|
ഒക്ടോബര്‍ 2024 ശനിയാഴ്ച 1200 തുലാം 10 |

|
ലക്കം 1 വാല്യം 122 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
26 |
|
We all must face problems, but it is how you face them that counts. |
|
സുരേഷ് ഗോപിക്കെതിരെ ബിജെപി പ്രാദേശിക നേതാവിൻ്റെ പരാതി സുരേഷ് ഗോപി പാര്‍ട്ടി പരിപാടിയില്‍ അപമാനിച്ചെന്ന് ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍ പായിപ്പാട് പ്രധാനമന്ത്രിക്കു പരാതി നല്‍കി. വെളളിയാഴ്ച ചങ്ങനാശേരിയില്‍ നടന്ന പരിപാടിയില്‍ സുരേഷ് ഗോപി ഒരു മണിക്കൂര്‍ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ലെന്നും കണ്ണന്‍ പായിപ്പാട് പറയുന്നു. അതോടൊപ്പം നിവേദനം നല്‍കാന്‍ എത്തിയവരെ ഞാന്‍ നിങ്ങളുടെ എം പി അല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണന്‍ ആരോപിക്കുന്നു. സുരേഷ് ഗോപിയുടെ പ്രവൃത്തി പ്രവര്‍ത്തകരുടെയും അണികളുടെയും ഇടയില്‍ മാനക്കേടുണ്ടാക്കിയെന്നും പരാതിയുണ്ട്. എന്നാല്‍ പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പി. സരിന്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി പി. സരിന്‍. ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ ഏഴെട്ട് വര്‍ഷം എങ്ങനെയാണോ നിന്നത് അതേരീതിക്ക് തന്നെയാണ് ഇന്നും നിന്നതെന്നും അങ്ങനെയല്ലാതെ നില്‍ക്കുന്നവരെ അദ്ദേഹത്തി നറിയാമെന്നും പി. സരിന്‍ പറഞ്ഞു. ഇവിടെ പറഞ്ഞിട്ടാണ് എല്ലാം ചെയ്തിട്ടുള്ളതെന്നും വരണമെന്ന് തോന്നി, വന്നുവെന്നും പി.സരിന്‍ പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക തോമസ് കെ തോമസിനെതിരായ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും, പാര്‍ട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു. അതോടൊപ്പം തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിന്നില്‍ ആന്റണി രാജുവാണെന്നും ഇന്നലെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പ്രതികരിച്ചിരുന്നു. എന്‍സിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. യോഗ്യനായ സ്ഥാനാർഥി: പാലക്കാട്ട് ഡിസിസി നിര്‍ദേശിച്ചത് മുരളീധരനെ മത്സരിപ്പിക്കാന്‍ കത്ത് പുറത്ത്... GK TIP Today ഗുരുതര ചട്ടലംഘനം’: ടി.വി.പ്രശാന്തിന് സസ്പെൻഷന്‍, കടുത്ത അച്ചടക്ക നടപടി പിന്നീട്... തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിലമിയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures |
|
പാലക്കാട് മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമെന്ന് വെള്ളാപ്പള്ളി നടേശന്‍ പാലക്കാട് മൂന്ന് മുന്നണിയും ഒപ്പത്തിനൊപ്പമാണെന്നും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി പി സരിന്‍ മിടുമിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. സന്ദർശനം വ്യക്തിപരമാണെന്നും അദ്ദേഹത്തെ കണ്ട് ദിവസം തുടങ്ങാനായിരുന്നു ഉദ്ദേശിച്ചതെന്നും ആയിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് സരിന്റെ പ്രതികരണം. അദ്ദേഹം പറയുന്നത് കേള്‍ക്കാനാണ് വന്നതെന്നും നല്ല മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും സരിന്‍ അഭിപ്രായപ്പെട്ടു. തോമസ് കെ തോമസിനെതിരെ ശക്തമായ നടപടിക്ക് സിപിഎം കൂറുമാറ്റ കോഴ വിവാദം ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തിരിച്ചടിയായേ ക്കുമെന്ന് വിലയിരുത്തല്‍. അതിനാല്‍ തോമസ് കെ തോമസുമായി തുടര്‍ന്നുള്ള സഹകരണം ഏതുതരത്തില്‍ വേണമെന്നത് സംബന്ധിച്ച് സിപിഎം ഗൗരവമായി ആലോചിക്കുക യാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ തോമസ് കെ തോമസിനെതിരായ ആരോപണം ചര്‍ച്ചയായേക്കും. തനിക്കെതിരായ ആരോപണ ങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിന്നില്‍ ആന്റണി രാജുവാണെന്നും ഇന്നലെ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പ്രതികരിച്ചിരുന്നു എന്‍സിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് ഉയര്‍ന്നത്. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷം തുടർ നടപടികൾക്ക് ഒരുങ്ങുകയാണ് തോമസ് കെ തോമസ് വിഭാഗം. കടപ്പാട് ..... പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും. ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നത് ആര്‍എസ്എസ് ബന്ധം ശക്തിപ്പെടുത്താന്‍... തിരുവനന്തപുരം∙ ആര്‍എസ്എസുമായുള്ള ബന്ധം സിപിഎം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംഘടനകളോട് മുഖ്യമന്ത്രി അയിത്തം കല്‍പ്പിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ജമാഅത്ത് ഇസ്ലാമിയെയും 2009ല്‍ പരസ്യമായി തിരഞ്ഞെടുപ്പ് സഖ്യത്തിലേര്‍പ്പെട്ടിരുന്ന പിഡിപിയെയും പൊടുന്നനെ സിപിഎമ്മും മുഖ്യമന്ത്രിയും തള്ളിപ്പറയുന്നത് സംഘപരിവാര്‍ നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. ബന്ധപ്പെടുക 9745397722 കീഴടങ്ങില്ല, രഹസ്യ കേന്ദ്രത്തിലേക്ക് മാറി ദിവ്യ; അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കി കണ്ണൂര്‍ ജില്ല വികസന സമിതി... കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ബന്ധുവീട്ടില്‍നിന്ന് പി.പി.ദിവ്യ വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മാറി. ഇന്നലെ രാത്രിയാണ് കണ്ണൂരിലെ ബന്ധുവീട്ടില്‍ ദിവ്യ എത്തിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി വരുംവരെ കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. കീഴടങ്ങിയാല്‍ മാത്രം അറസ്റ്റെന്ന നിലപാടിലാണ് അന്വേഷണസംഘം. രാവിലെ ചേരാനിരുന്ന യോഗം പോലും ഇതുവരെ ചേര്‍ന്നില്ല. |
|
വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ.സുധാകരന്‍. . . വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനില്‍ സംസാരിക്കവെ വിമതര്‍ക്കെതിരെ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കുമെന്നും, കാശുവാങ്ങി ഇടതുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ത്തോളുവെന്നും കെ. സുധാകരന്‍ പറഞ്ഞു. ഭീഷണി പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. എന്നാല്‍, കുറച്ചുകാലമായി ബാങ്ക് ഭരണസമിതിയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും രണ്ട് തട്ടിലാണെന്നാണ് റിപ്പോര്‍ട്ട് അതോടൊപ്പം ആവശ്യമായ പ്രസംഗമാണ് കെ സുധാകരന്‍ നടത്തിയതെന്നും അതിനെ അടിവരയിട്ട് പിന്തുണക്കുന്നുവെന്നും ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. കടപ്പാട്... കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയേക്കും. കൊടുവളളിയിലെ മുന്‍ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വെക്കാന്‍ നിർദ്ദേശം നൽകിയതായി സൂചന. റസാക്ക് വീണ്ടും പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് നീക്കമെന്നാണ് വിവരം. എന്നാല്‍ തന്നോട് രാജിവെക്കാന്‍ പറഞ്ഞിട്ടില്ലെന്നും ആവശ്യമെങ്കില്‍ അവര്‍ക്ക് തന്നെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാമെന്നുമുളള നിലപാടിലാണ് കാരാട്ട് റസാക്ക്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയി ലെത്തിയാണ് റസാഖ് അന്‍വറിനെ കണ്ടത്. അന്‍വര്‍ പറയുന്ന രാഷ്ട്രീയത്തെ പറ്റി പഠിക്കാനാണ് താന്‍ ചേലക്കരയി ലെത്തിയതെന്നാണ് റസാഖ് കൂടിക്കാഴ്ചയെ കുറിച്ച് നല്‍കിയ വിശദീകരണം. ഇപ്പോഴും താന്‍ ഇടതുമുന്നണിയുടെ ഭാഗമാണെന്നും പഠിച്ചതിന് ശേഷം അന്‍വറിന് പിന്തുണ നല്‍കുന്നതില്‍ തീരുമാനം എടുക്കുമെന്നും റസാഖ് വ്യക്തമാക്കി.
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ട്രാക്കില്‍ സിമന്റ് മിക്സിങ് യൂണിറ്റ്, സഡന്‍ ബ്രേക്കിട്ട് വന്ദേഭാരത്; തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം... ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ട: മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശേഷം തീരുമാനമെന്ന് സിപിഎം... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |