|
സെപ്തംബര്‍ 2024 ചൊവ്വാഴ്ച 1200 ചിങ്ങം 18 |

|
ലക്കം 1 വാല്യം 79 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
Success hidden in your daily Routine. |
|
(1) |
|
03 |
|
അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി കർശന തീരുമാനമെടുത്തുവെന്ന് എ.കെ. ബാലന്‍ എം എല്‍ എ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന തീരുമാനമെടുത്തുവെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കും. ഡി.ജി.പി. ഇക്കാര്യങ്ങള്‍ അന്വേഷിച്ചു ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സർക്കാരിന് ലഭിക്കാനുള്ള നിർദേശം നൽകിയതായും ബാലന്‍ പറഞ്ഞു. കേരളത്തിലെ പോലീസ് ഇന്ത്യക്ക് അഭിമാനമാണെന്നും കുറ്റാന്വേഷണ മികവിലും ക്രമസമാധാന പരിപാലനത്തിലും യഥാർഥത്തില്‍ ലോകത്തിലെ മുൻനിര സേനകളോടാണ് പോലീസ് ഇപ്പോള്‍ മത്സരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ കാലഘട്ടത്തിൽ 31 അവാര്‍ഡുകളാണ് കേരളത്തിലെ പൊലീസ് കരസ്ഥമാക്കിയിട്ടുള്ളതെന്ന് ബാലന്‍ പറഞ്ഞു. വെടിനിര്‍ത്തിയോ സഖാവ്...! ദൈവത്തെ ചാരി അന്‍വര്‍ പിന്‍വാങ്ങുമ്പോള്‍ പ്രതിധ്വനി ഇനിയെത്ര നാള്‍...... പഴയ പി.സി. ജോര്‍ജ്‍ . ആ ലൈനിലും റോളിലുമാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറക്കുറേ പി.വി. അന്‍വര്‍. റേറ്റിങ്ങില്‍ നമ്പര്‍ വണ്‍. പൊട്ടിക്കുന്ന വെടികളും തൊടുക്കുന്ന അമ്പുകളും വ്യക്തവും കൃത്യവും. ഉന്നം പിഴക്കുന്നില്ല. കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നു. പഴി ഉദ്യോഗസ്ഥര്‍ക്കാണെങ്കിലും ആഭ്യന്തര വകുപ്പാണ് പെട്ടത്‍. സ്വന്തം ക്യാപ്റ്റന്റെ കരുത്തും കഴിവും നാട്ടുകാര്‍ക്ക് മുന്നില്‍ അനാച്ഛാദനം ചെയ്യപ്പെട്ട വെളിപ്പെടുത്തലുകള്‍ ADGP യെ മാറ്റണമെന്ന് പറയില്ല", മുഖ്യമന്ത്രിയെ കണ്ട ശേഷം പി.ശശിയെക്കുറിച്ച് അന്‍വര്‍ ഒന്നും മിണ്ടിയില്ല...... മൈക്കിൾമാഷിന് സമൂഹത്തെ തൊട്ടറിഞ്ഞതിനുള്ള അംഗീകാരം...... ആദ്യം അന്വേഷണം പ്രഖ്യാപിച്ച് കയ്യടി നേടി; പിന്നെ നേരിട്ടിറങ്ങി വിശ്വസ്തര്‍ക്ക് സംരക്ഷണം... ഗുരുതര ആരോപണം നേരിടുന്ന എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയ്ക്കും സംരക്ഷണ കവചം തീര്‍ക്കാന്‍ നേരിട്ടിറങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്‍. എ.ഡി.ജി.പിക്കെതിരായ അന്വേഷണസംഘത്തിലെ നാല് പേരും അദേഹത്തിന്റെ കീഴുദ്യോഗസ്ഥര്‍. എ.ഡി.ജി.പിക്കെതിരായ പരാതിയിലാണ് അന്വേഷണമെന്ന പരാമര്‍ശവും ഉത്തരവില്‍ നിന്നൊഴിവാക്കി. പി.ശശിയും അന്വേഷണ പരിധിയിലുണ്ടായേക്കില്ല. ഡി.ജി.പിയുടെ ആവര്‍ത്തിച്ചുള്ള എതിര്‍പ്പ് തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി വിശ്വസ്തര്‍ക്ക് ഒപ്പം നിന്നത്. അജിത്കുമാര്‍ പൂരം കലക്കിയെങ്കില്‍ പിന്നില്‍ പിണറായി; ജുഡീഷ്യല്‍ അന്വേഷണം വേണം... മുന്‍വിധി വേണ്ടെന്നു മുഖ്യമന്ത്രി; തെളിവുണ്ടെന്നു അന്‍വര്‍; കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ പുറത്ത്... |
|
കരിന്തണ്ടന്റെ ചങ്ങലമരവും ലക്കിടിയും പിന്നിട്ടാല്‍ വൈത്തിരിയായി; ആനന്ദത്തിന്റെ സ്വര്‍ഗ കവാടം...... പ്രകൃതിദുരന്തത്തിന്റെ തീരാനോവില്‍നിന്നും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പാതയിലേക്ക് തിരിച്ചെത്തുകയാണ് വയനാട്. ചൂരല്‍മലയിലും മുണ്ടക്കൈയിലുമായിരുന്നു ദുരന്തമെങ്കിലും ഒരുനാട് മുഴുവന്‍ അത് പ്രതിഫലിച്ചു. പക്ഷേ, തളരാതെ തിരിച്ചുവരവിന്റെ പാതിയിലാണ് വയനാട്. മുടങ്ങിക്കിടന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ വീണ്ടും പ്രതീക്ഷകളുമായി ഉണരുകയാണ് ഈ നാട്. പി ശശി നടത്തുന്നത് കൊള്ളയുടെ ഒരു ഉദാഹരണം മാത്രം'; ഗരുതര അഴിമതിയാരോപണവുമായി രാഹുൽ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേ അഴിമതി ആരോപണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. കൊച്ചിയിലെ സ്പോർട്സ് കൗൺസിലിന്റെ മൈതാന നവീകരണത്തില്‍ അഴിമതി നടന്നു എന്നാണ് ആരോപണം. പി. ശശിയും മകനും മാഗ്നംസ് സ്പോർട്സ് എന്ന കമ്പനിക്ക് കരാര്‍ നൽകിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും രാഹുല്‍ വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു നിങ്ങളുടെ അഭിപ്രായങ്ങള്‍ കാകദൃഷ്ടിയുടെ വളര്‍ച്ചയുടെ ചിവട്ടുപടികളാണ്. ആയതിനാല്‍ അഭിപ്രായങ്ങള്‍ അയക്കുവാന്‍. ഇവിടെ ക്ലിക്ക് ചെയ്യുക. പി.കെ ശശിയെ KTDC ചെയര്‍മാന്‍ സ്ഥാനത്തുനിന്നടക്കം മാറ്റണമെന്ന് CPM പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്...... എന്റെ ഉത്തരവാദിത്വം അവസാനിച്ചു, പിന്നിലുള്ളത് ദൈവം മാത്രം- മുഖ്യമന്ത്രിയെ കണ്ടശേഷം പി.വി. അന്‍വര്‍...... ആരോപണ വിധേയരെ മാറ്റാതെയുള്ള അന്വേഷണം പ്രഹസനം; മുഖ്യമന്ത്രിക്കെതിരെ സതീശന്‍... സുജിത്ത് ദാസ് പിടികൂടിയ സ്വര്‍ണത്തിന്‍റെ അളവില്‍ പൊരുത്തക്കേട്; കസ്റ്റംസ് അന്വേഷണം... |
|
ഇൻഷുറൻസ് ഓഫീസില്‍ വന്‍തീപ്പിടിത്തം, 2 മരണം; സ്ഥാപനത്തില്‍നിന്ന് ഉച്ചത്തിലുള്ള സംസാരംകേട്ടതായി പ്രദേശവാസി...... തിരുവനന്തപുരം: പാപ്പനംകോട്ടെ ഇൻഷുറന്‍സ് ഏജന്‍സി ഓഫീസില്‍ വന്‍തീപ്പിടിത്തം. രണ്ടുപേര്‍ മരിച്ചതായി ഫയര്‍ഫോഴ്സ് വ്യക്തമാക്കി. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല ആത്രേയകം; മഹാഭാരതകഥയില്‍ നിന്നും മഴവില്‍ വര്‍ണരാജി...... . സംഘടനകളുടെ ഭക്ഷണവിതരണം ADGP തടഞ്ഞു'; അജിത് കുമാറിനെതിരെ CPI വയനാട് ജില്ലാ സെക്രട്ടറി സുല്‍ത്താന്‍ ബത്തേരി: എ.ഡി.ജി.പി. അജിത്കുമാറിനെതിരെ വയനാട് സി.പി.ഐ.യും രംഗത്ത്. വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. നല്ലരീതിയില്‍ മുന്നോട്ടുപോയ രക്ഷാപ്രവര്‍ത്തനത്തിനിടെ വിവാദങ്ങള്‍ സൃഷ്ടിച്ചു. ദുരന്തമേഖലയില്‍ സന്നദ്ധപ്രവർത്തകരുടെ ഭക്ഷണവിതരണം നിർത്തിവെച്ചത് എ.ഡി.ജി.പി.യാണെന്നും സി.പി.ഐ. വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബോബു ആരോപിച്ചു. പ്രകൃതിയെ തൊട്ടറിയാന്‍ പഠിപ്പിച്ച ദേവരാജന്‍മാഷ്...... നെഹ്റു ട്രോഫി വള്ളംകളി ഈമാസം 28ന്; പ്രഖ്യാപനം ഉടന്‍... നെഹ്റു ട്രോഫി വള്ളംകളി ഈമാസം 28ന് നടത്തും. ബോട്ട് റേസസ് സൊസൈറ്റി യോഗം തീയതി ഉടന്‍ പ്രഖ്യാപിക്കും. യോഗത്തില്‍ തീയതി അംഗീകരിക്കും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച വള്ളംകളി അനിശ്ചിതമായി നീണ്ടു പോയതിൽ വള്ളംകളി പ്രേമികളുടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. വള്ളംകളിക്കായി നടത്തിയ തയാറെടുപ്പുകളും പണച്ചെലവും മറ്റും ചൂണ്ടിക്കാട്ടി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു. കേസിലുള്‍പ്പെടുത്തിയത് ഗൂഢലക്ഷ്യത്തോടെ; മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്ത്...
|
|
|
|
|