(1)

നവംബര്‍ 2024 ചൊവ്വാഴ്ച

1200 ധനു 16

വാല്യം 1 ലക്കം 179

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

31

You will never know how much today’s thought encouraged me. May God richly bless you.

സാബു തോമസിനെക്കുറിച്ച് നടത്തിയ പരാമർശം നിഷേധിച്ച് എംഎം മണി

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നി​ക്ഷേപകൻ സാബു തോമസിനെക്കുറിച്ച് നടത്തിയ പരാമർശം നിഷേധിച്ച് എംഎം മണി. സാബുവിന് മാനസികാരോ​ഗ്യ പ്രശ്നം ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്തെങ്കിലും പ്രശ്നങ്ങള്‍ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണമെന്നും എം എം മണി പറഞ്ഞു. നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ എംഎം മണി വി ആര്‍ സജിക്ക് തെറ്റ് പറ്റിയെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിയിൽ ഉന്നയിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സജി അനുഭവിച്ചോളും എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. കൂടുതല്‍ വായിക്കുക . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

ഉമ തോമസ് എംഎല്‍എയ്ക്കു ആശാവഹമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍

ഉമ തോമസ് എംഎൽഎ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നും ആശാവഹമായ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍. എം എൽ എ യുടെ ആരോഗ്യത്തിൽ ആശാവഹമായ പുരോഗതിയുണ്ടെങ്കിലും വെന്‍റിലേറ്ററിൽ തന്നെയാണ് ഇപ്പോഴും. തുടര്‍ ചികിത്സ പ്രധാനമാണെന്നും ആന്‍റി ബയോട്ടിക്കുകള്‍ നൽകുന്നുണ്ടെന്നും ട്യൂബിലുടെയാണ് ഭക്ഷണം കൊടുക്കുന്നതെന്നും ന്യൂമോണിയ വരാതെ നോക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മേ എന്ന് വിളിച്ചപ്പോള്‍ വിളി കേട്ടുവെന്നും ചിരിച്ചുവെന്നും മകൻ വിഷ്ണു പറഞ്ഞു. രാവിലെ പോയി കണ്ടപ്പോള്‍ കൈകാലുകള്‍ അനക്കി. ചോദ്യങ്ങളോട് പ്രതികരിച്ചു. കണ്ണുകള്‍ തുറക്കുകയും ചെയ്തുവെന്നും മകൻ വിഷ്ണു പറഞ്ഞു. വായന തുടരുക . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

കലൂര്‍ അപകടം; കടുത്ത നടപടിയിലേയ്ക്ക് പൊലീസ്, പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

കൊച്ചി: കലൂരിലെ നൃത്ത പരിപാടിയില്‍ കടുത്ത നടപടിയിലേയ്ക്ക് പൊലീസ്. പ്രതികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി.‌ മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തെന്ന വകുപ്പാണ് കൂട്ടിച്ചേർത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.  വായന തുടരുക . ..

Todays Special GK

SpaDex Mission?

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

ഗിന്നസ് റെക്കോർഡ് ലഭിച്ചാൽ സാമ്പത്തിക ലാഭമുണ്ടോ? റെക്കോർഡിന് ശ്രമിക്കുന്നവർക്ക് ഗിന്നസ് പക്രുവിന്‍റെ മറുപടി

തിരുവനന്തപുരം: സാമ്പത്തിക ലാഭം പ്രതീക്ഷിച്ചോ സ്വന്തം ജീവൻ അപകടപ്പെടുത്തിയോ ആരും ഗിന്നസ് റെക്കോഡിനായി ശ്രമിക്കരുതെന്ന് നടനും ഗിന്നസ് താരവുമായ ഗിന്നസ് പക്രു. ഗിന്നസ് റെക്കോഡ് കിട്ടിയാല്‍ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കാം എന്നു മാത്രം ആണ് ഗുണം. ഗിന്നസിന്റെ മറവില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും ഗിന്നസ് പക്രു ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു. വായന തുടരുക. . .

ആംബുലൻസിനു മുന്നിലെ സാഹസിക പ്രകടനം ; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

വയനാട് : ആംബുലൻസിന് മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ചു സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് . ആംബുലൻസിന് തടസം സൃഷ്ടിച്ച സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തു. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നസിനോട് ഇന്ന് വൈകിട്ട് ആർ ടി ഓ ക്കു മുമ്പിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. അഫ്നസിന്റെ ലൈസൻസും സ്കൂട്ടറിന്റെ ആർ സി ബുക്കും കസ്റ്റഡിയിൽ എടുത്തു. തുടര്‍ന്നു വായിക്കുക . . .

ചോദ്യപേപ്പര്‍ ചോര്‍ച്ച: ഒരാള്‍  ഒറ്റയ്ക്ക് ഗൂഢാലോചന നടത്തുമോ,, ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ലല്ലോയെന്ന് കോടതി

കോഴിക്കോട്: ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും എല്ലാവരും ചെയ്യുന്നത് പോലെ ചോദ്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്ന് എംഎസ് സൊല്യൂഷന്‍സ്.ട്യൂഷൻ സെന്‍ററുകൾ നടത്തുന്നവർ ഇത് എല്ലാ പരീക്ഷയിലും ചെയ്യുന്നതാണ്. എം എസ്  സൊല്യൂഷന്‍സ് പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ മറ്റു ചിലര്‍ പ്രവചിച്ചു.അവര്‍ കോടികളുടെ പരസ്യം മാധ്യമങ്ങളില്‍ നൽകുന്നു. അന്വേഷണം എം എസ് സൊല്യൂഷന്‍സില്‍ മാത്രം ഒതുങ്ങി നിൽക്കുകയാണ്. മുന്‍കൂര്‍ ജാമ്യപേക്ഷയിൽ കൂടുതൽ വാദം കേൾക്കാനായി ഈ മാസം മൂന്നിലേക്ക് മാറ്റി വായന തുടരുക . . .

തിരുവനന്തപുരത്ത് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; കോളേജ് ഉടമയുടേതെന്ന് സംശയം, പൊലീസ് അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജിൽ ഉടമയുടെ മൊബാള്‍ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുള്‍ അസീസിന്‍റേത് തന്നെയാണെന്ന് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ വായിക്കുക................

 

 

Amzon Today's Flash Sale.
Click Here

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി നൽകി  യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി നൽകി  യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്‍മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

ഡിജിറ്റല്‍ ഡി-അഡിക്ഷൻ സെന്‍റർ ആരംഭിച്ച്  കേരളാ പോലീസിന്‍റെ സോഷ്യല് പോലീസിംഗ് ഡിവിഷന്‍

ഡിജിറ്റൽ അഡിക്ഷനും അതുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്‍റർ ആരംഭിച്ച്  കേരളാ പോലീസിന്‍റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ . ഡി-ഡാഡ് സെന്‍ററെന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. 18 വയസ്സിൽ താഴെയുള്ള കുട്ടികളെ സൗജന്യ കൗണ്‍സിലിംഗിലൂടെ ഡിജിറ്റൽ അഡിക്ഷനിൽ നിന്നും മുക്തമാക്കുകയും സുരക്ഷിതമായ ഇന്‍റര്‍നെറ്റ് ഉപയോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കുള്‍പ്പടെ ബോധവത്ക്കരണം നടത്തുകയുമാണ് ഡി-ഡാഡ് സെന്‍ററിലൂടെ ചെയ്യുന്നത്. വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക

9745397722

​നാളെ മുതല്‍ പകല്‍ ​ഗരുഡയും കോഴിക്കോട് - ബാംഗ്ലൂര്‍ യാത്രക്കാർക്ക് പുതുവര്‍ഷ സമ്മാനവുമായി കെഎസ്ആർടിസി

കോഴിക്കോട് : കോഴിക്കോടുകാര്‍ക്ക് ന്യര്‍ ഇയർ സമ്മാനവുമായി കെ എസ് ആർ ടി സി. 2025 ജനുവരി 1 മുതൽ എസി ​ഗരുഡ പ്രീമിയം ബസ് കോഴിക്കോട്- സുൽത്താൻ ബത്തേരി-ബാം​ഗ്ലൂർ റൂട്ടിൽ സർവ്വീസ് നടത്തുമെന്ന് അറിയിച്ചു. പകൽ സമയത്ത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഏറെ ഫലപ്രദമായിരിക്കും  ഈ ആഡംബര ബസ്.  തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

'>കമ്പോള നിലവാരം . . .

സിഗരറ്റ് വാങ്ങാനുള്ള ഗൂഗിള്‍ പേ ഉപയോഗം പിടിവള്ളിയായി, ജോലി നേടിയത് ഉറ്റവരില്ലെന്ന് പറഞ്ഞ്, അഖിൽ കുടുങ്ങിയതിങ്ങനെ

കൊല്ലം: ഇരട്ടക്കൊല കേസിലെ പ്രതിയെ കുടുക്കാൻ സഹിയിച്ചത് ഗൂഗിൾ പേയിലെ ഒരു രൂപ ട്രാൻസാക്ഷൻ. ഉറ്റവർ ആരുമില്ലെന്ന് അവകാശപ്പെട്ട്ഒരു സൂപ്പർ മാർക്കറ്റിലെ  ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അഖിൽ. പലയിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് അഖിൽ ശ്രീനഗറിലെ നിലവിലെ സ്ഥലത്ത് എത്തിയത്. സിഗരറ്റ് വാങ്ങാനായി നടത്തിയ ട്രാൻസാക്ഷനിലായിരുന്നു അന്വേഷണത്തിൽ നിർണായകമായത്. അഖിലിന്റെ കഴുത്തിലെ ടാറ്റൂ കണ്ടതാണ് തിരിച്ചറിയാൻ സഹായകമായതെന്നും യുവാവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ച മലയാളി യുവാവ് ആദർശ് പറയുന്നു.   വായന തുടരുക . . .

തീവണ്ടി ടിക്കറ്റുകള്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.

9745397722

കലൂരിലെ നൃത്ത പരിപാടിക്ക് ചില്ലിക്കാശ് വിനോദനികുതി അടച്ചില്ല, സംഘാടകർക്ക് നോട്ടീസ് അയക്കുമെന്ന് കൊച്ചി മേയര്‍

എറണാകുളം: എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്കേറ്റ കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെത് മര്യാദയില്ലാത്ത സംഘാടനമെന്ന് കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍. തന്നെ സംഘാടകര്‍ ക്ഷണിച്ചത് തലേ ദിവസം മാത്രമാണ്, അപ്പോള്‍ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നു. ജിസിഡിഎ ചെയർമാനും വിളിച്ചെങ്കിലും പോയില്ല. സംഘാടകർ കോർപ്പറേഷന്‍റെ  ഒരനുമതിയും വാങ്ങിച്ചില്ല. കോർപറേഷനെ സമീപിച്ചുപോലും ഇല്ല. ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ലെന്നും എം.അനിൽ കുമാർ പറഞ്ഞു. കൂടുതല്‍ വായിക്കുക. .

മുകളിലൊരാള്‍ എല്ലാം കാണുന്നുണ്ടേ', പുതുവത്സരാഘോഷത്തിനിടെ ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയെന്ന് കേരള പൊലീസ്. ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിൽ പെട്രോളിംഗും നിരീക്ഷണവും കർശനമാക്കും. വിവിധ ജില്ലകളിൽ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പരിശോധനകൾക്കായി പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും കേരള പൊലീസ് അറിയിച്ചു.  വായന തുടരുക ......

 

കലൂര്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് രമേശ് ചെന്നിത്തല

കലൂർ സ്റ്റേഡിയത്തിലെപരിപാടിക്കിടെ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോൾ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥർക്കും ജിസിഡിഎക്കും ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മാതൃക പരമായ നടപടി വേണമെന്നും  എംഎല്‍എയും, മന്ത്രിയും ഇരുന്ന സ്ഥലത്താണ് ഇതുപോലെ ഒരു അപകടം ഉണ്ടായതെന്നും  പരിപാടിയുടെ സംഘാടനത്തില്‍ പിഴവ് ഉണ്ട് സമഗ്രമായ അന്വേഷണം വേണമെന്നും  ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു. വായനതുടരുക ........

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍.

നിങ്ങള്‍ക്ക് കാകദൃഷ്ടി ഇഷ്ടപ്പെട്ടുവെങ്കില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവെക്കുമല്ലോ?

 ഇവിടെ ക്ലിക്ക്  ചെയ്യുക.

വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തെക്കുറിച്ച്    അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തെക്കുറിച്ച്    അമിത് ഷാ പറഞ്ഞത് ശുദ്ധനുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യമായ കണക്കുകള്‍ കൊടുത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കണക്ക് കൊടുക്കാതെ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം സഹായം നൽകിയെന്നും ചൂണ്ടിക്കാട്ടി. ബിജെപിയെ കേരളം അം​ഗീകരിക്കാത്തതാണ് കാരണം. കേന്ദ്രം സഹായം നൽകിയില്ലെങ്കിലും ദുരന്തബാധിതരെ അന്തസ്സോടെ പുനരധിവസിപ്പിക്കുമെന്നും ടൗൺഷിപ്പ് നടപ്പാക്കുമെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി. വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും a 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

2025നെ വരവേല്‍ക്കാന്‍ ഒരുങ്ങി ലോകം

2025നെ വരവേൽക്കാൻ ഒരുങ്ങി ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറക്കുക. ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെ യുകെയിലും  രാവിലെ പത്തരയ്ക്ക്  അമേരിക്കയിലും പുതുവർഷം പിറക്കും . ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. അതോടൊപ്പം കൊച്ചിയും പുതുവര്‍ഷത്തെ വരവേൽക്കാൻ ഒരുങ്ങി.  ജില്ലയിൽ ഫോർട്ട് കൊച്ചിയിൽ കൂടാതെ കാലടിയിലും കാക്കനാടും കൂറ്റൻ പാപ്പാഞ്ഞിമാരെ തയ്യാറാക്കിയിട്ടുണ്ട്. വായന തുടരുക . . .

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 31, ചൊവ്വ

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

മൃദംഗനാദം സംഘാടകർ 12,500 സാരി ഓർഡർ നൽകി, 360 രൂപക്ക് കൊടുത്തതിന് 1600 ഈടാക്കി; വിശദീകരിച്ച് കല്യാണ്‍ സില്‍ക്സ്

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ മൃദം​ഗമിഷൻ്റെ മെഗാ നൃത്ത പരിപാടിയില്‍ ഉയര്‍ന്ന വിവാ​ദങ്ങളില്‍ വിശദീകരണവുമായി കല്ല്യാണ്‍ സില്‍ക്സ്. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് ആവശ്യപ്പെട്ടു. കല്ല്യാണിന്റെ പേര് ചൂഷണത്തിന് ഉപയോഗിച്ചതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കല്യാൺ സിൽക്സ്, സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് വാർത്തക്കുറിപ്പ് ഇറക്കി പ്രതികരണം അറിയിച്ചത്. വായന തുടരുക. ...

വിശ്രമ ജീവിതം നയിക്കാന്‍ ആരും പറയേണ്ട,പത്തനംതിട്ട സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ജി സുധാകരന്‍

ആലപ്പുഴ: പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ  വിമർശനങ്ങള്‍ക്ക് മറുപടിയുമായി ജി സുധാകരൻ രംഗത്ത്.താൻ ശബ്ദമുയർത്തുന്നത് പാർട്ടിക്ക് വേണ്ടിയാണ്.വിശ്രമം ജീവിതം നയിക്കാന്‍ ആരും പറയേണ്ട.വിശ്രമം ജീവിതം നയിക്കാന്‍ ഉദ്ദേശിക്കുന്നില്ല.62 വര്‍ഷമായി പാർട്ടിയുടെ ആശയം പ്രചരിപ്പിക്കുന്നയാളാണ്.. തന്‍റെ  ശബ്ദം ഉയരാതിരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. തുടര്‍ന്നു വായിക്കുക. ..

സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ​ഗുരു, മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ​ഗുരുവിന്റെ സന്ദേശം': മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ​ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. സനാതന ധർമ്മത്തിന്റെ വക്താവായി ​ഗുരുവിനെ സ്ഥാപിക്കാന്‍ ശ്രമം നടത്തുകയാണ്. എന്നാൽ സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ​ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വായന തുടരു . . ..

154 ദിവസം കഴിഞ്ഞാണോ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടത്?' പ്രാഥമിക സഹായം പോലും ലഭിച്ചില്ലെന്ന് മന്ത്രി

154 ദിവസം കഴിഞ്ഞാണോ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടത്?' പ്രാഥമിക സഹായം പോലും ലഭിച്ചില്ലെന്ന് മന്ത്രി

വായന തുടരുക ....

മിനി പാകിസ്ഥാന്‍ പരാമര്‍ശ; സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : കേരളത്തെ മിനി പാകിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് കേരളത്തോടുള്ള അടിസ്ഥാന സമീപനമാണ് മഹാരാഷ്ട്ര മന്ത്രിയുടെ വാക്കുകളിൽ വെളിവാക്കപ്പെടുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

വായന തുടരുക. . .

 



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.