ഒക്ടോബര്‍ 2024 ഞായാറാഴ്ച

1200 തുലാം 11

ലക്കം 1 വാല്യം 123

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

27

No matter how great your words may be, you will be judged by your actions.

ആര്‍എസ്എസിനെതിരെ മദനി 90 കളില്‍ പറഞ്ഞതാണ് ഇന്ന് സിപിഎമ്മും കോൺഗ്രസും ആവര്‍ത്തിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം അലിയാര്‍

ആര്‍എസ്എസിനെതിരെ മദനി 90 കളില്‍ പറഞ്ഞതാണ് ഇന്ന് സിപിഎമ്മും കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നതെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം അലിയാർ. പി ജയരാജനെ മദനിക്കെതിരായ ആരോപണത്തിൽ സംവാദത്തിന് വെല്ലുവിളിക്കുന്നു. മദനിക്ക് പി ജയരാജന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട. സിപിഎം നിലപാട് ഇത് തന്നെയാണോയെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ധാരണക്കുറവ് കൊണ്ടാകാം ബിനോയ്‌ വിശ്വത്തിന്റെ പ്രതികരണമെന്നും അലിയാര്‍ പറഞ്ഞു

കടപ്പാട് . .  .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യാ​ന്‍ കൃ​ഷ്ണ​ദാ​സ് ത​യാ​റാ​ക​ണ​മെന്ന് കേരള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​ണി​യ​ന്‍

സി​പി​എം നേ​താ​വും മു​ന്‍ എം​പി​യു​മാ​യ എ​ന്‍.​എ​ന്‍. കൃ​ഷ്ണ​ദാ​സിന്റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അപലപനീ​യ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​ണി​യ​ന്‍. ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പറയാ​ന്‍ കൃ​ഷ്ണ​ദാ​സ് ത​യാ​റാ​ക​ണ​മെ​ന്ന് യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. റ​ജി​യും ജനറല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രെ അധിക്ഷേപിക്കു​ക​യും ത​ട്ടി​ക്ക​യ​റു​ക​യും,  സാ​ക്ഷ​ര കേ​ര​ള​ത്തി​നു നി​ര​ക്കാ​ത്ത രീതി​യി​ല്‍ മുതിര്‍ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ന​ട​ത്തി​യ നി​ല​വാ​രം കു​റ​ഞ്ഞ​തും അ​സ​ഭ്യം കലര്‍ന്നതു​മാ​യ പ്രസ്താവനയിലും  പെ​രു​മാ​റ്റ​ത്തി​ലും യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ശക്തമായി പ്ര​തി​ഷേ​ധി​ച്ചു. മു​തി​ര്‍ന്ന നേ​താ​വി​ന് യോ​ജി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മാ​ന്യ​ത​യും സഭ്യത​യും അ​ദ്ദേ​ഹ​ത്തി​ല്‍ നിന്നു​ണ്ടാ​കാ​തി​രു​ന്ന​ത് അ​ത്യ​ന്തം നി​രാ​ശാ​ജ​ന​ക​മാ​ണെന്നും  ചോദ്യങ്ങള്‍ക്കു​ത്ത​രം നല്‍കുന്നതി​ന് പ​ക​രം അ​ത്യ​ന്തം പ്ര​കോ​പി​ത​നാ​യി ഇ​റ​ച്ചി​ക്ക​ട​യു​ടെ മുന്നി​ല്‍ പ​ട്ടി നില്‍ക്കുന്നതു​പോ​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ പോ​യി നി​ല്‍ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം രോ​ഷാ​കു​ല​നാ​യി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യൊ​ന്നും പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മാ​ധ്യ​മ​പ്രവര്‍ത്തകര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ അ​ങ്ങ​നെ ത​ന്നെ പ​റ​യു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ആവര്‍ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​ന്തം പാ​ര്‍ട്ടി​ക്കാ​ര്‍ ത​ന്നെ വി​ല​ക്കി​യി​ട്ടും എ​ന്‍.​എ​ന്‍. കൃഷ്ണദാ​സ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് അ​പ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

കടപ്പാട് ....

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

തൃശൂര്‍ പൂരം കലക്കല്‍ കേസെടുത്ത് പൊലീസ്, പരാതി നല്‍കിയത് എസ്ഐടി ഉദ്യോഗസ്ഥന്‍...

തൃശൂര്‍ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് ഒടുവില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണു തൃശൂര്‍ ഈസ്റ്റ് പൊലീസ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍, രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സ്പർധയുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആരെയും പ്രതിചേർത്തിട്ടില്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ടു പൊലീസ് റജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണിത്.

തുടര്‍ന്നു വായിക്കുക . .

GK TIP Today

Colosseum

കത്തില്‍ നടപടിയെടുക്കും; തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അന്വേഷണം അട്ടിമറിക്കാന്‍...

തിരുവനന്തപുരം  പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്ന വിഷയം ഗൗരവമായെടുത്ത് അന്വേഷിച്ച് അതനുസരിച്ചുള്ള നടപടിയു ണ്ടാകുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പു പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമതീരുമാനം എടുക്കുന്നത്. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരം

വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

വെടിക്കെട്ട് വൈകുക മാത്രമല്ല ചെയ്തത്; പൂരം കലക്കലിന് കേസെടുത്താല്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാകും...
തൃശൂര്‍ തൃശൂര്‍ പൂരം കലങ്ങിയില്ലെന്നും വെടിക്കെട്ട് അൽപം വൈകുക മാത്രമാണ് ഉണ്ടായതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പൂരം കലക്കലുമായി ബന്ധപ്പെട്ട ത്രിതല അന്വേഷണം അട്ടിമറിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പറഞ്ഞ സതീശൻ കേസെടുത്താല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും പറഞ്ഞു.

വായനതുടരുക . .

മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിന് കേന്ദ്രാനുമതി, 415 ബോട്ടുകള്‍ അടുപ്പിക്കാം; 177 കോടി അനുവദിച്ചു...
തിരുവനന്തപുരം മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിന് കേന്ദ്ര സർക്കാരിന്റെ അനുമതി. 177 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. 415 ബോട്ടുകള്‍ അടുപ്പിക്കാന്‍ കഴിയും. കാലാവസ്ഥാ വ്യതിയാനം നേരിടാൻ ആറു വില്ലേജുകള്‍ക്ക് അഞ്ചുകോടി വീതം അനുവദിച്ചുവെന്നും മന്ത്രി അറിയിച്ചു. 

തുടര്‍ന്നു വായിക്കുക .....

 പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട ആഘോഴങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും.

കാഫിര്‍ സ്ക്രീന്‍ഷോട്ട്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം...
കോഴിക്കോട് കാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചാരണ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം. റിബേഷിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു

വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക 9745397722

ചരിത്രം തിരുത്തിയെഴുതാന്‍ ശ്രമം; കേരളത്തോടു കേന്ദ്രത്തിനു നിഷേധാത്മക സമീപനം: മുഖ്യമന്ത്രി...
ആലപ്പുഴ ചരിത്രം തിരുത്തിയെഴുതാന്‍ സംഘപരിവാര്‍ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വസ്തുതകളെ മറച്ച് അവരുടെ രീതിയില്‍ ചരിത്രം മാറ്റുന്നു. വിദ്യാഭ്യാസ മേഖലയെ ഇതിനായി ഉപയോഗിക്കുന്നു. യഥാര്‍ഥ സംഭവങ്ങളെ മറയ്ക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. രാജ്യത്തെ ദാരിദ്ര്യം അടക്കമുള്ള മറ്റു പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയത ഉപയോഗിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 78-ാം പുന്നപ്ര വയലാര്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായന തുടരുക ...

മദനിയുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന്  പി ജയരാജന്‍.

മദനിയുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന്  പി ജയരാജന്‍. മദനിയുടെ പ്രസംഗത്തില്‍ വിമര്‍ശനം ഉണ്ടായിരുന്നു. പില്‍ക്കാലത്തു മദനി നിലപാടില്‍ മാറ്റം വരുത്തി. ഇതൊക്കെയാണ് പുസ്തകത്തില്‍ ഉള്ളത്. മദനിയെക്കുറിച്ച് പറയാന്‍ വേണ്ടിയാണ് പുസ്തകമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. അവരോട് പ്രകോപനം കൂടാതെ സംവാദം ആണ് സ്വീകരിക്കുന്നതെന്നും അർഥവത്തായ സംവാദം നടക്കട്ടെയെന്നും പി ജയരാജന്‍ പറഞ്ഞു. കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന തന്റെ പുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ജയരാജന്‍.അബ്ദുള്‍ നാസര്‍ മദനി തീവ്രവാദചിന്ത വളര്‍ത്തിയെന്ന് പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. മദനി നടത്തിയ പ്രസം​ഗങ്ങള്‍ യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയങ്ങള്‍ സ്വാധീനിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ടതിന് ശേഷം മദനിയുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പുസ്തകത്തിലുണ്ട്. മദനിയിലൂടെ യുവാക്കാള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു‌. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്നും പി.ജയരാജന്‍ ആരോപിച്ചിരുന്നു. 

കടപ്പാട്...

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

പിണറായി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായി  രമേശ് ചെന്നിത്തല.

പിണറായി സര്‍ക്കാര്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായി  രമേശ് ചെന്നിത്തല . സംസ്ഥാനത്ത് എംപ്ളോയ്മെന്റ് എക്സേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 26 ലക്ഷത്തില്‍പരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തൊഴിലില്ലാതെ അലയുമ്പോളാണ് സംസ്ഥാനസര്‍ക്കാര്‍ പിന്‍വാതിലിലൂടെ ഇത്രയും സ്വന്തക്കാര്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും നിയമനം നല്‍കിയിരിക്കുന്നത്. ഇത് കേരളത്തിലെ യുവജനങ്ങളോടുള്ള ചതിയാണ്. ഇത് നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വീസ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞ ചട്ടലംഘനമാണ്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പി.എസ്.സി നിയമനം തുടങ്ങാത്ത എല്ലാ ഒഴിവുകളിലും എംപ്ളോയ്മെന്റ് എക്സേഞ്ച് വഴി നിയമനം വേണമെന്നാണ് ചട്ടം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ സ്വന്തക്കാരെ തിരുകി കയറ്റുന്നത്. ഇത്തരത്തില്‍ അനധികൃത നിയമനം ലഭിച്ച മുഴുവന്‍ പേരെയും ഒഴിവാക്കി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി അര്‍ഹരാവയവര്‍ക്ക് നിയമനം നല്‍കണം. ഇത്അടിയന്തിരമായി നടപ്പാക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കടപ്പാട് . . .

 

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

പൂരം കലക്കല്‍: മുഖ്യമന്ത്രി പറയുന്നത് ഒരേ കാര്യമെന്ന് മന്ത്രി; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ...

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് അല്‍പം വൈകുക മാത്രമാണ് ഉണ്ടായിട്ടു ള്ളതുമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ തുടര്‍ന്ന് പൂരം കലക്കല്‍ വീണ്ടും ചര്‍ച്ചയാകുന്നു. മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിൽല്‍ വൈരുധ്യമില്ലെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇപ്പോള്‍ പറയുന്നതും ഒരേ കാര്യങ്ങള്‍ തന്നെയാണെന്നാണ് ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മന്ത്രി കെ.രാജന്‍ പ്രതികരിച്ചത്.

വായന തുടരുക . . .

ദിവ്യക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ട: മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശേഷം തീരുമാനമെന്ന് സിപിഎം...
തിരുവനന്തപുരം കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരെ തിടുക്കത്തില്‍ നടപടി എടുക്കേണ്ടതില്ലെന്ന് തൃശൂരില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആയതിനു ശേഷം മാത്രം തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്നും തീരുമാനിച്ചു. മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഉള്‍പ്പെടെ കാര്യങ്ങള്‍ നിയമപരമായി മുന്നോട്ടു പോകട്ടെ എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം കൂറുമാറ്റത്തിനു കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല.

വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.