഗംഗാവലിയുടെ അടിത്തട്ടില്‍ നിന്ന് ആ ലോറി പൊങ്ങി, ഒപ്പം മനാഫ് എന്ന കറകളഞ്ഞ പച്ചമനുഷ്യനെ നാട് നെഞ്ചേറ്റുന്നു. മനുഷ്യന്‍ എന്ന പദം എത്ര മനോഹരമാണെന്നതിന് മനാഫിന്‍റെ മുഖമാണിന്ന് ഉദാഹരണം ഓണാഘോഷത്തിലെ അപകടയാത്ര; ഫാറൂഖ് കോളേജ് വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ഫാറൂഖ് കോളേജിലെ വിദ്യാർഥികള്‍ ഓണാഘോഷത്തിനിടെ നടത്തിയ അപകടയാത്രയില്‍ വീണ്ടും നടപടി. എട്ടു വിദ്യാർഥികളുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു.ഒരു വര്‍ഷത്തേക്കാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. കസ്റ്റഡിയില്‍ എടുത്ത എട്ടു വാഹനങ്ങള്‍ ഒരു മാസത്തിനകം ജില്ലാ കോടതിയില്‍ ഹാജരാക്കാനും നിർദേശം നൽകി. |
|
72 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹവും ലോറിയും കണ്ടെത്തിയത്. അർജുനെവിടെ എന്ന വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയെന്നായിരുന്നു അർജുന്റെ സഹോദരി അഞ്ജുവിന്റെ പ്രതികരണം. സ്പാം കോളുകളും സന്ദേശങ്ങളും തടയാന്‍ എയര്‍ടെല്ലും സ്പാം കോളുകളും സന്ദേശങ്ങളും തടയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ എയര്‍ടെല്‍. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത് സ്പാം കോളുകളെയും സന്ദേശങ്ങളെയും കുറിച്ച് ഉപയോക്താക്കളെ അറിയിക്കും. കോളുകള്‍ 2 മില്ലിസെക്കന്‍ഡില്‍ വിശകലനം ചെയ്യുകയും ഉപയോക്താക്കളെ അലര്‍ട്ട് ചെയ്യുകയും ചെയ്യും. എല്ലാ എയര്‍ടെല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സേവനം സൗജന്യമായി ലഭ്യമാകും. പ്രതിദിനം 150 കോടി സന്ദേശങ്ങളും 250 കോടി കോളുകളും പ്രോസസ്സ് ചെയ്യും. ഓരോ ദിവസവും ഉത്ഭവിക്കുന്ന 10 കോടി സ്പാം കോളുകളും 30 ലക്ഷം സ്പാം എസ്എംഎസുകളും തിരിച്ചറിയാനാകും. സാങ്കേതികവിദ്യ സ്വയം കോളിനെ തടയില്ല. എന്നാല്‍ കോളുകള്‍ തടയുന്നത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നവിധം അലര്‍ട്ടുകള്‍ നല്‍കും. ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാം. യഥാര്‍ഥ കോളുകള്‍ പോലും സ്പാമായി പ്രദര്‍ശിപ്പിക്കപ്പെട്ടേക്കാം. അര്‍ജുന്റെ ലോറിയില്‍ മകന്റെ കളിപ്പാട്ടവും കർണാടകയിലെ ഗംഗാവലി പുഴയില്‍ നിന്നും അര്‍ജുന്റെ ലോറി കരക്കെത്തിച്ചപ്പോള്‍ മകന്റെ കളിപ്പാട്ടവുമുണ്ടായിരുന്നു അർജുന്റെ ലോറിയില്‍. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്ന് അനിയന്‍ അഭിജിത്ത് പറഞ്ഞു. പിന്നീട് തിരികെ പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോയിരുന്നു. അതോടൊപ്പം ലോറിയില്‍ നിന്ന് അര്‍ജുന്‍ യാത്രയില്‍ ഉപയോഗിച്ച മിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാഗ്, രണ്ട് ഫോണുകള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉൾപ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്. ലോറി കരക്കെത്തിച്ച സമയത്ത് ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. കാബിന്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്. അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി . . . ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് കൈമാറിയേക്കും. മംഗളൂരു ഫോറന്‍സിക് ലാബിലേക്ക് അയച്ച ഡിഎന്‍എ സാമ്പിളുകളുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാര്‍വാര്‍ ജില്ലാ പൊലീസ് മേധാവി എം.നാരായണ പറഞ്ഞു. പുഴയില്‍ നിന്ന് കരയിലേക്ക് മാറ്റിയ ലോറിയില്‍ നിന്ന് അസ്ഥിഭാഗവും, വസ്ത്രങ്ങളും, മകനുള്ള കളിപ്പാട്ടങ്ങളും കണ്ടെത്തി. |
|
നീതിയില്ലെങ്കില്‍ നീ തീയാവുക, ആത്മാഭിമാനം ഇത്തിരി കൂടുതലുണ്ട്'; മാധ്യമങ്ങളെ കാണുമെന്ന് അന്‍വര്‍...... നടിയെ ആക്രമിച്ച കേസിലെ രണ്ടാംഘട്ട വിചാരണ തുടങ്ങി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. നടന്‍ ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവര്‍ കോടതിയിലെത്തി. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പ്രതികളെ കേട്ടതിന് ശേഷം അടുത്ത ഘട്ടം വിചാരണയിലേക്ക് കോടതി കടക്കും. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 26, വ്യാഴം . . . മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം പൊലീസ് സംവിധാനം തകർത്തു: വി.ഡി... അന്‍വറിന്റെ വാര്‍ത്താസമ്മേളനം; വരട്ടെ, നോക്കാമെന്ന് എം.വി. ഗോവിന്ദന്‍... അര്‍ജുന്റെ ലോറി കണ്ടെത്തിയ മുങ്ങൽ വിദഗ്ധല്‍ സംഘത്തില്‍ മലയാളിയും ഗംഗാവലിപ്പുഴയുടെ ആഴങ്ങളില്‍ നിന്ന് അര്‍ജുന്റെ ലോറി കണ്ടെത്തിയ മുങ്ങല്‍ വിദഗ്‌ധരുടെ സംഘത്തില്‍ കൊല്ലം സ്വദേശിയും. ദൗത്യം ദുഷ്കരമായിരുന്നുവെന്ന് ജോമോന്‍ ട്വന്റി ഫോറിനോട് പറഞ്ഞു. മണ്ണും കല്ലും നിറഞ്ഞ സ്ഥലത്തായിരുന്നു ലോറി ഉണ്ടായിരുന്നത്. ഒരു ലാഡറിന്റെ ഭാഗം കണ്ടെത്തിയതിനെത്തുടർന്നാണ് അതെ പോയിന്റില്‍ തിരച്ചിലും ഡ്രെഗ്‌ജിങ്ങും നടത്തിയത്. 12 അടി താഴ്ചയില്‍ ചരിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു ലോറി കണ്ടെത്തിയിരുന്നത് ജോമോന്‍ പറയുന്നു. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |