(1)

ജനുവരി 2025 തിങ്കളാഴ്ച

1200 മകരം 14

വാല്യം 2 ലക്കം 201

പേജുകള്‍: 1   2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

27

Problems in the world will increase, therefore, I should increase my capacity for dealing with problems.

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തു

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തില്‍ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം. കൂടുതല്‍ വായിക്കുക . .

Reach your Special News Hook and Corner of the world. Advertise in

Kakadrushiti at very low cost.

Send to

9745397722

കടുവയുടെ വയറ്റില്‍ രാധയുടെ വസ്ത്രവും കമ്മലും മുടിയും; പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായി

വയനാട്: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഉള്‍വനത്തില്‍ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നി​ഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്. ഈ മുറിവുകള്‍ മരണകാരണമായെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറ‍ഞ്ഞു.  വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

തുലാവര്‍ഷം ഇന്ന് പൂര്‍ണമായി പിന്‍വാങ്ങി, പകല്‍ താപനില ഉയരുന്നത് തുടരും; പക്ഷേ വാരാന്ത്യത്തിൽ ആശ്വാസ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം ഇന്ന് പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2023 തുലാവർഷം 2024 ജനുവരി 14നും  2022 (2023 ജനുവരി 12), 2021( 2022 ജനുവരി 22) ആണ് പിൻവാങ്ങിയത്. കേരളത്തിൽ പകൽ ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത. ഈ മാസം അവസാനവും ഫെബ്രുവരി ആദ്യ ദിവസങ്ങളിലും ചെറിയ രീതിയിൽ വീണ്ടും മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.  വായന തുടരുക . ..

Todays Special GK

Pope

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ബിജെപി വിട്ട് കോൺഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർ ഇനി പാര്‍ട്ടി വക്താവ്; തീരുമാനം കെപിസിസി അധ്യക്ഷൻ്റേത്

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഇദ്ദേഹത്തെ കോൺഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറല്‍ സെക്രട്ടറി എം ലിജു നേതാക്കള്‍ക്ക് കത്തയച്ചു. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനല്‍ ച‍ര്‍ച്ചകളില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും വായന തുടരുക. . .

ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവം; പ്രതി നാരായണ ദാസിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ സംരംഭക ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതി നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം നൽകാനും അന്തിമ റിപ്പോര്‍ട്ട് നൽകി നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഷീല സണ്ണിയുടെ വാഹനത്തില്‍ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് എന്നാണ് അന്വേഷണ സംഘം പറയുന്നത്. വായന തുടരുക.....

രാജ്യത്തിന് വഴികാട്ടുന്ന സര്‍ക്കര്‍, മദ്യനില്‍മാണശാല വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് വ്യക്തം; ബിനോയ്

തിരുവനന്തപുരം: പാലക്കാട്ടെ മദ്യനിര്‍മാണശാല വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണം, വികസനത്തിന്‌ എതിരല്ല,   വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികള്‍ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി.  കൂടുതല്‍ വായിക്കുക....

റേഷന്‍ വ്യാപാരികളുടെ സമരം പിൻവലിച്ചു, ഇന്ന് വൈകീട്ട് തന്നെ കടകള്‍ തുറന്ന് പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ സമരം പിൻവലിച്ചു. വേതന പരിഷ്കരണം ഉൾപ്പടെ നിരവധി വിഷയങ്ങള്‍ ഉന്നയിച്ച് അഞ്ച് സംഘടനകളാണ് സമരത്തില്‍ ഉണ്ടായിരുന്നത്. എല്ലാ മാസത്തെയും കമ്മീഷന്‍ അടുത്ത മാസം 15 നുള്ളിൽ തന്നെ നല്‍കുമെന്ന് തീരുമാനമായിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ഇതിൽ ധനമന്ത്രിയുമായി സംസാരിച്ച് വ്യവസ്ഥ ഉണ്ടാക്കും. വേതന പാക്കേജ് കമ്മീഷന്‍ പരിഷ്കരണ ചര്‍ച്ചകള്‍ മാര്‍ച്ചില്‍ ആരംഭിക്കുമെന്നും ചര്‍ച്ചയിലെ തീരുമാനം നടപ്പാക്കുമെന്നും ജി ആര്‍ അനില്‍ അറിയിച്ചു. ഇന്ന് വൈകീട്ട് തന്നെ കഴിയുന്നത്ര കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു. വായന തുടരുക . . .

റേഷന്‍ വ്യാപാരികളുമായി വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തും

റേഷന്‍ വ്യാപാരികളുമായി വീണ്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽകുമാർ അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളെ ചര്‍ച്ചക്ക് വിളിച്ചു. സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകള്‍ രാവിലെ 8 മണി മുതല്‍ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ്  അറിയിച്ചു. തുറക്കാത്ത കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കും. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറക്കാന്‍ ഭക്ഷ്യമന്ത്രി നിര്‍ദ്ദേശിച്ചു. വായന തുടരുക . . ..

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

വിമാന യാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

വിമാന യാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മിൽ ഏറ്റുമുട്ടൽ . കൊച്ചി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഡേവിസ് എന്ന മലയാളിയും അമേരിക്കൻ പൗരനും തമ്മിലാണ് ഏറ്റുമുട്ടിയത്. അടുത്തടുത്ത സീറ്റുകളിൽ ആണ്‌ ഇരുവരും ഇരുന്നത്. യാത്രയ്ക്കിടെ തുടങ്ങിയ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു.  ഇതോടെ വിമാനത്തിലെ ജീവനക്കാർ ഇടപെട്ടു.ഇതിന് പിന്നാലെ കൈവശം ബോംബ് ഉണ്ടെന്നും വിമാനം തകർക്കുമെന്നും ഇരുവരും ഭീഷണി മുഴക്കി. ഇതോടെ പൈലറ്റ്, എയർ ട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ജാഗ്രതാ നിർദേശം നൽകിയതിന് ശേഷം ചെന്നൈയിൽ വിമാനം ഇറക്കുകയുമായിരുന്നു.ചെന്നൈ പൊലീസിന് കൈമാറിയ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്. വായന തുടരുക . .

വന്യമൃഗ ശല്യം രൂക്ഷമായ ജനവാസ പ്രദേശങ്ങള്‍ ഹോട്ട്‌സ് പോട്ടാക്കി നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന്  മന്ത്രി എ കെ ശശീന്ദ്രന്‍

വന്യമൃഗ ശല്യം രൂക്ഷമായ ജനവാസ പ്രദേശങ്ങള്‍ ഹോട്ട്‌സ് പോട്ടാക്കി നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന്  മന്ത്രി എ കെ ശശീന്ദ്രന്‍.  കളക്ടറേറ്റില്‍ നടന്ന ഉന്നതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ തിരിച്ചറിയാന്‍ അന്തര്‍ സംസ്ഥാന ഫോഴ്‌സുകളുടെ സഹകരണത്തോടെ കൂട്ടായ നടപടി സ്വീകരിക്കുമെന്നും അന്തര്‍ സംസ്ഥാനത്തെ മന്ത്രിതല കൗണ്‍സില്‍ യോഗം അടിയന്തരമായി ചേരുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. വന മേഖലയിലെ നിരീക്ഷണം ശക്തിപ്പെടുത്താന്‍ വനം, പൊലീസ്, സന്നദ്ധസേന വോളണ്ടിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി ശക്തിപ്പെടുത്തും. പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവക്കായുള്ള തെരച്ചിലിന്  എട്ടുപേര്‍ അടങ്ങുന്ന 10 ടീമുകളിലായി 80 പേരാണ് രാവും പകലും പട്രോളിങ് നടത്തുന്നത്.  പ്രശ്‌ന ബാധിത സ്ഥലങ്ങളില്‍ വന്യജീവികളുടെ സഞ്ചാരം നിരീക്ഷിക്കാന്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ നിന്നും നിരീക്ഷണ ക്യാമറകള്‍ എത്തിക്കും. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

ഒയാസിസ് കമ്പനിയുടെ വിവിധ ബ്രാൻഡുകളുടെയും വില കൂടും, ഇത് ദുരൂഹം'; ആരോപണവുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങി മദ്യ വില വര്‍ധിപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കമ്പനികള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാന്‍ഡുകളുടെ വിലയാണ് 10 രൂപ മുതല്‍ 50 രൂപ വരെ വര്‍ധിപ്പിച്ചത്. ഇതില്‍ ജനപ്രിയ ബ്രാന്‍ഡുകളുടെയെല്ലാം വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.  വായന തുടരുക . . .

പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് സമാധാനമായ ഉറക്കം ആശംസിച്ച് മന്ത്രി; വയനാട്ടില്‍ സ്പെഷ്യൽ ഡ്രൈവ് തുടരും

കോഴിക്കോട്: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങൾക്ക് വളരെയധികം ആശ്വാസമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ചത്തെങ്കിലും വനം വകുപ്പ് കടുവയെ പിടികൂടാൻ നടത്തിയ വെല്ലുവിളികള്‍ നിറ‌ഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാമായി ഉറങ്ങാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു. കടുവയുടെ സാന്നിദ്ധ്യം സ്പോട്ട് ചെയ്ത വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളില്‍  ടാസ്ക് ഫോഴ്സ് സ്പെഷ്യല്‍  ഡ്രൈവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു. വായന തുടരുക . . .

തുറക്കാത്ത റേഷല്‍ കടകള്‍ ഉച്ച മുതല്‍ ഏറ്റെടുക്കും, നാളെ മുതൽ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍, വ്യാപാരികളുമായി വീണ്ടും ചര്‍ച്ച

തിരുവനന്തപുരം : അനിശ്ചിതകാല സമരം നടത്തുന്ന റേഷൻ വ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി ആർ അനില്‍കുമാര്‍ റേഷന്‍ വ്യാപാരികളെ ചര്‍ച്ചക്ക് വിളിച്ചു. 12 മണിക്കാണ് ചര്‍ച്ച. സമരത്തെ മറികടക്കാന്‍ 40 ലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ്  അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതല്‍ ഏറ്റെടുക്കും. 12 മണിക്ക് വീണ്ടും റേഷൻ കട ഉടമകളുടെ കോ - ഡിനേഷനുമായി ചർച്ച നടത്തും. എല്ലാ ജില്ലകളിലും കൺ ട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദ്ദേശിച്ചു.  കൂടുതല്‍ വായിക്കുക . ...

ഹണി റോസിന്റെ പരാതി: രാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ ജാമ്യം കിട്ടുമോ? ഹര്‍ജിയില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

കൊച്ചി : നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നിലപാട് എടുത്തത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്. പൊലീസ് നിലപാട് കൂടി കണക്കിലെടുത്ത് ഹര്‍ജിയില്‍ അന്തിമ തീരുമാനം ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടായേക്കും. 

വായന തുടരുക . . .

ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍, ഒരു കോടി വരെ കൈക്കൂലി വാങ്ങുന്ന ചില മാനേജ്മെന്‍റുകള്‍ ആഞ്ഞടിച്ച് സുധാകരന്‍

ആലപ്പുഴ: അധ്യാപക നിയമനത്തിന് മാനേജ്മെന്‍റ് ഒരു കോടി രൂപവരെ കൈക്കൂലി വാങ്ങുന്നുവെന്ന് മുന്‍ മന്ത്രി  ജി സുധാകരന്‍. ഇത് തടയാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലെ രണ്ട് കോളേജുകളില്‍ 40 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് നിയമനത്തിനായി കൈക്കൂലി വാങ്ങുന്നത്. സര്‍ക്കാരാണ് എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത്. എന്നിട്ടും അധ്യാപകരുടെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങുകയാണിവരെന്നും സുധാകരന്‍ പറഞ്ഞു. കൂടുതല്‍ വായിക്കുക . . .

കാസർകോട്നീലേശ്വരം വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവ്സംസ്ഥാന സർക്കാർ നൽകിയില്ല

കാസര്‍കോട്നീലേശ്വരം വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട ചികിത്സാ ചെലവ്സംസ്ഥാന സർക്കാർ നൽകിയില്ല. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിക്ക് ഒന്നര കോടി രൂപയും മരിച്ച രണ്ട് പേരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതവും അപകട സമയത്ത് സര്‍വീസ് നടത്തിയ ആംബുലൻസുകള്‍ക്കുള്ള പണവും നല്‍കാനുണ്ട്. ചികിത്സാ ചെലവിനത്തിലെ ബിൽ കുടിശിക ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി കാസര്‍കോട് എംപിയെ സമീപിച്ചു.ഒക്ടോബര്‍ 29 നാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം ഉണ്ടായത്. ആറ് പേര്‍ അപകടത്തില്‍ മരിച്ചു. 148 പേര്‍ക്ക് പൊള്ളലേറ്റു. ഈ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ചികിത്സാ ചെലവായി കര്‍ണാടകത്തിലേയും കേരളത്തിലേയും ആശുപത്രികളില്‍ മൂന്ന് കോടിയിലേറെ രൂപ സംസ്ഥാനം നല്‍കാനുണ്ട്. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

പാലക്കാട് ബിജെപിയില്‍ സമവായം; ആര്‍എസ്എസ് ഇടപെട്ടു, രാജിനീക്കത്തില്‍ നിന്ന് പിന്മാറി നഗരസഭ അധ്യക്ഷയടക്കം 9 കൗൺസിലർമാര്‍

പാലക്കാട്: ജില്ലാ അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തില്‍ പാലക്കാട് ബിജെപിയില്‍ സമവായം. നഗരസഭ അധ്യക്ഷയടക്കം ഒൻപത് കൗൺസിലർമാര്‍ രാജിനീക്കത്തില്‍ നിന്ന് പിന്മാറി. ആർഎസ്എസ് ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. പാര്‍ട്ടി എന്ന നിലയില്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ആർഎസ്എസ് നേതാക്കള്‍ കൗണ്‍സിലർമാര്‍ക്ക് നിര്‍ദേശം നല്‍കി. വായന തുടരുക . ..

ഒടുവില്‍ തീരുമാനമായി, റേഷന്‍ വ്യാപാരികള്‍ സമരം അവസാനിപ്പിച്ചേക്കും

തിരുവനന്തപുരം: റേഷന്‍കട സമരം റേന്‍ൻ വ്യാപാരികള്‍ അവസിപ്പിച്ചേക്കും. സമരം പ്രഖ്യാപിക്കുമെന്ന പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സമരം പിന്‍വലിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ ഭക്ഷ്യമന്ത്രിയുടെ ചര്‍ച്ചയില്‍ മുന്നോട്ടു വച്ചു. ചര്‍ച്ചക്കു ശേഷം റേഷന്‍ വ്യാപാര സംഘടന നേതാക്കള്‍ യോഗം ചേര്‍ന്നു. ഡിസംബര്‍ മാസത്തെ ശമ്പളം നാളെ നല്‍കും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. മന്ത്രി ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണും.   വായന തുടരുക . . . .

 

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

കടുവ കിടന്നത് കുട്ടികള്‍ ഓടി നടക്കുന്ന സ്ഥലത്ത്, വീടിന് 3 മീറ്റര്‍ മാത്രം അകലെ, ഞെട്ടല്‍ മാറാതെ റിജോയും കുടുംബവും

