|
(1) |
|
നവംബര്‍ 2024 ബൂനാഴ്ച 1200 വൃശ്ചികം 12 |

|
വാല്യം 1 ലക്കം 149 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
27 |
|
At present how can you see the future if you in the past? |
|
കേരളത്തില്‍ റയില്‍വേ വികസന പദ്ധതികള്‍ക്ക് തടസം നേരിടുന്നുവെന്ന് റയില്‍വേമന്ത്രി
കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയില്‍വേമന്ത്രി അശ്വിനി വൈഷണവ്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സ്ഥലമേറ്റെടുപ്പ് സുഗമമായി നിലവില്‍ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂര്‍ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കല്‍, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും റയില്‍വേ മന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. റയില്‍വേ വികസന പദ്ധതികള്‍ക്ക് തടസം നേരിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂര്‍ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കല്‍, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും റയില്‍വേ മന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. 470 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കാനായി 2100 കോടി രൂപ കേരളത്തിന് നല്‍കിയിട്ടും 64 ഹെക്ടര്‍ മാത്രമാണ് ഏറ്റെടുക്കാനായതെന്നും കത്തിലുണ്ട്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി അറിയിച്ചു. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും. നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്, വയനാടിന് വേണ്ടി പോരാട്ടം തുടരും ദില്ലി: നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 'കൊടിമരത്തില്‍ കയറിയത് കൂട്ടുകാരന് തടി കൂടുതലായതിനാല്‍ കയറാന്‍ പറഞ്ഞത് അധ്യാപകരെന്ന് നെയ്യാറ്റിൻകരയിലെ വിദ്യാര്‍ത്ഥി തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊടിമരത്തിൽ കയറ്റിയ സംഭവത്തിൽ പ്രതികരിച്ച് പ്ലസ് ടു വിദ്യാർത്ഥി. തന്റെ കൂട്ടുകാരനോടാണ് അധ്യാപകർ ആദ്യം കൊടിമരത്തിൽ കയറാൻ പറഞ്ഞതെന്നും എന്നാൽ കൂട്ടുകാരന് തടി കൂടുതൽ കാരണം താൻ കയറുകയായിരുന്നുവെന്നും വിദ്യാർത്ഥി പറഞ്ഞു. എൻഎസ്എസ് ക്യാമ്പിൻ്റെ ഭാഗമായി ഫയർ ആൻ്റ് സേഫ്റ്റിയിലും ട്രക്കിംഗിലും പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് പേടി തോന്നിയില്ലെന്നും വിദ്യാർത്ഥി പറഞ്ഞു. 30 അടി ഉയരമുള്ള കൊടിമരമായിട്ടും അധ്യാപകർ ആരും താൻ കയറുന്നത് തടഞ്ഞില്ലെന്നും വിദ്യാർഥി പറഞ്ഞു. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 സൗജന്യ ഇന്റർനെറ്റുമായി ബിഎസ്എൻഎല്ലും ദേവസ്വം ബോർഡും; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകള്‍ പത്തനംതിട്ട: ശബരിമല തീർത്ഥാടകര്‍ക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോര്‍ഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്. ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. എഡിഎം നവീൻ ബാബുവിന്റെ മരണം; സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് വി ഡി സതീശന്‍ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരെ രക്ഷിക്കാനാണ് സർക്കാരും പോലീസും ശ്രമിക്കുന്നതെന്നും ടി വി പ്രശാന്തൻ ആരുടെ ബിനാമിയാണെന്നും വി ഡി സതീശൻ ചോദിച്ചു. Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python |
|
ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി വനം വകുപ്പ് ശബരിമലയിലെത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. അതുപോലെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായിവലിച്ചെറിയാൻ പാടില്ല. പ്ലാസിറ്റിക് കവറുകള്‍ മൃഗങ്ങള്‍ ഭക്ഷിക്കാന്‍ ഇടയായാല്‍ അവ മരണപ്പെടാന്‍ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണാവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നുകളിൽതന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതർര്‍ അഭ്യർത്ഥിച്ചു. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : ശബരിമലയില്‍ ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദർശനത്തിനെത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് ശബരിമലയിൽ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരിൽ മുപ്പത് ശതമാനത്തോളം ആളുകളും ദർശനത്തിനെത്തുന്നില്ലെന്ന് റിപ്പോർട്ട്. ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുമ്പ് തന്നെ നവംബർ മാസത്തിലെ ബുക്കിങ് അവസാനിച്ചിരുന്നു. എന്നാൽ, മുൻകൂട്ടി ബുക്ക് ചെയ്തവർ ദർശനത്തിന് എത്തുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല ദിവസങ്ങളിലും ബുക്ക് ചെയ്തവരിൽ പകുതിയോളം മാത്രമാണ് എത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഗണ്യമായ കുറവാണുണ്ടായത്. നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കും ഉദ്ദേശിച്ച സമയത്ത് ദർശനം കിട്ടുന്നില്ല. വരാൻ കഴിയാത്തവർ ബുക്കിങ് ക്യാൻസൽ ചെയ്യണമെന്ന ദേവസ്വം ബോർഡിന്‍റെ ആഹ്വാനം പാലിക്കപ്പെടാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതേസമയം, തത്സമയ ബുക്കിങ് ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കൗൺസിലർമാരുമായി തുറന്ന ചർച്ച നടന്നിട്ടില്ലെന്നും നയംമാറ്റം വന്നാൽ എല്ലാവരെയും സ്വീകരിക്കും പാലക്കാട്ടെ ആളുകളുടെ മനസിൽ പ്രത്യയശാസ്ത്രം മാറി അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു അത് മാറ്റത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പാലക്കാട് വീടുകയറി പച്ചയ്ക്ക് വർഗീയത പറഞ്ഞത് കെ.സുരേന്ദ്രനാണെന്നും രാഹുൽ പറഞ്ഞു. ലഘുലേഖ ഉൾപ്പെടെ വീടുകൾ തോറും വിതരണം ചെയ്താണ് വോട്ട് തേടിയതെന്നും സി പിഎമ്മിന്‍റേയും. ബിജെപിയുടെയും വോട്ട് തനിക്ക് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... പൊതു വിജ്ഞാനം ....27-11-2024 കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . സിബിഐ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ ധാരണയുണ്ട്'; നവീന്റെ കുടുംബത്തിന് ഒപ്പമാണെന്ന് ആവര്‍ത്തിച്ച് ഗോവിന്ദന്‍ ഇടുക്കി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാര്‍ട്ടിക്ക് ഉണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഈ നിലപാടില്‍ മാറ്റമില്ല. സിബിഐ കൂട്ടില്‍ അടച്ച തത്തയാണെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. അതേസമയം, പാര്‍ട്ടി നവീന്റെ കുടുംബത്തിന് ഒപ്പമാണെന്നും എംവി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. |
|
അസംതൃപ്തരെ സ്വാഗതം ചെയ്ത് സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിജെപി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി പുകയുന്നതിനിടെ അടുത്തിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി വിടാന്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് പോസ്റ്റ്. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാനും സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ലെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. വായന തുടരുക.... 5 ലക്ഷം രൂപ വരെ 70 കഴിഞ്ഞ മുതിര്‍ന്ന ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് സൌജ്യന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാന്‍വയോ വന്ദന ഇന്‍ഷൂറന്‍സ് രജിസ്ട്രേഷന് സന്ദര്‍ശിക്കുക. അല്ലേങ്കില്‍ ബന്ധപ്പെടുക (നിബന്ധനകള്‍ക്കു വിധേയം.) പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടില്‍ പൊലീസുകാര്‍ക്കെതിരെ നടപടി ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്നുകൊണ്ട് ഫോട്ടോയെടുത്ത സംഭവത്തിൽ എസ്‍എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ്‍ ശ്രീജിത്ത് നിര്‍ദേശം നൽകി. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയില്‍ നിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നാളെ റിപ്പോര്‍ട്ട് നല്‍കും. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. നാട്ടികയില്‍ 5 പേരുടെ ജീവനെടുത്ത അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികള്‍ തൃശ്ശൂർ നാട്ടികയിൽ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു. മദ്യലഹരിയിൽ ഇരുപത് സെക്കന്റ് കണ്ണടച്ചു പോയിയെന്നാണ് ക്ലീനർ അലക്സിന്റെ മൊഴി. വണ്ടി എന്തിലോ തട്ടുന്നെന്ന് തോന്നിയപ്പോൾ വെട്ടിച്ചുവെന്നും അപ്പോൾ നിലവിളി കേട്ടു അതോടെ രക്ഷപെടാൻ നോക്കിയെന്നുമാണ് ക്ലീനർ അലക്സിന്റെ കുറ്റസമ്മത മൊഴി. വൈകിട്ട് 5 മണിക്കാണ് ലോറിയില്‍ തടി കയറ്റി പുറപ്പെട്ടത്. യാത്രക്കിടയിൽ മദ്യപിച്ചു കൊണ്ടേയിരുന്നു. പൊന്നാനി എത്തിയപ്പോഴേക്കും ഡ്രൈവർ ജോസ് അബോധാവസ്ഥയിലായി. പിന്നീടാണ് ക്ലീനർ വണ്ടിയോടിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ രണ്ട് ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു. മനഃപൂർവ്വമായ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക ശബരിമലയിലെ വ്യാജ പ്രചാരണം: സൈബര്‍ സെൽ അന്വേഷണം തുടങ്ങി; പ്രചരിപ്പിക്കുന്നത് കഴിഞ്ഞ വര്‍ഷത്തെ ദുരിതയാത്രാ വീഡിയോ ശബരിമലയിലെ വ്യാജ പ്രചാരണം: സൈബർ സെൽ അന്വേഷണം തുടങ്ങി; പ്രചരിപ്പിക്കുന്നത് കഴിഞ്ഞ വർഷത്തെ ദുരിതയാത്രാ വീഡിയോ ക്ഷേമ പെൻഷന്‍ തട്ടിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ കൈപ്പറ്റിയത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1458 ജീവനക്കാര്‍ തിരുവനന്തപുരം: സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തി. ധന വകുപ്പ് നിർദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കമാണ് പെൻഷൻ കൈപ്പറ്റുന്നത്. കോളേജ് അസിസ്‌റ്റന്‍റ് പ്രൊഫസർമാർ ഉൾപ്പെടെ ക്ഷേമ പെൻഷൻ ഹയർ സെക്കണ്ടറിയിലെ ഉൾപ്പെടെ അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്‍റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിർദേശിച്ചു. സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 27, ബുധനാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ശബരിമലയില്‍ മൊബൈല്‍ ഫോണുകള്‍ക്ക് കര്‍ശന നിയന്ത്രണം വേണം- നിലപാട് കടുപ്പിച്ച് ഹൈക്കോടതി...... |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|||
|
|
|||
|
You are visitor.
|