|
(1) |
|
ജനുവരി 2025 തിങ്കളാഴ്ച 1200 മകരം 15 |
|
വാല്യം 2 ലക്കം 202 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
28 |
|
Of all the words you speak, how many are towards God? |
|
മുല്ലപ്പെരിയാര്‍ ഡാം: സുപ്രീംകോടതി നിരീക്ഷണം തെറ്റ്, ജഡ്ജി മനസ്സിലാക്കാതെ നടത്തിയ പരാമർശം; ഡീൻ കുര്യാക്കോസ് തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം തെറ്റെന്ന് ഡീന്‍ കുര്യാക്കോസ് എം പി. സ്ഥലപരിശോധന നടത്തിയല്ല ഇപ്പോള്‍ കോടതി നടത്തിയ നിരീക്ഷണം. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതിയില്‍ നിന്ന് നീതി ലഭിച്ചിട്ടില്ല. മേൽനോട്ട സമിതി പലപ്പോഴും തമിഴ്നാടിന് ഗുണമുളള നിലപാട് സ്വീകരിച്ചു. ഇന്നത്തെ സുപ്രീംകോടതി പരാമര്‍ശം ജഡ്ജി മനസ്സിലാക്കാതെ നടത്തിയതാണെന്നും എം പി പറഞ്ഞു. കൂടുതല്‍ വായിക്കുക . . Reach your Special News Hook and Corner of the world. Advertise in മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയില്ല, വെറും ആശങ്ക മാത്രം'; സുപ്രീംകോടതി ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷാ ഭീഷണിയുണ്ടെന്നത് വെറും ആശങ്ക മാത്രമെന്ന് സുപ്രീംകോടതി നിരീക്ഷണം. 135 വര്‍ഷത്തെ മഴക്കാലം ഡാം അതിജീവിച്ചതാണെന്നും സുപ്രിംകോടതി പരാമർശിച്ചു. ഡാമിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് വാക്കാല്‍ പരാമര്‍ശം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾ മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക ടൂറിസ്റ്റ് ബസുകളില്‍ രൂപമാറ്റം വരുത്തിയാല്‍ കീശ കീറും കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റത്തിൽ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഇത്തരം രൂപമാറ്റങ്ങളിൽ കർശന നടപടി വേണമെന്നും പരമാവധി ഉയർന്ന പിഴ തന്നെ ഈടാക്കണമെന്നും എംവിഡിയോട് ഹൈക്കോടതി പറഞ്ഞു. അപകടമുണ്ടാക്കുന്ന ബസ്സുകൾക്ക് മാത്രം ഉയർന്ന പിഴ പോരായെന്നും നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് പരമാവധി ഉയർന്ന പിഴ ഈടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.നിരത്തുകളിൽ പരിശോധന ശക്തമാക്കാനും കോടതി നിർദ്ദേശിച്ചു വായന തുടരുക . .. Todays Special GK Rashtrapati Bhavan തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc .. Programing languages Java, Visual Basic & Python സര്‍ക്കാരിന് നിസ്സംഗത, വന്യജീവി ആക്രമണത്തില്‍ ഒന്നും ചെയ്യുന്നില്ല; പരിഹാരമാര്‍ഗങ്ങള്‍ സമര്‍പ്പിക്കുമെന്ന് വി ഡി സതീശന്‍ തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ സർക്കാരിന് നിസ്സംഗത എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയാന്‍ പുതിയ കാലത്ത് അയല്‍ സംസ്ഥാനങ്ങള്‍ ആധുനിക സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ പഴയതും പുതിയതുമായ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ നാലുവർഷമായി സർക്കാർ ഒരു കാര്യവും ചെയ്യുന്നില്ലെന്നും വി ഡി സതീശന്‍ വിമർശിച്ചു. പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍ വായന തുടരുക. . . രാഹുല്‍ ഈശ്വറിന്റെ ഹര്‍ജി തീർപ്പാക്കി ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന പരാമർശവുമായി ഹൈക്കോടതി. രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. മുൻകൂർ ജാമ്യ അപേക്ഷയിൽ പരാതിക്കാരിയുടെ പേര് ഉൾപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു പരാമർശം. ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചതിന് നടി നൽകിയ പരാതിയിൽ ആയിരുന്നു രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ അപേക്ഷ നൽകിയിരുന്നത്. കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഹർജി തീർപ്പാക്കി. വായന തുടരുക . . . സ്ത്രീധന ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിക്കണമെന്ന ഹർജി തള്ളി സ്ത്രീധന, ഗാർഹിക പീഡന നിയമങ്ങൾ പുനഃപരിശോധിച്ച് പരിഷ്കരിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശാൽ തീവാരി എന്ന അഭിഭാഷകൻ നല്കിയ ഹർജി സുപ്രീം കോടതി തള്ളി. കഴിഞ്ഞ ദിവസം ബംഗളുരുവിൽ ഭാര്യയും ഭാര്യ വീട്ടുകാരും നൽകിയ വ്യാജ പരാതിയെ തുടർന്ന് ആത്മഹത്യ ചെയ്ത ടെക്കി അതുൽ സുഭാഷിന്റെ മരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. എന്നാൽ സുപ്രീം കോടതി ഹർജി കേൾക്കാൻ വിസമ്മതം അറിയിച്ചു. സമൂഹമാണ് മാറേണ്ടത്, അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് ജസ്റ്റിസ് ബിവി നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിലവിലെ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കണം. വിവാഹ സമയത്ത് നൽകുന്ന സമ്മാനങ്ങൾ, പണം തുടങ്ങിയവയുടെ പട്ടിക കൃത്യമായി രേഖപ്പെടുത്തി അത് വിവാഹ സർട്ടിഫിക്കറ്റിനൊപ്പം സൂക്ഷിക്കുവാനും സർക്കാർ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി സമറപ്പിച്ചത് വായന തുടരുക . . .
|
|
കയ്യും കാലും കൊത്തിയിടും'; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി കണ്ണൂര്‍: പിണറായിയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഐഎം നേതാക്കളുടെ ഭീഷണി. കയ്യും കാലും കൊത്തിയിടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. പിണറായി ലോക്കൽ സെക്രട്ടറി നന്ദനന്‍, പ്രവര്‍ത്തകനായ നിഖില്‍ കുമാര്‍ എന്നിവരാണ് ഭീഷണി മുഴക്കിയത്. വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. കലാ രാജുവിന്റെ മകനെതിരെയുളള സിഐടിയു പ്രവർത്തകന്റെ പരാതി വ്യാജം; കണ്ടെത്തി പൊലീസ് കൊച്ചി: കൂത്താട്ടുകുളത്ത് സിപിഐഎം പ്രവർത്തകരാൽ തട്ടിക്കൊണ്ടുപോകപ്പെട്ട കലാ രാജുവിന്റെ മകനെതിരായ പരാതി വ്യാജമാണെന്ന് പൊലീസ്.മകൻ ബാലുവിനെതിരെ സിഐടിയു പ്രവർത്തകന്‍ നൽകിയ പരാതിയാണ് വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നത്. കമ്പിവടികൊണ്ട് ബാലുവും സൃഹുത്തുക്കളും മർദിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഈ സമയത്ത് താന്‍ എറണാകുളത്തായിരുന്നുവെന്ന് ബാലു മൊഴി നൽകി. വായന തുടരുക . . കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി; കരിങ്കൊടി കാണിച്ച് സിപിഐഎം വയനാട്: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എംപി പ്രിയങ്കാ ഗാന്ധി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകര്‍ കരിങ്കൊടി കാണിച്ചു. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . എറണാകുളത്ത് പൊലീസിന്റെ കൊടുംക്രൂരത; 17 വയസുകാരന്റെ കൈ 12 പൊലീസുകാര്‍ ചേർന്ന് തല്ലിയൊടിച്ചു കൊച്ചി: എറണാകുളത്ത് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ പൊലീസിന്റെ കൊടുംക്രൂരത. 17 വയസുകാരന്റെ കൈ എറണാകുളം നോർത്ത് സ്റ്റേഷനിലെ 12 പൊലീസുകാർ ചേർന്ന് തല്ലിയൊടിച്ചു. വായന തുടരുക . . . സുധാകരനും സതീശനും ക്യാപ്റ്റന്മാര്‍, പാര്‍ട്ടിക്കായി മുതിർന്ന നേതാക്കൾ ഇറങ്ങണം'; പി ജെ കുര്യന്‍ തിരുവനന്തപുരം: വരുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ സജീവമാകണമെന്ന് മുതിർന്ന നേതാവ് പി ജെ കുര്യൻ റിപ്പോർട്ടറിനോട്. മുതിർന്ന നേതാക്കൾ സ്ഥാനം ചോദിക്കരുത്. പാർട്ടിയാണ് അവർക്ക് സ്ഥാനങ്ങൾ നൽകിയത്. മുൻ കെ പി സി സി പ്രസിഡൻ്റുമാർ ഇനി തങ്ങൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ല എന്ന് പറയരുത്. എ ഐ സി സി നേതൃത്വത്തിനും ഇതേ നിലപാടാണുളളതെന്നും പി ജെ കുര്യൻ വ്യക്തമാക്കി. വായന തുടരുക . . . ചെന്താമരയെ പിടികൂടാൻ ആൻ്റി നക്സല്‍ ഫോഴ്സും രംഗത്ത്; പൊലീസ് വീഴ്ചയില്‍ റിപ്പോർട്ട് തേടി എഡിജിപി പാലക്കാട്: നാടിനെ നടുക്കിയ പോത്തുണ്ടി ഇരട്ടകൊലപാതകത്തില്‍ പ്രതിയായ ചെന്താമരയെ പിടികൂടാന്‍ ആന്റി നക്സല്‍ ഫോഴ്സും രംഗത്ത്. സംഘം ഉടൻ പ്രതി ഒളിവിൽ കഴിയുന്നുവെന്ന് കരുതുന്ന അരക്കമലയിൽ തിരച്ചിൽ നടത്തും. പാലക്കാട് എസ്പിയുടെ പ്രത്യേക സ്ക്വാഡും തിരച്ചിലിനായി രംഗത്തുണ്ട്. പ്രതിക്കായി വനത്തിന് പുറമെ പാലക്കാട് നഗരത്തിലും വ്യാപക പരിശോധന നടത്തിവരികയാണ്. കൂടുതല്‍ വായിക്കുക . ... ഭീഷണിയുണ്ടെന്ന് പറഞ്ഞിട്ടും വില നൽകിയില്ല';നെന്മാറ ഇരട്ടകൊലപാതകത്തില്‍ പൊലീസിനെതിരെ സുധാകരന്റെ മക്കള്‍ പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ രംഗത്ത്. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും എന്നാൽ പൊലീസ് ഒരു വിലയും നൽകിയില്ലെന്നും മക്കൾ റിപ്പോർട്ടറിനോട് പറഞ്ഞു. വായന തുടരുക . . . കടുവ ചത്തത് താത്ക്കാലിക പരിഹാരം, സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം പൊളള; വിമര്‍ശിച്ച് മാര്‍ ജോസ് പൊരുന്നേടം വയനാട്: വന്യജീവി ആക്രമണത്തില്‍ സർക്കാരിനെതിരെ വിമര്‍ശനവുമായി മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം. മൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാര്‍ ജോലി വാഗ്ദാനങ്ങളായി ഒതുങ്ങുന്നു. നരഭോജി കടുവ ചത്തത് താത്ക്കാലിക പരിഹാരം മാത്രമാണ് ശാശ്വത പരിഹാരം വേണം. വയനാടന്‍ കാടുകളെ ഒരു യൂണിറ്റായി കണക്കാക്കി സ്വകാര്യ ഏജൻസികളുടെ കീഴില്‍ വന്യമൃഗ ശല്യത്തിനെതിരായ പദ്ധതികള്‍ നടപ്പിലാക്കണം. ഈ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കു മുന്‍പില്‍ വച്ചിട്ട് ഏറെ കാലമായി. മൃഗങ്ങള്‍ക്ക് മാത്രമായി ഒരു സഫാരി പാര്‍ക്ക് വിഭാവനം ചെയ്തു കൂടെ?. സമഗ്രമായ ഒരു പദ്ധതി ഉണ്ടാകണമെന്നും മാര്‍ ജോസ് പൊരുന്നേടം അഭിപ്രായപ്പെട്ടു. കൂടുതല്‍ വായിക്കുക . . . |
|
നെന്മാറ കൊലപാതകത്തിൽ ഒന്നാം പ്രതി പൊലീസ്, പൊലീസിലും നല്ലത് കോലം സ്ഥാപിക്കുന്നത്' ; രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്: നെന്മാറ ഇരട്ട കൊലപാതകത്തിൽ പൊലീസിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. കേസിൽ യഥാർത്ഥത്തിൽ ഒന്നാം പ്രതി പൊലീസാണെന്ന് രാഹുൽ പറഞ്ഞു. പ്രതിയോട് വിനയപ്പൂർവ്വം ബഹുമാനം നൽകിയാണ് പോലീസ് പെരുമാറിയത്. ഇത് അഖിലയ്ക്കും അതുല്യക്കും അച്ഛനെ ഇല്ലാതാക്കി. നീച പ്രവർത്തിയാണ് പോലീസ് കാണിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ച്, നാട്ടുകാരെ ഭീഷണിപ്പെടുത്തിയ പ്രതിയെ പോലീസ് എങ്ങനെയാണ് കണ്ടില്ലെന്ന് നടിച്ചതെന്നും രാഹുൽ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ രാഹുല്‍. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? കടുവ നാട്ടിലിറങ്ങിയാല്‍ ഓടിക്കാനറിയാം, വനംവകുപ്പ് ഇടപെട്ടില്ലെങ്കില്‍ ഞങ്ങളിറങ്ങും'; കുറിച്യ സംരക്ഷണ സമിതി വയനാട്: പെരുകി വരുന്ന വന്യജീവി ആക്രമണത്തിന് തടയിടാന്‍ വനംവകുപ്പ് ഇറങ്ങിയില്ലെങ്കില്‍ തങ്ങള്‍ ഇറങ്ങേണ്ടി വരുമെന്ന് കുറിച്യ സംരക്ഷണ സമിതി. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നല്‍കണം. താത്കാലിക ആശ്രിത നിയമനം പോരാ, രാധയുടെ മകന് സ്ഥിരം നിയമനം നല്‍കണമെന്നും കുറിച്യ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വായന തുടരുക . .. ചെന്താമര സജിതയെ കൊന്നത് മന്ത്രവാദി പറഞ്ഞത് കേട്ട്, പാലക്കാട്: നെന്മാറയിലെ അരുംകൊലയ്ക്ക് ചെന്താമരയെ നയിച്ചത് അന്ധവിശ്വാസമെന്ന് പ്രതിയുടെ അയൽവാസി പുഷ്പ. ചെന്താമര അന്ധവിശ്വാസിയാണ്. മന്ത്രവാദി പറഞ്ഞത് കേട്ടാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ചെന്താമര കൊലപ്പെടുത്തിയത്. തൃശ്ശൂരിലുളള ഒരു മന്ത്രവാദിയെ അന്ന് അയാള്‍ പോയി കണ്ടു. ചെന്താമരയുടെ ഭാര്യ വീട്ടില്‍ നിന്ന് പോകാന്‍ കാരണം ധാരാളം മുടിയുള്ളവരാണെന്ന് മന്ത്രവാദി ഇയാളോട് പറഞ്ഞു. തുടർന്നാണ് ചെന്താമര, സജിതയെ കഴുത്തറുത്ത് കൊലപ്പെടുത്തുന്നതെന്നും പുഷ്പ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി. വായന തുടരുക . . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക കടുവ കിടന്നത് കുട്ടികള്‍ ഓടി നടക്കുന്ന സ്ഥലത്ത്, വീടിന് 3 മീറ്റര്‍ മാത്രം അകലെ, ഞെട്ടല്‍ മാറാതെ റിജോയും കുടുംബവും മാനന്തവാടി : പിലാക്കാവ്- പഞ്ചാര കൊല്ലി റോഡിലെ പണ്ട്യത്തും പറമ്പില്‍ റിജോയുടെ വീടിനോട് ചേര്‍ന്നാണ് നരഭോജി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വീടിന് 3 മീറ്റര്‍ അകലെ നിന്നും കടുവയെ കിട്ടിയതിന്റെ അമ്പരപ്പ് ഇപ്പോഴും കുടുംബത്തിന് മാറിയിട്ടില്ല. വനംവകുപ്പ്ഉദ്യോഗസ്ഥര്‍ രാവിലെ വന്നപ്പോഴാണ് കടുവ വീടിന് സമീപത്ത് ചത്തുകിടക്കുന്ന വിവരമറിയുന്നതെന്ന് റിജോയും കുടുംബവും പറയുന്നു. വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 28, ചൊവ്വാഴ്ച Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം വരുത്തി; കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ കേസെടുത്ത് വനം വകുപ്പ് മലപ്പുറം: കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണ സംഭവത്തിൽ വനം വപ്പ് കേസെടുത്തു. നിലവിൽ ആരെയും കേസിൽ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തിൽ കാലതാമസം വരുത്തിയതിനാണ് ഉന്നത നിർദ്ദേശപ്രകാരം കേസെടുത്തത്. വായന തുടരുക . .. ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; കന്യാകുമാരി എക്സ്പ്രസില്‍ സുഹൃത്തിനെ കത്തികൊണ്ട് കുത്തി യുവാവ് തൃശൂർ: ബംഗളുരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്. ബാംഗ്ലൂരിൽ നിന്ന് കയറിയ യുവാക്കൾ തമ്മിലുള്ള തർക്കമാണ് കത്തികുത്തിലേക്ക് നയിച്ചത്. വായന തുടരുക .... കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടു 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്രത്തിന് സമര്‍പ്പിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പിന് സമാഹരിക്കുന്ന വായ്പ പോലും കടപരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നയത്തിനെതിരെ കടുത്ത പ്രതിഷേധമുന്നയിക്കുന്ന കേരളം അത് പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് പ്രധാനമായും കേന്ദ്ര സര്‍ക്കാരിന് മുന്നിൽ വയ്ക്കുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനമായെങ്കിലും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഒപ്പം ഊര്‍ജ്ജമേഖലയിലെ നേട്ടത്തിന് അനുവദിച്ച 1.5 ശതമാനം തുടരണമെന്നും ആവശ്യപ്പെടുന്നു. കടമെടുപ്പ് പരിധി മൂന്നര ശതമാനം ആയി ഉയര്‍ത്തണമെന്നും അത് ഉപാധി രഹിതമാകണമെന്നും ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍ന്നു വായിക്കുക. . .
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |