(1)

ജനുവരി 2025 വെള്ളിയാഴ്ച

1200 മകരം 14

വാല്യം 2 ലക്കം 205

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

31

If you give your heart to God, you will not get heart attacks.

രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ആലപ്പുഴ ചെങ്ങന്നൂര്‍ ചെറിയനാട് സ്വദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവില്‍ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നൽകി. 25 വര്‍ഷത്തിലധികമായി തടവിലുള്ളവരെ വിട്ടയയ്ക്കണമെന്ന് ജയിൽ ഉപദേശക സമിതികളുടെ ശുപാര്‍ശകളില്‍ തീരുമാനം നീളുമ്പോഴാണ് 14 വര്‍ഷം മാത്രം പൂർത്തിയാക്കിയെന്ന കാരണം പറ‍‍‍ഞ്ഞ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം. ഇത് മന്ത്രിസഭയിലെ തന്നെ ഉന്നതരുടെ സ്വാധീനം മൂലമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.ഇത്തരം ശുപാര്‍ശകള്‍ക്ക് ഗവര്‍ണര്‍ അംഗീകാരം നൽകിയാല്‍ കുറ്റവാളികള്‍ക്കു പ്രോത്സാഹനവും നിയമവ്യവസ്ഥയ്ക്കു വെല്ലുവിളിയുമാകുമെന്നു മാത്രമല്ല 58 വെട്ടേറ്റ് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്‍ കേസില്‍ ജീവ പര്യന്തം ശിക്ഷിക്കപ്പെട്ടവര്‍ക്കും പുറത്തിന്‍ങ്ങാൻ അവസരമൊരുക്കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി

കൂടുതല്‍ വായിക്കുക . .

Reach your Special News Hook and Corner of the world. Advertise in
Kakadrushiti at very low cost.
Send to
9745397722

എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചത് വകുപ്പുകളുമായി ചര്‍ച്ച ചെയ്യാതെ; നോട്ട് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്

കേരളത്തിലെ ചെറുപ്പക്കാരുടെ നൈപുണ്യശേഷിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാകണമെന്ന്  മന്ത്രി പി രാജീവ് . ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാര്‍ കോണ്‍ക്ലേവ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിലെ അഭ്യസ്തവിദ്യരും നൈപുണ്യ ശേഷിയുമുള്ള ചെറുപ്പക്കാര്‍ക്ക് അനുയോജ്യമായ വ്യവസായം വന്നാല്‍ കൂടുതല്‍ ശോഭനമായ തൊഴില്‍ സാധ്യത ഇവിടെ തന്നെ രൂപപ്പെടുമെന്ന് മന്ത്രി പറഞ്ഞു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.
ബന്ധപ്പെടുക
9745397722

ഡീപ്സീക്കിന് വെല്ലുവിളി ഉയര്‍ത്തി ആലിബാബ

അമേരിക്കന്‍ ടെക് കമ്പനികളുടെ ഓഹരികളെ പിടിച്ചുകുലുക്കിയ ചൈനീസ് എ.ഐ മോഡലായ ഡീപ്സീക്കിന് സ്വന്തം രാജ്യത്ത് നിന്നും വെല്ലുവിളി. പ്രമുഖ ചൈനീസ് കമ്പനിയായ ആലിബാബയുടെ ലേറ്റസ്റ്റ് പതിപ്പായ ക്വെന്‍ 2.5 മാക്സ് എ.ഐ മോഡല്‍ പ്രകടനത്തില്‍ ഡീപ്സീക്ക് വി3യെ മറികടന്നതായി റിപ്പോര്‍ട്ട്. ഏതാണ്ടെല്ലാ ബെഞ്ച് മാര്‍ക്കുകളിലും ചാറ്റ്ജി.പി.ടി, ഡീപ്സീക്ക് വി3, ലാമ 3.1-405ബി എന്നിവയെ മറികടന്നതായി ആലിബാബ അവകാശപ്പെട്ടു. ജനുവരി 10ന് ഡീപ്സീക്കിന്റെ എ.ഐ അസിസ്റ്റന്റായ ഡീപ്സീക്ക്-വി3 മോഡലും പിന്നാലെ ഇരുപതിന് ആര്‍വണ്‍ മോഡലും പുറത്തിറക്കിയത് യു.എസ് ഓഹരിവിപണിയെ പിടിച്ചുലക്കുകയും ടെക് കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തുകയും ചെയ്തിരുന്നു. കുറഞ്ഞ തുക ചെലവിട്ടാണ് എ.ഐ മോഡല്‍ വികസിപ്പിച്ചതെന്ന കമ്പനിയുടെ പ്രഖ്യാപനമാണ് എല്ലാവരെയും ഞെട്ടിച്ചത്. മറ്റൊരു ചൈനീസ് വീഡിയോ പ്ലാറ്റ്ഫോമായ ടിക്-ടോകിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സും അവരുടെ അപ്ഡേറ്റഡ് എ.ഐ മോഡല്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. വരും ദിവസങ്ങളിലും ടെക് കമ്പനികളുടെ എ.ഐ മത്സരം മുറുകാനാണ് സാധ്യത. വായന തുടരുക . ..

Todays Special GK
Indian Parliament

 തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു. (Conditions Apply)
Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

അവയവം മാറ്റിവയ്ക്കല്‍ വരെ നടത്താന്‍ സജ്ജം; പുതിയ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് തിരുവനന്തപുരം കണ്ണാശുത്രിയില്‍

തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ (ആര്‍.ഐ.ഒ.) നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണാശുപത്രിയിലെ പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ അഞ്ചാം നിലയിലാണ് ഒരു കോടിയോളം രൂപ ചെലവഴിച്ചുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോപ്ലക്‌സ് സജ്ജമാക്കിയിരിക്കുന്നത്. 4 ഓപ്പറേഷന്‍ തീയറ്ററുകളാണ് ഇവിടെയുള്ളത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാത്തരം നേത്ര ശസ്ത്രക്രിയകള്‍ക്കുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് സജ്ജമാക്കിയതിനാല്‍ കൂടുതല്‍ രോഗികള്‍ക്ക് ഒരേ ദിവസം ശസ്ത്രക്രിയകള്‍ നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. വായന തുടരുക. . .

കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വെ വികസനം; 8 വര്‍ഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല, 200ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍

കണ്ണൂര്‍: പുതിയ വീട് വെക്കാനോ ഉള്ളത് പുതുക്കി പണിയാനോ വിലക്ക് വീണതോടെ കഷ്ടത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റൺവെ വികസനത്തിന്‌ സ്ഥലം വിട്ടുനല്‍കിയവര്‍. എട്ട് വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടാതായതോടെ, ഒന്നും ചെയ്യാനാകാത്ത ഭൂമി ഇരുന്നോറോളം കുടുംബങ്ങള്‍ക്ക് ബാധ്യതയായി. സർക്കാരിന്റെ ഉറപ്പ് വെറുതെയായപ്പോള്‍, മുഖ്യമന്ത്രിയുടെ ജില്ലയില്‍, കെ കെ ശൈലജയുടെ മണ്ഡലത്തില്‍, സിപിഎം പ്രാദേശിക നേതൃത്വത്തിനും സമരത്തിന് ഇറങ്ങേണ്ടി വന്നു. വായന തുടരുക . . .

ആദ്യം സൗഹൃദം, പിന്നാലെ സ്വന്തം വീട്ടിലേക്ക് വിളിച്ച് വരുത്തി പണം ആവശ്യപ്പെട്ട് ക്രൂര മർദ്ദനം; 3 പേര്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട സ്വദേശികളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പണം തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കഞ്ചിക്കോട് സ്വദേശികളായ ഷാഹിനും രാധാകൃഷ്ണനും ഇവരെ സഹായിച്ച താഹിറുമാണ് വാളയാര്‍ പൊലീസിന്റെ പിടിയിലായത്.

വായന തുടരുക . . .

സ്കൂളിലെ ശുചിമുറിയില്‍ ക്ലോസറ്റില്‍ നക്കിച്ചു, തലമുക്കി; 15കാരന് നേരിട്ടത് അതിക്രൂര റാഗിങ്ങെന്ന് കുടുംബം

കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 വയസ്സുകാരന്‍ ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ ആരോപണങ്ങളുമായി കുടുംബം. മിഹിന്‍ നേരിട്ടത് അതിക്രൂരമായ മാനസിക - ശാരീരിക പീഡനമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നേരത്തെ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പാല്‍ കടുത്ത ശിക്ഷ വിധിച്ചു.  ആഴ്ചകളോളം സ്കൂളില്‍ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് അമ്മാവൻ മുഹമ്മദ് ഷെരീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സീനിയര്‍ വിദ്യാർത്ഥികള്‍ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികളില്‍ നിന്ന് കിട്ടിയ വിവരം. ശുചിമുറിയില്‍ കൊണ്ടു പോയി ക്ലോസറ്റ് നക്കിപ്പിച്ചു. ഇനി ഒരു വിദ്യാര്‍ത്ഥിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മരണശേഷവും സീനിയര്‍ വിദ്യാർത്ഥികള്‍ മഹിറിനെ കളിയാക്കി. നീചമായ പ്രവൃത്തി മിഹിറിന്റെ നിറത്തെ കളിയാക്കി. വര്‍ണ്ണ വിവേചനത്തിനും ഇരയായി. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബം പറയുന്നു.  വായന തുടരുക . .. .

 

 

 

 

 

 

 

പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്

എത്തനോളിന് 5 ശതമാനം ജിഎസ്ടി ഈടാക്കുന്ന വിവരം പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലേ എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ച് മന്ത്രി എംബി രാജേഷ്. പാലക്കാട്ടെ ബ്രൂവറി വിവാദത്തില്‍ തന്റെ വാര്‍ത്താ സമ്മേളനത്തില്‍ കേരളത്തിന് ജിഎസ്ടി വരുമാന നേട്ടമുണ്ടാകുമെന്ന് പറഞ്ഞതിനെതിരെയായിരുന്നു വിഡി സതീശന്റെ പരിഹാസം. എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന് ജിഎസ്ടി ഇല്ലെന്ന കാര്യം പോലും മന്ത്രിയായ എംബി രാജേഷിന് അറിയില്ലേ എന്നായിരുന്നു പ്രതിപക്ഷനേതാവ് ചോദിച്ചത്. അതിനു മറുപടിയായാണ് മന്ത്രിയുടെ പോസ്റ്റ്. വായന തുടരുക . . ..

വായിച്ചാലും വളരും, വായിച്ചില്ലെങ്കിലും വളരും. വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും.

Read Kakadrushti the information Bundar.

കുഞ്ഞുണ്ണി മാഷ്.

കൊച്ചിയില്‍ 27 ബംഗ്ലാദേശ് പൗരന്മാര്‍ പിടിയില്‍

മുനമ്പത്ത് നിന്ന് ബംഗ്ലാദേശ് പൗരന്മാരായ 27 പേര്‍ പിടിയിര്‍. അനധികൃതമായി കൊച്ചിയില്‍ താമസിച്ച് ജോലി ചെയ്തിരുന്ന ഇവരെ ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പിടികൂടിയത്. ക്ലീന്‍ റൂല്‍ എന്ന പേരിട്ട് കൊച്ചിയില്‍ നടത്തുന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബര്‍ ക്യാംപില്‍ താമസിച്ച് വരികയായിരുന്നു. സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. വായന തുടരുക . .

ഫെബ്രുവരി 27ന് കേരളത്തില്‍ തീരദേശ ഹര്‍ത്താല്‍

കേരളത്തിൽ ഫെബ്രുവരി 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി യൂണിയനുകള്‍. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. കടല്‍ മണല്‍ ഖനനത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ഹര്‍ത്താലിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎന്‍ പ്രതാപന്‍ പറഞ്ഞു. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

കമ്പോള നിലവാരം . . .

ഹരികുമാറിന് സഹോദരിയോട് വഴിവിട്ട താല്പര്യം, തൊട്ടടുത്ത മുറികളില്‍ കഴിയുമ്പോഴും വാട്സാപ്പ് കോളുകള്‍'; മുഴുവൻ വാട്സ് ആപ്പ് ചാറ്റുകൾ വീണ്ടെടുക്കും

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ശ്രീതുവിന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് നെയ്യാറ്റിന്‍കര റൂറല്‍ എസ്.പി കെ.എസ് സുദര്‍ശനന്‍. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. വായന തുടരുക . . .

വീട്ടില്‍ മന്ത്രവാദം നടക്കുന്നില്ല, ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നത്, കുട്ടി മരിച്ചത് അറിഞ്ഞില്ല'; ദേവീദാസന്റെ ഭാര്യ

ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടില്‍ വന്നിട്ടില്ലെന്ന് ദേവീദാസന്റെ ഭാര്യ. വീട്ടില്‍ മന്ത്രവാദം നടക്കുന്നില്ല. ജ്യോതിഷം മാത്രമാണ് പഠിപ്പിക്കുന്നതെന്നും ദേവീദാസന്റെ ഭാര്യ പറയുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ദേവീദാസന് ബന്ധമില്ല. സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. കുട്ടി മരിച്ച വിവരം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. വായന തുടരുക . . .

വൻകിട മുതലാളിമാരുടെ മോഹം നടക്കില്ലെന്ന് സാമ്പത്തിക സർവേ; തൊഴിൽ സമയം കൂട്ടുന്നത് മാനസിക ആരോഗ്യത്തിനെ വെല്ലുവിളി

രാജ്യത്തെ കോര്‍പ്പറേറ്റ് നേതാക്കൾ രാജ്യത്തെ തൊഴിൽ സമയം കൂട്ടണമെന്ന നിലപാട് ഉയർത്തിക്കാട്ടുമ്പോള്‍ അവരെയാകെ നിരാശരാക്കുന്നതായിരുന്നു ഇന്നത്തെ സാമ്പത്തിക സര്‍വേ. അമിതമായ ജോലി സമയം മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് സാമ്പത്തിക സര്‍വേ 2024-25 ശക്തമായ മുന്നറിയിപ്പ് നൽകുന്നു. സാപിയൻ ലാബ്‌സ് സെൻ്റർ ഫോർ ഹ്യൂമൻ ബ്രെയിൻ ആൻഡ് മൈൻഡ് നടത്തിയ പഠനം ഉദ്ധരിച്ച് ദിവസം 12 മണിക്കൂർ മേശപ്പുറത്ത് ഇരിക്കുന്നവരുടെ മാനസിക സമ്മർദ്ദം കൂടുമെന്നാണ് സർവേ പറയുന്നത്. കൂടുതല്‍ വായിക്കുക . ...

പാലക്കാട് മോട്ടോർ വാഹന വകുപ്പ് പോസ്റ്റുകളില്‍ വീണ്ടും മിന്നൽ പരിശോധന; ഇത്തവണ പിടികൂടിയത് 1.61 ലക്ഷം രൂപ

പാലക്കാട്: പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വിജിലൻസിന്റെ മിന്നൽ പരിശോധനയ്ക്കിടെയായിരുന്നു വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലി പണം കണ്ടെത്തിയത്. 1,61,060 രൂപയാണ് 3 ചെക്ക്പോസ്റ്റുകളിൽ നിന്നായി വിജിലൻസ് സംഘം കണ്ടെത്തിയത്. വായന തുടരുക . . .

മദ്യനിര്‍മാണം: മുന്നണി ചര്‍ച്ച ചെയ്യാതെ മന്ത്രി ഒറ്റക്ക് തീരുമാനമെടുത്തത് ശരിയല്ല, അതൃപ്തി പരസ്യമാക്കി ആർജെഡി

പത്തനംതിട്ട: പാലക്കാട്ടെ ബ്രൂവറി അുനമതിയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി രംഗത്ത്. പുതിയ മദ്യനയം എല്‍ഡിഎല്‍ൽ ചര്‍ച്ച ചെയ്യണമായിരുന്നു. അത് ചര്‍ച്ച ചെയ്യാതെ എക്സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശരിയല്ലെന്നും ആർജെഡി തുറന്നടിച്ചു. പദ്ധതിയുടെ ഗുണദോഷങ്ങള്‍ എൽഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. നേരിട്ട് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ലന്ന് ആർജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. കൂടുതല്‍ വായിക്കുക . . .

ഡാമിലെ കാഴ്ചകൾക്കൊപ്പം ഇനി സിംഹങ്ങളെയും കാണാം, പൂട്ടുതുറക്കാന്‍ ഒരുങ്ങി ലയൺസഫാരി പാര്‍ക്ക്

തിരുവനന്തപുരം: സിംഹങ്ങള്‍ ഓടിക്കളിച്ചിരുന്ന, തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക് തുറക്കാന്‍ നടപടികള്‍ ആരംഭിച്ചു. നെയ്യാര്‍ ഡാമിനുള്ളില്‍ സ്ഥിതി ചെയ്തിരുന്ന പാർക്കിന് സിംഹങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കു വേണ്ട വന വിസ്തൃതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021ൽ കേന്ദ്രം, പാര്‍ക്കിന്റെ അംഗീകാരം റദ്ദാക്കിയത്. എന്നാല്‍, പാര്‍ക്ക് വിണ്ടും തുറന്നു നല്‍കണമെന്ന  നിരന്തര ആവശ്യത്തിനു പിന്നാലെ, കൂടുതല്‍ സ്ഥലം തയാറാക്കിയാല്‍ അനുമതി നൽകാമെന്ന് കേന്ദ്ര മൃഗശാലാ അതോറിറ്റി കഴിഞ്ഞ ദിവസം സ്ഥലം എംഎല്‍എക്ക് മറുപടിക്കത്ത് നൽകിയതോടെയാണ് പാര്‍ക്ക് തുറക്കാൻ വീണ്ടും ചര്‍ച്ചകര്‍ ആരംഭിച്ചിരിക്കുന്നത്.  വായന തുരുക . . .

വയനാട് പൂക്കോട് വെറ്റിനറി കോളേജില്‍ ബോംബ് ഭീഷണി; സന്ദേശമെത്തിയത് നിവേദിത എന്ന പേരില്‍

വയനാട്: വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ ബോംബ് ഭീഷണി. വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കുമാണ് ഭീഷണി ഇമെയിലുകൾ ലഭിച്ചത്. ചെന്നൈ യുഎസ് കോൺസുലേറ്റിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിൽ പറയുന്നത്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ വാർഷിക ദിനത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. നിവേദിത എന്ന പേരിലാണ് സന്ദേശം അയച്ചിരിക്കുന്നത്. ബോംബ് സ്ക്വാഡും പൊലീസും കോളേജിൽ പരിശോധന നടത്തുകയാണ്. കൂടുതല്‍ വായിക്കുക . . . .

 

 

 

യുജിസി നെറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച കേസില്‍ ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സിബിഐ

യുജിസി നെറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച കേസില്‍ ചോദ്യപേപ്പര്‍ ചോർന്നതായി തെളിവില്ലെന്ന് സിബിഐ ദില്ലിയിലെ പ്രത്യേക സിബിഐ കോടതിയിൽ റിപ്പോര്‍ട്ട് നല്‍കി. കഴിഞ്ഞ വര്‍ഷം ജൂണിലെ നെറ്റ് പരീക്ഷ ചോദ്യ പേപ്പര്‍ ചോർന്നെന്നായിരുന്നു ആരോപണം. സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ഒരു വിദ്യാർത്ഥി പ്രചരിപ്പിച്ചത് ഡിജിറ്റലായി മാറ്റം വരുത്തിയ സ്‌ക്രീന്‍ഷോട്ടാണെന്ന് സിബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തി. പരീക്ഷാ ദിവസം തന്നെ ചോദ്യ പേപ്പറിന്റെ കൃത്രിമ ചിത്രം ടെലഗ്രാമില്‍ പങ്കുവെച്ച് പരീക്ഷയ്ക്ക് മുമ്പ് ചോര്‍ന്നുവെന്ന് തെറ്റായ ധാരണ സൃഷ്ടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.
വിവിധ വാര്‍ത്ത സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്ത ഒറ്റ ലിങ്കില്‍
നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?
 ഇവിടെ ക്ലിക്ക്  ചെയ്യുക.

ഡിസോണ്‍ സംഘര്‍ഷം; കെഎസ്‌യു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

അമേരിക്കയില്‍ യാത്രാവിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച സംഭവത്തില്‍ ഒബാമയെയും ബൈഡനേയും കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തിലുള്‍പ്പെടെ ഇവര്‍ കൊണ്ടുവന്ന വംശീയ വൈവിധ്യമാണ് അപകടത്തിന് കാരണമെന്നും അപകട സമയത്ത് പൈലറ്റിന് കൃത്യമായ തീരുമാനം എടുക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ടാണ് അപകടം ഉണ്ടായതെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിന് അഞ്ചു കിലോമീറ്റര്‍ അകലെയാണ് 67 പേര്‍ മരിക്കാനിടയായ അപകടം നടന്നത്. വായന തുടരുക . ..

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 55 എ പ്രകാരം യൂസ്ഡ് കാര്‍ വില്‍ക്കുന്ന ഷോറൂമുകൾക്ക്  ഓതറൈസേഷന്‍ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 55 എ പ്രകാരം യൂസ്ഡ് കാര്‍ വില്‍ക്കുന്ന ഷോറൂമുകള്‍ക്ക്  ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കി. എല്ലാ യുസ്ഡ് കാര്‍ ഷോറും ഉടമകളും അടിയന്തരമായി നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം. അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലറില്‍ അറിയിച്ചു വായന തുടരുക . . . .

 
മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722
എന്ന നമ്പറില്‍ ബന്ധപ്പെടുക

രാഷ്ട്രീയത്തിലേക്ക് ഇല്ല, ഭാവി ലക്ഷ്യമിട്ട് ഒരുങ്ങിയാല്‍ ഇന്ത്യന്‍ ടീമിന് ലോകകപ്പ് കളിക്കാം: ഐഎം വിജയന്‍

തൃശൂര്‍: പൊലീസില്‍ നിന്നും വിരമിച്ചാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ഐഎം വിജയന്‍. സിനിമയിലേക്ക് വിളിച്ചാല്‍ പോകും. താനൊരു ഫ്രീബേര്‍ഡ് ആണ്. രാജ്യസഭാംഗത്വം കിട്ടിയാല്‍ നിരസിക്കില്ലെന്നും ഐഎം വിജയന്‍ പറഞ്ഞു. പ്രസ് ക്ലബ് ഒരുക്കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഐഎം വിജയന്‍. വായന തുടരുക . .

 

Have Any Computer / IT Related
Issues?
9745397722
കംപ്യൂട്ടര്‍, .ഐ. ടി.
വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.
ബന്ധപെടുക

കുട്ടികളുടെ പഠനം മുടക്കരുത്, വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് അടിന്തരമായി പുനഃസ്ഥാപിക്കണം: സതീശന്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. മദ്യ നിർമ്മാണശാലകള്‍ തുടങ്ങാനുള്ള ഓട്ടത്തിനിടയില്‍ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യം കൂടി സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണം. എത്രയും വേഗം സ്കോളര്‍ഷിപ്പ് തുക പൂര്‍ണമായും വിതരണം ചെയ്യണം. സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടർന്നാൽ നിയമസഭയിലും പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വായന തുടരുക . ..

ദേവീദാസന്‍ നാട്ടുകാരുടെ 'മുട്ടസ്വാമി', മുന്‍പ് പ്രദീപ്‍കുമാറെന്ന പാരലര്‍ കോളേജ് അധ്യാപകന്‍, പിന്നീട് കാഥികന്‍ ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടു വയസുകാരി ദേവേന്ദുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലായ ദേവീദാസൻ അയൽക്കാരുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും പൂജയ്ക്കും മറ്റുമായി പുറത്തുനിന്നുള്ളവരാണ് വീട്ടിലെത്തിയിരുന്നതെന്നും അയല്‍ക്കാര്‍. ദേവീദാസന്റെ പ്രവര്‍ത്തികളില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.  വായന തുടരുക ....

ഹരികുമാര്‍ പറഞ്ഞത് പുറത്തുപറയാന്‍ സാധിക്കാത്ത കാര്യങ്ങളെന്ന് എസ്‌പി; നഷ്‌ടമായ വാട്‌സ്ആപ്പ് ചാറ്റ് വീണ്ടെടുക്കും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി കേസിൽ പ്രതി ഹരികുമാറിനെ ചോദ്യം ചെയ്ത് വരികയാണെന്ന് റൂറൽ എസ്‌പി കെ.എസ് സുദ‍ര്‍ശര്‍. കേസില്‍ അന്വേഷണം തുടരുകയാണെന്നും കുഞ്ഞിൻ്റെ അമ്മ ശ്രീതുവിനെ കുറ്റവിമുക്തയാക്കിയിട്ടില്ലെന്നും എസ്‌പി പറഞ്ഞു. ഫോൺ രേഖകളും സാഹചര്യം തെളിവുകളും പരിശോധിക്കുമെന്നും ശ്രീതുവിന്റേയും ഹരികുമാറിന്റെ  വാട്സ്ആപ്പ് സന്ദേശങ്ങളേകുറിച്ചും അന്വേഷിക്കുമെന്നും എസ്‌പി വ്യക്തമാക്കി.

തുടര്‍ന്നു വായിക്കുക. . .

എംഎൽഎയുടെ വ്യാജ ഒപ്പിട്ട് നിയമസഭയില്‍ നിന്നും സാമ്പത്തിക ക്രമക്കേട് നടത്തി; മുന്‍ പിഎക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: നാട്ടിക എംഎൽഎയുടെ വ്യാജ ഒപ്പിട്ട് നിയമസഭയിൽ നിന്നും സാമ്പത്തിക ക്രമക്കേട് നടത്തിയ മുൻ പിഎ മസൂദ് കെ വിനോദിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവ് എഎ മുഹമ്മദ് ഹാഷിം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഐപിസി 406, 465, 468, 471, 420 വ്യാജരേഖ ചമക്കൽ, വഞ്ചനാ കുറ്റം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് മസൂദ് കെ വിനോദിനെതിരെ ചുമത്തിയിട്ടുള്ളത്. 2021 ജൂൺ 1 മുതൽ 2023 ഡിസംബർ 31 വരെ നിയമസഭ സമ്മേളന കാലയളവിൽ എംഎൽഎയോടൊപ്പം പ്രവർത്തിക്കാത്ത മസൂദ് എംഎൽഎ അറിയാതെ സ്വയം ഒപ്പിട്ട രേഖകൾ സമർപ്പിച്ച് 85, 400 രൂപ കൈപ്പറ്റുകയായിരുന്നു. പിന്നാലെ എംഎൽഎ ഓഫീസിലെ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളും കണ്ടെത്തിയതോടെ 2024 ജനുവരി മാസത്തോടെ സിസി മുകുന്ദൻ എംഎൽഎ മസൂദിനെ പേഴ്സണൽ സ്റ്റാഫിൽ നിന്നും പുറത്താക്കിയിരുന്നു.  വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.