ഒക്ടോബര്‍ 2024 ചൊവ്വാഴ്ച

1200 തുലാം 13

ലക്കം 1 വാല്യം 125

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

29

Problems in the world will increase; therefore, I should increase the capacity for dealing with problems.

ഒരു തീപ്പൊരി പടക്കം സൂക്ഷിച്ചിടത്ത് വീണു, വലിയ ശബ്ദത്തില്‍ പൊട്ടിത്തെറി; പിന്നെ കണ്ടത് തീഗോളം...

നീലേശ്വരം കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ പൊട്ടിത്തെറി വെടിക്കെട്ടിനുള്ള പടക്കം സൂക്ഷിച്ചിരുന്ന സ്ഥലത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്സാക്ഷികള്‍. പടക്കം സൂക്ഷിച്ചിരുന്ന സ്ഥലവും ആളുകൾനിന്ന സ്ഥലവും തമ്മിൽ വലിയ ദൂരമുണ്ടായിരുന്നില്ല. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു.

വായന തുടരുക ...

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ കാര്യക്ഷമമല്ല; സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടിസ്...

കൊച്ചി സുപ്രീം കോടതി നിര്‍ദേശിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ കാര്യക്ഷമമാക്കാത്തതിനെതിരെ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ്. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടിസ് അയച്ചത്. 2023ല്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതനുസരിച്ച് പോര്‍ട്ടല്‍ സ്ഥാപിച്ചെങ്കിലും ഇത് ഇപ്പോഴും കാര്യക്ഷമമല്ലെന്നും എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും നടപടിക്രമങ്ങള്‍ ആയാസ രഹിതമാ ക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. തുടർന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരുട ബെഞ്ച് നോട്ടിസ് അയയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു

വായന തുടരുക ....

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

മലപ്പുറം പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം; നാട്ടുകാരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചു...


             

              <ev-engagement group-name="article_metered"></ev-engagement>

എടക്കര  ഉപ്പട ആനക്കല്ല് ഭാഗത്ത് ഭൂമിക്കടയില്‍നിന്നു സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാര്‍. ആനക്കല്ല് നഗറിലെ 2 വീടുകള്‍ക്കും മുറ്റത്തും വിള്ളലുണ്ടായി. ആനക്കല്ല് നഗറിലുള്ളവരെ പോത്തുകല്ല് ഞെട്ടിക്കുളം എയുപി സ്കൂളിലേക്ക് മാറ്റി. തരിപ്പനുഭവപ്പെട്ടതോടെ വീട്ടുകാര്‍ പലരും പുറത്തേക്കിറങ്ങിയോടി. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം.

തുടര്‍ന്നു വായിക്കുക . .

GK TIP Today

ദീപാവലി ചരിത്രം

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

വാര്‍ത്തക്കുറിപ്പിലെ വാദം തെറ്റ്; നിയമസഭയില്‍ പല വാദങ്ങള്‍...

തിരുവനന്തപുരം  പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി എന്ന നിലപാടാണു സര്‍ക്കാര്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇതു വ്യക്തമാക്കിയതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാർത്തക്കുറിപ്പിലെ അവകാശവാദം തെറ്റ്.

തുടര്‍ന്നു വായിക്കുക .....

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഴങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

വാര്‍ത്ത സംഭന്ധിച്ച പൂര്‍ണ്ണ ഉത്തരവാദിത്വം റഫറന്‍സ് വ്യക്തിയായിരിക്കും.

ദിവ്യയുടെ പ്രസംഗം ആസൂത്രിതം; ജാമ്യം നൽകിയാല്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കും...

കണ്ണൂര്‍ ജാമ്യം നൽകിയാല്‍ തെറ്റായ സന്ദേശമാകുമെന്ന് വ്യക്തമാക്കിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍ര്‍ർ ജാമ്യഹര്‍ജി തലശേരി സെഷൻസ് കോടതി തള്ളിയത്. 38 പേജുള്ള വിധിയാണ് കോടതിയുടേത്. ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യം നൽകിയാല്‍ പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കി. ദിവ്യയുടെ പ്രസംഗത്തോടെ പ്രവര്‍ത്തകരുടെ മുന്നില്‍ എഡിഎം നവീന്‍ ബാബു അപമാനിതനായെന്നും കോടതി നിരീക്ഷിച്ചു.

വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക 9745397722

ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയെയും അച്ഛന്‍ നഷ്ടപ്പെട്ട പെൺകുട്ടികളെയും ഇനിയും ഇരുട്ടില്‍ നിര്‍ത്തരുത്...
തിരുവനന്തപുരം ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ തീര്‍ച്ചയായും അറസ്റ്റ് ചെയ്യണം, അതിന് ഏതറ്റം വരേയും പോകും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ വാക്കുകള്‍ മനസാക്ഷിയുള്ളവരുടെ ഹൃദയത്തിലാണ് തറയ്ക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. മഞ്ജുഷ പ്രതികരിക്കുന്നതിന്റെ വിഡിയോ ദൃശ്യം പങ്കുവച്ചാണ് പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്.

വായന തുടരുക ...

കോഴവിവാദം: കൂടിക്കാഴ്ചയ്ക്കു നോക്കി, നടന്നില്ല; തോമസിനെ കാണാതെ മുഖ്യമന്ത്രി...

തിരുവനന്തപുരം  കൂറുമാറ്റത്തിനു സഹ എംഎൽഎമാർക്കു കോഴ വാഗ്ദാനം ചെയ്തെന്ന പരാതിയിൽ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന തോമസ് കെ.തോമസിനു മുഖം കൊടുക്കാതെ മുഖ്യമന്ത്രി. ഞായറാഴ്ച ആലപ്പുഴയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയെ കാണാന്‍ തോമസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജില്ലയിലെ മറ്റു ചില എംഎല്‍എമാരെ പിണറായി കാണുകയും ചെയ്തു. അനുമതി നിഷേധിച്ചിട്ടില്ലെന്നും എംഎല്‍എ ആയ തനിക്കു മുഖ്യമന്ത്രിയെ കാണാന്‍ എന്താണു പ്രയാസമെന്നും ആയിരുന്നു തോമസിന്റെ പ്രതികരണം.

വായന തുടരുക . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

‘ആംബുലൻസില്‍ പോയത് 100 മീറ്റര് ദൂരം മാത്രം; പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നതു കാറില്‍...
തൃശൂര്‍
പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നതു തന്റെ കാറിലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ് കുമാര്‍. തൃശൂര്‍ റൗണ്ടിലേക്കുള്ള 100 മീറ്റര്‍ ദൂരം മാത്രമാണ് ആംബുലന്‍സിലാണ് പോയതെന്നും പൊലീസ് തടഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കില്ല; നിലവിലെ നിരക്കിന്റെ കാലാവധി നീട്ടി...
തിരുവനന്തപുരം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കില്ല. നിലവിലെ നിരക്കിന്റെ കാലാവധി നവംബര്‍ 30 വരെ നീട്ടി. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടു. നിലവിലെ നിരക്കിന്റെ കാലാവധി ഈമാസം 31ന് തീരാനിരിക്കെയാണ് കമ്മിഷന്റെ നടപടി. ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് താരിഫ് വര്‍ധന നീട്ടിയതെന്നാണ് സൂചന

വായന തുടരുക . . .

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ കൂട്ടിയിടി: സുരക്ഷാവീഴ്ച ഒട്ടേറെ മനോരമ ലേഖകന്‍...

തിരുവനന്തപുരം  സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാതിരിക്കാന്‍ പെട്ടെന്നു ബ്രേക്കിട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനം ഉൾപ്പെടെ യാത്രാ വ്യൂഹത്തിലെ 6 വാഹനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ ഒട്ടേറെ സുരക്ഷാ വീഴ്ചകള്‍. വിഐപി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വിഐപിക്കും മറ്റു യാത്രക്കാര്‍ക്കും അപകടമുണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളിള്‍ മുതല്‍ ഗതാഗത നിയമലംഘനം വരെ പിഴവുകളാണ് ഉണ്ടായത്.

വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.