|
(1) |
|
ജനുവരി 2025 ബുധനാഴ്ച 1200 മകരം 16 |
|
വാല്യം 2 ലക്കം 203 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
29 |
|
If there is no filament in a bulb, there is no light. If God is not in your life there is no life. |
|
സെക്രട്ടേറിയേറ്റിന് മുന്നില്‍ ഫ്ലക്സ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് സെക്രട്ടറി അനുപമ തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ചിത്രമുള്ള കൂറ്റന്‍ ഫ്ലക്സ് വച്ച സംഭവത്തില്‍ സിപിഎം അനുകൂല കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം. തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി ടി വി അനുപമ ഇക്കാര്യം ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കത്ത് നല്‍കി. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് കോടതിയെ അറിയിക്കണം എന്നാണ് ആവശ്യം. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ പ്രസിഡന്റടക്കം രണ്ടുപേര്‍ക്കെതിരെ കേസെടുത്തതായി ഹൈക്കോടതിയിൽ പൊലീസ് അറിയിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി റിപ്പോര്‍ട്ട് നല്‍കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടി വി അനുപമ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. Reach your Special News Hook and Corner of the world. Advertise in Kakadrushiti at very low cost. Send to 9745397722 എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചത് വകുപ്പുകളുമായി ചര്‍ച്ച ചെയ്യാതെ; നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് തിരുവനന്തപുരം: എലപ്പുള്ളിയിലെ ബ്രൂവറി അനുമതി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്യാതെയാണെന്നുള്ള മന്ത്രിസഭാ നോട്ട് പുറത്ത് വിട്ട് പ്രതിപക്ഷനേതാവ്. മന്ത്രിസഭാ യോഗത്തിന്റെ നോട്ടിലും ഒയാസിസ് കമ്പനിയെ പുകഴ്ത്തുന്നുണ്ട്. എത്ര കിട്ടിയെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ വിശദീകരണത്തിനായി ഉച്ചക്ക് 2.45ന് എക്സൈസ് മന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചു. ജനുവരി 15 നാണ് മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കാനുള്ള നോട്ട് വരുന്നത്. എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും കണ്ട നോട്ടിസ് മറ്റ് വകുപ്പുകളുമായി ആലോചിച്ചിട്ടില്ലെന്ന് വ്യക്തമായി പറയുന്നു. വായന തുടരുക . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക 9745397722 വിഴിഞ്ഞം തുറമുഖം: ഇൻഡസ്ട്രിയല്‍ ട്രയാംഗിള്‍, രാജ്യത്തിന്റെ 50 ശതമാനം ട്രാന്‍ഷിപ്പ്മെന്റ് സാധ്യമാകുമെന്ന് ധനമന്ത്രി തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ വ്യാപാര സാധ്യതകള്‍ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാല്‍. തുറമുഖം പൂർണതോതില്‍ പ്രവര്‍ത്തിക്കുന്നതോടെ നിര്‍ണായക വ്യാപാര കവാടമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് നടന്ന വിഴിഞ്ഞം കോണ്‍ക്ലേവ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വായന തുടരുക . .. Todays Special GK Kerala Legislative Assembly തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply) 9745397722 Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python കുമ്പള ആരിക്കാടി കോട്ടയിലെ നിധി വേട്ട; അതിക്രമിച്ചു കയറി ഖനന പ്രവർത്തനങ്ങള്‍ നടത്തി മറ്റൊരു കേസ് കൂടി കാസര്‍കോട്: കുമ്പള ആരിക്കാടി കോട്ടയിലെ നിധി വേട്ടയില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പുരാവസ്തു വകുപ്പിന്റെ പരാതിയിലാണ് കേസെടുത്തത്. കോട്ടയില്‍ അതിക്രമിച്ചു കയറി ഖനന പ്രവർത്തനങ്ങൾ നടത്തി എന്നതിനാണ് കേസ്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ ഉൾപ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. വായന തുടരുക. . . എലപ്പുള്ളി മദ്യനിർമാണ ശാല: കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കി; നിലപാട് പരസ്യമാക്കി സിപിഐ ലേഖനം പാലക്കാട്: പാലക്കാട് മദ്യനിർമാണ ശാലക്കെതിരെയുള്ള നിലപാട് പരസ്യമാക്കി സിപിഐ. പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് സിപിഐ നിലപാട് അറിയിച്ചിരിക്കുന്നത്. കൃഷിക്കാരിലും കര്‍ഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരിയുടേതാണ് ലേഖനം. വെള്ളം മദ്യനിര്‍മാണ കമ്പനിക്ക് വിട്ടുനന്‍കിയാല്‍ നെല്‍കൃഷി ഇല്ലാതാകും. സംസ്ഥാന താല്‍പര്യത്തിന് നിരക്കാത്ത പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നാണ് ലേഖനത്തിലെ ആവശ്യം. വായന തുടരുക . . . ലോക്കപ്പില്‍ ചെന്താമര ആദ്യം ചോദിച്ചത് ചിക്കനും ചോറും; വിഷം കഴിച്ചെന്ന മൊഴി നല്‍കിയത് തെറ്റിദ്ധരിപ്പിക്കാന്‍ പാലക്കാട്: നെന്‍മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ലോക്കപ്പിലെത്തിച്ചപ്പോള്‍ ആവശ്യപ്പെട്ടത് ചിക്കനും ചോറും. സുധാകരനുമായി തലേദിവസമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി ചെന്താമര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതുപോലെ തന്നെ പ്രതി വിഷം കഴിച്ചിട്ടില്ലെന്നും വൈദ്യപരിശോധനയില്‍ വ്യക്തമായി. ഇപ്പോള്‍ ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലുള്ള ചെന്താമരയെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. വായന തുടരുക . . . എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷം; പി.സി ചാക്കോക്കെതിരെ ഗുരുതര അഴിമതി ആരോപണം തിരുവനന്തപുരം: എന്‍സിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷം. പി.സി ചാക്കോക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ആട്ടുകാല്‍ അജി രംഗത്തെത്തി. പി.എസ്. സി അംഗത്തിന്റെ നിയമനത്തിന് പി.സി. ചാക്കോ കൈക്കൂലി വാങ്ങിയെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ വായിക്കുക . . .
|
|
സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മണി മുതല്‍ 3 മണി വരെ പ്രത്യേകം ശ്രദ്ധിക്കണം, നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു. വായന തുടരുക . . .. വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും. Read Kakadrushti the information Bundar. കുഞ്ഞുണ്ണി മാഷ്. തൃശ്ശൂരില്‍ രണ്ട് ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘർഷം; 2 കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ക്യാമ്പസുകളിൽ എസ്എഫ്ഐയുടെ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ സംഘർഷം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലും , എംടിഐ പോളിടെക്നിക് കോളേജിലും വിദ്യാർത്ഥികൾ ഏറ്റുമുട്ടി. എംടിഐ പോളിടെക്നിക്കിലെ മൂന്നാം വർഷ വിദ്യാർത്ഥി അശ്വിനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി ആരോണിനും പരുക്കേറ്റു. അലോഷ്യസ് കോളേജിലും , നാട്ടിക എസ് എന്‍ കോളേജിലും കെഎസ്‌യുവിന്റെ കൊടിമരങ്ങള്‍ തകര്‍. വായന തുടരുക . . എസ്എഫ്ഐയില്‍ അടിമുടി ക്രിമിനല്‍ സംഘം, കെഎസ് യു വിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ അനുവദിക്കില്ലെന്ന് എംഎസ്എഫ് കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡിസോൺ കലോത്സവത്തിലെ സംഘർശവുമായി ബന്ധപ്പെട്ട്, ഏതെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കെഎസ് യു വിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ അനുവദിക്കില്ലെന്ന് എംഎസ്എഫ് വ്യക്തമാക്കി.കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനിൽ മേധാവിത്വം നഷ്ട്ടപ്പെട്ട ശേഷം നിരന്തരം എസ്എഫ്ഐ അക്രമം അഴിച്ചു വിടുകയാണ്.മാളയിൽ ആദ്യം പ്രകോപനവും സംഘർഷവും ഉണ്ടാക്കിയത് എസ്എഫ്ഐയാണ്. കലകളെ എസ്എഫ്ഐ രക്തക്കലകളാക്കുന്നുവെന്നും എംഎസ്എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. തുടര്‍ന്നു വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ .......കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . മാര്‍ച്ച് 31നകം എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണം,ഡ്രൈവര്‍ ഉറങ്ങിപോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും വേണം തിരുവനന്തപുരം: സംസ്ഥാനത്ത എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. KSRTC , സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾക്ക് എന്നിവയ്ക്ക് ഉത്തരവ് ബാധകമാണ്. മാർച്ച് 31ന് മുമ്പ് ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം എന്നിവ കാണുന്ന രീതിയില്‍ മൂന്ന് ക്യാമറകള്‍ സ്ഥാപിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം ക്യാമറയും ഘടിപ്പിക്കണം. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു വായന തുടരുക . . . മകളെ ആൺസുഹൃത്ത് നിരന്തരം ഉപദ്രവിച്ചിരുന്നു, ബന്ധം അവസാനിപ്പിക്കാൻ പല തവണ പറഞ്ഞു'; പെൺകുട്ടിയുടെ അമ്മ കൊച്ചി: മകളെ ആണ്‍സുഹൃത്തായ തലയോലപ്പറമ്പ് സ്വദേശി നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ പെൺകുട്ടിയുടെ അമ്മ. നേരത്തെ ഉണ്ടായ ആക്രമണത്തില്‍ മകളുടെ മുഖത്തും ശരീരത്തിലും മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് കണ്ട് ചോദ്യം ചെയ്തപ്പോള്‍ വീണ് മുറിവുണ്ടായതാണെന്ന് പറഞ്ഞു. ഈ ബന്ധം അവസാനിപ്പിക്കാന്‍ മകളോട് പല തവണ പറഞ്ഞു. പല തവണ വിലക്കിയിട്ടും ആണഅ സുഹൃത്ത് വീട്ടില്‍ എത്തിയെന്നും അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത തലയോലപറമ്പ് സ്വദേശിയായ യുവാവിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വീട്ടില്‍ പൊലീസ് ഫോറന്‍സിക് സംഘവും പരിശോധന നടത്തുകയാണ്. വായന തുടരുക . . . പൊതുജന ശ്രദ്ധക്ക്, ഇന്നും താപനില വർധിക്കും, സ്വീകരിക്കേണ്ട മാർഗങ്ങൾ പുറപ്പെടുവിച്ച് ദുരന്തനിവാരണ അതോറിറ്റി തിരുവനന്തപുരം: വേനൽക്കാലമായതോടെ സംസ്ഥാനത്ത് ഇന്നും പകല്‍ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ താപനില അധികം ഉയരുമെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തുടരുകയും വേണം. കൂടുതല്‍ വായിക്കുക . ... സ്ത്രീയും പുരുഷനും തുല്യരല്ല, തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല'; വിവാദ പരാമർശവുമായി പിഎംഎ സലാം മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പരാമര്‍ശവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയര്‍ത്തുന്നതെന്നും പിഎംഎ സലാം പറഞ്ഞു. മലപ്പുറം എടക്കരയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശമുണ്ടായത്. വായന തുടരുക . . . |
|
കൊരട്ടി സിപിഎം പ്രവര്‍ത്തകന്‍ രാമകൃഷ്‌ണന്‍ വധം; ആർഎസ്എസ് പ്രര്‍ർത്തകനെ സുപ്രീം കോടതി വെറുതെ വിട്ടു ദില്ലി: കൊരട്ടി സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവർത്തകൻ വിനോഭായിയെ സുപ്രീംകോടതി വെറുതെ വിട്ടു. വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റക്കാരനാണെന്ന് വിധിച്ച കേസിലാണ് സുപ്രീം കോടതി ജസ്റ്റിസ് അഭയ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 2010 ല്‍ നടന്ന കൊലക്കേസിലാണ് പ്രതിയെ വെറുതെവിട്ടത്. വായനതുടരുക ........ കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍. വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍ നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ? ഇവിടെ ക്ലിക്ക് ചെയ്യുക. പഞ്ചാരക്കൊല്ലിയിൽ കടുവ ചത്ത സംഭവം: അസ്വാഭാവികത ആരോപിച്ച് വൈൽഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് പരാതി മാനന്തവാടി: പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്ത സംഭവത്തില്‍ അസ്വാഭാവികത ആരോപിച്ച് വൈല്‍ഡ് ലൈഫ് ക്രൈംണഅകൺട്രോള്‍ ബ്യൂറോയ്ക്ക് പരാതി. അനിമല്‍സ്ന്‍ആൻഡ് നേച്ചര്‍ എത്തിക്സ് കമ്മ്യൂണിറ്റി ട്രസ്റ്റ് ആണ് പരാതി കൊടുത്തത്. നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നുവെന്നും കാടിനുള്ളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അതിക്രമിച്ചു കയറിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഹൈക്കോടതിയില്‍ കേസ് നല്‍കാനും സംഘടന ആലോചിക്കുന്നു. വായന തുടരുക . .. കുട്ടിപ്പൊലീസിന് പത്ത് കോടി അനുവദിച്ച് സര്‍ക്കാര്‍ ഇടപെടല്‍ ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് പിന്നാലെ തിരുവനന്തപുരം: പണമില്ലാതെ പാടുപെട്ട സ്റ്റുഡന്‍റസ് പൊലീസിന് ഒടുവിൽ പത്തു കോടി സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാര്‍ പണം നൽകാത്തതിനാല്‍ അധ്യാപകരും വിദ്യാര്‍ഥികളും സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കേണ്ടി വന്നതിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് പിന്നാലെയാണ് പത്തു കോടി അനുവദിച്ചത്. പണമില്ലാതെ കുട്ടി പൊലീസെന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയാണ് ഫലം കണ്ടത്. അധ്യാപകരുടെ ഓണറേറിയത്തിന് അടക്കമാണ് പത്തു കോടി അനുവദിച്ചത്. വായന തുടരുക . . . .
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന് കുടുംബം; ഹൈക്കോടതിയിൽ അപ്പീൽ നൽകി ഭാര്യ മഞ്ജുഷ കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് അപ്പീലില്‍ ഉളളത്. സമാന ആവശ്യം നേരത്തെ സിംഗിള്‍ ബെഞ്ച് തളളിയിരുന്നു. വസ്തുതകള്‍ കാര്യമായി പരിശോധിക്കാതെയാണ് ഉത്തരവെന്നും തങ്ങള്‍ക്ക് നീതി കിട്ടണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും വായന തുടരുക . . സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 28, ചൊവ്വാഴ്ച Have Any Computer / IT Related Issues? 9745397722 കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. ബന്ധപെടുക നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതിക്ക് കുറ്റബോധമില്ല, ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാൻ -പാലക്കാട് എസ്പി അജിത്കുമാര്‍ പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പാലക്കാട് എസ്പി അജിത് കുാമര്‍. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തിയ പ്രദേശത്ത് തെളിവെടുപ്പ് നടത്തണം. 2019 മുതല്‍ സുധാകരന്റെ കുടുംബത്തോട് പ്രതിയ്ക്ക് വൈരാഗ്യമുണ്ട്. ഭാര്യ പിരിഞ്ഞു പോയത് സജിതയുടെ കുടുംബം കാരണമാണെന്ന് പ്രതി കരുതി. പ്രതിയ്ക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാനാണെന്നും പൊലീസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് പ്രതിയുടെ മൊഴി പൊലീസ് വിശദീകരിച്ചത്. വായന തുടരുക . .. വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ 19 കാരി ഗുരുതരാവസ്ഥയിൽ; കഴുത്തില്‍ കയർ മുറുകിയ നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍ കൊച്ചി: വീടിനുള്ളില്‍ അവശനിലയില്‍ 19 കാരിയെ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോറ്റാനിക്കരയിലെ വീടിനുള്ളിലാണ് പോക്സോ കേസിലെ ഇരയായ പെണഅകുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ അർധനഗ്നയായി അവശനിലയില്‍ കണ്ടെത്തിയത്. വായന തുടരുക .... കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ'; വയനാട് ഡിസിസി ഓഫീസിന് മുന്‍പില്‍ 'സേവ് കോണ്‍ഗ്രസ്' പോസ്റ്ററുകള്‍ കല്‍പ്പറ്റ: ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ നേതാക്കളെ വിമർശിച്ച് വയനാട് ഡിസിസി ഓഫീസിൽ പോസ്റ്ററുകൾ. എൻ ഡി അപ്പച്ചനും ടി സിദ്ദിഖ് എംഎൽഎയ്ക്കും എതിരെയാണ് പോസ്റ്ററുകൾ. 'കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ' എന്നതാണ് പോസ്റ്ററുകളിൽ പറയുന്നത്. അതേസമയം ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ പോസ്റ്ററിൽ പരാമർശം ഇല്ല. തുടര്‍ന്നു വായിക്കുക. . .
.
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |