|
സെപ്തംബര്‍ 2024 വെള്ളിയാഴ്ച 1200 കന്നി 11 |

|
ലക്കം 1 വാല്യം 100 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
27 |
|
The Victory Means Complete Control over the sense PBKIVV |
|
തൃശ്ശൂരിലെ ATM കവര്‍ച്ച: പ്രതികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍, പോലീസ് വെടിയുതിര്‍ത്തു, ഒരാള്‍ മരിച്ചു...... |
|
തൃശ്ശൂര്‍: തൃശ്ശൂരില്‍ എ.ടി.എം കവര്‍ച്ച നടത്തിയ സംഘം തമിഴ്നാട്ടില്‍ പിടിയില്‍. നാമക്കലിന് സമീപമാണ് ആറംഗ സംഘം പോലീസിന്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റുമരിച്ചു. കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. കാകദൃഷ്ടി 100-ാം പതിപ്പ് ഏവര്‍ക്കും നന്ദി. 'മുഖ്യമന്ത്രി രാജിവയ്ക്കണം' ഒക്ടോബര്‍ എട്ടിന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫ് ധര്‍ണ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് അന്തിമ സമരം ആരംഭിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യന്‍ അന്വേഷണം നടത്തുക, മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക,അഴിമതിക്കാരനായ എഡിജിപി എം ആര്‍ അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുക, അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 8ന് സെക്രട്ടറിയേറ്റിനു മുന്നിലും പതിമൂന്ന് ജില്ലാ ആസ്ഥാനങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ സായാഹ്ന പ്രതിഷേധ സംഗമങ്ങള്‍ നടത്തുമെന്ന് എംഎം ഹസ്സന്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'അന്‍വര്‍ എൽഡിഎഫിലാണ്, അതുകൊണ്ട് കൊണ്ടു വരുന്ന കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല': വിഡി സതീശന്‍ കോഴിക്കോട്: ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. മുഖ്യന്റെ ഓഫിസില്‍ ഉപജാപക സംഘം ഉണ്ടെന്നു ഞങ്ങള്‍ പറഞ്ഞതാണ്. എഡിജിപി-ആര്‍എസ്എസ് നേതാക്കളെ കണ്ടത് യുഡിഎഫ് ആണ് പുറത്ത് കൊണ്ടു വന്നത്. യുഡിഎഫ് പറഞ്ഞത് ഭരണ കക്ഷി എംഎല്‍എ ആവര്‍ത്തിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ ഉയർത്തുന്ന വിഷയങ്ങള്‍ക്ക് പിന്തുണ ഉണ്ട്. ഞങ്ങള്‍ പറയാത്ത ഏതെങ്കിലും കാര്യങ്ങള്‍ അന്‍വര്‍ പറഞ്ഞിട്ടുണ്ടോ. അദ്ദേഹം എൽഡിഎഫിലാണ്. അതുകൊണ്ട് അദ്ദേഹത്തെ കൊണ്ടു വരുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സതീശന്‍ പ്രതികരിച്ചു. ബിജെപി അവരുടെ മുഖ്യമന്ത്രിയായി പിണറായിയെ കാണുന്നു, അന്‍വറിന്റെ പൊട്ടിത്തെറി അതിനെതിരെ-കെ.മുരളീധരന്‍......
|
|
ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അര്‍ജുന്റേത് തന്നെ ഷിരൂര്‍ ഗംഗാവലിയില്‍ നിന്ന് കിട്ടിയ മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎന്‍എ ഫലം. മറ്റ് നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി വൈകിട്ടോടെ അർജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അർജുന്റെ മൃതദേഹം ഇന്ന് തന്നെ കോഴിക്കോട്ടേക്ക് കൊണ്ടുപോകും. രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കാനാണ് തീരുമാനം, അതിനനുസരിച്ചാവും കാര്‍വാറില്‍ നിന്ന് മൃതദേഹവുമായി പുറപ്പെടുകയെന്ന് സഹോദരി ഭർത്താവ് ജിതിന്‍ ട്വന്റി ഫോറിനോട് പറഞ്ഞു. എംഎം ലോറൻസിന്‍റെ മകള്‍ ആശ വീണ്ടും ഹൈക്കോടതിയില്‍; മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്നതിനെതിരെ ഹര്‍ജി കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരെ മകള്‍ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചു. എംഎം ലോറന്‍സിന്‍റെ മൃതദേഹം പഠനാവശ്യത്തിന് ഏറ്റെടുക്കണമെന്ന കളമശ്ശേരി മെഡിക്കല്‍ കോളേജ് സമിതിയുടെ തീരുമാനം ചോദ്യം ചെയ്ത് ആശ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും, ആര്‍ക്കൊപ്പമെന്ന് പ്രവത്തകര്‍ തീരുമാനിക്കട്ടേ; അൻവറിന്റെ പ്രഖ്യാപനം മലപ്പുറം: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പിവി അന്‍വര്‍. പാര്‍ട്ടിയെ പറഞ്ഞിട്ടില്ലെന്നും ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു. സാധാരണക്കാര്‍ക്ക് ഒപ്പം നിലനില്‍ക്കും. ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു. 'റിയാസ് മന്ത്രിയാകാന്‍ യോഗ്യന്‍, മുതിര്‍ന്ന നേതാക്കളെ മറികടന്ന് സെക്രട്ടേറിയറ്റ് അംഗമാകേണ്ടിയിരുന്നില്ല'...... മുഖ്യമന്ത്രി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി ;'എൽഡിഎഫിനെയും സർക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം' പിവി അന്‍വര്‍ എംഎല്‍എ എല്‍ഡിഎഫിനും സര്‍ക്കാരിനും എതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പിവി അന്‍വര്‍ എംല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കേരള ഹൌസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിപിഎം പിബി യോഗത്തിനായാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയത്.
|
|
മൊഴി ചൊല്ലി സിപിഎം! അന്‍വറുമായി ഇനി ബന്ധമില്ല; പാർട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ലെന്ന് എംവി ഗോവിന്ദന്‍ ദില്ലി: പിവി അന്‍വര്‍ എംഎല്‍എയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എൽഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം അന്‍വര്‍ സ്വയം വലിച്ചെറിഞ്ഞു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല. അന്‍വര്‍ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയെന്ന് എംവി ഗോവിന്ദന്‍; 'നിലപാടിനെതിരെ പാർട്ടി പ്രവർത്തകര്‍ രംഗത്തിറങ്ങണം' ദില്ലി: പാർട്ടിയേയും, സർക്കാരിനെയും തകര്‍ക്കാന്‍ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അന്‍വര്‍ വലതുപക്ഷത്തിൻ്റെ കൈയിലെ കോടാലിയാണ്. അന്‍വറിന്റെ നിലപാടിനെതിരെ പാർട്ടി പ്രവർത്തകര്‍ രംഗത്തിറങ്ങണം. കമ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനത്തെ കുറിച്ച് അന്‍വറിന് ധാരണയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തുടർച്ചയായുള്ള അന്‍വറിന്റെ ആരോപണ ങ്ങളോടാണ് എംവി ഗോവിന്ദന്‍റെ പ്രതികരണം. പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി, 'പലരും വകതിരിവില്ലാത്തവര്‍, അതിന്റെ ഹെഡ് ഓഫീസ് എഡിജിപി' കല്‍പ്പറ്റ : പൊലീസിനും പിവി അന്‍വറിനുമെതിരെ വിമര്‍ശനമുന്നയിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍. അന്‍വര്‍ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസിലാക്കാന്‍ കഴിയില്ലെന്ന് വയനാട് ജില്ലാ സെക്രട്ടറി തുറന്നടിച്ചു. അജിത് കുമാറിന് ഏറെക്കാലം തുടരാനാവില്ല; ഇടതുമൂല്യങ്ങളുടെ കാവല്‍ക്കാരനല്ല അന്‍വറെന്നും ബിനോയ് വിശ്വം...... തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ഏറെക്കാലം ആ സ്ഥാനത്ത് ഉണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍.എസ്.എസ്. നേതാക്കളുമായി ഇടക്കിടെ കാണാന്‍ പോകുന്ന ഒരാള്‍ക്ക് എല്‍.ഡി.എഫ്. ഭരിക്കുന്ന കേരളത്തിലെ പോലീസിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍ വിവാദം ദോഷമായി, കമ്യൂണിസ്റ്റുകാര്‍ക്ക് കമ്യൂണിസ്റ്റുകാരെ കല്ലെറിയാന്‍ ലൈസൻസില്ല- ജി. സുധാകരന്‍ പി.വി അന്‍വര്‍ വിവാദം ദോഷമുണ്ടാക്കിയെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും തകരുകയോ തളരുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരന്‍ പറയുന്നു. തൃശ്ശൂര്‍ പൂരം, എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ച, സിപിഎമ്മിലെ നേതൃപ്രതിസന്ധി എന്നിവയെക്കുറിച്ചും സുധാകരന്‍ മനസ്സ് തുറക്കുന്നു. ചില ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ആലപ്പുഴയിലെ വീട്ടില്‍ വിശ്രമിക്കുന്ന ജി സുധാകരനുമായി ടെലിഫോണില്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്.
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |