|
ഒക്ടോബര്‍ 2024 വെള്ളിയാഴ്ത 1200 തുലാം 16 |

|
ലക്കം 1 വാല്യം 128 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
(1) |
|
01 |
|
Each adversity bears the seed of equal benefits |
|
യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റി. വൈകിട്ടായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശ് വടയമ്പാടിയില്‍ ചെറുവിള്ളില്‍ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളില്‍ ആറാമനായി 1929 ജൂലൈ 22 നായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സി എം തോമസിന്റെ ജനനം. അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകര്‍ഷിച്ച ഫാദര്‍ തോമസ് ചെറുവിള്ളില്‍ അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വര്‍ണനാവുകാരന്‍ എന്നായിരുന്നു. യാത്ര ടിക്കറ്റുകള്‍ തീവണ്ടി ബസ്സ് Travel Anywhere through us. Aristocrat Leisures 9745397722 എന്നും പ്രതീക്ഷയുടെ പച്ചത്തുരുത്ത് അവശേഷിപ്പിക്കുന്ന നന്മ', ഐക്യകേരളത്തിന് ഇന്ന് അറുപത്തിയെട്ടിന്‍റെ ചെറുപ്പം..... തിരുവനന്തപുരം: ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. വികസന നേട്ടങ്ങളുടേയും സമൂഹമെന്ന നിലയില്‍ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരളത്തിന്‍റെ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോകുന്നത്. സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്ത് ഒരുമയുടെ ഒറ്റത്തുരുത്തായി നിന്ന കേരളം അതിജീവനത്തിന്‍റെ പുതിയ ചരിത്രത്തിനും തുടക്കം കുറിക്കുകയാണ്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേൽക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടി സ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം. വായന തുടരുക .... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്. ബന്ധപ്പെടുക ഓഫീസ് അടയ്ക്കാന്‍ വരട്ടെ മെറ്റീരിയല്‍ വരാനുണ്ട്; തലച്ചുമടായി പണം ഓഫീസിൽ കയറ്റി'- വീണ്ടും തിരൂര്‍ സതീഷ്...... തൃശ്ശൂര്‍: കൊടകര കുഴൽപ്പണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. പണം നൽകുന്നതിന് 20 ദിവസം മുമ്പാണ് ധര്‍മ്മരാജന്‍ ഓഫീസില്‍ എത്തിയത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാറും ഈ സമയം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നു. മെറ്റീരിയല്‍ കൊണ്ടു വരുന്ന വ്യക്തി എന്ന് പറഞ്ഞാണ് ധര്‍മ്മരാജനെ പരിചയപ്പെടുത്തിയത്. കൂടുതല്‍ കാര്യങ്ങള്‍ തെളിവുകള്‍ സഹിതം പോലീസിനെ അറിയിക്കുമെന്നും സതീഷ് വ്യക്തമാക്കി. GK TIP Today 68-ാംമത് കേരള പിറവി ദിനം. തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply) Aristocrat Leisures 9745397722 വേറെ പണിക്ക് പൊയ്ക്കൂടെയെന്ന അന്നത്തെ പരിഹാസത്തിനും പുച്ഛത്തിനുമുള്ള മറുപടിയാണ് ഈ റാങ്കുകള്‍ ...... പഠിക്കുമ്പോള്‍ അനന്തുവിന്റെ കണ്‍മുന്നില്‍ തെളിയുക ഓട്ടോ ഓടിച്ചു തളര്‍ന്നിരിക്കുന്ന അച്ഛനും അംഗനവാടിയിലെ പണി കഴിഞ്ഞ് ഓടിയെത്തുന്ന അമ്മയുമായിരുന്നു. അവര്‍ക്ക് വേണ്ടിയാണ് അനന്തു പിഎസ്‍സി പഠനം ആരംഭിച്ചത്. പരീക്ഷകള്‍ എഴുതിയത്. ഈ നിശ്ചയദാര്‍ഢ്യം ചാലിച്ചെഴുതിയാണ് ഇക്കണ്ട പി.എസ്.സി റാങ്കുകളൊക്കെ നേടിയത്. തൃശ്ശൂര്‍ സ്വദേശിയായ അനന്തു ഇരുപത്തിയഞ്ചാം വയസ്സില്‍ വാരിക്കൂട്ടിയ ഈ റാങ്കുകള്‍ക്ക് അഭിമാനത്തിന്റെ തിളക്കം മാത്രമല്ല, കഠിനാധ്വാനത്തിന്റെയും കണ്ണീരിന്റെയും ഉപ്പുകൂടിയുണ്ട്. കാറ്ററിങ് ഉള്‍പ്പെടെയുള്ള കൂലിപ്പണികളെടുത്താണ് അനന്തു തന്റെ വിജയത്തിലേക്ക് നടന്നടുത്തത്. കഠിനവഴികൾ താണ്ടിയ വിജയകഥ മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് അനന്തു. |
|
കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം. എസ് സോമനാഥ്, ഭുവനേശ്വരി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോന്‍ , ഡോ. ടി കെ ജയകുമാര്‍, നാരായണ ഭട്ടതിരി, സഞ്ജു വിശ്വനാഥ് സാംസണ്‍ , ഷൈജ ബേബി , വി കെ മാത്യൂസ് എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ ജയകുമാര്‍, ഡോ. ബി ഇക്ബാല്‍ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങള്‍ക്കായി സർക്കാരിനു നാമ നിര്‍ദേശം നൽകിയത്. ആകെ പുരസ്കാരങ്ങളുടെ എണ്ണം പത്തില്‍ അധികരിക്കാന്‍ പാടില്ല എന്ന നിബന്ധന അനുസരിച്ച് ഒന്‍പത് പുരസ്കാരങ്ങള്‍ക്കാണ് സമിതി ശുപാര്‍ശ സമർപ്പിച്ചത്. കടപ്പാട് ... പ്രാദേശിക വാര്‍ത്തകള്‍ മരണങ്ങള്‍ പ്രധാനപ്പെട്ട ആഘോഴങ്ങള്‍ പ്രധാനപ്പെട്ട സംഭവങ്ങള്‍ കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍ Reference : കുട്ടികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാലറി ചാലഞ്ചിന് വിസമ്മതിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ എത്ര ഉയരത്തിലാണെന്ന് മനസിലാക്കാം . കോഴിക്കോട്ട് ബാലസംഘം സംസ്ഥാന സമ്മേളന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തോല്‍പ്പിക്കാന്‍ പാടില്ല എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. പഠിച്ചാലും പഠിച്ചില്ലെങ്കിലും പാസായി പോവുകയാണ്. എല്ലാ കുട്ടികളും നിലവാരത്തോടെ പാസാവണം എന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ ആ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് വാട്ട്സ് ആപ്പ് വഴി ചെയ്തു കൊടുക്കുന്നു. 9745397722 കൊടകര വെളിപ്പെടുത്തല്‍ ഗുരുതരം, എല്ലാം ബിജെപി നേതൃത്വത്തിന്‍റെ അറിവോടെ'; ഇഡി അന്വേഷിക്കണമെന്ന് എം വി ഗോവിന്ദന്‍ തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൊടകര വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും കേസ് ഇഡി അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. എഡിഎമ്മിന്റെ മരണം; ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല... എഡിഎമ്മിന്റെ മരണത്തില്‍ പി.പി ദിവ്യക്കെതിരെ സംഘടനാ നടപടിയെടുക്കേണ്ടെന്ന് സിപിഎം തീരുമാനം. കണ്ണൂര്‍ ജില്ലാകമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തുന്നത് പരിഗണയിലില്ലെന്ന് സിപിഎം നേതൃത്വം. പി.പി.ദിവ്യയുടെ ജാമ്യ ഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പൊലീസിനോടും പ്രോസിക്യൂഷനോടും റിപ്പോര്‍ട്ട് ആവശ്യപ്പെടും. അതേസമയം ജില്ലാ കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. വിഡിയോ റിപ്പോര്‍ട്ട് കാണാം. LEARN HTML CSS ONLINE with Project. Rs. 1199/- Only |
|
ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍ |
|
|
22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് |
₹ 7,385 |
|
വെള്ളി 1 ഗ്രാം |
₹ 106 |
|
ഓഹരി വിപണി |
|
|
ബി. എസ്. ഇ |
79,797.16 |
|
എന്‍. എസ്. ഇ |
24,329.30 |
|
പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി ആര്‍ക്കും നിർഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്നും, കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പൊലീസ് കൽത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ പൊലിസ് നല്ല പ്രചരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്റെ പോര്‍ട്ടലില്‍ 31107 പരാതികളാണ് സെപ്തംബർ വരെ എത്തിയത് 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37807 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പൊലീസില്‍ ചിലര്‍ ജനങ്ങളുടെ യജമാനന്മാരെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാകദൃഷ്ടി താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഒക്ടോബറില്‍ സംഭവിച്ചത്, തുലാവര്‍ഷം കലിതുള്ളിയില്ല! ആദ്യ മാസം പിന്നിടുമ്പോള്‍ കണക്ക് പുറത്ത്, കേരളത്തില്‍ 22% മഴ കുറവ് ഒക്ടോബറില്‍ തുടങ്ങിയ തുലാവര്‍ഷം ആദ്യ മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ആകെ 240 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 306 എം എം ലഭിക്കേണ്ട സ്ഥാനത്താണ് 240 എം എം മാത്രം മഴ ലഭിച്ചത് തിരുവനന്തപുരം: 'ദാന' ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലടക്കം തുലാവർഷം ആദ്യം തന്നെ കലിതുള്ളിയെത്തുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ആദ്യ മാസത്തെ കണക്ക് പുറത്തുവരുമ്പോള്‍ കേരളത്തില്‍ 22 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ തുടങ്ങിയ തുലാവര്‍ഷം ആദ്യ മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ആകെ 240 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. 306 എം എം ലഭിക്കേണ്ട സ്ഥാനത്താണ് 240 എം എം മാത്രം മഴ ലഭിച്ചത്. അതായത് കൃത്യം 22 ശതമാനത്തിന്‍റെ കുറവാണ് ആദ്യ മാസത്തില്‍ സംഭവിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക മുന്നോട്ടെടുത്ത ബസ് ചെന്നുകേറിയത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനിടയില്‍; കേസെടുത്ത് പോലീസ്...... മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകിട്ട് കോഴിക്കോട് കോട്ടൂളിയില്‍ വെച്ചാണ് സംഭവം. ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ് കോര്‍ട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്. Have Any Computer / IT Related Issues? |
|
Your Suggestions and opinions are stepping stones to our success. Don't forget to comment.Click me. |
|
|
|
You are visitor. |