|
സെപ്തംബര്‍ 2024 തിങ്കളാഴ്ച 1200 കന്നി 14 |

|
ലക്കം 1 വാല്യം 103 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
30 |
|
To have fear means that I am danger to myself as well as to others. PBKIVV |
|
മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കും, പാര്‍ട്ടി മാന്യമായ പരിഗണന നൽകിയിട്ടില്ല’: ചെറിയാൻ ഫിലിപ്പ് മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കാൽ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല. ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഐഎം ബന്ധത്തിന്‍റെ പേരിലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു’; ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ പരാതിയുമായി സീറോ മലബാര്‍ സഭ ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ പരാതിയുമായി സീറോ മലബാര്‍ സഭ അല്‍മായ ഫോറം. ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി എന്ന ഗാനം ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നതെന്നാണ് ആരോപണം. ഗാനം സെന്‍സര്‍ ചെയ്യണമെന്നും വേണ്ടി വന്നാല്‍ സിനിമ തന്നെ സെന്‍സര്‍ ചെയ്യണമെന്നാണ് ആവശ്യം. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് മെയില്‍ മുഖേനയാണ് സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പരാതി നല്‍കിയത്. ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്ന ഗാനങ്ങള്‍ കടുത്ത നിയമങ്ങള്‍ ഉപയോഗിച്ച് തടയണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മിന്നല്‍ പോലെ പാഞ്ഞ പൊന്ന് താഴേക്ക്; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു സര്‍വകാല റെക്കോർഡില്‍ എത്തി നില്‍ക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 15രൂപയും പവന് 120 രൂപയും കുറഞ്ഞു. ഇതോടെ 7,080 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിപണി വില. പവന് 56,640 രൂപ നൽകണം.കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലൂടെയാണ് കടന്നുപോയത്. ഹേമ കമ്മറ്റി റിപ്പോർട്ടിന്മേല്‍ ആദ്യകേസ് കോട്ടയത്ത്, അപമര്യാദയായി പെരുമാറിയതില്‍ നടപടി; പരാതിക്കാരി കൊല്ലം സ്വദേശി കോട്ടയം : മലയാളം സിനിമാമേഖലയിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊന്‍കുന്നം പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസ് സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നൽകിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നൽകുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഒരാള്‍ പൊലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്പിളിയിലും, കോട്ടയം പൊൻകുന്നത്തും നൽകിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമാ മേഖലയില്‍ മാത്രമല്ല പീഡനപരാതി, നടി 8 വർഷം എവിടെയായിരുന്നെന്ന് കോടതി, വികാരാധീനനായി ഷഹീന്‍...... ന്യൂഡല്‍ഹി: മലയാള സിനിമാ മേഖലയില്‍ മാത്രമല്ല പീഡന പരാതികള്‍ ഉയരുന്നതെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് പല മേഖലകളില്‍നിന്നും ഇത്തരം പരാതികള്‍ ഉയര്‍ന്നുവരാറുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസിൽ നടന്‍ സിദ്ദിഖ് സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്
|
|
നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ ആരോപണം തുടര്‍ന്ന് പി വി അന്‍വര്‍ നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ ആരോപണം തുടര്‍ന്ന് പി വി അന്‍വര്‍. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലിന് കസ്റ്റംസും കൂട്ടുനില്‍ക്കുന്നുണ്ടെന്നും കരിപ്പൂര്‍ വിമാനത്താവളം വഴി തട്ടിപ്പ് തുടങ്ങിയിട്ട് 3 വര്‍ഷമായെന്നും പി വി അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ നോക്കിയപ്പോഴാണ് താന്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങിയതെന്നും പരമാവധി തെളിവുകള്‍ ശേഖരിച്ചെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.കേരളം സ്‌ഫോടനാത്മകമായ അവസ്ഥയിലാണെന്നും പൊലീസില്‍ 25% ക്രിമിനലുകളാണെന്നും അന്‍വര്‍ പറഞ്ഞു. എഡിജിപി വിവാദം മതന്യൂനപക്ഷങ്ങളെ എൽഡിഎഫില്‍ നിന്ന് അകറ്റാനെന്ന് മുഖ്യമന്ത്രി; 'അൻവറിന്‍റെ പരാതികള്‍ അന്വേഷിക്കുന്നു' തിരുവനന്തപുരം: സ്വർണക്കടത്തും ഹവാല പണമിടപാടും നടത്തുന്നത് രാജ്യദ്രോഹ പ്രവർത്തനത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അഞ്ച് വർഷത്തിനിടെ മലപ്പുറം ജില്ലയിൽ നിന്ന് 150 കിലോഗ്രാം സ്വർണം പൊലീസ് പിടികൂടി. 123 കോടി രൂപയും പിടിച്ചു. ഇപ്പോൾ എഡിജിപിയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ സ്വർണക്കടത്ത് തടയുന്ന സർക്കാർ പ്രവർത്തനം ഇല്ലാതാക്കാനും മതന്യൂനപക്ഷങ്ങളെ എൽഡിഎഫിൽ നിന്ന് അകറ്റാനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വരി നില്‍ക്കേണ്ട, യാത്ര ചെയ്യേണ്ട, മറ്റു അനവത്ത് ചിലവുകള്‍ ഒന്നുമില്ല. എല്ലാവിധ ഇ - സേവനങ്ങള്‍ വാട്ട്സ് ആപ്പിലൂടെ ലഭ്യമാക്കുന്നു. സൂര്യനു കീഴില്‍ ഏതൊരു I T സേവനത്തിനും (Except Adhar Services) ബന്ധപ്പെടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ... ഫോണ്‍ 9745397722 മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ലേയെന്ന് അന്‍വര്‍ 'താന്‍ വിചാരിച്ചാല്‍ 25 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം പോകും' മലപ്പുറം: സ്വർണക്കള്ളക്കടത്തില്‍ താനുന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തലക്ക് വെളിവില്ലാത്തതാണെന്ന് പിവി അന്‍വര്‍. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകള്‍ കുത്തിക്കൊല്ലുന്നതും പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ? സ്വര്‍ണ കള്ളക്കടത്തില്‍ പി. ശശിക്ക് പങ്കുണ്ട്. ഒരു എസ്.പിമാത്രം വിചാരിച്ചാല്‍ ഇതൊന്നും നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു 'അന്‍വര്‍ ചെറിയ മീനല്ല, നടക്കുന്നത് കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തർക്കത്തിന്റെ ബാക്കി': ശോഭാ സുരേന്ദ്രന്‍ കൊച്ചി : പിവി അൻവറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത് വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോള്‍ കാണുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. 'അന്‍വര്‍ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അന്‍വറിന്റെ വാക്കുകള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ട തുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ കൊച്ചിയിള്‍ പറഞ്ഞു.
|
|
മുഖ്യമന്ത്രി പിതൃതുല്യനെന്ന പരാമര്‍ശം: കുടുംബ വഴക്കുണ്ടായാല്‍ വാപ്പയെ കുത്തിക്കൊല്ലുമോയെന്ന് ടിപി രാമകൃഷ്ണന്‍, മാനസിക സംഘര്‍ഷ മുണ്ടാക്കിയാല്‍ പലതും സംഭവിക്കുമെന്ന് അന്‍വര്‍ മുഖ്യമന്ത്രി പിതൃതുല്യനെന്ന പിവി അന്‍വറിന്റെ പരാമര്‍ശം സൂചിപ്പിച്ച് വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. കുടുംബ വഴക്കുണ്ടായാല്‍ വാപ്പയെ ആരെങ്കിലും കുത്തിക്കൊല്ലുമോ എന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനറുടെ ചോദ്യം. താങ്ങാന്‍ പറ്റാത്ത മാനസിക സംഘര്‍ഷമുണ്ടാക്കിയാല്‍ അങ്ങനെ പലതും സമഭവിക്കുമെന്ന് പിവി അന്‍വര്‍ മറുപടി പറഞ്ഞു. ഇന്നലെ വന്ന ആള്‍ക്കൂട്ടം താത്കാലികമെന്ന ടിപി രാമകൃഷ്ണന്റെ പരാമര്‍ശത്തിലും അന്‍വര്‍ പ്രതികരിച്ചു. അതിന്റെ പേരില്‍ അദ്ദേഹം സുഖമായി ഉറങ്ങട്ടെ എന്നായിരുന്നു പ്രതികരണം. കാകദൃഷ്ടി താങ്കളുടെ പ്രിയ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കാന്‍ കക്കാടംപൊയിലില്‍ അൻവറിന്‍റെ പാര്‍ക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത് മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പി വി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറല്‍ പാര്‍ക്കിലെ തടയണകള്‍ പൊളിച്ചു നീക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങള്‍ പൊളിച്ചു നീക്കാന്‍ ടെണ്ടര്‍ വിളിക്കാന്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു. തടയണ പൊളിക്കാന്‍ എട്ട് മാസം മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അന്‍ര്‍ർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്. സിദ്ദിഖിന്റെ രഹസ്യ നീക്കം: ഇന്ന് മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ തിരുവനന്തപുരത്തേക്ക്; പൊലീസിൽ കീഴടങ്ങും കൊച്ചി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഇന്ന് നിര്‍ണായകം. സിദ്ദിഖിന്‍റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 62ആമത്തെ കേസായിട്ടാണ് ഹര്‍ജി പരിഗണനയ്ക്ക് എത്തുന്നത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരാകും. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ദിഖിനായി ഹാജരാകുന്നത്. തനിക്കെതിരായ കേസില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിൻ്റെ വാദം. കേരളത്തില്‍ സിപിആര്‍ പരിശീലനം എല്ലാവര്‍ക്കും, കര്‍മ്മപദ്ധതി ഉടനെന്ന് മന്ത്രി വീണാ ജോര്‍ജ് സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ സംബന്ധിച്ച പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്ന കര്‍മ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വര്‍ഷം ഏറ്റെടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൃദയസ്തംഭനം (കാര്‍ഡിയാക് അറസ്റ്റ്) അല്ലെങ്കില്‍ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളില്‍ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആര്‍. ശരിയായ രീതിയില്‍ സിപിആര്‍ നല്‍കി അടിയന്തരമായി ആശുപത്രിയിലെത്തിച്ചാല്‍ അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിക്കും. സിപിആറിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് ആരോഗ്യ വകുപ്പ് ഒരു കര്‍മ്മപദ്ധതിയായി തന്നെ ഏറ്റെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ലോക ഹൃദയദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പീഡനക്കേസില്‍ സിദ്ദിഖിന് താത്കാലിക ആശ്വാസം: രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ‘അമ്മ’ മുൻ ജനറൽ സെക്രട്ടറികൂടിയായ നടൻ സിദ്ദിഖിന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് സുപ്രീംകോടതി. കേസില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവിൽ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവുണ്ടാകുന്നത്. ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |