(1)

നവംബര്‍ 2024 ചൊവ്വാഴ്ച

1200 വൃശ്ചികം 11

വാല്യം  1 ലക്കം 148

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

26

Never lose hope. Hope is a rope that swings you through life.

പതിനെട്ടാം പടിയി‍ല്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയിലെ പതിനെട്ടാം പടിയില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ഫോട്ടോയെടുത്ത സംഭവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ് എന്നാൽ, ഇത്തരം നടപടികൾ അനുവദനീയമല്ലെന്നും ശബരിമല തിരുമുറ്റത്തും സോപാനത്തിലുമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ ചിത്രീകരണം സംബന്ധിച്ച് എക്സിക്യുട്ടീവ് ഓഫീസര്‍ റിപ്പോർട് നൽകണമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. വായന തുടരുക . ..

ശബരിമലയില്‍ അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണെന്ന് ഹൈക്കോടതി

ശബരിമലയിലെത്തുന്ന ഭക്തരിൽ നിന്ന് അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഡ്യൂട്ടി മജിസ്ട്രേറ്റുകള്‍ക്കാണ് നിര്‍ദേശം. നിശ്ചിത ഇടവേളകളില്‍ കടകളില്‍ പരിശോധന നടത്തണമെന്നും അമിത വില ഈടാക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടു ക്കണമെന്നും കോടതി നിര്‍ദേശിച്ചു. വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

മാധ്യമങ്ങളോട് കയര്‍ത്ത് കെ.സുരേന്‍, വെല്ലുവിളിച്ച് ശോഭ സുരേന്ദ്രന്‍ കൊച്ചിയില്‍ നേതൃയോഗം

കൊച്ചി : ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കൊച്ചിയില്‍ നേതൃയോഗം ചേർന്ന് ബി.ജെ.പി. സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണു യോഗം വിളിച്ചിട്ടുള്ളതെങ്കിലും ഉപതിരഞ്ഞെടുപ്പു ഫലത്തിന്റെ വിലയിരുത്തലു ണ്ടായേക്കുമെന്നാണ് സൂചന.

വായന തുടരുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

ഇപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാത്രം, ബിജെപി അലവലാതി പാര്‍ട്ടിയായി മാറി'-വെള്ളാപ്പള്ളി......
ആലപ്പുഴ: ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നതെന്നും ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ബിജെപിയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍

കടപ്പാട് . . .

Todays Special GK

What is GUI means?

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

ആത്മകഥ; പാര്‍ട്ടിക്കുള്ളില്‍ നിന്ന്‌ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല-ഇ.പി ജയരാജന്‍......
കോഴിക്കോട്: ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കരാറില്ലെന്ന് രവി ഡി.സി. മൊഴി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ഇ.പി. ജയരാജന്‍. കരാറില്ലെന്നത് സത്യസന്ധമായ കാര്യമാണെന്നും തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

തുടര്‍ന്നു വായിക്കുക .. . .

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

വിവാദങ്ങളില്‍ പ്രതികരണവുമായി ശോഭ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയതെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. എന്നാൽ പറഞ്ഞ പണിയെല്ലാം എടുക്കുന്ന ആളാണെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ അദ്ദേഹം തന്നെ വ്യക്തമാക്കി എന്നിട്ടും ഈ വാർത്തകൾ തുടരുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച എല്ലാ ‌ചുമതലകളും ചെയ്തു തീർത്തുവെന്ന ആത്മവിശ്വാസമുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും ശോഭ പറഞ്ഞു. പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ കഴിഞ്ഞതവണത്തേക്കാള്‍ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കാന്‍ വി ഡി സതീശനോട് പന്തയം വയ്ക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

ഇന്ത്യന്‍ രൂപയുടെ ഇടിവ്, കോളടിച്ച് പ്രവാസികള്‍!

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുന്നതിനിടെ, ഒരു യുഎഇ ദിര്‍ഹത്തിന് മൂല്യം 23 രൂപ വരെയായി. തിങ്കളാഴ്ച വൈകീട്ട് വരെയുള്ള കണക്കാണിത്. ഇതേത്തുടര്‍ന്ന് വന്‍തോതിലാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നത്. യുഎഇയില്‍ ഓണ്‍ലൈന്‍ എക്സ്ചേഞ്ച് സേവനങ്ങള്‍ നല്‍കുന്ന ബോട്ടിം ആപ്പില്‍ വിനിമയനിരക്ക് ഒരു ദിര്‍ഹത്തിന് 24 രൂപവരെയെത്തി. കഴിഞ്ഞ ഏഴാം തീയതിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അമേരിക്കന്‍ ഡോളറിനെതിരേ 84.40 എന്നനിലയില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് കോളടിച്ചിരിക്കുകയാണ്. ഈ വിനിമയനിരക്ക് പ്രയോജനപ്പെടുത്തി പ്രവാസികള്‍ നാട്ടിലേക്ക് പണമയച്ചതോടെ ഇന്ത്യയിലേക്ക് കോടികളാണെത്തിയത്. യുഎഇ ദിര്‍ഹം കൂടാതെ മറ്റ് ഗള്‍ഫ് കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യത്തില്‍ ഇടിവ് വന്നിട്ടുണ്ട്. സൗദി റിയാല്‍ 22.45 രൂപ, ഖത്തര്‍ റിയാല്‍ 23.10 രൂപ, ഒമാന്‍ റിയാല്‍ 218.89 രൂപ, ബഹ്റൈന്‍ ദിനാര്‍ 223.55 രൂപ, കുവൈത്ത് ദിനാര്‍ 273.79 രൂപ എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ വിനിമയനിരക്ക്. ഇതില്‍ 10 മുതല്‍ 25 പൈസ വരെ കുറച്ചാണ് പല ധനവിനിമയ സ്ഥാപനങ്ങളും നല്‍കുന്നത്. വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക

9745397722

​വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി അതിരൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയൻതുടര്‍ന്നു വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി അതിരൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷവും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഒരിക്കലും തെരഞ്ഞെടുപ്പ് ധാരണ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹംപറഞ്ഞു. വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

അടുത്ത തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകൾ ഭരിക്കും - ശോഭ സുരേന്ദ്രന്‍......

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി സതീശനെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പന്തയം വെക്കാം. ഒരു മുനിസിപ്പല്‍ കൗണ്‍സിലറെ യു.ഡി.എഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോയെന്ന് ശോഭ ചോദിച്ചു. തന്റെ ചിന്ത അടുത്ത തിരഞ്ഞെടുപ്പാണെന്നും വി.ഡി സതീശന്റെ വെല്ലുവിളിയെ ശക്തമായി ബി.ജെ.പി ഏറ്റെടുക്കുന്നുവെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.

വായന തുടരുക . .

ഇ.പി ജയരാജന്റെ പേരിലുള്ള ആത്മകഥാ വിവാദത്തില്‍ തുടരന്വേഷണം വേണമെന്ന് ടിപി രാമകൃഷ്ണന്‍

ഇ.പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ തുടരന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഉപതിരഞ്ഞെടുപ്പില്‍ ഇ.പിയുടെ പുസ്തക വിവാദം പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.പി പറയാത്ത പല കാര്യങ്ങളും പുസ്തകത്തില്‍ ഉണ്ടായിരുന്നുവെന്നും വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ തന്നെ ഇ. പി നിലപാട് വ്യക്തമാക്കിയതാണ്‌ പാര്‍ട്ടിക്ക് ഇ.പിയെ വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.. ഡിസി ബുക്‌സിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരേയെടുത്ത നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായന തുടരുക....

5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്യുക.

അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.)

2011-ല്‍ പിണറായിയുമായി ചര്‍ച്ചനടത്തി, 6 തിരഞ്ഞെടുപ്പുകളിൽ പിന്തുണച്ചു- ജമാഅത്തെ ഇസ്ലാമി അമീര്‍

കോഴിക്കോട്: തിരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണ ഇടതുപക്ഷം നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുകയാണെന്ന് ജമാഅത്തെ ഇസ്‍ലാമി അമീര്‍ പി.മുജീബ് റഹ്മാന്‍. ഒന്നുകില്‍ മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം സംഭവിച്ചിരിക്കുന്നു, അല്ലെങ്കിൽ മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുന്നു. 1996-ലും 2004-ലും 2006-ലും 2009-ലും 2011-ലും 2015-ലും ജമാ അത്തെ ഇസ്‍ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം, ദേശാഭിമാനി മുഖപ്രസംഗം, സഭാരേഖാകൾ എന്നിവ തെളിവായി ഉണ്ട്.പക്ഷെ, പൂർവ്വകാലത്തെ റദ്ദ് ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇത് അദ്ദേഹം സ്വയം പരിഹാസ്യനായി തീരുന്നതിന് കാരണമാവുന്നു. മുജീബ് റഹ്‍മാൻ പറഞ്ഞു.

വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

ബിജെപി നേതാക്കള്‍ക്കെതിരെ കോഴിക്കോട് പോസ്റ്റര്‍

ബിജെപി നേതാക്കള്‍ക്കെതിരെ കോഴിക്കോട് പോസ്റ്റർ. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ് എന്നിവർക്കെതിരെയാണ് പോസ്റ്റർ. ഇവർ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്. വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് എല്‍.ഡി.എഫ്; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയാങ്കളി

പാലക്കാട്: പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി. നിയമസഭാ ഉപതിരഞ്ഞെടുപ്പിന്‌ശേഷം നടന്ന ആദ്യ യോഗമായിരുന്നു ഇത്. മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ബിജെപിയും എല്‍ഡിഎഫും തമ്മില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായത്.

വായന തുടരുക .

സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 26, ചൊവ്വാഴ്ച

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ശബരിമലയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണം വേണം- നിലപാട് കടുപ്പിച്ച് ഹൈക്കോടതി......
അതീവ സുരക്ഷാ മേഖലയായി സര്‍ക്കാര്‍
പ്രഖ്യാപിച്ച സ്ഥലമാണ് ശബരിമല. ഇതിന്റെ ഭാഗമായി സോപാനത്തും മുറ്റത്തും വീഡിയോ ചിത്രീകരണവും മൊബൈല്‍ ഫോണിന്റെ ഉപയോഗവും നേരത്തെ തന്നെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്. എന്നാല്‍ സാമൂഹികമാധ്യമങ്ങളിലടക്കം ശബരിമല തിരുമുറ്റത്ത് നിന്നുള്ള ചിത്രങ്ങളടക്കം പങ്കുവെക്കപ്പെടുന്നുണ്ട്. അത് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ശക്തമായ നിലപാട്. നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കണമെന്നാണ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് സംബന്ധിച്ച് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായന തുടരുക ....



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.