ഒക്ടോബര്‍ 2024 വ്യാഴാഴ്ച

1200 തുലാം 15

ലക്കം 1 വാല്യം 127

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

(1)

31

When people cannot  stand you because they donot understand you, God will stand by you.

ആംബുലൻസില്‍ കയറിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

തൃശ്ശൂര്‍ പൂര നഗരിയിലെത്താന്‍ ആംബുലന്‍സില്‍ കയറിയെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ കാലിന് പ്രശ്നമുണ്ടായിരുന്നുവെന്നും ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാ കുമായിരുന്നില്ല, അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

വായന തുടരുക ...

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

കത്ത് പുറത്തായതിന് പിന്നില്‍ പാലക്കാട്ടെ ഡിസിസി നേതാക്കൾ തന്നെയാണ് കെസി വേണുഗോപാല്‍

പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെ സ്ഥാനാർത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിന് പിന്നില്‍ പാലക്കാട്ടെ ഡിസിസി നേതാക്കൾ തന്നെയാണ് കെ സി വേണുഗോപാല്‍ വിമർശിച്ചു.  സ്ഥാനാ൪ത്ഥിയുടെ മനോവീര്യം തക൪ക്കുന്ന നടപടിയുണ്ടാവരുതെന്നും മുതി൪ന്ന നേതാക്കള്‍ കൂടുതല്‍ പക്വതയോടെ പെരുമാറണമെന്നും , വ്യക്തി വിദ്വേഷത്തിന്റെ പേരില്‍ പാ൪ട്ടിയെ തക൪ക്കരുതെന്നും കെസി വേണുഗോപാൽ  നേതാക്കളോട് പറഞ്ഞു. നഗരം കേന്ദ്രീകരിച്ചുള്ള ബൂത്തുകളില്‍ കൺവീന൪ പോലുമില്ലാത്ത സ്ഥിതിയാണെന്നും അവലോകന യോഗത്തിലെ റിപ്പോ൪ട്ടിൽ വിമര്‍ശിച്ചതിനെ തുടർന്ന്  പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാന്‍ ഡിസിസി നേതാക്കൾക്ക് കെസി വേണുഗോപാല്‍ നിർദ്ദേശം നൽകി.

വായന തുടരുക ....

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

കോൺഗ്രസില്‍ ഭിന്നത ഇല്ല; സിപിഎം നടത്തുന്നത് കള്ളപ്രചരണം, രമേശ് ചെന്നിത്തല

കോൺഗ്രസില്‍ ഒരു ഭിന്നതയും ഇല്ലെന്ന് വ്യക്തമാക്കി രമേശ് ചെന്നിത്തല. സിപിഐഎം നടത്തുന്നത് കള്ള പ്രചരണങ്ങളാണ്. ഒറ്റക്കെട്ടായാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നത് .മൂന്ന് മണ്ഡലങ്ങളിലും റെക്കോര്‍ഡ് വിജയം നേടാന്‍ പോകുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു വായിക്കുക . .

GK TIP Today

ദേശീയ ഏകതാ ദിനം.

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

ചേലക്കരയില്‍ ഇടതിന് രണ്ട് സ്ഥാനാര്‍ഥികളോ; സ്വതന്ത്രനായി സിഐടിയു-സിപിഎം പ്രവര്‍ത്തകന്‍......
പാലക്കാട്:
ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ മത്സര ചിത്രം വ്യക്തമായപ്പോള്‍ സിഐടിയു പ്രവര്‍ത്തകനും സ്ഥാനാര്‍ഥി പട്ടികയില്‍. സിപിഎമ്മിലും സിഐടിയുവിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഹരിദാസന്‍ ആണ് സ്വതന്ത്രനായി മത്സരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ അപരനായി സിപിഎം തന്നെ രംഗത്തിറക്കിയതാണ് ഹരിദാസനെ എന്നാണ് വിവരം. എന്നാല്‍ സിപിഎം ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. ഹരിദാസനേയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല.

തുടര്‍ന്നു വായിക്കുക . . .

വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

എൽഡിഎഫിന്‍റെ ഭരണമികവ് കൊണ്ടായിരിക്കില്ല അവര്‍ വീണ്ടും അധികാരത്തിലെത്തുകയെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും  വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ ശവകല്ലറ പണിയുകയാണ്. കോണ്‍ഗ്രസിലെ തമ്മില്‍ തല്ല് കാരണം എൽഡിഎഫ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും  നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. സതീശന്‍ ശൈലി കോൺഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കടപ്പാട് ...

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഴങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

നീലേശ്വരം വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

നീലേശ്വരം ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ സ്വമേധയാ കേസെടൂത്ത് മനുഷ്യാവകാശ കമ്മീഷന്‍ . 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കാസര്‍കോട് നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും. അതോടൊപ്പം സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി. നീലേശ്വരം കൊട്രച്ചാല്‍ സ്വദേശി വിജയന്‍ ആണ് പിടിയിലായത്. പടക്കം പൊട്ടിക്കാന്‍ കൂടെ ഉണ്ടായിരുന്ന ആളാണിത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്.

വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക 9745397722

പഠിച്ച ചിഹ്നത്തില്‍ തന്നെ വോട്ടഭ്യര്‍ത്ഥിക്കാം; പി സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്

ഇനി ചുവരെഴുത്ത് തുടങ്ങാം, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ പി സരിന്റെ ചിഹ്നം സ്റ്റെതസ്കോപ്പ്. പത്രിക പിൻവലിക്കാനുള്ള അവസാനതീയതിയും കഴിഞ്ഞതോടെ നറുക്കിട്ട് ചിഹ്നം തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നമായി ആദ്യം പരിഗണിച്ചിരുന്നത് ഓട്ടോറിക്ഷ ആയിരുന്നു രണ്ടാമത്തേതായിരുന്നു സ്റ്റെതസ്കോപ്പ് എന്ന് സരിന്‍ പറയുന്നു.

വായന തുടരുക ...

സുരേഷ് ഗോപി പറഞ്ഞതിന്റെ അപ്പുറത്തേത് പറയാന്‍ അറിയാഞ്ഞിട്ടല്ല, അത് സതീശന്‍ പറയട്ടെ- എം.വി.ഗോവിന്ദന്‍......

പാലക്കാട്: പൂരന​ഗരിയില്‍ ആംബുലൻസില്‍ വന്നിറങ്ങിയിട്ടില്ല എന്ന വിഷയവുമായി ബന്ധപ്പെട്ട് സുരേഷ് ​ഗോപി നടത്തിയ വെല്ലുവിളിക്കും അസഭ്യവാക്കുകളോടും പ്രതികരിക്കാനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദന്‍. സുരേഷ് ​ഗോപിക്കുള്ള മറുപടി വി.ഡി. സതീശന്‍ പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനെ നിയമസഭ യിലേക്കെത്തിക്കുക എന്നത് വി. ഡി. സതീശന്‍ ഉദ്ദേശിക്കുന്ന കാര്യമേയല്ലെന്നും അദ്ദേഹം ആരോപിച്ചു.

വായനതുടരുക . . .

ഏവര്‍ക്കും

കാകദൃഷ്ടിയുടെ

ദീപാവലി ആശംസകള്‍.

ഇന്ന് ഇന്ത്യന്‍ മുന്‍ പ്രധാന മന്ത്രി ശ്രീമതി. ഇന്ദിര ഗാന്ധിയുടെ 40-ാം ചരമ വാര്‍ഷിക.

കൂടതല്‍ അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഗ്യാസിന് പകരം പാചക വാതക സിലിണ്ടറില്‍ വെള്ളമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരിയിലെ ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് ഏജന്‍സികളിലേക്ക് കൊണ്ട് പോകുന്ന പാചക വാതക സിലിണ്ടറുകളില്‍ ദ്രവ വസ്തുക്കള്‍ കലര്‍ത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു. സിലിണ്ടറുകളില്‍ നിന്ന് പാചക വാതകം ചോര്‍ത്തി ബാക്കി വെള്ളമോ മറ്റ് മായങ്ങളോ ചേര്‍ത്ത് ഏജന്‍സികളില്‍ എത്തിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവന് വരെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതാണ് സിലിണ്ടറുകളില്‍ വെള്ളവും മറ്റും നിറക്കുന്നത്. ഇത് സംബന്ധമായി ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. സിലിണ്ടറുകള്‍ കൊണ്ടു പോകുന്ന ട്രക്കുകള്‍ സംശയകരമായ സാഹചര്യത്തില്‍ വഴിയില്‍ നിര്‍ത്തി സിലിണ്ടറുകള്‍ പുറത്തെടുക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.

കടപ്പാട് . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയന്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലർത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് സംഘടന ആരോപിച്ചു. തട്ടുപൊളിപ്പന്‍ സിനിമയിലെ നായക വേഷത്തിന്റെ കെട്ട് വിടാത്ത മട്ടിലുള്ള ഈ പെരുമാറ്റം കക്ഷിഭേദമില്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം പൊതുവെ പിന്തുടരുന്ന മാന്യമായ മാധ്യമ സമീപനത്തിന് തീര്‍ത്തും വിരുദ്ധമാണെന്നും യൂണിയന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്നും യൂണിയന്‍ പറഞ്ഞു.

വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

കത്തുണ്ടെന്നത് യാഥാർഥ്യം, അത് സതീശന്‍ കിട്ടിക്കാണില്ല, ഇനി അതിനേക്കുറിച്ച് ചര്‍ച്ച വേണ്ട -മുരളീധരന്‍......

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡി.സി.സി അയച്ചതായി പ്രചരിക്കുന്ന കത്തിനേക്കുറിച്ച് പ്രതികരണവുമായി കെ.മുരളീധരന്‍. ഡി.സി.സി അയച്ച കത്ത് വി.ഡി.സതീശന് കിട്ടിക്കാണില്ല. കിട്ടിയവര്‍ അത് സമ്മതിച്ചിട്ടുണ്ട്. കത്തിനെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.

വായന തുടരുക . . .



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.