സെപ്തംബര്‍ 2024 ബുധാനാഴ്ച

1200 ചിങ്ങം 19

ലക്കം 1 വാല്യം 80

പേജുകള്‍: 1   2 

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

We cannot solve problems with the kind of thinking we employed when we came up with them.

Albert Einstein

(2)

04

ഉരുള്‍പൊട്ടലില്‍ മണ്ണും പാറയും നിറഞ്ഞ് ഒഴുക്കുനിലച്ച് പുന്നപ്പുഴ, പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ ......

ചൂരല്‍മലയുടെ ജീവനാഡിയായിരുന്ന പുന്നപ്പുഴയെ വീണ്ടെടുക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക കര്‍മപദ്ധതി. പുഴയെക്കുറിച്ച് പഠിക്കാന്‍ ആറംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ അപേക്ഷ അനുസരിച്ചാണ് നടപടി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തിന്റെ തെളിനീരുറവയായിരുന്നു പുന്നപ്പുഴ. ഉരുള്‍പൊട്ടലില്‍ മണ്ണും പാറയും നിറഞ്ഞ് ഒഴുക്കുനിലച്ച പുഴയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കൂടുതല്‍ വായിക്കുക . . .

നീരസം പ്രകടിപ്പിക്കാതെ മുഖ്യമന്ത്രി; നടന്നത് സൗഹാര്‍ദപരമായ ചര്‍ച്ച; കാത്തിരിക്കാന്‍ അന്‍വര്‍...
എഡിജിപി എം.ആര്‍.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ ഉന്നയിച്ച പരാതിയില്‍ തീര്‍പ്പിന് ഒരു മാസം കാത്തിരിക്കാന്‍ പി.വി.അന്‍വര്‍. സിപിഎം സംസ്ഥാന സമ്മേളനം വരെ വിമര്‍ശങ്ങള്‍ സജീവമാക്കുകയാണ് അന്‍വറിന്‍റെ ലക്ഷ്യം. പൊലീസിനും ശശിക്കുമെതിരായ നീക്കങ്ങള്‍ക്ക് പാര്‍ട്ടിയിലെ ഉന്നതരുടെ മൗനസമ്മതമുണ്ട്. പി.ശശിക്കെതിരെ സംഘടനാനടപടിക്ക് സിപിഎമ്മില്‍ ഒരുവിഭാഗം  കരുനീക്കം തുടങ്ങിയിട്ടുണ്ട്.

വായന തുടരുക . . .

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യന് അജിത്തിനെയും സുജിത്തിനെയും പേടിയാണ്’: ഷാഫി പറമ്പില്‍

ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യന് അജിത്തിനെയും സുജിത്തിനെയും പേടിയാണ്, കാരണം സ്വർണ്ണവും സംഘ്പരിവാറുമെന്ന് ഷാഫി പറമ്പിൽ എം പി. അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും ഷാഫി വിമർശിച്ചു.

തുടര്‍ന്നു വായിക്കുക . . .

സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 4, ബുധന്‍ . . .

ഒരുമാസത്തെ ശമ്പളം വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് രാഹുല്‍ ഗാന്ധി

വയനാട് മുന്‍ എം.പിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തൻ്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. 2.30 ലക്ഷം രൂപയാണ് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് രാഹുല്‍ സംഭാവന ചെയ്തത്. തങ്ങളാല്‍ ആവും വിധം സംഭാവന നല്‍കാന്‍ എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണെന്നും, എത്ര ചെറിയ സഹായവും പ്രയോജനകരമാകും. രാജ്യത്തിന്റെ മനോഹരമായ ഒരു ഭാഗമാണ് വയനാട്. ഏറെ നഷ്ടങ്ങള്‍ നേരിടേണ്ടിവന്ന അവിടുത്തെ ആളുകളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് ഒരുമിച്ച് സഹായിക്കാമെന്നും രാഹുല്‍ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

കടപ്പാട് . . .

ദേശീയ വാര്‍ത്തകള്‍ . . .

ഹെലികോപ്റ്റർ തകർന്ന് കടലിൽ കാണാതായ മലയാളി ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി...

ഗുജറാത്തിലെ പോർപന്തറില്‍  കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റര്‍ തകര്‍ന്ന് കടലില്‍ പതിച്ച് കാണാതായ മലയാളി ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി.  ആലപ്പുഴ മാവേലിക്കര സ്വദേശി സീനിയർ ഡെപ്യൂട്ടി കമൻഡാൻ്റ് വിപിൻ ബാബുവാണ് മരിച്ചത്.  39 വയസായിരുന്നു. കമാന്‍ഡന്‍റ് എന്‍.വി.കെ കരണ്‍ സിങ്ങിന്റെ മൃതദേഹവും കണ്ടെടുത്തു. കമാൻഡന്‍റ് രാകേഷ് കുമാര്‍ റാണയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍ പരുക്കേറ്റ ജീവനക്കാരനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അടിയന്തര ലാൻഡിംഗ് നടത്തുമ്പോഴാണ് ഹെലികോപ്ടര്‍ അപകടത്തിൽപ്പെട്ടത്. നാലുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

വായന തുടരുക . . .

വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും തിരഞ്ഞെടുപ്പ് ഗോദയിലേക്ക്? രാഹുലിനെ കണ്ടു...

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവരും മല്‍സരിക്കുമെന്നും സൂചന. വിനേഷും ബജ്റംഗ് പുനിയയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുമായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

വായന തുടരൂക . . .

സ്വര്‍ണപ്പാത്രത്തില്‍ ഉണ്ണുന്ന സുല്‍ത്താന്‍, സിഗരറ്റും മദ്യവുമില്ലാത്ത നാട്; അത്യപൂര്‍വ രാജ്യം......
ലോ
കത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വര്‍ണത്തില്‍ തീര്‍ത്ത പാത്രങ്ങളില്‍ ഭക്ഷണം കഴിക്കുന്ന സുല്‍ത്താന്‍, കൊട്ടാരവും മുറികളുമെല്ലാം സ്വര്‍ണമയം. ആഹ്ളാദവും സംതൃപ്തിയും നിറഞ്ഞ നാട്... ലോകത്തിന് മുന്നില്‍ ബ്രൂണെ എന്ന രാജ്യത്തെ കുറിച്ചുള്ള ചിത്രങ്ങള്‍ ഇതെല്ലാമാണ്‍. ‍‍ബ്രൂണെ ദാറുസ്സലാം-ശാന്തിയുടെ താവളം‍‍ എന്ന് രാജ്യത്തിന്റെ പേരിനൊപ്പം ചേര്‍ത്തുവെച്ചിരിക്കുന്ന ആ പ്രദേശം അത് എത്രമാത്രം ശരിയാണെന്ന് ഓരോ നിമിഷവും സഞ്ചാരികളെ ബോധ്യപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ബ്രൂണെ വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത്.

കൂടുതല്‍ വായിക്കുക . . .

പ്രധാനമന്ത്രി നരേന്ദ്രമോദി സിങ്കപ്പൂരിൽല്‍ ആഘോഷപൂര്‍വം വരവേറ്റ് ഇന്ത്യക്കാര്‍......
സിങ്കപ്പൂര്‍:
ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച സിങ്കപ്പൂരിലെത്തി. ബ്രൂണൈ സന്ദർശനത്തിന് ശേഷം സിങ്കപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ശില്‍പക് ആംബുലെ, ഇന്ത്യയിലെ സിങ്കപ്പൂര്‍ ഹൈക്കമ്മിഷണര്‍ സൈമണ്‍ വോങ് എന്നിവര്‍ ചേർന്ന് സ്വീകരിച്ചു. രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളും പ്രധാനമന്ത്രിയെ വരവേറ്റു

വായന തുടരുക . . .

സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ശിവജി പ്രതിമ തകരില്ലായിരുന്നു- നിതിന്‍ ഗഡ്കരി......
ന്യൂഡല്‍ഹി:
ശ്രദ്ധവെച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീഴില്ലായിരുന്നെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗ്ഡകരി. പ്രതിമ നിര്‍മിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുന്നെങ്കില്‍ പ്രതിമ തകരുന്നത് ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടലോര മേഖലകളില്‍ തുരുമ്പ് പിടിക്കാത്ത അസംസ്‍കൃതവസ്തുക്കള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

വായന തുടരുക . . .

നയിക്കാന്‍ രാഹുലെത്തും; ജമ്മുകശ്മീരിലെ കോൺഗ്രസിന്റെ പ്രചാരണത്തിന് രണ്ട് റാലികളോടെ ബുധനാഴ്ച തുടക്കമാകും ......

ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങിയ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ബുധനാഴ്ച തുടക്കമാകും. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന രണ്ട് പൊതുറാലികളോടെയാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിടുക. സെപ്റ്റംബര്‍ 18-ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് ബുധനാഴ്ച കോണ്‍ഗ്രസ് തുടക്കമിടുന്നത്.

കൂടുതല്‍ വായിക്കുക . . .

ടി.വി.കെ.യുടെ ആദ്യസമ്മേളനം: രാഹുലിനെയും പിണറായിയെയും പങ്കെടുപ്പിക്കാന്‍ വിജയ്......
ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) ആദ്യ പൊതുസമ്മേളനത്തില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാന്‍ നീക്കം. സമ്മേളനത്തിലേക്ക് രാഹുലിനെ ക്ഷണിക്കാന്‍ വിജയ് തീരുമാനിച്ചെന്നാണ് ടി.വി.കെ. വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം

വായന തുടരുക . . .

നയിക്കാൻ രാഹുലെത്തും; ജമ്മുകശ്മീരിലെ കോൺഗ്രസിന്റെ പ്രചാരണത്തിന് രണ്ട് റാലികളോടെ ബുധനാഴ്ച തുടക്കമാകും
ശ്രീനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങിയ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് ബുധനാഴ്ച തുടക്കമാകും. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി നേതൃത്വം നല്‍കുന്ന രണ്ട് പൊതുറാലികളോടെയാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമിടുക. സെപ്റ്റംബര്‍ 18-ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് ബുധനാഴ്ച കോണ്‍ഗ്രസ് തുടക്കമിടുന്നത്.

വായന തുടരുക . . .

അന്തഃരാഷ്ട്ര വാര്‍ത്തകള്‍ ....

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ആയിരങ്ങള്‍ മരിച്ചു; ഉത്തരവാദികളെന്നാരോപിച്ച് 30 ഉദ്യോഗസ്ഥരെ കൊന്ന് കിം ജോങ് ഉന്‍

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തം കാരണം 1000ത്തോളം പേരാണ് ഉത്തര കൊറിയയില്‍ മരിച്ചത്. ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരണങ്ങള്‍ സംഭവിച്ചതിന് പുറമെ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും മരണങ്ങള്‍ ഉള്‍പ്പടെയുള്ള നഷ്ടത്തിന് ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വായന തുടരുക . . .

പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിൽ തൻ്റെ 'ധോള്‍' കഴിവുകൾ കാണിക്കുന്നു

ന്യൂഡൽഹി: ബ്രൂണെ സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സിംഗപ്പൂരിലെത്തിയപ്പോൾ ഇന്ത്യൻ പ്രവാസികൾ നൃത്ത-സംഗീത പ്രകടനങ്ങളോടെ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. ധോളിൽ കൈകോർത്ത് പ്രധാനമന്ത്രി മോദിയും ആഘോഷങ്ങളിൽ പങ്കുചേർന്നു.
മഹാരാഷ്ട്രയിലെ നാടോടി നൃത്തമായ 'ലവണി' വിവിധ സ്ത്രീകൾ അവതരിപ്പിക്കുന്ന വീഡിയോ, നിമിഷനേരം കൊണ്ട് വൈറലായി, ധോളുമായി പ്രധാനമന്ത്രി മോദിയെ കാണിച്ചു.

ന്യൂഡൽഹി: ബ്രൂണെ സന്ദർശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച സിംഗപ്പൂരിലെത്തിയപ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ നൃത്ത-സംഗീത പ്രകടനങ്ങളോടെ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു. ധോളിൽ കൈകോർത്ത് പ്രധാനമന്ത്രി മോദിയും ആഘോഷങ്ങളില്‍ പങ്കുചേർന്നു.
മഹാരാഷ്ട്രയിലെ നാടോടി നൃത്തമായ 'ലവണി' വിവിധ സ്ത്രീകള്‍ അവതരിപ്പിക്കുന്ന വീഡിയോ, നിമിഷനേരം കൊണ്ട് വൈറലായി, ധോളുമായി പ്രധാനമന്ത്രി മോദിയെ കാണിച്ചു.

കൂടുതലറിയുക . . .

2017 ലെ ലണ്ടനിലെ ഗ്രെൻഫെല്‍ ടവറിന് തീപിടിച്ച് 72 പേര്‍ കൊല്ലപ്പെട്ടത് യുകെ സർക്കാരിന്‍റെ പരാജയം: അന്വേഷണം

ന്യൂഡൽഹി: 2017-ൽ ലണ്ടനിലെ ഗ്രെൻഫെൽ ടവർ തീപിടിത്തത്തില്‍ 72 പേരുടെ മരണത്തിനിടയാക്കിയതിനെക്കുറിച്ചുള്ള പൊതു അന്വേഷണം, ദുരന്തത്തിന് കാരണമായത് സർക്കാരിൻ്റെയും നിർമ്മാണ വ്യവസായത്തിൻ്റെയും കത്തുന്ന ക്ലാഡിംഗ് ഘടിപ്പിക്കുന്നതിൽ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെയും വീഴ്ചയാണ്.

വായന തുടരുക . . .

യുഎസില്‍ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ വെന്തുമരിച്ചു

അമിത വേഗതയില്‍ വന്ന ട്രക്ക് വേഗത കുറയ്ക്കാന്‍ കഴിയാതെ എസ്‌യുവിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ശക്തിയില്‍ എസ്‌യുവിക്ക് തീപിടിക്കുകയും നാല് യാത്രക്കാര്‍ അതിനുള്ളില്‍ കുടുങ്ങി മരിക്കുകയും ചെയ്തു.

കൂടുതല്‍ വായിക്കുക . . .

തൃശ്ശൂര്‍ വാര്‍ത്തകള്‍ . . .

ജനങ്ങൾക്ക് കിട്ടുന്നത് മലിനജലം: പൊരുന്നച്ചിറ വൃത്തിയാക്കിയില്ല; പ്രതിഷേധം ശക്തം...

അന്വേഷിച്ചത് എഡിജിപി; പൂരം റിപ്പോര്‍ട്ട് എവിടെ?: പി.വി.അൻവറിന്റെ ആരോപണത്തിൽ വീണ്ടും വിവാദം...
പലയിടത്തും റോഡുകൾ തകർന്നു; ‘നടുവൊടിക്കും’ വരന്തരപ്പിള്ളി യാത്ര...

ജയിലില്‍ കഴിയുന്ന മകന് കഞ്ചാവ് കൈമാറാന്‍ എത്തിയ അമ്മ അറസ്റ്റില്‍...

തൃശൂര്‍ ജില്ലയില്‍ ഇന്ന് (04-09-2024); അറിയാന്‍, ഓർക്കാന്‍...

ദേശീയപാത കടക്കുന്നതിനിടെ വാനിടിച്ച് വീട്ടമ്മ മരിച്ചു; ഇനി എത്ര അപകടങ്ങൾ കഴിയണം ആകാശപ്പാത വരാന്‍??...

റോഡിലെ കുഴിയില്‍ വീണു ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരുക്ക്...

കിടപ്പുമുറിയില്‍ തീയിട്ടു,പിന്നാലെ ആളിക്കത്തി: പൊന്നാനിയില്‍ 3 പേർ മരിച്ചത് ആത്മഹത്യ...

സ്റ്റാൻഡില്‍നിർത്തിയിട്ട ബസെടുത്ത് ന്‍ൻ ഡ്രൈവറുടെ യാത്ര......

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു......

  ദുരന്തത്തിന് കാത്ത്നില്‍ക്കുകയാണോ?......

പ്രാദേശിക വാര്‍ത്തകള്‍ . . .

മാധ്യമ പ്രവർത്തകരെ ആദരിച്ച് തലോര്‍ ലിറ്റില്‍ ഫ്ലവർര്‍എല്‍പി സ്കൂള്‍....

വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക...'>

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മകന് നല്‍കാന്‍ കഞ്ചാവുമായെത്തിയ അമ്മ പിടിയില്‍...

വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....

മരത്താക്കരയില്‍ ഫർണീച്ചര്‍ സ്ഥാപനത്തിൽ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം...

വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....

മരത്തിന്‍റെ മുകളില്‍ കുടുങ്ങിയ ആളെ
രക്ഷപ്പെടുത്തി...
വീഡിയോ വാര്‍ത്ത കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക....

ഗ്രാമീണ മേഖലയിലെ ഇന്റര്‍നെറ്റ് കേബിള്‍ ടി വി കണക്ടിവിറ്റിയില്‍ രാജ്യത്ത് ഒന്നാമത് എത്തുക എന്ന ലക്ഷ്യവുമായി കേരള വിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും
വാര്‍ത്ത കാണാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക. . .

കൊടകര ദേശീയപാതയിലെ പേരാമ്പ്ര അപ്പോളോക്കു സമീപം റോഡില്‍ തുറന്നു കിടക്കുന്ന കാന അപകട ഭീഷണിയായി

വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . . .

സംസ്ഥാനത്ത് ആദ്യമായി മുഴുവന്‍ അംഗങ്ങള്‍ക്കും ഓണസമ്മാനം നല്‍കുന്ന യൂണിറ്റ് എന്ന ബഹുമതി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കോടാലി യൂണിറ്റിന് സ്വന്തമാക്കി

വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . . .

റോഡില്‍ തുറന്നു കിടക്കുന്ന കാന അപകട ഭീഷണിയായി
വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . . .

വയനാട് വാര്‍ത്തകള്‍ .......

മുണ്ടക്കൈ –ചൂരല്‍മല പ്രഭവകേന്ദ്രത്തില്‍ മഴകനത്താല്‍ വീണ്ടും ഉരുൾപൊട്ടൽ സാധ്യത: പഠന റിപ്പോര്‍ട്ട്...

ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തിയ പാറക്കല്ലുകളും മരങ്ങളും എങ്ങനെ പുനരുപയോഗിക്കാം? പഠനത്തിനു വിദഗ്ധ സമിതിയായി...

ഉരുൾപൊട്ടല്‍: മാറിത്താമസിച്ചത് 888 കുടുംബങ്ങള്‍ താൽക്കാലിക പുനരധിവാസം 18 തദ്ദേശ സ്ഥാപനങ്ങളില്‍...

നിർമിച്ചത് ഓവുചാല്‍; പണി തീർന്നപ്പോള്‍ കൊതുകിന് ഡേ കെയര്‍...

വയനാട് ജില്ലയില്‍ ഇന്ന് (04-09-2024); അറിയാന്‍, ഓര്‍ക്കാന്‍...

ഇന്നത്തെ സ്വര്‍ണ്ണം, വെള്ളിനിരക്കുകള്‍

22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന്

6,669

വെള്ളി 1 ഗ്രാം

90.00

ഓഹരി വിപണി

ബി. എസ്. ഇ

82,352.64

എന്‍. എസ്. ഇ

25,198.70



Your Suggestions and opinions are stepping stones to our success. Don't forget to comment.Click me.
Edited and published by Abacus Ager. Mobile 9745397722 Email :[email protected]

Courtesy to : HT,TIE,Dailysnewslive.in,Kallur-Aballur WA group, Pudukad News, 24 News, Mathrubhumi News, Manorama online desk and Asianet News