|
(1) |
|
നവംബര്‍ 2024 വെള്ളിയാഴ്ച 1200 വൃശ്ചികം 14 |

|
വാല്യം 1 ലക്കം 151 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
29 |
|
If you have to use a stern eye, then it is okay. But never your hands to create violence. It shows your weakness. |
|
ബിഎംഡബ്ലു ഉടമയ്ക്കും ക്ഷേമ പെൻഷൻ! വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് ധനവകുപ്പ് സാമൂഹ്യ സുരക്ഷാ പെൻഷന്‍ ക്രമക്കേടുകളില്‍ നടപടി കടുപ്പിച്ച് ധന വകുപ്പ്. കോട്ടക്കല്‍ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന്(vigilance enquiry) ധനമന്ത്രി കെ എൻ ബാലഗോപാല്‍(KN Balagopal) നിർദേശം നൽകി. കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് വിജിലൻസ് ആന്റി കറപ്‌ക്ഷല്‍ ബ്യൂറോയുടെ അന്വേഷണം. ക്ഷേമ പെൻഷന്‍ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ് നിർദേശം ലഭിച്ചത്. വായന തുടരുക . .. കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്ത് പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഒരു തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. അതോടൊപ്പം തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ രക്ഷിക്കാന്‍ കളക്ടര്‍ കൂട്ട് നില്‍ക്കുകയാണെന്നായിരുന്നു ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്. വായന തുടരുക . . . യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളും തിരിച്ചെത്തി കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളും തിരിച്ചെത്തി. പാറുക്കുട്ടി, മായ ജയന്‍, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കാണാതായത്. ആറ് കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്തു നിന്നാണ് ഇവരെ കണ്ടെത്തിയതെന്നും സ്ത്രീകളുടെ ആരോഗ്യാവസ്ഥ പ്രശ്നമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. ആനയെ കണ്ട് ഭയന്നാണ് വനത്തിനുള്ളിൽ വഴിതെറ്റിയതെന്നും രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 2 മണിവരെ ചുറ്റിലും ആനയുണ്ടായിരുന്നുവെന്നും സ്ത്രീകൾ പറഞ്ഞു. വായന തുടരുക . . . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക കാട്ടില്‍ സ്ഥാപിച്ച ക്യാമറയില്‍ യുവതിയുടെ നഗ്നദൃശ്യം; പ്രചരിപ്പിച്ച് ഉദ്യോഗസ്ഥന്‍, അന്വേഷണം, ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): ജിംകോര്‍ബെറ്റ് ദേശീയോദ്യാനത്തില്‍ കടുവകളെ നിരീക്ഷിക്കാനായി സ്ഥാപിച്ചിട്ടുള്ള ക്യാമറകളും ഡ്രോണ്‍ നിരീക്ഷണവും സ്ത്രീകളുടെ സ്വകാര്യതയ ലംഘിക്കുന്നതായും ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തൽ. കേംബ്രിജ് യൂണിവേഴ്‍സിറ്റി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കാനൊരുങ്ങുകയാണ് ഉത്തരാഖണ്ഡ് വനംവകുപ്പ്. Todays Special GK തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 സൗജന്യ ഇന്റർനെറ്റുമായി ബിഎസ്എൻഎല്ലും ദേവസ്വം ബോർഡും; നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ 48 വൈഫൈ സ്പോട്ടുകള്‍ പത്തനംതിട്ട: ശബരിമല തീർത്ഥാടകര്‍ക്ക് തടസമില്ലാത്ത ഇന്റർനെറ്റ് സേവനം ഉറപ്പാക്കാൻ ബി എസ് എൻ എല്ലും ദേവസ്വം ബോര്‍ഡും സംയുക്തമായി 48 വൈഫൈ സ്പോട്ടുകളാണ് നിലയ്ക്കൽ മുതൽ സന്നിധാനം വരെ ഒരുക്കിയിട്ടുള്ളത്. ഏത് ഇന്റർനെറ്റ് സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സൗജന്യ സേവനം ആസ്വദിക്കാം. എഡിഎം നവീൻ ബാബുവിന്റെ മരണം; സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് വി ഡി സതീശന്‍ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരെ രക്ഷിക്കാനാണ് സർക്കാരും പോലീസും ശ്രമിക്കുന്നതെന്നും ടി വി പ്രശാന്തൻ ആരുടെ ബിനാമിയാണെന്നും വി ഡി സതീശൻ ചോദിച്ചു. Available Freelance Web Designer Knowing PHP, Jquery, Java Script & HTML DTP Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc….. Programing languages Java, Visual Basic & Python |
|
വിവരാവകാശ ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച് ടിവി പ്രശാന്തൻ പരാതി നൽകിയിരുന്നോ എന്ന വിവരാവകാശ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയില്ലെന്ന് റിപ്പോർട്ട്. ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതാവ് ടി എൻ ഖാദർ നൽകിയ വിവരാവകാശ അപേക്ഷയാണ് തള്ളിയത്. പരാതിയുടെ കൃത്യമായ കാലയളവില്ലാതെ മറുപടി നൽകാൻ കഴിയില്ല എന്നാണ് വിശദീകരണം. ടി വി പ്രശാന്ത് മുഖ്യമന്ത്രിക്കയച്ചുവെന്ന് അവകാശപ്പെടുന്ന കത്തിലെ പൂർണ്ണ വിവരങ്ങൾ വെച്ചായിരുന്നു വിവരാവകാശം നൽകിയത്. വായന തുടരുക . . .. പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് ശബരിമലയിൽ ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ വരുമാനം നാൽപത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് രൂപയായിരുന്നു. എന്നാൽ ഇത്തവണ ആദ്യ 12 ദിവസം അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി പതിനൊന്ന് രൂപയാണ് ലഭിച്ചിരിക്കുന്നത്. പതിനഞ്ച് കോടി എൺപത്തി ഒൻപത് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എഴുപത്തി അഞ്ച് രൂപയുടെ അധിക വരുമാനം ലഭിച്ചെന്നാണ് ശബരിമല തീർത്ഥാടന അവലോകന യോഗത്തിന് ശേഷം ദേവസ്വം പ്രസിഡന്‍റ് പറഞ്ഞത്. വായന തുടരുക . . ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച്ച പറ്റി; ക്ഷേമപെന്‍ഷന്‍ വിവാദത്തില്‍ കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍...... കോട്ടയ്ക്കല്‍: 28 പേരുടെ പെന്‍ഷന്‍ റദ്ദാക്കിയെന്നും എന്തെങ്കിലും ക്രമക്കേട് നടത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കോട്ടയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്‍സണ്‍ ഡോ ഹനീഷ.<br /> കോട്ടയ്ക്കല്‍ നഗരസഭയില്‍ ഒട്ടേറെ പെന്‍ഷന്‍ ഗുണഭോക്താക്കളുണ്ട്‍. കോട്ടയ്ക്കല്‍ നഗരസഭയ്ക്ക് കീഴില്‍ വരുന്ന എട്ടാം വാര്‍ഡില്‍ മാത്രം 38 പേരാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് . വായിക്കുക .... LEARN HTML CSS ONLINE with Project. Rs. 1199/- Only We Create Professionals, be an expert IT professional. Surely you can. 2-ാം പേജില്‍ ....... കംപ്യൂട്ടര്‍ എളുപ്പവഴികള്‍ .... കൂടുതല്‍ കേരള വാര്‍ത്തകള്‍ .... അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . . മാറ്റങ്ങളുമായി എഴുന്നള്ളത്ത്; ഹൈക്കോടതി നിര്‍ദേശമനുസരിച്ച് പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം...... തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂര്&ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തുടക്കമായി. ഹൈക്കോടതി മാര്&ഗനിര്&ദേശമനുസരിച്ചാണ് ക്ഷേത്രത്തിലെ ആന എഴുന്നളളത്ത് നടത്തുന്നത്. 15 ആനകളാണ് ശീവേലിക്ക് അണിനിരന്നത്. ഈ 15 ആനകളേയും മൂന്ന് മീറ്റര്& അകലത്തില്& നിര്&ത്താന്& വനംവകുപ്പ് സ്ഥലത്തെത്തി മാര്&ക്ക് ചെയ്തിരുന്നു. വായന തുടരുക . . സംസ്ഥാനത്ത് 5000-ത്തോളം അനധികൃത ഹോംസ്റ്റേകള്‍; പൂട്ടിടാനൊരുങ്ങി സര്‍ക്കാര്‍ തോപ്പുംപടി (കൊച്ചി): സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്ക് പൂട്ടുവീഴും. സര്‍ക്കാര്‍ അംഗീകാരമില്ലാതെ ഹോംസ്റ്റേ എന്ന ബോര്‍ഡ് വെച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉടനെയുണ്ടാകും. കഴിഞ്ഞദിവസം ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. വായന തുടരുക . . . |
|
അനർഹര്‍ പെൻഷൻ പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി തെറ്റായ രേഖ ചമച്ച് അനർഹർ പെൻഷൻ പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംഭവത്തിൽ ഉൾപ്പെട്ട ആളുകളോട് വിശദീകരണം തേടണമെന്നും തെറ്റായ കാര്യം ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ കാര്യങ്ങൾ ആര് ചെയ്താലും അവരെ അംഗീകരിക്കില്ല എന്ന നിലപാട് അല്ലേ സംഘടനകൾ സ്വീകരിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു. പേരുകൾ പുറത്തുവിടാത്തതിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും ഒരു ചെറിയ വിഭാഗം തെറ്റ് ചെയ്യുന്നതിന് സംഘടനകൾ മൊത്തത്തിൽ ആശങ്കപ്പെടേണ്ട കാര്യം എന്താണെന്നും മന്ത്രി ചോദിച്ചു വായന തുടരുക.... കൊടകര കുഴൽപ്പണക്കേസില്‍ തുടരന്വേഷ ണത്തിന് കോടതിയുടെ അനുമതി ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഇരിഞ്ഞാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. ബിജെപി നേതാക്കള്‍ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തി എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉൾപ്പെടെ ഈ കേസില്‍ സാക്ഷികള്‍ മാത്രമാണ്. അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍. വായന തുടരുക . . . കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് എംവി ഗോവിന്ദന്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പി സരിനെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാവിലെ തിരുവനന്തപുരത്ത് എകെജി സെന്‍ററിലെത്തിയ സരിനെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എകെ ബാലനും ചുവപ്പ് ഷാളണിയിച്ച് സ്വീകരിച്ചു. സരിന്‍ സംഘടനാ തലത്തിൽ പ്രവർത്തിക്കുമെന്നും, പാർട്ടി സ്വതന്ത്രൻ പാർട്ടിയിലായെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വായന തുടരുക. . . മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക 'ക്ഷേമപെൻഷൻ തട്ടിപ്പ്; പേരുകൾ ഇപ്പോള്‍ പുറത്ത് വിടാന്‍ പറ്റില്ല, അനര്‍ഹര്‍ സ്വയം തോന്നി നിര്‍ത്തണം' തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ഉടന്‍ നടപടിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.വിഷയത്തില്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ അന്വേഷണം കഴിയാതെ ആളുകളുടെ പേരുകള്‍ പുറത്ത് വിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായന തുടരുക. കശാപ്പിനായി ഒരുമാസം പ്രായമുള്ള പശുക്കിടാങ്ങള്‍,ചത്തതടക്കം കുത്തിനിറച്ച്; വാഹനം തടഞ്ഞ് നാട്ടുകാര്‍...... കൊച്ചി : കൊച്ചിയില്‍ ഒരുമാസം പ്രായമായ പശുക്കിടാങ്ങളെ കശാപ്പിനായെത്തിച്ച വാഹനം തടഞ്ഞ് നാട്ടുകാര്‍. പിക്കപ്പ് വാനില്‍ കുത്തിനിറച്ചാണ് ഇരുപത്തഞ്ചോളം പശുക്കിടാങ്ങളെ കശാപ്പിനായെത്തിച്ചത്. നിൽക്കാല്‍ പോലും സ്ഥലമില്ലാത്ത വാഹനത്തില്‍ ചവിട്ടേറ്റ് ചില പശുക്കിടാങ്ങളും ചത്തുപോവുകയും ചെയ്തിരുന്നു. ഇവയ്ക്ക് മീതേ ചവിട്ടി നില്‍ക്കുകയായിരുന്ന ബാക്കിയുള്ള പശുക്കിടാങ്ങള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശ നിലയിലായിരുന്നു വായന തുടരുക.... സായാഹ്ന വാര്‍ത്തകള്‍ | നവംബര്‍ 29, വെള്ളിയാഴ്ച. Have Any Computer / IT Related Issues? കംപ്യൂട്ടര്‍, .ഐ. ടി. വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു. വാനില്ലെങ്കില്‍ വാന്‍ ഫീസ് അടയ്ക്കണം; ഇല്ലാത്ത വാനിന് ഫീസ് വാങ്ങി പത്തനംതിട്ട ഗവ.നഴ്‌സിങ് കോളേജ്...... പത്തനംതിട്ട: യാത്രചെയ്യാന്‍വാനില്ലെങ്കിലും വാന്‍ഫീസ് അടയ്‍ക്കേണ്ട ഗതികേടിലാണ് പത്തനംതിട്ട ഗവ. നഴ്‍സിങ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍. 2024-25 വര്‍ഷത്തെ ഫീസ് അടവിനായുള്ള നോട്ടീസില്‍ഇല്ലാത്ത വാനിന്റെ ഫീസും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനറല്‍കാറ്റഗറി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കായുള്ള ഫീസ് അടയ്ക്കല്‍നോട്ടീസിലാണ് വാന്‍ഫീസായി 1740 രൂപ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
|
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |