(1)

നവംബര്‍ 2024 തിങ്കളാഴ്ച

1200 വൃശ്ചികം 17

വാല്യം 1 ലക്കം 154

പേജുകള്‍: 1 2

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

02

One’s Character is not visible in a mirror.

പാലക്കാട്ടെ ട്രോളി ബാഗ് വിവാദം: തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്......
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍
യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പാലക്കാട്ടെ ഹോട്ടലില്‍ നീല ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പാലക്കാട് എസ്പിക്ക് കൈമാറി. തുടര്‍ നടപടി ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വായന തുടരുക . ..

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ഉൾപ്പെടെയുള്ള നാല് വടക്കന്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ ഇന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വായന തുടരുക . . .

യാത്ര ടിക്കറ്റുകള്‍
ഫ്ലൈറ്റ്

തീവണ്ടി

ബസ്സ്

Travel Anywhere through us.

Aristocrat Leisures

Send to

9745397722

പാതിരാ നാടകം പൊളിഞ്ഞു; എം ബി രാജേഷ് മാപ്പ് പറയണം; മുനമ്പത്ത് 2 മതങ്ങളെ തമ്മിൽ അടിപ്പിക്കാന്‍ ചിലർ ശ്രമിച്ചു’; വിഡി സതീശന്‍
പാലക്കാട്ടെ ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാതിരാ നാടകം പൊളിഞ്ഞുവെന്ന് വിഡി സതീശൻ പറഞ്ഞു. എം ബി രാജേഷ് ജനങ്ങളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മന്ത്രി എംബി രാജേഷും അളിയനും കൂടെയാണ് പാതിര നടകത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. വായന തുടരുക . . .

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ അപേക്ഷകള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നും നല്‍കാവുന്നതാണ്.

ബന്ധപ്പെടുക

9745397722

കാഴ്ചയില്‍ നല്ലവനായ അയൽക്കാരന്‍ കുരുക്കായത് കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍; പോലീസിന് കയ്യടിച്ച് നാട്ടുകാര്‍

കണ്ണൂര്‍ വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയുടെ വീട്ടിലെ കവർച്ചയിൽ എല്ലാവരെയും ഞെട്ടിപ്പിച്ച അറസ്റ്റാണ് ഇന്നുണ്ടായത്. പ്രതിയായ അയൽവാസിയിലേക്ക് പോലീസ് കൃത്യമായി എത്തിച്ചേർന്നത് നിർണ്ണായമായ സിസിടിവി ദൃശ്യങ്ങളിലൂടെയാണ്. വായന തുടരുക . ..

Todays Special GK

കുംഭമേള

തീവണ്ടി ടിക്കറ്റുകള്‍ താത്ക്കാല്‍, പ്രിമീയം താത്ക്കാല്‍ വാട്ട്സ് ആപ്പ് വഴി ബുക്ക് ചെയ്ത് കൊടുക്കുന്നു.(Conditions Apply)

Aristocrat Leisures

Send to

9745397722

ശക്തമായ മഴയും കാറ്റും, പലയിടത്തും വെള്ളക്കെട്ട്; തൃശ്ശൂരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി; വിശദാംശങ്ങളിവ

തൃശ്ശൂർ: തൃശ്ശൂര്‍ ജില്ലയില്‍ നാളെ (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യൂ ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. തുടര്‍ന്നു വായിക്കുക .. . .

ക്ഷേമപെൻഷന്‍ ആദ്യഘട്ട അന്വേഷണം പുരോഗമിക്കുന്നു, റിപ്പോര്‍ട്ടുകളില്‍ നടപടിയുണ്ടാകും- മന്ത്രി......

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്നും ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാല്‍. വായന തുടരുക ....

Available Freelance Web Designer

Knowing

PHP, Jquery, Java Script & HTML

DTP

Photoshop, Illustrator, CorelDraw, InDesign, MS Publisher, MS Office etc…..

Programing languages

Java, Visual Basic & Python

സുപ്രീം കോടതി സമുച്ചയത്തില്‍ തീപിടിത്തമുണ്ടായി

സുപ്രീം കോടതി സമുച്ചയത്തില്‍ തീപിടിത്തമുണ്ടായി . തീപിടിത്തമുണ്ടായ ഉടനെ അണയ്ക്കാനായതിനാല്‍ വലിയ അപകടം ഒഴിവായി. കോടതി നമ്പര്‍ 11നും കോടതി നമ്പര്‍ 12നും ഇടയിലുള്ള വെയിറ്റിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. തീ പിടിച്ച് പുക ഉയര്‍ന്ന ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചേര്‍ന്ന് അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. വായന തുടരുക . . ..

പ്രാദേശിക വാര്‍ത്തകള്‍

മരണങ്ങള്‍

പ്രധാനപ്പെട്ട

ആഘോഷങ്ങള്‍

പ്രധാനപ്പെട്ട സംഭവങ്ങള്‍

കാകദൃഷ്ടിയില്‍ പ്രസിദ്ധീകരിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക.

Reference :

40 വയസില്‍ താഴെ പ്രായമുള്ളവർക്ക്ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

40 വയസില്‍ താഴെ പ്രായമുള്ളവർക്ക്ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്.  ഒറിജിനല്‍ ഡ്രൈവിംഗ് ലൈസൻസും കണ്ണു പരിശോധന സർട്ടിഫിക്കറ്റും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും മാത്രം മതിയാകും. ഡ്രൈവിംഗ് ലൈസന്‍സിന്‍റെ കാലാവധി കഴിയുന്നതിനേക്കാള്‍ ഒരു വര്‍ഷം മുമ്പ് മുതല്‍ ലൈസന്‍സ് പുതുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതുപോലെ ലൈസൻസിന്‍റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം വരെയും പിഴയില്ലാതെ ലൈസന്‍സ് പുതുക്കാവുന്നതാണ്. വായന തുടരുക . .

ശബരിമല വെര്‍ച്വല്‍

ക്യൂ ബുക്കിങ്ങ്

വാട്ട്സ് ആപ്പ് വഴി

ചെയ്തു കൊടുക്കുന്നു.

ബന്ധപ്പെടുക 9745397722

​കേരള കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കലാമണ്ഡലത്തിലെ 121 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. സർക്കാർ ഇടപെടലിലാണ് കൂട്ടപ്പിരിച്ചു വിടൽ റദ്ദാക്കാൻ തീരുമാനമായത്. കൂട്ട പിരിച്ചുവിടൽ കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ അസാധാരണ നടപടിയെന്നായിരുന്നു വിലയിരുത്തൽ. തുടര്‍ന്നു വായിക്കുക ....

LEARN

HTML

CSS

ONLINE with Project. Rs. 1199/- Only

We Create Professionals, be an expert IT

professional. Surely you can.

2-ാം പേജില്‍ .......

കംപ്യൂട്ടര്‍ എളുപ്പവഴികള്‍ ....

പൊതു വിജ്ഞാനം ....

ദേശീയ വാര്‍ത്തകള്‍ ....

കൂടുതല്‍ കേരള വാര്‍ത്തകള്‍ ....

വയനാട് വാര്‍ത്തകള്‍ ....

പ്രാദേശിക വാര്‍ത്തകള്‍ . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ . . .

BJP തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കള്ളപ്പണം സൂക്ഷിച്ചു, കൈകാര്യം ചെയ്തത് ജില്ലാ അധ്യക്ഷനും സെക്രട്ടറിയും ട്രഷററും ചേര്‍ന്ന്; വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്

കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ആറു ചാക്കുകളിലായി ഒന്‍പത് കോടി രൂപ ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നെന്നും ഇത് പിന്നീട് എവിടേക്ക് കൊണ്ട്‌പോയെന്ന് തനിക്ക് അറിയില്ലെന്നും സതീഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഹസ്യസ്വഭാവമുള്ള തെളിവുകള്‍ ആയതിനാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അത് പ്രദര്‍ശിപ്പിക്കാന്‍ ആകില്ലെന്നും വ്യക്തമാക്കി. വായന തുടരുക . .

'പെട്ടി വിവാദം സിപിഐഎമ്മും ബിജെപിയും ചേർന്നൊരുക്കിയ അജണ്ട കള്ളപ്പണക്കാരനാക്കാന്‍ ശ്രമിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍

അജണ്ടയായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഷ്ട്രീയമായി നേരിടുന്നതിനു പകരം കള്ളപ്പണക്കാരനാക്കാന്‍ ശ്രമിച്ചുവെന്ന് രാഹുല്‍. പാലക്കാട്ടെ ജനഹിതം അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നു അതെന്നും ആ ശ്രമത്തെ പരാജയപ്പെടുത്തിയ പാലക്കാട്ടുകാർക്ക് നന്ദി പറയുന്നതായും രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞു. വായന തുടരുക . . .

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കു . വൈദ്യുതിനിരക്ക് വര്‍ദ്ധിപ്പിന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതു പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണ്.സര്‍ക്കാരുമായും ഉപഭോക്താക്കളുമായും ചര്‍ച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കള്‍ക്ക് പോറലേല്‍ക്കാതെയായിരിക്കും നിരക്കുവര്‍ധനവ് ഉണ്ടാകുക. സമ്മര്‍ താരിഫും കൊണ്ടുവരുന്നത് ആലോചനയിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വായന തുടരുക....

നാളെ 03-02-2024

തൃശ്ശൂര്‍, കസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ടര്‍ ടി. വി. 6.30 pm വാര്‍ത്തകള്‍

300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ്

കണ്ണൂര്‍ വളപട്ടണത്തെ വീട് കുത്തിതുറന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ ലിജീഷ് മുമ്പും മോഷണം നടത്തിയെന്ന് പൊലീസ്. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല.ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. പ്രതിയുടെ അറസ്റ്റിന് നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. ഡമ്മി ഉപയോഗിച്ച് ഡെമോ നടത്തിയെന്നും ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ വിരലടയാളങ്ങളും നിര്‍ണായകമായെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറല്‍ എസ്‍പി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി തിരിച്ചുവെച്ചിരുന്നു. മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവെച്ച ഈ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. വായന തുടരുക . . .

കാകദൃഷ്ടി  താങ്കളുടെ ദേശത്തും, വിദേശത്തുമുള്ള പ്രിയ സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും പങ്കുവെക്കാന്‍

ഇവിടെ  ക്ലിക്ക്  ചെയ്യുക.

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ പ്രാദേശിക തലത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയില്‍ അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം

പാർട്ടി സമ്മേളനങ്ങൾക്കിടെ പ്രാദേശിക തലത്തില്‍ നിലനിൽക്കുന്ന വിഭാഗീയതയില്‍ അതൃപ്തിയുമായി സിപിഎം സംസ്ഥാന നേതൃത്വം. സമ്മേളന നടപടികൾ അലങ്കോലമാക്കും വിധം പ്രശ്നങ്ങൾ ഉണ്ടാക്കിയവർക്കെതിരെ കടുത്ത നടപടി ഉണ്ടാകും . കരുനാഗപ്പള്ളിയിലും, തിരുവല്ലയിലും, കൊഴിഞ്ഞാമ്പാറയിലും, അമ്പലപ്പുഴയിലും ഉണ്ടായ തര്‍ക്കങ്ങള്‍ അവഗണിക്കാന്‍ കഴിയുന്നതല്ലെന്നാണ് വിലയിരുത്തല്‍ വായന തുടരുക. . .

മോട്ടോര്‍ വാഹനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ സംബന്ധിച്ചുള്ള ഏതൊരു ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും 9745397722 എന്ന നമ്പറില്‍ ബന്ധപ്പെടുക

ശക്തമായ മഴ; ശബരിമല തീർത്ഥാടകര്‍ക്ക് കാനനപാതയില്‍ നിയന്ത്രണം ഏർപ്പെടുത്തി

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് കാനന പാതയില്‍ നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയില്‍ അതിശക്തമായ മഴ തുടരുന്നതിനാല്‍ മുക്കുഴി കാനനപാത വഴിയും സത്രം, പുല്ലുമേട് വഴിയും ശബരിമലയിലേക്കുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചു. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വായന തുടരുക.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് പരിശോധനക്ക് തീരുമാനമായി

അനര്‍ഹമായി ധാരാളംപേര്‍ പെൻഷന്‍ വാങ്ങുന്നുവെന്ന നിരവധി പരാതികള്‍ സര്‍ക്കാരിന് മുന്നിലേക്ക് എത്തിയതായി റിപ്പോര്‍ട്. തട്ടിപ്പ് വിവരം പുറത്തായതോടെയാണ് കത്തായും ഇ- മെയിലായും പരാതികള്‍ എത്തുന്നത്. ഈ പരാതികൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഇതിന് പിന്നാലെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടതാനും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കാനും  തീരുമാനമായി. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങൾ സ്പാര്‍ക്കില്‍ നിന്നും ശേഖരിച്ച് പരിശോധിക്കും. ഗുണഭോക്താക്കളുടെ അര്‍ഹത കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പിക്കാനും  തീരുമാനമായി. വായന തുടരുക....

സായാഹ്ന വാര്‍ത്തകള്‍ | ഡിസംബര്‍ 02, തിങ്കളാഴ്ച.

Have Any Computer / IT Related

Issues?

9745397722

കംപ്യൂട്ടര്‍, .ഐ. ടി.

വിഷയങ്ങള്‍ ഓണ്‍ലൈനായി പഠിപ്പിച്ചുകൊടുക്കുന്നു.

ബന്ധപെടുക

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ് പിൻവലിച്ചത്. കോൺഗ്രസ് നേതാക്കളുടെ സമ്മദർദ്ദത്തിന്റെ ഭാഗമായാണ് ഹർജി പിൻവലിച്ചതെന്ന് സൂചന.

വായന തുടരുക ....



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Agr. Mobile '9745397722 Email Abacus Intellimac Systems.
Meet us Synonym For Digital Solutions since 1996

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News

You are visitor.