(1)

ജനുവരി 2025 വ്യാഴാഴ്ച

1200 മകരം 17

വാല്യം 2 ലക്കം 204

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

30

Weapons by themselves are not dangerous,  it is the anger within man that is dangerous.

രണ്ടു വയസ്സുകാരിയുടെ കൊലപാതകം; അമ്മാവന്‍ കുറ്റംസമ്മതിച്ചു, ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി

ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റില്‍ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്. അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തില്‍ വീട്ടില്‍ അമ്മാവന്‍ ഉറങ്ങിയിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്. കൂടുതല്‍ വായിക്കുക . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചത് വകുപ്പുകളുമായി ചര്‍ച്ച ചെയ്യാതെ; നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കൊല്ലം: കൊല്ലം ശക്തികുളങ്ങരയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ് അപ്പു കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

സെക്രട്ടറിയേറ്റിന് മുന്നിലെ കൂറ്റന്‍ ഫ്‌ളക്‌സ്; ഭരണാനുകൂല സംഘടനാ നേതാക്കളെ സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ ഭരണാനുകൂല സംഘടനാ നേതാക്കളായ പി ഹണി, അജിത് എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്ന ശുപാര്‍ശ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. വായന തുടരുക . ..

Todays Special GK
Taj Mahal

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

സെക്രട്ടറിയേറ്റിന് മുന്നിലെ കൂറ്റന്‍ ഫ്‌ളക്‌സ്; ഭരണാനുകൂല സംഘടനാ നേതാക്കളെ സസ്‌പെന്റ് ചെയ്യാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതില്‍ ഭരണാനുകൂല സംഘടനാ നേതാക്കളായ പി ഹണി, അജിത് എന്നിവരെ സസ്‌പെന്റ് ചെയ്യണമെന്ന ശുപാര്‍ശ മുഖ്യമന്ത്രിയുടെ മുന്നിലെത്തി. പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. വായന തുടരുക. . .

19കാരിയെ മര്‍ദ്ദിച്ച കേസ്; പ്രകോപനം 'കോള്‍ വെയ്റ്റിംഗ്' ആയത്, കഴുത്തിലെ മുറിവ് ജീവനൊടുക്കാനുള്ള ശ്രമത്തിനിടെ

കൊച്ചി: ചോറ്റാനിക്കരയില്‍ 19 കാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അനൂപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോറ്റാനിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതി അനൂപിനെ ഹാജരാക്കുക. അനൂപിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വായന തുടരുക . . .

ബ്രൂവറിയില്‍ 1തീരുമാനമെടുത്തത് മുഖ്യമന്ത്രിയും എം.ബി രാജേഷും മാത്രം അറിഞ്ഞെന്ന് വിഡി സതീശന്‍ ആവര്‍ത്തിച്ചു

മുഖ്യമന്ത്രിയും എം.ബി രാജേഷും മാത്രം അറിഞ്ഞാണ്  എലപ്പുള്ളിയിലെ ബ്രൂവറിയിൽ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവര്‍ത്തിച്ചു. താൻ പുറത്തുവിട്ട രേഖ വ്യാജമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സർക്കാർ മദ്യനയം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. മദ്യ നയം മാറും മുൻപ് അവർ അവിടെ സ്ഥലം വാങ്ങിയെന്നും  മദ്യനയം മാറും എന്ന് കമ്പനി എങ്ങിനെ അറിഞ്ഞുവെന്നും അപ്പോള്‍ ഈ കമ്പനിക്ക് വേണ്ടി ആണ് മദ്യനയം മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വായന തുടരുക . . .

മുത്തലാഖ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ തേടി സുപ്രീം കോടതി

സുപ്രീം കോടതി മുത്തലാഖ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ തേടി. മുത്തലാഖ് ചൊല്ലിയതിന് എത്ര മുസ്ലീം പുരുഷന്മാർക്കെതിരെ കേസെടുത്തിട്ടുണ്ട്, തുടര്‍നടപടികളെന്ത് എന്നീ  വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകളുടെ വിവരങ്ങളും നല്‍കണം. മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യംചെയ്ത് കേരളത്തിൽ നിന്നുള്ള മുസ്ലീം സംഘടനകളുള്‍പ്പെടെ നല്‍കിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദേശം. വായന തുടരുക . .. .

 

 

 

 

 

 

 

പോക്‌സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: പോക്‌സോ കേസില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സിനിമാതാരം കൂട്ടിക്കല്‍ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു. കേസുമായി സഹകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജയചന്ദ്രന്‍ അഭിഭാഷകന്‍ മുഖേന കോഴിക്കോട് കസബ പൊലീസിന് മുന്നില്‍ ഹാജരാവുകയായിരുന്നു. കേസില്‍ ജയചന്ദ്രന്റെ അറസ്റ്റ് അടുത്ത മാസം 28-ാം തീയതി വരെ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട് വായന തുടരുക . . ..

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭാ തര്‍ക്കം; ആറ് പള്ളികള്‍ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സർക്കാരിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ കോടതിയലക്ഷ്യ ഹർജികള്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വായന തുടരുക . .

ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ട് വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ബാലരാമപുരം കോട്ടുകാല്‍കോണത്താണ് സംഭവം. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവനന്ദയെയാണ് കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്നു വായിക്കുക ....

LEARN
HTML
CSS
ONLINE with Project. Rs. 1199/- Only
We Create Professionals, be an expert IT
professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികൾ വേഗത്തിലാക്കണമെന്ന് സുധാകരന്‍റെ മക്കള്‍

നെന്മാറ ഇരട്ടക്കൊലക്കേസില്‍ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിച്ച് നിയമനടപടികൾ വേഗത്തിലാക്കണമെന്ന് ചെന്താമര കൊലപ്പെടുത്തിയ സുധാകരന്‍റെ മക്കള്‍. നാട്ടുകാര്‍ക്കെതിരെ കേസെടുത്തത് എന്തിനെന്ന് അവര്‍ ചോദിച്ചു. എല്ലാവർക്കും ഭീഷണിയായ പ്രതിയെ നിയമനടപടിയിലൂടെ തന്നെ തൂക്കിക്കൊല്ലണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു. അതോടൊപ്പം  മുന്‍ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് പൊലീസിന്‍റെ റിമാന്‍ഡ് റിപ്പര്‍ർട്ട് പറയുന്നത്. മനസ്താപമില്ലാത്തകുറ്റവാളിയാണ് പ്രതി, തൻ്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വായന തുടരുക . . .

സ്ത്രീയും പുരുഷനും തുല്യരാണ്, ആ വിഷയത്തില്‍ 'നോ കോംപ്രമൈസ്'; പിഎംഎ സലാമിനെ തള്ളി വി ഡി സതീശന്‍

മലപ്പുറം: സ്ത്രീ-പുരുഷ തുല്യത അംഗീകരിക്കില്ലെന്ന പിഎംഎ സലാമിന്റെ പരാമർശത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സ്ത്രീയും പുരുഷനും തുല്യരാണ് എന്നും ആ വിഷയത്തിൽ കോംപ്രമൈസ് ഇല്ല എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സലാം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാകാമെന്നും അതിനോട് യോജിപ്പില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

 വായന തുടരുക . . .

പ്രതിപ്പട്ടികയില്‍ ഒരാള്‍ മാത്രം; ഇ പിയുടെ ആത്മകഥാ വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം ഉടന്‍

കോട്ടയം: സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍
പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഡിസി ബുക്ക്‌സ് മുന്‍ പ്രസിദ്ധീകരണ വിഭാഗം മേധാവി എ വി ശ്രീകുമാര്‍ മാത്രമാണ് കേസില്‍ പ്രതി. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കൂടുതല്‍ വായിക്കുക . ...

മഹാത്മാഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ കുറിപ്പുമായി പിണറായി വിജയന്‍

മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഇന്ത്യ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രസങ്കല്പത്തിനു കടകവിരുദ്ധമായ ഒന്നായിരുന്നുവെന്ന കുറിപ്പുമായി ഗാന്ധിയുടെ 77-ാമത് രക്തസാക്ഷി ദിനത്തില്‍ പിണറായി വിജയന്‍. മതാടിസ്ഥാനത്തിലുള്ള ദേശീയത മുന്നോട്ടു വെച്ച സങ്കുചിത മതവർഗ്ഗീയവാദികൾക്കു മുന്നിൽ ഗാന്ധിജി പ്രതിബന്ധം സൃഷ്ടിച്ചുവെന്നും, ഭൂരിപക്ഷ വർഗ്ഗീയതയ്ക്കൊപ്പം ന്യൂനപക്ഷ വർഗ്ഗീയതയും രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് പോറലേൽപ്പിക്കുന്ന കാലം കൂടിയാണിതെന്നും അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട് . മതാധിഷ്ഠിത രാഷ്ട്രത്തിനു വേണ്ടി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ഉയർത്തുന്ന ഭീഷണിയും ഗുരുതര സ്വഭാവമുള്ളതാണെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു വായന തുടരുക . . .

മദ്യനിര്‍മാണം: മുന്നണി ചര്‍ച്ച ചെയ്യാതെ മന്ത്രി ഒറ്റക്ക് തീരുമാനമെടുത്തത് ശരിയല്ല, അതൃപ്തി പരസ്യമാക്കി ആർജെഡി

പത്തനംതിട്ട: പാലക്കാട്ടെ ബ്രൂവറി അുനമതിയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി രംഗത്ത്. പുതിയ മദ്യനയം എല്‍ഡിഎല്‍ൽ ചര്‍ച്ച ചെയ്യണമായിരുന്നു. അത് ചര്‍ച്ച ചെയ്യാതെ എക്സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശരിയല്ലെന്നും ആർജെഡി തുറന്നടിച്ചു. പദ്ധതിയുടെ ഗുണദോഷങ്ങള്‍ എൽഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. നേരിട്ട് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ലന്ന് ആർജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. കൂടുതല്‍ വായിക്കുക . . .

പിണറായിസത്തിന്റെ അവസാന ആണി നിലമ്പൂരില്‍ നിന്ന്'; യുഡിഎഫ് വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി വി അന്‍വര്‍

നിലമ്പൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മലയോര സമരയാത്രയുടെ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി വി അന്‍വര്‍. പിണറായി വിജയന്റെ ഭരണം അഴിമതി നിറഞ്ഞതെന്നും പിണറായിസത്തിന്റെ അവസാന ആണി നിലമ്പൂരില്‍ നിന്നാകുമെന്നും അന്‍വര്‍ ആഞ്ഞടിച്ചു വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

ഡിസോണ്‍ സംഘര്‍ഷം; കെഎസ്‌യു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍: ഡിസോര്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‌യു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍, അക്ഷയ് എന്നിവരെയാണ് കേരളവർമ്മ കോളേജില്‍ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

വായന തുടരുക . ..

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ച 14 പേർക്കെതിരെ കേസ്

പാലക്കാട്: പോത്തുണ്ടി ഇരട്ടകൊല പാതകക്കേസിൽ നെന്മാറ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ പ്രകോപിതരായി പ്രതിഷേധിച്ച വര്‍ക്കെതിരെയാണ് കേസെടുത്തത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 14 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. വായന തുടരുക . . . .

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക

രാഷ്ട്രീയത്തിലേക്ക് ഇല്ല, ഭാവി ലക്ഷ്യമിട്ട് ഒരുങ്ങിയാല്‍ ഇന്ത്യന്‍ ടീമിന് ലോകകപ്പ് കളിക്കാം: ഐഎം വിജയന്‍

തൃശൂര്‍: പൊലീസില്‍ നിന്നും വിരമിച്ചാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഐഎം വിജയന്‍. സിനിമയിലേക്ക് വിളിച്ചാല്‍ പോകും. താനൊരു ഫ്രീബേര്‍ഡ് ആണ്. രാജ്യസഭാംഗത്വം കിട്ടിയാല്‍ നിരസിക്കില്ലെന്നും ഐഎം വിജയന്‍ പറഞ്ഞു. പ്രസ് ക്ലബ് ഒരുക്കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഐഎം വിജയന്‍. വായന തുടരുക . .

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 30, വ്യാഴാഴ്ച.

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

സഹികെട്ട് പ്രവർത്തകര്‍ ഒന്നു പ്രതിരോധിച്ചാല്‍ താങ്ങാനുള്ള കരുത്ത് എസ്എഫ്‌ഐ ക്രിമിനലുകള്‍ക്ക് ഇല്ല': കെ സുധാകരന്‍

കണ്ണൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡിസോണ്‍ കലോത്സവത്തെ തുടര്‍ന്നുള്ള അക്രമത്തില്‍ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിനെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സഹികെട്ട് പ്രവര്‍ത്തകര്‍ ഒന്നു പ്രതിരോധിച്ചാല്‍ അത് താങ്ങാനുള്ള കരുത്ത് എസ്എഫ്‌ഐ ക്രിമിനലുകള്‍ക്ക് ഇല്ല എന്നത് കേരളം കണ്ടതാണെന്ന് സുധാകരന്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐയുടെ ഗുണ്ടാക്കൂട്ടത്തിനെ മാറ്റിയെടുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു. വായന തുടരുക . ..

ബ്രൂവറി വിവാദത്തിnd സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.കെ ശ്രീകണ്‌ഠvd

ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് പാലക്കാട് എംപി വി.കെ ശ്രീകണ്‌ഠൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു . എലപ്പുള്ളി മദ്യനിർമ്മാണ കമ്പനിക്ക് അനുമതി നൽകിയതിൽ അഴിമതിയുണ്ടെന്നും മന്ത്രി എംബി രാജേഷും ഏരിയ സെക്രട്ടറി കൂടിയായ ഭാര്യാ സഹോദരനും കമ്പനിയുമായി ചർച്ച നടത്തിയെന്നും ഇത് സി ബി ഐ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് വർഷം പഴക്കമുള്ള മദ്യനയം മാറ്റിയത് അഴിമതിയാണെന്നും  2022ല്‍ ഒയാസിസിന് അനുമതി നിഷേധിച്ച ശേഷം ഒയാസിസിന് വേണ്ടി മദ്യനയം തന്നെ മാറ്റം വരുത്തി അനുമതി നൽകുകയായിരുന്നുവെന്നും  എം പി  ആരോപിച്ചു.

വായന തുടരുക ....

വിദ്വേഷ പരാമര്‍ശ കേസ്; പിസി ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി, അറസ്റ്റ് തടഞ്ഞു

കോട്ടയം: മുസ്ലിം വിദ്വേഷ പരാമർശ കേസിൽ പി സി ജോർജിന്‍റെ മുൻകൂ‍ർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. അടുത്ത മാസം അഞ്ചിന് ഹർജി പരിഗണിക്കും. നാലാം തവണയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ഹർ‍ജിയിൽ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിർദേശം തുടര്‍ന്നു വായിക്കുക. . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.