|
സെപ്തംബര്‍ 2024 ശനിയാഴ്ച 1200 കന്നി 12 |

|
ലക്കം 1 വാല്യം 101 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
28 |
|
The best way to get rid of enemies is to make them your friends. PBKIVV |
|
എഡിജിപിയെ മാറ്റിയേ തീരൂവെന്ന് ബിനോയ് വിശ്വം എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ ഒരു കാരണവശാലും എൽഡിഎഫ് ഭരിക്കുന്ന ഒരു സർക്കാരിൽ എഡിജിപി ആകാൻ പാടില്ലെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സിപിഎം പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെ സിപിഐ വിമർശിച്ചു. കൈയ്യും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല. ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ അന്തരിച്ചു...... |
|
ചരിത്ര ആഘോഷത്തിനൊരുങ്ങി കൊട്ടാരനഗരി; മൈസൂരുവിലേക്ക് സഞ്ചാരി പ്രവാഹം...... |
|
ചരിത്രപ്രസിദ്ധമായ ദസറ ആഘോഷത്തിന് കന്നഡ നാട്ടിലെ കൊട്ടാരനഗരിയായ മൈസൂരു ഒരുങ്ങി. പത്തുദിവസത്തെ ആഘോഷം നേരില്‍ക്കാണാന്‍ മൈസൂരുവിലേക്ക് വിനോദസഞ്ചാരികളൊഴുകും. ഇവരെ എതിരേല്‍ക്കാന്‍ നഗരമൊരുങ്ങി. ഹോട്ടലുകളും ലോഡ്ജുകളും മറ്റുമായി നഗരത്തിലെ വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും വലിയ പ്രതീക്ഷയിലാണ്. ആംബുലന്‍സില്‍ പൂരപ്പറമ്പിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പരാതി...... കേരളത്തിന്റെ ഒത്തൊരുമയ്ക്ക് 'സല്യൂട്ട്', ഇതുപോലൊരു ദൗത്യം ജീവിത്തിലാദ്യം';കാര്‍വാര്‍ MLA...... രണ്ട് മാസം, 1,200 കിലോമീറ്റർ ദൂരം; പാര്‍ക്കില്‍ നിന്നും നഷ്ടപ്പെട്ട കുടുംബത്തെ കണ്ടെത്താന്‍ ഒരു പൂച്ച സഞ്ചരിച്ചത് റെയിന്‍ബോ വ്യോമിംഗില്‍ നിന്ന് റോസ്വില്ലെയിലേക്കും കാലിഫോർണിയയിലെ സലിനാസിലേക്കും 1,200 കിലോമീറ്റര്‍ ദൂരത്തോളമാണ് സഞ്ചരിച്ചത്. പാര്‍ക്കില്‍ വച്ച് കുടുംബവുമായി വേര്‍പെട്ട പൂച്ച ഒടുവില്‍ രണ്ട് മാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. ഇതിനിടെ പൂച്ച സഞ്ചരിച്ചത് 1,200 കിലോമീറ്റര്‍ ദൂരം. കാലിഫോർണിയയിലെ സലിനാസിൽ നിന്നുള്ള സൂസന്നയും ബെന്നി ആൻഗ്വിയാനോയും വയോമിംഗ് പാർക്ക് സന്ദർശിക്കുന്നതിനിടെയാണ് പൂച്ചയെ കാണാതായത്. രണ്ട് മാസങ്ങള്‍ക്ക് ശേഷം പൂച്ചയെ വീടിന് 300 കിലോമീറ്റര്‍ ദൂരെ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെ പൂച്ച തന്‍റെ കുടുംബത്ത് എത്താനായി സഞ്ചരിച്ചത് 1,200 കിലോമീറ്ററോളം ദൂരം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അലഞ്ഞ് തിരിയുന്ന പൂച്ചയെ കണ്ടെത്തിയ മൃഗസംരക്ഷണ പ്രവര്‍ത്തകരാണ് ഉടമയെ വിവരം അറിയിച്ചത്.
|
|
കോഴിക്കോട്: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ (54) അന്തരിച്ചു. സി.പി.എം. അണികൾക്കിടയില്‍ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പന്‍, കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ, പവാര്‍ തീരുമാനമെടുത്തു; 3 ന് മുഖ്യമന്ത്രിയെ കാണും തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷന്‍പിസി ചാക്കോ. ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തില്‍എടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. മൂന്നാം തീയതി എ കെ ശശീന്ദ്രനും തോമസ് കെ തോമസിന് ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും പിസി ചാക്കോ വ്യക്തമാക്കി. സി.കെ ആശ എംഎല്‍എയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സിഐയെ സ്ഥലംമാറ്റി കോട്ടയം: വൈക്കം എംഎൽഎ സി കെ ആശയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം സി.ഐയെ സ്ഥലം മാറ്റി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ സമരം ചെയ്ത സിപിഐ നേതാക്കളെ മര്‍ദ്ദിച്ചതായും എംഎല്‍എയോട് മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ സികെ ആശ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നൽകി. ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഡിജിപിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെയാണ് സി.ഐയെ സ്ഥലം മാറ്റിയത്. സ്പീക്കര്‍ക്ക് നൽകിയ പരാതിയില്‍ അന്വേഷണം തുടരും.
|
|
അമ്മയുണ്ടാക്കിയ കപ്പയും കഴിച്ച് സമരത്തിന് പോയി, തിരിച്ചെത്തിയത് സ്ട്രെച്ചറില്‍'...... വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല അവര്‍ നിന്നെ നിശബ്ദനാക്കിയില്ല നീ മൂകനല്ല നിന്റെ കരുത്തും ആവേശവും ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു അവര്‍ക്കു ഞങ്ങളെ തടയാനാകില്ല, പ്രിയ സഖാവേ.. കൂത്തുപറമ്പ് വെടിവെപ്പിന്റെ ഒരു വാര്‍ഷികദിനത്തില്‍സി.പി.എം ലോക്കല്‍കമ്മിറ്റി പുഷ്പനു സമ്മാനിച്ച ഫലകത്തിലെ വരികള്‍ഇങ്ങനെയായിരുന്നു. അവശതയുടെ കിടക്കയില്‍മുപ്പതുവര്‍ഷം പൂര്‍ത്തിയാക്കി വേദനയുടെ ലോകത്ത് നിന്നും പുഷ്പന്‍വിടവാങ്ങുമ്പോള്‍സംഭവബഹുലമായ ഒരു ചരിത്രത്തിന് കൂടിയാണ് അവസാനമാകുന്നത്. ജനകീയ രാഷ്ട്രീയ മുന്നേറ്റ സ്വപ്നവുമായി അന്‍വര്‍; കൈകോര്‍ക്കുമോ ജലീലും റസാഖും അടക്കമുള്ളവര്‍...... |
|
പുന്നമടയിൽ ഇഞ്ചോടിഞ്ച് പോരാട്ടം; ആവേശത്തിരയിളക്കി ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം, ഇനി ഫൈനല്‍ ആലപ്പുഴ:എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുടക്കം. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം പൂര്‍ത്തിയായി. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹീറ്റ്സ് മത്സരത്തിൽ നടന്നത്. ഉച്ചയ്ക്ക് മുമ്പായി ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരത്തോടെയാണ് വള്ളംകളിക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക തുടക്കമായി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കൈകൊട്ടിയാല്‍ വിടരുന്ന പൂക്കളോ? കാഴ്ചക്കാരെ അമ്പരപ്പിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും അനേകം വീഡിയോകൾ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ആളുകളെ അമ്പരപ്പിച്ച വീഡിയോ എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. ആളുകൾ കയ്യടിച്ചാൽ പൂക്കൾ വിടരുന്നത് നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അങ്ങനെ വിടരുന്ന ഒരു വീഡിയോയാണ് ഇത്. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പൊലീസ് സിപിഎമ്മിന്‍റെ അടിമകള്‍: വി.മുരളീധരന്‍...
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |