|
സെപ്തംബര്‍ 2024 ബുധാനാഴ്ച 1200 ചിങ്ങം 19 |

|
ലക്കം 1 വാല്യം 80 |
|
നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത |
|
We cannot solve problems with the kind of thinking we employed when we came up with them. Albert Einstein |
|
(1) |
|
04 |
|
എനിക്കിതൊന്നും പുതിയകാര്യമല്ല, എസ്എഫ്‌ഐ കാലംതൊട്ട് ആക്രമണങ്ങള്‍ നേരിട്ടിട്ടുണ്ട്, ഭയമില്ല- പി. ശശി...... തിരുവനന്തപുരം: എസ്എഎഫ്‍;ഐ സംസ്ഥാന സെക്രട്ടറിയായതുമുതല്‍; താന്‍; ആക്രമണം നേരിടുന്നുണ്ടെന്നും അതെല്ലാം നേരിട്ടാണ് ഇത്രയും ദൂരം എത്തിയതെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍; സെക്രട്ടറി പി. ശശി. ഇടത് എംഎല്‍;എ പി.വി. അന്‍വര്‍ ഉന്നയിച്ച രൂക്ഷമായ വിമര്‍ശനങ്ങളുടേയും ആരോപണങ്ങളുടേയും പശ്ചാത്തലത്തിലാണ് ശശിയുടെ പ്രതികരണം. അന്വറിന്റെ പരാതി സിപിഎം അന്വേഷിക്കും; പി.വി.അന്‍വര്‍ സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി സിപിഎം അന്വേഷിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ച ചെയ്യും. പി.ശശിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കും. അന്‍വറിന്‍റെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം നേതൃത്വം. പ്രതികരിക്കേണ്ട സമയത്ത് കേന്ദ്രനേതൃത്വം പ്രതികരിക്കുമെന്ന് എം.എ. ബേബി പറഞ്ഞു. എഡിജിപി അജിത് കുമാറിന് എതിരായ പരാതിയില്‍ അന്വേഷണ സംഘത്തിന്‍റെ ആദ്യ യോഗം ഇന്ന് ചേരും. 12.30 ന് പൊലീസ് ആസ്ഥാനത്താണ് ഡിജിപി വിളിച്ച യോഗം എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കേണ്ടതല്ലെന്ന് കെ സുരേന്ദ്രന്‍ എംഎല്‍എ പി വി അൻവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും മുഖ്യമന്ത്രിയും പാര്‍ട്ടിയും അന്‍വറും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കേണ്ടതല്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പറഞ്ഞു. അന്‍വറിന്‍റെ ആരോപണങ്ങളില്‍ കേന്ദ്ര ഏജൻസികള്‍ വിഷയം പരിശോധിക്കുന്നുണ്ട്. ആരോപണ വിധേയരായവരെ താക്കോല്‍ സ്ഥാനങ്ങളിരുത്തി നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് അൻവര്‍ പറയുന്നുണ്ടെങ്കില്‍ അന്‍വറിന് മറ്റെന്തെങ്കിലും കാര്യം സാധിക്കാനുണ്ടെന്ന് കരുതേണ്ടിവരുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിഷയം കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറാന്‍ മുഖ്യമന്ത്രി തയറാകണം. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടന്‍ വി.പി. രാമചന്ദ്രന്‍ അന്തരിച്ചു കണ്ണൂര്‍: പ്രമുഖ സിനിമ സീരിയല്‍ നാടക നടനും സംവിധായകനുമായ പയ്യന്നുര്‍ മഹാദേവ ഗ്രാമം വെസ്റ്റ് വി.പി. രാമചന്ദ്രന്‍ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേര്‍ഡ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. ചാവേറുകളാകാന്‍ തീരുമാനിച്ചവരെ അടക്കിനിർത്താനാവില്ല, ഉപ്പുതിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ- ജലീല്‍...... കോഴിക്കോട്: എഡിജിപി അടക്കമുള്ളവര്‍ക്കെതിരേ പി.വി അന്‍വര്‍; എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ക്കിടെ പോലീസിനെതിരേ രൂക്ഷവിമര്‍ശനവുമായി കെ.ടി. ജലീല്‍ എംഎല്‍എയും. വഞ്ചകരും അഴിമതിക്കാരുമായ ഐപിഎസ് ഏമാന്‍മാര്‍ കുടുങ്ങുമെന്നും കാക്കിയുടെ മറവില്‍ എന്തും ചെയ്ത് തടിതപ്പാമെന്ന മോഹം സഫലമായിരുന്ന പതിറ്റാണ്ടുകള്‍ക്ക് അന്ത്യംകുറിക്കപ്പെട്ടു കഴിഞ്ഞെന്നും ജലീല്‍ ഫേയ്&സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
|
|
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി എഡിജിപി കൂടിക്കാഴ്ച നടത്തി, അയച്ചത് മുഖ്യമന്ത്രി- വി.ഡി. സതീശന്‍...... തിരുവനന്തപുരം: ആര്‍;എസ്എസുമായി എഡിജിപി എം.ആര്‍;. അജിത് കുമാര്‍; മുഖാന്തരം മുഖ്യമന്ത്രി പിണറായി വിജയന്‍; ചര്‍;ച്ചനടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍;. തൃശ്ശൂര്‍;പൂരം അജിത് കുമാറിനെ വെച്ച് കലക്കിയതിന് പിന്നിലും മുഖ്യമന്ത്രിയാണെന്ന് സതീശന്‍ ആരോപിച്ചു. സംസാരിച്ചു കൊണ്ട് ആശുപത്രിയിലേക്ക് പോയി പുറത്തെത്തിയത് മൃതശരീരമായി; ചികിത്സാപ്പിഴവെന്ന് ആരോപണം... കണ്ണൂര്‍ ഇരിക്കൂര്‍ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ടി.പി. ജസീര്‍ ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ചെന്ന് പരാതി. ശ്രീകണ്ഠാപുരം കോട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വയറു വേദനയെ തുടർന്ന് എത്തിയ യുവാവിന് ഇഞ്ചക്ഷന്‍ നൽകിയതിന് പിന്നാലെ മരണം സംഭവിച്ചു എന്നാണ് ആരോപണം. എന്നാല്‍ പോസ്റ്റുമോട്ടത്തില്‍ മരണകാരണം വ്യക്തമായിട്ടില്ല. പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തൊഴിലാളികൾക്ക് 1050 രൂപ വിലമതിക്കുന്ന 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റാണ് സപ്ലൈകോ മുഖാന്തരം ലഭ്യമാക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അതോടൊപ്പം സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ അറിയിച്ചു. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. 13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കും നൽകുക. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പരാതി കൊടുത്ത് പിവി അന്‍വര്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരില്‍ കണ്ട് പിവി അന്‍വര്‍ പരാതി നൽകി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി തന്നെയാണ് പാർട്ടി സെക്രട്ടറിക്കും നൽകിയത്. തന്നെ എലിയായി വ്യാഖ്യാനിക്കുന്നവരുണ്ടെന്ന് എം എല്‍ എ പറഞ്ഞു. എന്നാല്‍ എലി മോശക്കാരനല്ല വീട്ടിലൊരു എലിയുണ്ടെങ്കില്‍ എത്രത്തോളം ബുദ്ധിമുട്ടുണ്ടാവും. കീഴടങ്ങി, മുങ്ങി, എലിയായി, പൂച്ചയായി എന്നെല്ലാം പറയുന്നവരുണ്ട്. അത് നടക്കട്ടെ. താലന്‍ പരാതിയുമായി മുന്നോട്ട് പോകും. ഇതൊരു അന്തസ്സുള്ള പാര്‍ട്ടിയാണ്. അന്തസ്സുള്ള ഗവൺമെന്റും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പൊലീസില്‍ സര്‍ക്കാര്‍ വിരുദ്ധ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും, വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും വികാരമാണെന്നും പവി അന്‍വര്‍ പറഞ്ഞു. പരാതികളില്‍ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളില്‍ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. എഡിജിപിയെ മാറ്റേണ്ടത് താനല്ലെന്നും അജിത്കുമാര്‍ ചുമതലയില്‍ തുടരുമ്പോള്‍ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യം തന്നെയാണ് തനിക്കുമുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻകൂര്‍ ജാമ്യം: സിദ്ദിഖിന്റെ ഹർജിയില്‍ സർക്കാരിനോട് വിശദീകരണം തേടി; മുകേഷിന്റെ വിധി അഞ്ചിന്...... കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖ് നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. കേസ് 13ന് വീണ്ടും പരിഗണിക്കാനായി മാറ്റി. ബംഗാളി നടിയുടെ ലൈംഗികാതിക്രമ ആരോപണത്തില്‍ കേസെടുത്തതിനെ തുടർന്ന് സംവിധായകന്‍ രഞ്ജിത്തും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. |
|
കാറും ലോറിയും കൂട്ടിയിടിച്ചു അമേരിക്കയില്‍നിന്ന് വന്ന യാത്രക്കാരനും കാര്‍ ഡ്രൈവറും മരിച്ചു... കോഴിക്കോട് വടകര മുക്കാളി ബ്ളോക്ക് ഓഫീസിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി ജൂബി, ന്യൂ മാഹി സ്വദേശി ഷിജിൽ എന്നിവരാണ് മരിച്ചത്. രാവിലെ 6.45 ഓടെയാണ് അപകടമുണ്ടായത് കോഴിക്കോട് ഭാഗത്ത് നിന്നു വന്ന കാറും തലശേരി ഭാഗത്ത് നിന്നു വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത് കുരങ്ങെന്നും ഭ്രാന്തിയെന്നും വിളിച്ച് നാട്ടുകാര്‍ അകറ്റിയ പെണ്‍കുട്ടി; ഇന്ന് രാജ്യത്തിന്റെ നിങ്ങള്‍ നിങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, ആത്മസമര്‍പ്പണവും ആത്മാഭിമാനവും ഉണ്ടെങ്കില്‍ നിങ്ങള്‍ വിജയിച്ചിരിക്കും. ഒരു എളുപ്പവഴിയുമില്ല. പാരിസ് പാരാലിംപിക്സില്‍ 55.82 സെക്കന്റില്‍ ഓടിയെത്തി വെങ്കലം തൊട്ട ദീപ്തി ജീവാഞ്ജിയുടെ വാക്കുകള്‍ ഇങ്ങനെയാണ്. എന്നാല്‍ പാരിസില്‍ പോഡിയത്തില്‍ മെഡല്‍ കഴുത്തിലണിഞ്ഞ് നില്‍ക്കാനുള്ള ദീപ്തിയുടെ യാത്ര എളുപ്പമായിരുന്നില്ല. കുരങ്ങെന്നായിരുന്നു ദീപ്തിയെ ഗ്രാമവാസികള്‍ വിളിച്ചിരുന്നത്. ഭ്രാന്തിയെന്ന് മുദ്രകുത്തി അവര്‍ അകറ്റി നിര്‍ത്തി... നിവിന്‍ പോളിക്കെതിരായ പരാതി വ്യാജമെന്നും നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാവ് സുനില്‍ നടന്‍ നിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി വ്യാജമാണെന്നും ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും നിര്‍മാതാവ് എകെ സുനില്‍ വ്യക്തമാക്കി. നിവിന്‍ പോളിക്ക് അവരെ പരിചയപ്പെടുത്താന്‍ മാത്രം അവര്‍ സെലിബ്രിറ്റിയാണോയെന്നും എകെ സുനില്‍ ചോദിച്ചു. അവര് പറയുന്നത് എല്ലാം കളവാണ്. നേരത്തെ ഇവര്‍ നല്‍കിയ പരാതി പൊലീസ് അന്വേഷിച്ച് കളവാണെന്ന് വ്യക്തമായി തള്ളിയെന്നാണ് അറിവ്. ഇപ്പോള്‍ വന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എകെ സുനില്‍ പറഞ്ഞു. യുവതിയുടെ പരാതിയിൽ നിവിന്‍ പോളിക്ക് പുറമെ എകെ സുനില്‍ അടക്കം ആറു പേരെയാണ് പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പൊലീസ് കേസിനെ നിയമപരമായി നേരിടുമെന്നും മറ്റു ലക്ഷ്യങ്ങളോടെയാണ് പരാതിയെന്നും സുനില്‍ പറഞ്ഞു. എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് സ്പെഷ്യല്‍ട്രെയിന്‍ എറണാകുളം ബംഗളൂരു വന്ദേഭാരതിൻറെ സമയക്രമത്തിൽ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് പുതിയ ട്രെയിൻ അനുവദിച്ച് റെയിൽവെ. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള തീവണ്ടിയാണ് സർവീസ് നടത്തുക. ഓണം സ്പെഷ്യൽ ട്രെയിൻ എന്ന പേരിൽ നാല് സർവീസുകളാണ് ഉണ്ടാവുക. ബുക്കിങ് ആരംഭിച്ചു. സെപ്റ്റംബർ നാല്, ആറ് തീയതികളിൽ എറണാകുളത്ത് നിന്നും അഞ്ച്, ഏഴ് തീയതികളിൽ യെലഹങ്കയിൽ നിന്നും തിരികെയും സർവീസ് നടത്തും. ഉച്ചയ്ക്ക് 12.40 തിന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന വണ്ടി രാത്രി 11 മണിക്ക് യെലഹൻങ്കയിലെത്തും. Online |
|
|
|
|