മാനന്തവാടി : പിലാക്കാവ്- പഞ്ചാര കൊല്ലി റോഡിലെ  പണ്ട്യത്തും പറമ്പില്‍ റിജോയുടെ വീടിനോട്‌ ചേര്‍ന്നാണ് നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വീടിന് 3 മീറ്റര്‍ അകലെ നിന്നും കടുവയെ കിട്ടിയതിന്റെ അമ്പരപ്പ് ഇപ്പോഴും കുടുംബത്തിന് മാറിയിട്ടില്ല. വനംവകുപ്പ്ഉദ്യോഗസ്ഥര്‍ രാവിലെ വന്നപ്പോഴാണ് കടുവ വീടിന് സമീപത്ത് ചത്തുകിടക്കുന്ന വിവരമറിയുന്നതെന്ന് റിജോയും കുടുംബവും പറയുന്നു. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 27, തിങ്കളാഴ്ച

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

ചില നേതാക്കൾക്ക് ഫോണോമാനിയ, താടിയും മീശയും വടിക്കുന്നത് പോലും വാർത്തയാക്കുന്നു'; സിപിഎം സമ്മേളനത്തിൽ പരിഹാസം

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള നേതാക്കളുടെ സെല്‍ഫ് പ്രമോഷന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പരിഹാസം. ചിലർക്ക് ഫോണോമാനിയയാണ്. താടിയും മീശയും വടിക്കുന്നത് പോലും വാർത്തയാക്കുന്നു. ഇത് കമ്മ്യൂണിസ്റ്റ്‌ രീതിയല്ല. ഈ പ്രവണത തിരുത്തണമെന്നും സമ്മേളന പ്രതിനിധികൾ ആവശ്യപ്പെട്ടു.  വായന തുടരുക . ..

വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം; റാട്ടകൊല്ലിയില്‍ യുവാവിനെ പുലി ആക്രമിച്ചു

കല്‍പ്പറ്റ: കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ വീണ്ടും  വന്യജീവി ആക്രമണം. റാട്ടകൊല്ലിയില്‍ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തില്‍ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് വിവരം.വായന തുടരുക ....

മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍, ജവാന്‍ അടക്കം 341 ബ്രാൻഡുകള്‍ക്ക് കൂടും,...

സംസ്ഥാനത്ത് മദ്യവില വര്‍ദ്ധന ഇന്ന് മുതല്‍ നിലവില്‍ വരും. മദ്യ കമ്പനികളുടെ ആവശ്യ പ്രകാരമാണ് മദ്യ വില കൂടിയത്. 10 മുതല്‍ 50 രൂപവരെയാണ് കൂടുന്നത്. ബെവ്കോയുടെ മദ്യമായ ജവാനും 10 രൂപ കൂടും. പുതിയ മദ്യ നിരക്ക് എല്ലാ ഔട്ട് ലെറ്റുകളിലേക്കും നല്‍കിയിട്ടുണ്ട്. 341 ബ്രാൻഡുകളുടെ വില വർദ്ധിക്കുമ്പോൾ 107 ബ്രാന്‍ഡുകളുടെ വില ഇന്ന് കുറയും. ജനപ്രിയ ബ്രാന്‍ഡുകളുടെ ഉൾപ്പെടെ വില കുറയുന്നതിനാല്‍ മദ്യ വില്‍പ്പനയിലും വരുമാനത്തിലും കാര്യമായ കുറവുണ്ടാകില്ലെന്ന നിഗമനത്തിലാണ് ബെവ്ക്കോ വായന തുടരുക

പാര്‍ട്ടി സമൂഹ മാധ്യമങ്ങളിൽ മാത്രം പോരാ, ജനങ്ങള്‍ക്കിടയില്‍ വേണം; സി കെ പത്മനാഭന്‍

കണ്ണൂര്‍: സോഷ്യല്‍ മീഡിയ നേതാക്കളെ വിമര്‍ശിച്ച് ബിജെപി മുതിര്‍ന്ന നേതാവ് സി കെ പത്മനാഭൻ. പാർട്ടി സമൂഹ മാധ്യമങ്ങളില്‍ മാത്രം പോരാ, ജനങ്ങള്‍ക്കിടയിസല്‍ വേണമെന്നാണ് വിമര്‍ശനം. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു സി കെ പത്മനാഭൻ്റെ പ്രസംഗം. വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.